30 Jan 2023, 01:03 PM
കൂടെ നടന്നു
കാലിടയില്‍
രോമക്കുളിരാലുരുമ്മുന്ന
കണ്‍ചിമ്മി ചുരുണ്ടു കൊഞ്ചി
മടിയിലിരിക്കുന്ന
പൂച്ച
എത്ര സൗമ്യമാണതിന്‍
ഗര്‍ജ്ജനം
എത്ര മനുഷ്യരൂപം
പൂണ്ടതാണതിന്‍ വിലാപം
കുറുമ്പോടെ പിടിച്ചിട്ടും
കിടപ്പറ വരെ കൂടെപ്പോന്നിട്ടും
ചിരിപ്പായസങ്ങള്‍
കട്ടുകുടിച്ചിട്ടും
ഏറുകൊണ്ടിട്ടില്ലത്
സമാധാനത്തിന്റെയിത്തിരിപ്പാല്‍പ്പാത്രം
തട്ടി മറിയ്ക്കും വരെ
കാലില്‍ മുഖമുരസി
നിവര്‍ന്നു തോക്കെടുക്കും വരെ
ചോരപുരണ്ട ദ്രംഷ്ടകള്‍
കൊലച്ചിരിയില്‍
വിടരുംവരെ
കാരിരുമ്പിന്‍ കഷ്ണം
ഹൃദയം തുളയ്ക്കും വരെ!
ഹേ, റാം!
എഴുത്തുകാരി, ആരോഗ്യപ്രവർത്തക.
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
പി.എന്‍.ഗോപീകൃഷ്ണന്‍
Jan 30, 2023
10 Minutes Read
ദാമോദർ പ്രസാദ്
Jan 30, 2023
3 Minutes Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
മുസാഫിര്‍
Nov 09, 2022
5 Minutes Read
ദിലീപ് രാജ്
Nov 03, 2022
3 Minute Read