ഫുട്ബോൾ വിങ്ങിപ്പൊട്ടുന്നു, Gracias Leo...

“ഇതെന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമാണ്. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഈ മൈതാനം വിട്ട് പോവാൻ തോന്നുന്നേയില്ല. കടന്നുപോയ ഏറ്റവും മോശമായ നിമിഷങ്ങളിൽ പോലും തളർന്നുപോകാൻ എന്നെ അനുവദിക്കാത്തതിന്, നിങ്ങളോട് നന്ദി. നിങ്ങളാണ് ഒപ്പം നിന്ന് എന്റെ സ്വപ്നങ്ങൾ പൂർത്തീകരിച്ച് തന്നത്. അർജന്റീനക്കായി ഇത്രയും കാലം ഫുട്ബോൾ കളിച്ചുവെന്നതാണ് ഏറ്റവും മനോഹരമായ കാര്യം...” പതിമ്മൂന്നാം വയസ്സിൽ തുടങ്ങി 39ാം വയസ്സ് വരെ നീണ്ടുനിന്ന ഇതിഹാസ കരിയറിന് വിരാമമിട്ട് മെസ്സി ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുമ്പോൾ റൊസാരിയോ തെെരുവ് മുതൽ ഇങ്ങിവിടെ കോഴിക്കോട്ടെ നൈനാൻവളപ്പ് വരെയുള്ള ഫുട്ബോൾ ആരാധകരുടെ നെഞ്ചിൽ താങ്ങാനാവാത്ത ഒരു വിങ്ങൽ പൊട്ടിത്തുടങ്ങിയിട്ടുണ്ടാവും. അങ്ങനെ… ഒരു കാൽപ്പന്ത് കാലത്തിന് അവസാനമായിരിക്കുന്നു.

Comments