സൗദി അറേബ്യയുടെ മനുഷ്യാവകാശലംഘനങ്ങളെ മറയ്ക്കാനുള്ള ഫുട്ബോൾ മുഖം മൂടി എന്ന പാശ്ചാത്യ വിമർശനമല്ല പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ അൽ ഹിലാലിനെതിരെയോ അൽ ഇത്തിഹാദിനെതിരെയോ ഉയർത്തിയത്. വെസ്റ്റേൺ മീഡിയ, സൗദി അറേബ്യ ചെയ്യുന്നത് SPORTS WASHING ആണെന്നു പറയുന്നതിനോടും ദിലീപിനു അത്രക്ക് യോജിപ്പില്ല. എന്നാൽ സൗദി അറേബ്യ ഫുട്ബോളിൽ FINANCIAL DOPING എന്ന ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നുണ്ടെന്ന് ദിലീപ്, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ വിശദീകരിക്കുന്നു
