"I want to build a team that nobody wants to play against"; ഇന്നത്തെ ഇംഗ്ലീഷ് ഫുട്ബാൾ ടീം കോച്ചായ തോമസ് ടുഷേൽ യൂറോപ്പിലെ തന്നെ മുൻനിര ടീമായ ചെൽസി ഫുട്ബാൾ ക്ലബ് കോച്ചായിരുന്ന കാലത്തുനടത്തിയ വൈകാരികമെങ്കിലും, പിൽക്കാലത്ത് ഐകോണിക് ആയി മാറിയ ഒരു ഫുട്ബാളിങ് സ്റ്റേറ്റ്മെന്റാണിത്.
റഷ്യൻ ഒലിഗാർക്കും വ്ലാദിമിർ പുട്ടിന്റെ ഉറ്റ സുഹൃത്തുമായ ക്ലബുടമ റോമൻ അബ്രമോവിച്ചിന്റെ ആസ്തികളെല്ലാം യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ മരവിപ്പിച്ച്, ബ്രിട്ടീഷ് ഭരണ കൂടവും ഫുട്ബോൾ അസോസിയേഷനും ചെൽസിക്കെതിരെ കായികവും സാമ്പത്തികവുമായ ഉപരോധം ഏർപ്പെടുത്തിയ സമയത്ത്, ക്ലബ്ബിന്റെ അമരക്കാരനായി സ്വയം ഉപരോധിച്ച ടുഷേൽ ആയിരുന്നു ലോകമെമ്പാടുമുള്ള ചെൽസി ഫാൻസിന്റെ കണ്ണിലുണ്ണിയായ ഹീറോ.
"ഏതു പ്രതിബന്ധങ്ങളും ഞങ്ങൾ മറികടക്കും. പ്ലെയിൻയാത്ര സാധ്യമല്ലെങ്കിൽ ട്രെയിൻ, ട്രെയിൻ ഇല്ലെങ്കിൽ ബസ്, ബസ് ഡ്രൈവറുടെ റോളിനും ഞാൻ തയ്യാർ. ലക്ഷ്യം കളിസ്ഥലത്തെത്തുക, കളിക്കുക എന്നതാണ്’’- ക്ലബ്ബിനോടും കളിക്കാരോടും അതിന്റെ ലക്ഷക്കണക്കിന് വരുന്ന ഫാൻസിനോടും സമരമുഖത്ത്, മുന്നിൽതന്നെ നിലയുറപ്പിച്ച് ടുഷേൽ ഉറച്ചശബ്ദത്തിൽ പറഞ്ഞു.
കൊടുങ്കാറ്റ് ഒന്നടങ്ങിയപ്പോൾ റോമൻ ക്ലബ് വിൽക്കാൻ സമ്മതിക്കുകയും അമേരിക്കൻ കമ്പനിയായ ബ്ലൂ & കോ. ചെൽസി ഫുട്ബോൾ ക്ലബ് വിലക്ക് വാങ്ങുകയും ചെയ്തു. പിന്നീടവർ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ടുഷേലിനെ പുറത്താക്കി. ചുരുങ്ങിയ കാലയളവിൽ തന്നെ ചാമ്പ്യൻസ് ലീഗ്, UEFA സൂപ്പർ കപ്പ്, പ്രഥമ ഫിഫ ക്ലബ് വേൾഡ് കപ്പ് എന്നിവ നേടിക്കൊടുത്തായിരുന്നു ടുഷേലിന്റെ വിടവാങ്ങൽ. അതിനുശേഷം അദ്ദേഹം ബയേൺ മ്യൂണിക്കിന്റെ കോച്ചായി അവരോധിക്കപ്പെട്ടു.

ബയേണ് ബുണ്ടേസ് ലീഗ കിരീടം ചാർത്തിക്കൊടുത്തശേഷം ക്ലബ് വിട്ട ടുഷേലിനെ 2025 ജനുവരിയിലാണ് ഇംഗ്ലണ്ട് ടീമിന്റെ കോച്ചായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുക്കുന്നത്. മാർച്ച് മുതൽ ഇംഗ്ലണ്ട് കളിച്ച എല്ലാ ക്വാളിഫിക്കേഷൻ മത്സരങ്ങളിലും യൂറോപ്പിലെ താരതമ്യേന ദുർബലരായ ടീമുകളെ ഗോളുകൾ വഴങ്ങാതെ തോൽപ്പിച്ച് ഫിഫ ലോകകപ്പ് കളിക്കാൻ യോഗ്യത നേടിയ ഇംഗ്ലീഷ് ടീം നാളിതുവരെ ടുഷേൽ വാഗ്‌ദാനം ചെയ്ത ഡയറക്റ്റ്, അറ്റാക്കിങ് ഫുട്ബോൾ കളിച്ച് നമ്മളെ ത്രസിപ്പിച്ചിട്ടില്ല. സെർബിയക്കെതിരെ കാഴ്ചവെച്ച ക്വാളിഫയർ പ്രകടനം മാത്രമായിരുന്നു ഇതിനൊരു അപവാദം.
ഇനി അല്പം ചരിത്രം.
1966-ലാണ് ബോബി മൂറിന്റെ ക്യാപ്റ്റൻസിയിൽ ഇംഗ്ലണ്ട് വെസ്റ്റ് ജർമനിയെ എക്സ്ട്രാ ടൈമിൽ തോൽപ്പിച്ച് ലോകകപ്പ് നേടുന്നത്. അതിനുശേഷം ഡേവിഡ് ബെക്കാം, സ്റ്റീവൻ ജെറാർഡ്, ഫ്രാങ്ക് ലാംപാർഡ്, വെയ്ൻ റൂണി, റിയോ ഫെർഡിനാൻഡ്, മൈക്കൽ ഓവൻ, പോൾ സ്‌കോൾസ്, ജോൺ ടെറി എന്നീ ലെജെന്റുകളടങ്ങുന്ന രണ്ടായിരാമാണ്ടുകളിലെ വൻ താരനിരയ്ക്കുപോലും ആ വിജയത്തിനുശേഷം അപ്രാപ്യമായ ദൗത്യമാണ് മറ്റൊരു ലോകക്കപ്പ് വിജയം. റഷ്യ, ഖത്തർ ലോകകപ്പുകളിൽ സൗത്ത് ഗേറ്റിന്റെ കുട്ടികൾ സെമി വരെ എത്തിയെങ്കിലും റഷ്യയിൽ മോഡ്രിച്ചിന്റെ ക്രോയേഷ്യയോടും ഖത്തറിൽ ഹ്യൂഗോ ലോറിസിന്റെ ഫ്രാൻസിനോടും നേരിയ പരാജയങ്ങൾ ഏറ്റുവാങ്ങി വീണ്ടും വീണ്ടും "Three lions" ഫാൻസിനെ നിരാശപ്പെടുത്തികൊണ്ടിരുന്നു.
26 അംഗ ടീമിൽനിന്ന് അവസാന സമയത്ത് തഴയപ്പെട്ട കളിക്കാർക്ക് വേണ്ടി, ടുഷേലിനെ വിമർശിച്ച് പഴയ കളിക്കാരും മറ്റു പണ്ഡിതരും ഇപ്പോഴും മുറവിളി ഉയർത്തിക്കൊണ്ടേയിരിക്കുന്നുണ്ട്.
യൂറോ ഫൈനലിൽ സ്പെയിനിനോട് 2-1 നു പരാജയപ്പെട്ട്, രാജിവെച്ച സൗത്ത് ഗേറ്റിന്റെ സ്ഥാനത്ത് അവരോധിക്കപ്പെട്ട ലീ കാഴ്സ്‍ലി തുടക്കത്തിൽ പ്രതീക്ഷ നൽകിയെങ്കിലും അന്താരാഷ്ട്ര ഫുട്ബാൾ കിരീടം നേടാനുള്ള തങ്ങളുടെ ആഗ്രഹം നിറവേറ്റാൻ ഏറ്റവും അനുയോജ്യനായ കോച്ച് ടുഷേൽ ആണെന്ന തിരിച്ചറിവാണ് FA- യെ അദ്ദേഹത്തിന്റെ നിയമനത്തിലേക്ക് നയിച്ചത്.
ടുഷേലിന്റെ ടീമിലെ "Untouchables" തന്നെയാകും ആ ടീമിന്റെ ഈ ലോകകപ്പിലെ നട്ടെല്ല്. ഗോൾ കീപ്പർ ജോർദൻ പിക്ക്ഫോർഡ്, പ്രതിരോധത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങളായ John Stones, Marc Guehi (Central Defense), ചെൽസിയുടെ Reece James (right back), മിഡ്ഫീൽഡിൽ ആഴ്സണലിന്റെ Declan Rice, ഫോർവേഡ് ലൈൻ അപ്പിൽ ബയേണിൽ ടുഷേലിന്റെ കുന്തമുനയായിരുന്ന Harry Kane (England Captain and Striker), ആഴ്സണസലിന്റെ തന്നെ Bukayo Saka (right winger) എന്നിവരൊക്കെ ആദ്യ ഗ്രൂപ്പ് ഗെയിമിൽ തന്നെ ക്രൊയേഷ്യക്കെതിരായി ഇറങ്ങും എന്നാണ് പ്രതീക്ഷ. ഇതിൽ സാക്ക മാച്ച് ഫിറ്റ് അല്ലെങ്കിൽ പകരക്കാരനായി ആഴ്സണലിന്റെ തന്നെ Noni Madueke ഉണ്ടാകും.

അതുപോലെ, John Stones ഫിറ്റ് അല്ലെങ്കിൽ പകരക്കാരനായി ടുഷേലിന്റെ വിശ്വസ്തനും ആദ്യ ക്വാളിഫയർ മുതൽ ടുഷേൽ ടീമിലെ സാന്നിധ്യവുമായ Ezra Konza പ്രതിരോധത്തിൽ ഇടം നേടും. Reece James ന് ഏതെങ്കിലും ഘട്ടത്തിൽ പരിക്കുമൂലം പുറത്തിരിക്കേണ്ടിവന്നാൽ ന്യൂ കാസിലിന്റെ Tino Livramento റൈറ്റ് ബാക് ആയി കളത്തിൽ കാണും.
മാഞ്ചസ്റ്റർ സിറ്റിയുടെ Nico Oreilly (Left back ) ആദ്യ പതിനൊന്നിൽ ഇടം കാണും എന്നുറപ്പാണ്. Tactical Flexibility- യിൽ വിശ്വസിക്കുന്ന ടുഷേൽ റയലിന്റെ Jude Bellingham, വില്ലയുടെ Morgan Rogers എന്നീ മിഡ് ഫീൽഡേഴ്സിനെ മാറിമാറി തുടക്കത്തിൽ പ്രയോഗിക്കുമെന്നും അനുഭവസമ്പത്തുള്ള Holding Mid-Fielder Jordan Henderson (Brentford), എന്ന പ്രഗത്ഭനെ ബെഞ്ചിൽ നിന്നുമിറക്കി മത്സരം നിയന്ത്രിക്കാൻ ഉപയോഗിക്കുമെന്നും കരുതാം. ഒരുപക്ഷെ ആദ്യ സന്നാഹമത്സരത്തിൽ Marcus Rashford- നെ മറികടന്ന് Anthony Gordon (New Castle United) ആദ്യ പതിനൊന്നിൽ ഇടം നേടിയേക്കാം.
പ്രതിരോധനിരയിലേക്ക് ഇറങ്ങിവന്ന്, മിഡ്‌ഫീൽഡും ഫോർവേഡ് നിരയുമായി ലിങ്ക് അപ്പ് ചെയ്ത്, മാസ്‌മര പാസുകളിലൂടെ ഗോളടിപ്പിക്കുന്ന, നൊടിയിട മുൻനിരയിലേക്ക് പന്ത് സ്വീകരിക്കാൻ പാഞ്ഞെത്താനുള്ള ചാതുരിയോടെ ഇംഗ്ലീഷ് ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ Harry Kane തന്നെയാണ് ടുഷേൽ വിഭാവനം ചെയ്യുന്ന quintessential superstar.
ഇംഗ്ലീഷ് ടീമിന്റെ ബെഞ്ച് സ്ട്രെങ്ത് ഒട്ടും മോശമല്ല. പ്രതിരോധത്തിൽ ന്യൂ കാസിലിന്റെ Dan Burn, ബെയർ ലെവർക്കുസന്റെ Jarrel Quansah, ടോട്ടൻഹാമിന്റെ Djed Spence, മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി കളിക്കുന്ന Kobbie Mainoo, Harry Kane- ന് വിശ്രമം നൽകുമ്പോൾ ഇറങ്ങുമെന്നുറപ്പുള്ള ഫോമിലുള്ള സ്‌ട്രൈക്കർമാരായ Ollie Watkins, അൽ അഹ്‌ലിയുടെ Ivan Toney എന്നിവരെല്ലാം അന്താരാഷ്‌ട്ര നിലവാരത്തിനൊത്തുയർന്നു കളിയ്ക്കാൻ കഴിയുന്ന പ്രതിഭകളാണ്.
അമേരിക്കയിൽ നടന്ന ആദ്യ ഫ്രണ്ട്‌ലി മത്സരത്തിൽ ന്യൂസിലൻഡിനെ ഒരു ഗോളിന് കഷ്ടിച്ച് തോൽപ്പിച്ച ഇംഗ്ലണ്ട് പ്രകടനത്തിൽ തീർത്തും നിരാശനായിട്ടാണ് ടുഷേലിനെ സൈഡ് ലൈൻസിൽ നമ്മൾ കണ്ടത്. എന്നാൽ ജൂൺ 11നു നടന്ന സൗഹൃദമത്സരത്തിൽ കോസ്റ്ററിക്കക്കെതിരെ തകർത്തുകളിച്ചതുകൊണ്ട് 3-0 ന്റെ ത്രസിപ്പിക്കുന്ന വിജയം ഇംഗ്ലണ്ട് കൈവരിച്ചു. വീറോടെ കളിച്ച കോസ്റ്ററിക്കയും മാനം കാക്കുന്ന പോരാട്ടമാണ് ഏറിയ പങ്കും കാഴ്ചവെച്ചത്. ടുഷേലിന്റെ വിശ്വസ്ത മിഡ്ഫീൽഡർ ആയ Declan Rice, Jude Bellingham, Anthony Gordon എന്നിവർ മികച്ച കളി പുറത്തെടുത്ത് ക്രൊയേഷ്യക്കെതിരായ ആദ്യ മത്സരത്തിൽ കളിക്കാനുള്ള സാധ്യത വർധിപ്പിച്ചു.

26 അംഗ ടീമിൽനിന്ന് അവസാന സമയത്ത് തഴയപ്പെട്ട കളിക്കാർക്ക് വേണ്ടി, ടുഷേലിനെ വിമർശിച്ച് പഴയ കളിക്കാരും മറ്റു പണ്ഡിതരും ഇപ്പോഴും മുറവിളി ഉയർത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ Harry Mcguire (Central defender), ന്യൂ കാസിലിന്റെ Lewis Hall (Left Back ), ചെൽസിയുടെ Cole Palmer (Left wing, Midfield ), മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ Phil Foden (Midfield ) എന്നിവർക്ക് വേണ്ടിയാണതിൽ ഏറെയും. എന്നാൽ ടുഷേൽ തന്റെ തീരുമാനത്തിൽ എന്നും ഉറച്ചുനിൽക്കുന്ന കോച്ച് കൂടിയാണ്. ഈഗോയില്ലാത്ത, താരപരിവേഷമില്ലാതെ, ഒരൊറ്റ ടീമായി കളിക്കളത്തിലും പുറത്തും പെരുമാറുന്ന കളിക്കാർക്കാണ് താൻ മുൻഗണന കൊടുത്തതെന്ന് ടുഷേൽ വ്യക്തമാക്കുന്നു. ഇംഗ്ലീഷ് ടീമിന്റെ പ്രകടനം മോശമായാൽ, ടൂർണമെന്റിൽ നിന്ന് സെമിയെങ്കിലും കാണാതെ പുറത്തായാൽ ഇത്തരം വിമതശബ്ദങ്ങൾ കാതടപ്പിക്കുംവിധം ഏറി വരുമെന്ന കാര്യം ഉറപ്പാണ്.
"I want to build a team that nobody wants to play against" എന്ന പ്രസ്താവന വെറുമൊരു ആഗ്രഹ പ്രകടനമല്ലെന്ന് ചെൽസിദിനങ്ങളിൽ ടുഷേലും കുട്ടികളും കളിച്ചുകാണിച്ചതാണ്.
"I want to build a team that nobody wants to play against" എന്ന പ്രസ്താവന വെറുമൊരു ആഗ്രഹ പ്രകടനമല്ലെന്ന് ചെൽസിദിനങ്ങളിൽ ടുഷേലും കുട്ടികളും കളിച്ചുകാണിച്ചതാണ്. ഇംഗ്ലീഷ് ടീമിനെ ക്ലബ് മെന്റാലിറ്റിയോടെ കളിക്കുന്ന ഒരു tightly knit passionate യൂണിറ്റ് ആക്കി മാറ്റാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം പലകുറി പറഞ്ഞിട്ടുമുണ്ട്. ടീമായി ഒത്തൊരുമിച്ച് കളിച്ച്, ഓൾ റൌണ്ട് അറ്റാക്കിങ് ഗെയിം കാഴ്ച വെക്കുന്ന, ഗോളുകളാൽ വല നിറക്കുന്ന ഒരു ഇംഗ്ലീഷ് ടീമാണ് ടുഷേലിന്റെ അൾട്ടിമേറ്റ് വിഷൻ.
പ്രതിരോധനിരയിലേക്ക് ഇറങ്ങിവന്ന്, മിഡ്‌ഫീൽഡും ഫോർവേഡ് നിരയുമായി ലിങ്ക് അപ്പ് ചെയ്ത്, മാസ്‌മര പാസുകളിലൂടെ ഗോളടിപ്പിക്കുന്ന, നൊടിയിട മുൻനിരയിലേക്ക് പന്ത് സ്വീകരിക്കാൻ പാഞ്ഞെത്താനുള്ള ചാതുരിയോടെ ഇംഗ്ലീഷ് ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ Harry Kane തന്നെയാണ് ടുഷേൽ വിഭാവനം ചെയ്യുന്ന quintessential superstar. ഇരുവരുടെയും ചിറകിലേറി ഫിഫ വേൾഡ് കപ്പ് അറ്റ്ലാന്റിക് പറന്നു കടന്ന് ഈ വരുന്ന ജൂലൈ 19ന് ലണ്ടൻ പുൽകുമെന്ന പ്രത്യാശയിലാണ് ഇംഗ്ലീഷ് ഫാൻസ്.

കോച്ച് ടുഷേൽ ആയതുകൊണ്ടും നോക്ക് ഔട്ട് ടൂർണമെന്റുകളിലെ അദ്ദേഹത്തിന്റെ കഴിവ് ബോധ്യമുള്ളതുകൊണ്ടും ലോകമെമ്പാടുമുള്ള ഇംഗ്ലീഷ് ഫുട്ബാൾ ഫാൻസ് "Three Lions" എന്ന ഇംഗ്ലീഷ് ഫുട്ബാൾ വാഴ്ത്തുപാട്ടിന്റെ പ്രശസ്ത വരികൾ മൂളി സ്വപ്നം കാണുക തന്നെയാണ് ....
"Its coming home, Its coming home…’’
