World Cup 2026: ന്യൂയോർക്കിൽ ആരുയർത്തും ലോകകിരീടം?

ഫുട്ബോൾ അനിശ്ചിതത്വങ്ങളുടെ കളിക്കളമാണ്. അതിനാൽ മത്സരം ആര് ജയിക്കുമെന്നോ ലോകകിരീടം ആര് നേടുമെന്നോ ഒക്കെ മുൻകൂട്ടി പ്രവചിക്കുക അസാധ്യമാണ്. പ്രതിഭാശാലികളായ കളിക്കാരും അവരെ നയിക്കുന്ന പരിശീലകരും അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന കളിക്കാരും ടീമുകളുമെല്ലാം ലോകകപ്പ് വേദിയിൽ തങ്ങളുടെ മാറ്റുരയ്ക്കും. ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫുട്ബോൾ ലോകകപ്പിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിക്കാൻ പോവുന്നത്. ന്യൂയോർക്കിലെ ന്യൂ ജഴ്സി സ്റ്റേഡിയത്തിൽ ആരാവും ഇക്കുറി ലോകകിരീടം ഉയർത്തുക?

Comments