ഒടുവിൽ ഷാബി അലോൻസോയും തെറിച്ചു. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ ബാഴ്സലോണയോടുള്ള തോൽവി മാത്രമാണോ റിയൽ മാഡ്രിഡിൻ്റെ കോച്ചിൻ്റെ അകാലത്തിലെ തൊഴിൽ നഷ്ടത്തിനു കാരണം? ഇപ്പോൾ ബ്രസീൽ ടീമിൻ്റെ കോച്ചായ കാർലോ ആൻസെലോട്ടി, റിയൽ വിടുന്നതിനു മുമ്പ് അലോൻസോയ്ക്ക് മുന്നറിയിപ്പ് കൊടുത്തതാണ്, ഇതുപോലെ ഡേഞ്ചറസ് ആയ ഒരു ഡ്രെസ്സിംഗ് റൂം വേറെയില്ലെന്ന്. എന്താണ് അലോൻസോയെ പറഞ്ഞയച്ച യഥാർത്ഥ പ്രശ്നം? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു. കൂടെ റൂബെൻ അമോറിമിനു പകരം മാഞ്ചസ്റ്റർ യൂണൈറ്റഡിൻ്റെ ഇൻ്ററിം കോച്ചായി വന്ന മൈക്കൽ കാറിക്കിൻ്റെ സാധ്യതകളും ചർച്ച ചെയ്യുന്നു.
