മോഡേൺ ഫുട്ബോളിലെ കോച്ചിംഗ് ഇതിഹാസമായ പെപ്പ് ഗാർഡിയോള, നീണ്ട കാലത്തെ മാഞ്ചസ്റ്റർ സിറ്റി ബന്ധം അവസാനിപ്പിക്കുകയാണ്. പുതിയ യൂറോപ്യൻ ഫുട്ബോളിൻ്റെ ശൈലിയിൽ തന്നെ മറ്റാർക്കും ചെലുത്താൻ കഴിയാത്ത ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ ഗാർഡിയോളയെന്ന ഫുട്ബോളിലെ ഫിലോസഫറുടെ കളി ജീവിതവും കളിയടവുകളും രാഷ്ട്രീയവും ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
