സി.കെ. ജാനു ഉടന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക്

എൻ.ഡി.എയുടെ ഭാഗമായി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് സി.കെ. ജാനു. ട്രൂകോപ്പി തിങ്കിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജാനുവിന്റെ വെളിപ്പെടുത്തൽ. ദേശീയതലത്തിൽ എൻ.ഡി.എ സി.കെ. ജാനുവിന് ഒരു പ്ലേസ്മെന്റ് നൽകുമോ എന്ന ചോദ്യത്തിന്, 'അത് ഉണ്ടാകുമെന്നതിൽ എനിക്ക് സംശയമില്ല, വളരെ അകലെയല്ല' എന്ന് അവർ മറുപടി നൽകി. ട്രൂകോപ്പി തിങ്ക് സി.ഇ. ഒ യും മാനേജിങ് എഡിറ്ററുമായ കമൽറാം സജീവുമായി നടത്തിയ ദീർഘ അഭിമുഖം.


Summary: C.K. Janu entering national politics. Kamalram Sajeev in conversation with the Adivasi activist C.K. Janu.


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments