ഇന്ത്യക്കാരനായ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാണ് ആദം ഹാരി.
ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഹാരി കോഴ്‌സ് പൂർത്തിയാക്കിയതും പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയതും. പക്ഷേ ഇന്ത്യയിൽ ട്രാൻസ് വ്യക്തികൾക്ക് ലൈസൻസ് നൽകാൻ ഇവിടത്തെ നിയമം അനുവദിക്കുന്നില്ല. കേരള സർക്കാർ തുടർപഠനത്തിന് ഹാരിയ്ക്ക് സ്‌കോളർഷിപ്പ് നൽകിയിട്ടുണ്ട്, കേന്ദ്ര സർക്കാരുമായി നിരവധി തവണ ബന്ധപ്പെട്ടിട്ടുമുണ്ട്. പക്ഷേ ലൈസൻസ് ഇന്ത്യയിലേക്ക് മാറ്റാനോ ഇന്ത്യയിൽത്തന്നെ തുടർപഠനം നടത്താനോ സാധിച്ചിട്ടില്ല. ഇതിനായുള്ള നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ഹാരി.
സാമൂഹികവും ശാരീരികവുമായ പരിണാമത്തിന്റെ നിർണായക ഘട്ടത്തിലാണ് ഹാരി. ടോപ്പ് സർജറി കഴിഞ്ഞു. ലൈംഗിക ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളെ ആ കമ്യൂണിറ്റിയ്ക്കകത്തും പുറത്തും രാഷ്ട്രീയമായും അക്കാദമികമായും ഫലപ്രദമായി അവതരിപ്പിക്കാനും സ്വയം നവീകരണവും തിരുത്തലുകളും ആവശ്യമായിടത്ത് ജനാധിപത്യപരമായി അത് ചെയ്യാനും ആദം ഹരിയ്ക്ക് കഴിയുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഈ സംഭാഷണം.
ആകാശത്തും ഭൂമിയിലുമുള്ള തന്റെ ജീവിതകഥ, പരിണാമ കഥ പറയുകയാണ് ആദം ഹാരി.