റോബർട്ടോ ബാജിയോയുടെ
ആ പെനാൽറ്റി കിക്ക്

റോബർട്ടോ ബാജിയോ എടുത്ത കിക്ക് ഗോൾ പോസ്റ്റിനുമുകളിലൂടെ പുറത്തേക്ക്! ഹൃദയം തകർന്ന്, തല കുനിച്ച് ബാജിയോ റോസ് ബൗൾ മൈതാനത്തിൽ നിൽക്കുന്ന കാഴ്ച വേദനാജനകമായിരുന്നു. ‘ദ മാൻ ഹൂ ഡൈസ് സ്റ്റാൻഡിങ് ’ എന്ന രീതിയിൽ ഈ നിൽപ്പ് പിന്നീട് അറിയപ്പെട്ടു. ബ്രസീലിനെ തോൽപ്പിച്ച് ലോകകപ്പ് ഇറ്റലിയിലേക്ക് കൊണ്ടു വരുമെന്ന് അച്ഛന് കൊടുത്ത വാക്ക് അദ്ദേഹത്തിന് പാലിക്കാൻ കഴിഞ്ഞില്ല- ഉബൈദ് പി.ബി. എഴുതുന്നു.

കാലിഫോർണിയയിലെ റോസ് ബൗൾ സ്റ്റേഡിയത്തിലായിരുന്നു 1994-ലെ ഫുട്ബോൾ ലോകകപ്പ് ഫൈനൽ. ബ്രസീലും ഇറ്റലിയും തമ്മിലായിരുന്നു മത്സരം. ഇരു ടീമുകളും തങ്ങളുടെ രാജ്യത്തേക്ക് നാലാം തവണയും ലോകകപ്പ് കൊണ്ടു വരാനായി ആഞ്ഞുശ്രമിച്ചു. ഇറ്റാലിയൻ ടീമിൽ കളം നിറഞ്ഞു കളിച്ച ഒരു ഐക്കോണിക്ക് പത്താം നമ്പറുകാരനുണ്ടായിരുന്നു. നീണ്ട ചുരുണ്ട മുടി മുള്ളറ്റ് സ്റ്റൈലിൽ പാകപ്പെടുത്തി പിന്നിലേക്ക് കെട്ടിവച്ച അദ്ദേഹത്തിന്റെ ഹെയർ സ്റ്റൈൽ മൈതാനത്ത് പ്രത്യേക ഭംഗിയുണ്ടാക്കി. ഇറ്റലിയുടെ വജ്രായുധമായ റോബർട്ടോ ബാജിയോ ആയിരുന്നു അത്.

13 വയസ്സുള്ളപ്പോൾ തന്നെ വിസെൻസ യൂത്ത് ടീം (vicenza - ഇറ്റാലിയൻ സീരീ സി-ടീം) അദ്ദേഹത്തിന്റെ മികവ് തിരിച്ചറിഞ്ഞ് 300 പൗണ്ടിന് അദ്ദേഹത്തെ ടീമിലെടുത്തു. വളരെ മികച്ച ഫോമിൽ അവിടെ കളി തുടർന്ന ബാജിയോ 120 മത്സരങ്ങളിൽ നിന്ന് 110 ഗോളുകൾ നേടി. വിസെൻസ സീനിയർ ടീമിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.

ഫിയോറെന്റീന എന്ന ക്ലബിലേക്ക് പോകാനിരിക്കെ ഫുട്ബോൾ കളിക്കാരുടെ പേടിസ്വപ്നമായ എ.സി.എൽ. ടിയർ അദ്ദേഹത്തിനുണ്ടായി. പതിനെട്ടാം വയസ്സിൽ ബാധിച്ച ഈ പരിക്ക് കരിയറിലുടനീളം പിന്തുടർന്നു. ഫിയോറെന്റീന ക്ലബ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയാചെലവ് ഏറ്റെടുത്തു, ക്ലബിന് അദ്ദേഹം ടീമിൽ വരേണ്ട ആവശ്യം അത്രക്ക് വലുതായിരുന്നു.

റോബർട്ടോ ബാജിയോ. 13 വയസ്സുള്ളപ്പോൾ തന്നെ വിസെൻസ യൂത്ത് ടീം  (vicenza - ഇറ്റാലിയൻ സീരീ സി-ടീം) റോബർട്ടോ ബാജിയോയുടെ മികവ് തിരിച്ചറിഞ്ഞ് 300 പൗണ്ടിന് അദ്ദേഹത്തെ ടീമിലെടുത്തു.
റോബർട്ടോ ബാജിയോ. 13 വയസ്സുള്ളപ്പോൾ തന്നെ വിസെൻസ യൂത്ത് ടീം (vicenza - ഇറ്റാലിയൻ സീരീ സി-ടീം) റോബർട്ടോ ബാജിയോയുടെ മികവ് തിരിച്ചറിഞ്ഞ് 300 പൗണ്ടിന് അദ്ദേഹത്തെ ടീമിലെടുത്തു.

ശസ്ത്രക്രിയ കഴിഞ്ഞുള്ള ഒരു കൊല്ലത്തെ വിശ്രമത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റം സംഭവിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന്, ബാജിയോ ബുദ്ധമതം സ്വീകരിച്ചതാണ്. ഇത് അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തി. ഒരു വർഷത്തെ വിശ്രമത്തിനുശേഷം, 1985 -ൽ ഫിയോറന്റീനയിൽ ബാജിയോ ജോയിൻ ചെയ്തു. 1986 സെപ്റ്റംബർ മുതലാണ് ശാരീരികക്ഷമത വീണ്ടെടുത്തു കൊണ്ട് ബാജിയോ കളത്തിലിറങ്ങുന്നത്. അഞ്ച് വർഷത്തോളം ഈ ക്ലബിൽ അദ്ദേഹം തുടർന്നു. 136-കളിയിൽ നിന്ന് 55 - ഓളം ഗോളുകൾ നേടി. മേജർ ട്രോഫികളൊന്നും നേടാനായില്ലെങ്കിലും, 1990-ലെ യുവേഫ കപ്പ് (UEFA Europa League) ഫൈനൽ വരെ ക്ലബിനെ എത്തിക്കുന്നതിൽ ബാജിയോക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു. യുവന്റസിനോടായിരുന്നു അന്ന് ഫിയോറെന്റീന പരാജയപ്പെട്ടത്.

1990 -ൽ മെയ് മാസത്തിൽ ബാജിയോ യുവന്റസ് എഫ്.സി. യിൽ ജോയിൻ ചെയ്തു. അന്നത്തെ ലോക റെക്കാർഡ് തുകയായ എട്ട് മില്യൺ ഡോളറിനായിരുന്നു അത്. ചിരവൈരികളായ യുവന്റസിലക്ക് തങ്ങളുടെ പ്രിയപ്പെട്ട താരം പോയതറിഞ്ഞ് ഫിയോറെന്റീന ആരാധകർ നഗരങ്ങളിൽ ചെറിയ കലാപങ്ങൾ വരെയുണ്ടാക്കി.

റോബർട്ടോ ബാജിയോ. 1990 -ൽ മെയിൽ ബാജിയോ യുവന്റസ് എഫ്.സി. യിൽ  ജോയിൻ ചെയ്തു. അന്നത്തെ ലോക റെക്കാർഡ് തുകയായ എട്ട് മില്യൺ ഡോളറിനായിരുന്നു അത്.
റോബർട്ടോ ബാജിയോ. 1990 -ൽ മെയിൽ ബാജിയോ യുവന്റസ് എഫ്.സി. യിൽ ജോയിൻ ചെയ്തു. അന്നത്തെ ലോക റെക്കാർഡ് തുകയായ എട്ട് മില്യൺ ഡോളറിനായിരുന്നു അത്.

ബാജിയോയുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായിരുന്നു യുവന്റസിലുള്ള 1990 - മുതൽ 1995 വരെയുള്ള കാലഘട്ടം. 1992- 1993 സീസണിലെ യുവേഫ കപ്പ് (UEFA Europa league) യുവന്റസ് നേടി. ക്ലബിന് ആവശ്യമുള്ള നിർണ്ണായക സമയത്തെല്ലാം ബാജിയോ എതിർ പോസ്റ്റിലെ വല ചലിപ്പിച്ചു. 1994 - 95 സീസണിൽ യുവന്റസ് ക്ലബ് ബാജിയോയുടെ നേതൃത്വത്തിൽ തങ്ങളുടെ 23-ാമത്തെ സീരി എ ടൈറ്റിൽ ഉയർത്തി (Seria A). അതിനോടൊപ്പം, പാർമയെ പരാജയപ്പെടുത്തി കോപ്പ ഇറ്റാലിയയും (Copa Italia) യുവന്റസ് നേടി. യുവന്റസ് ക്ലബ് ആദ്യമായി ഇരട്ട കിരീടം നേടുന്ന ചരിത്രനിമിഷമായിരുന്നു അത്. വിദഗ്ദനനായ മാർ സെല്ലോ ലിപ്പിയുടെ പരിശീലനതന്ത്രത്തിന് കീഴിലാണ് യുവന്റസ് ഈ നേട്ടമെല്ലാം സ്വന്തമാക്കിയത്. ഈ സമയങ്ങളിലും പരിക്ക് ബാജിയോയെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഇറ്റാലിയൻ ഫുട്ബോൾ ആരാധകർക്കും, ബാജിയോയെ ആരാധിക്കുന്നവർക്കും ബാജിയോയുടെ 94- ലെ ലോകകപ്പ് നഷ്ടം മറക്കാൻ കഴിയില്ല.

1994- ലെ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് ഇതിനിടയിലാണ്. ഗ്രൂപ്പ് ഇ യിലായിരുന്നു ഇറ്റലി ടീം. മൂന്ന് കളികളിൽ ഒരു ജയം, ഒരു തോൽവി, ഒരു സമനില എന്ന രീതിയിൽ കഷ്ടിച്ച് ഇറ്റാലിയൻ ടീം നോക്കൗട്ടിലേക്ക് എത്തി (knock-out). ബാജിയോയിൽ ഇറ്റാലിയൻ ജനതക്ക് വിശ്വാസമുണ്ടായിരുന്നു. പ്രീ- ക്വാർട്ടറിൽ (Round of 16) ബാജിയോയുടെ ഇരട്ട ഗോളിൽ തന്നെ നൈജീരിയയെ 2-1 ന് തോൽപ്പിച്ച് ഇറ്റാലിയൻ ടീം ക്വാർട്ടറിലേക്ക് പ്രവേശിച്ചു.

ക്വാർട്ടർ ഫൈനൽ സ്പെയിനോടായിരുന്നു. ഇരു ടീമുകളും ഒരു ഗോൾ വീതം അടിച്ച് സമനിലയിൽ തുടരുന്നതിനിടയിൽ 88-ാം മിനിറ്റിൽ ബാജിയോ എതിർ പോസ്റ്റിലേക്ക് നിറയൊഴിച്ച് തന്റെ ടീമിനെ സെമിഫൈനലിലേക്ക് എത്തിച്ചു. സെമിഫൈനലിൽ ബൾഗേറിയ ആയിരുന്നു എതിരാളി. അരിഗോ എന്ന കോച്ചിന്റെ ‘4-4-2 ’എന്ന അച്ചടക്കത്തിലുള്ള ഫോർമേഷനിൽ ഒത്തുപോകാൻ പ്ലേ മേക്കറും ഡ്രിബിളറുമായ ബാജിയോക്ക് കഴിയാതെ വന്നത് ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾക്ക് ഇടവെച്ചു. എങ്കിലും നാലാം തവണയും തങ്ങളുടെ രാജ്യത്തിനായി ലോകകപ്പ് കൊണ്ടുവരാനായി എല്ലാവരും പരമാവധി ശ്രമിച്ചു.

136-കളിയിൽനിന്ന് ബാജിയോ 55 - ഓളം ഗോളുകൾ നേടി. മേജർ ട്രോഫികളൊന്നും നേടാനായില്ലെങ്കിലും, 1990-ലെ യുവേഫ കപ്പ്  ഫൈനൽ വരെ ക്ലബിനെ എത്തിക്കുന്നതിൽ ബാജിയോക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.
136-കളിയിൽനിന്ന് ബാജിയോ 55 - ഓളം ഗോളുകൾ നേടി. മേജർ ട്രോഫികളൊന്നും നേടാനായില്ലെങ്കിലും, 1990-ലെ യുവേഫ കപ്പ് ഫൈനൽ വരെ ക്ലബിനെ എത്തിക്കുന്നതിൽ ബാജിയോക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബൾഗേറിയയെ പരാജയപ്പെടുത്തി ഇറ്റാലിയൻ ടീം ഫൈനലിലേക്ക് പ്രവേശിച്ചു. ടീമിനായി ഇരു ഗോളുകളും നേടിയത് ബാജിയോ തന്നെയായിരുന്നു. ഹാഫ് ടൈമിനോടടുത്തായി ബൾഗേറിയൻ സൂപ്പർ സ്ട്രൈക്കറായ ഹ്രിസ്റ്റോ സ്റ്റോയിച്കോവ് (Hristo Stoichkov) പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടിയെങ്കിലും ബാജിയോയും സംഘവും പരമാവധി പ്രയത്നിച്ച് ഇറ്റലിയെ വിജയത്തിലേക്കെത്തിച്ചു. പക്ഷെ ഈ മത്സരത്തിൽ ഫുട്ബോൾ കളിക്കാർക്ക് തുടയുടെ പിൻഭാഗത്ത് അനുഭവപ്പെടാറുള്ള പേശികൾക്കുള്ള പരിക്ക് ( Hamstring strain) ബാജിയോക്ക് ഉണ്ടായി. മത്സരത്തിന്റെ 71- ആം മിനിറ്റിൽ തന്നെ സാഹചര്യം മനസ്സിലാക്കി അരിഗോ അദ്ദേഹത്തെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു.

ശസ്ത്രക്രിയ കഴിഞ്ഞുള്ള ഒരു കൊല്ലത്തെ വിശ്രമത്തിൽ ബാജിയോയുടെ ജീവിതത്തിൽ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന്, ബാജിയോ ബുദ്ധമതം സ്വീകരിച്ചതാണ്. ഇത് അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തി.

സ്വീഡനെ തോൽപ്പിച്ച് ഫൈനലിലെത്തിയ ബ്രസീൽ ആയിരുന്നു ഇറ്റലിയുടെ എതിരാളികൾ. വേദനാസംഹാരി കുത്തിവെച്ച് ബാജിയോ കളത്തിലിറങ്ങിയത് ഇറ്റാലിയൻ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകി. 90 മിനിറ്റിലും, അധിക സമയത്തിലും ഗോൾരഹിതസമനില തുടർന്നതിനാൽ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു.

ഇറ്റലി ടീമാണ് ആദ്യ കിക്കെടുത്തത്. ഫ്രാൻകോ ബാറെസിയുടെ കിക്ക് ഗോൾ പോസ്റ്റിന് മുകളിലൂടെ പുറത്തക്കുപോയി. തുടർന്ന് കിക്കെടുത്ത ഇറ്റാലിയൻ താരം ഡിമിത്രി, അൽ ബെരിഗോ എന്നിവർ പന്ത് ലക്ഷ്യത്തിലെത്തിച്ചു. നാലാമത്തെ കിക്ക് എടുത്ത ഡാനിലെ മസ്സാരോയുടെ കിക്ക് ബ്രസീലിയൻ ഗോൾ കീപ്പർ സേവ് ചെയ്തു.

ഇറ്റലിയെ ലോകകപ്പ് ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതിനെ തുടർന്ന് കരിയറിലെ ആദ്യ ബാലൺ ഡി ഓർ ബാജിയോയെ തേടിയെത്തി. നഷ്ടപ്പെട്ട സ്വർണ്ണക്കപ്പിന് ഒന്നും പകരമാവില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ഇറ്റലിയെ ലോകകപ്പ് ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചതിനെ തുടർന്ന് കരിയറിലെ ആദ്യ ബാലൺ ഡി ഓർ ബാജിയോയെ തേടിയെത്തി. നഷ്ടപ്പെട്ട സ്വർണ്ണക്കപ്പിന് ഒന്നും പകരമാവില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

ബ്രസീൽ ടീമിൽനിന്ന് ആദ്യ കിക്കെടുത്തത് മാർസിയോ സാന്റോസാണ്, അത് അദ്ദേഹത്തിന് ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. പിന്നീട് പെനാൽറ്റി കിക്കെടുത്ത റൊമാറിയോ, ക്ലോഡിയോ ബ്രാൻ കോ, നാലാമത്തെ കിക്കെടുത്ത ഡൻക് എന്നിവർ കൃത്യമായി വല ചലിപ്പിച്ചു.

ഇതോടെ ഇറ്റലിയുടെ അഞ്ചാമത്തെ കിക്ക് നിർണ്ണായകമാകുന്നു. റോബർട്ടോ ബാജിയോ വന്ന് എടുത്ത കിക്ക് ഗോൾ പോസ്റ്റിനുമുകളിലൂടെ പുറത്തേക്ക്! ഹൃദയം തകർന്ന്, തല കുനിച്ച് ബാജിയോ റോസ് ബൗൾ മൈതാനത്തിൽ നിൽക്കുന്ന കാഴ്ച വളരെ വേദനാജനകമായിരുന്നു. ‘ദ മാൻ ഹൂ ഡൈസ് സ്റ്റാൻഡിങ് ’ എന്ന രീതിയിൽ ഈ നിൽപ്പ് പിന്നീട് അറിയപ്പെട്ടു. ബ്രസീലിനെ തോൽപ്പിച്ച് ലോകകപ്പ് ഇറ്റലിയിലേക്ക് കൊണ്ടുവരുമെന്ന് അച്ഛന് കൊടുത്ത വാക്ക് അദ്ദേഹത്തിന് പാലിക്കാൻ കഴിഞ്ഞില്ല. ആ കിക്ക് ലക്ഷ്യത്തിലേക്ക് എത്തിച്ചിരുന്നെങ്കിലും ഇറ്റലി ടീമിന് ചെറിയ സാധ്യതയേ ഉണ്ടായിരുന്നുള്ളൂ.

പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുവരെ അന്നത്തെ രാത്രിയിൽ ആലോചിച്ചതായി ബാജിയോ പിന്നീട് ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്.
പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുവരെ അന്നത്തെ രാത്രിയിൽ ആലോചിച്ചതായി ബാജിയോ പിന്നീട് ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്.

ബ്രസീലിന് ഒരു കിക്ക് കൂടെ ബാക്കിയുണ്ടായിരുന്നു. എങ്കിലും ടീമിനെ ഫൈനലിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ച ബാജിയോയെ ആരാധകർ ക്രൂശിക്കാൻ തുടങ്ങി. ടൂർണമെന്റിൽ അഞ്ച് ഗോളുകൾ നേടിയ അവരുടെ ഹീറോയെ അവർ തളളിപ്പറഞ്ഞു. പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുവരെ അന്നത്തെ രാത്രിയിൽ ആലോചിച്ചതായി ബാജിയോ പിന്നീട് ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്.

1994 - ലെ സീരി എ ടൈറ്റിൽ, കോപ്പ ഇറ്റാലിയ എന്നിവ യുവന്റസ് എഫ്.സിയുടെ കൂടെ നേടിയതിലും, ഇറ്റലിയെ ലോകകപ്പ് ഫൈനൽ വരെ എത്തിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചതിനെ തുടർന്ന് കരിയറിലെ ആദ്യ ബാലൺ ഡി ഓർ അദ്ദേഹത്തെ തേടിയെത്തി. നഷ്ടപ്പെട്ട സ്വർണ്ണ കപ്പിന് ഒന്നും പകരമാവില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വർഷങ്ങൾക്കിപ്പുറം 2006-ലെ ലോകകപ്പ് ഫൈനലിൽ ഇറ്റലി ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ച് ജേതാക്കളായി എങ്കിലും ഇറ്റാലിയൻ ഫുട്ബോൾ ആരാധകർക്കും, ബാജിയോയെ ആരാധിക്കുന്നവർക്കും ബാജിയോയുടെ 94- ലെ ലോകകപ്പ് നഷ്ടം മറക്കാൻ കഴിയില്ല.

Comments