വമ്പൻ ജയവുമായി അത്ലറ്റിക്കോയും ബയേണും; ലിവർപൂളിന് തോൽവി, ബാഴ്സയ്ക്ക് സമനില

ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനും ബയേൺ മ്യൂണിക്കിനും വമ്പൻ ജയങ്ങൾ. സമനിലയിൽ കുരുങ്ങി ബാഴ്സലോണ. ഇസ്താംബൂളിൽ തോൽവിയറിഞ്ഞ് ലിവർപൂൾ.

News Desk

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ഇസ്താംബൂളിൽ ടർക്കിഷ് ക്ലബ്ബ് ഗാലറ്റെസാറെയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ലിവർപൂൾ. പ്രീമിയർ ലീഗിൽ ഇത്തവണ മോശം പ്രകടനം നടത്തുന്ന ലിവർപൂൾ ചാമ്പ്യൻസ് ലീഗിലും അത് ആവർത്തിക്കുകയാണ്. ഏഴാം മിനിറ്റിൽ മരിയോ ലെമിനെ നേടിയ ഗോളിലാണ് ഗാലറ്റെസാറെ വിജയം നേടിയത്.

ഇംഗ്ലീഷ് ക്ലബ്ബ് ന്യൂകാസിൽ യുണൈറ്റഡുമായി നടന്ന മത്സരത്തിൽ കഷ്ടിച്ച് സമനില പിടിച്ച് ബാഴ്സലോണ. മത്സരത്തിൻെറ 85ാം മിനിറ്റ് വരെ ഇരുടീമുകളും ഗോൾ നേടിയിരുന്നില്ല. 86ാം മിനിറ്റിൽ ഹാർവി ബാർനെസിൻെറ ഗോളിലാണ് ന്യൂകാസിൽ മുന്നിലെത്തിയത്. മത്സരത്തിൻെറ ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ലാമിൻ യമാൽ ബാഴ്സലോണയെ സമനിലയിലെത്തിച്ചു.

ഇന്നലെ നടന്ന മറ്റ് രണ്ട് മത്സരങ്ങളിൽ അത്ലറ്റിക്കോ മാഡ്രിഡും ബയേൺ മ്യൂണിക്കും വമ്പൻ ജയങ്ങൾ നേടി. 2-നെതിരെ 5 ഗോളുകൾക്ക് അത്ലറ്റിക്കോ ടോട്ടനം ഹോട്സ്പറിനെ തകർത്തു. അർജൻറീനിയൻ താരം ഹൂലിയൻ അൽവാരസ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ അൻേറായിൻ ഗ്രീസ്മാൻ, മാർക്കോസ് ലോറൻെറ റോബിൻ ലെ നൊമാൻഡ് എന്നിവർ അത്ലറ്റിക്കോയ്ക്കായി ഗോളുകൾ നേടി. പെഡ്രോ പോറോ, ഡൊമിനിക്ക് സോളങ്കി എന്നിവർ ടോട്ടനത്തിനായി ഗോൾ നേടി. ഇറ്റാലിയൻ ക്ലബ്ബ് അറ്റലാൻെറയെ 6-1നാണ് ബയേൺ തകർത്തത്. മൈക്കൽ ഒലിസെ ബയേണിനായി ഇരട്ടഗോളുകൾ നേടി.

പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ മത്സരങ്ങൾക്ക് മുമ്പ് നടത്തിയ വിശകലനം കാണാം:

ചാമ്പ്യൻസ് ലീഗിലെ ആദ്യനാല് മത്സരങ്ങളെക്കുറിച്ച് ദിലീപ് നടത്തിയ പ്രവചനങ്ങളെല്ലാം യാഥാർത്ഥ്യമാവുന്നതാണ് കണ്ടത്.

Comments