ദേശീയ ആരോഗ്യപദ്ധതിയുടെ ഭാഗമായി 2005 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശവർക്കർമാർ.സ്ത്രീകളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യമേഖലയിൽ വലിയ സേവനമാണ് ഓരോ ആശമാരും നൽകി വരുന്നത്. കോവിഡ് കാലത്ത് ആശമാർ നടത്തിയ സേവനം വളരെ വലുതായിരുന്നു. സന്നദ്ധപ്രവർത്തകരെന്നാണ് ആശമാരെ കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുന്നത്. എന്നാൽ സന്നദ്ധ സേവനത്തിനുമപ്പുറം നിർബന്ധിത ജോലി ചെയ്യാൻ വിധിക്കപ്പെട്ടവരാണ് ഓരോ ആശമാരും.