ഇനിയും ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാകാത്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

2015ൽ രാജ്യത്ത് തന്നെ ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. പോളിസിയുടെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ സർവ്വേയിൽ ഏകദേശം അൻപത്തെട്ട് ശതമാനത്തിലധികം ട്രാൻസ്ജെൻഡർ/ഇന്റർസെക്സ്/ജെൻഡർ അനുരൂപമല്ലാത്ത സമൂഹവിഭാഗങ്ങളെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കളിയാക്കലുകളും അവഗണനകളും സഹിക്കാനാകാതെ പഠനം ഉപേക്ഷിച്ച് പോകുന്നതായി കണ്ടെത്തിയിരുന്നു. ഈ സ്ഥിതിയെ മറിടകടക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടി.ജി. പോളിസി നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ഉന്നതവിദ്യാഭ്യാസ മേഖലയിലെ ട്രാൻസ്ജെൻഡർ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 2019 ൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും പോളിസി നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ ടി.ജി പോളിസി നടപ്പിലാക്കി നാലു വർഷങ്ങൾക്കിപ്പുറവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പോളിസിയിൽ പറയുന്ന അടിസ്ഥാന അവകാശങ്ങൾ പോലും ലഭിക്കുന്നില്ലെന്നാണ് ട്രാൻസ്ജെൻഡർ വിദ്യാർഥികൾ പറയുന്നത്.

Comments