ർഗീസ് മുഹമ്മദി

സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഡിക്റ്റേറ്റ് ചെയ്യാൻ ഒരു മതമുതലാളിക്കും അവകാശമില്ല

ആർട്ടിക്കിൾ 21 (അന്തസ്സാർന്ന ജീവിതത്തിനുള്ള അവകാശം) മൗലികാവകാശമായി അംഗീകരിച്ച ഭരണഘടനയുള്ള ഒരു രാജ്യത്ത് സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഡിക്റ്റേറ്റ് ചെയ്യുവാൻ ഒരു മതമുതലാളിക്കും ഭരണഘടന അനുവാദം നൽകുന്നില്ല; മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം അതു അടിച്ചേൽപ്പിക്കാനുള്ളതല്ല എന്നു കൂടി ഓർത്താൽ നന്ന്.

ർഗീസ് മുഹമ്മദിയുടെ അചുംബിതമായ പോരാട്ട നേട്ടം ഇവിടെ ന്യൂനപക്ഷ / മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരിൽ ആവേശം ജനിപ്പിക്കുന്നതാണ്. എന്നാൽ ഒട്ടുമിക്കവരും കണ്ടില്ലെന്നു തോന്നുന്നു. നർഗീസ് മുഹമ്മദി പോരാടിയത് / പോരാടുന്നത് ലോകത്തിലെ സകലമനുഷ്യരുടെയും അവകാശങ്ങൾക്ക് വേണ്ടിയാണ്. ജോസഫ് മാഷുടെ കൈ വെട്ടിയവർക്ക് മനുഷ്യരുടെ സ്വാതന്ത്ര്യത്തെ കുറിച്ചു പറഞ്ഞാൽ മനസ്സിലാകില്ല; പക്ഷെ ആ കൈവെട്ടു ടീംസും അവരുടെ മനോനിലഉള്ളവരും ദുസ്സഹമാക്കുന്നതു ആ സമുദായത്തിലെ സ്ത്രീകളുടെ ജീവിതമാണ്. അവരുടെ തിരഞ്ഞെടുപ്പു അവകാശമാണ്.

പ്രൊഫ. ടി.ജെ. ജോസഫ്

ആർട്ടിക്കിൾ 21 (അന്തസ്സാർന്ന ജീവിതത്തിനുള്ള അവകാശം) മൗലികാവകാശമായി അംഗീകരിച്ച ഭരണഘടനയുള്ള ഒരു രാജ്യത്ത് സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഡിക്റ്റേറ്റ് ചെയ്യുവാൻ ഒരു മതമുതലാളിക്കും ഭരണഘടന അനുവാദം നൽകുന്നില്ല; മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം അതു അടിച്ചേൽപ്പിക്കാനുള്ളതല്ല എന്നു കൂടി ഓർത്താൽ നന്ന്.

മതം തീർത്തും വ്യക്തിനിഷ്ഠമാണ്. അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൊതു നന്മയ്ക്ക് എതിരായാൽ ആ അവകാശം റദ്ദാകും. തലയിൽ തട്ടമിട്ടാലേ ഒരു സ്ത്രീ മുസ്ലിമാകൂ എന്നു പ്രഖ്യാപിക്കുന്നത് തലയിൽ തട്ടമിടാത്ത/ ആഗ്രഹിക്കാത്ത സ്ത്രീകളുടെ വ്യക്തി തിരഞ്ഞെടുപ്പിനുനേരെയുള്ള കൈയ്യേറ്റവും അത്തരം സ്ത്രീകളോട് വിശ്വാസികൾക്കിടയിൽ അവമതിപ്പിനു കാരണവുമാകുമെന്നുള്ള തിരിച്ചറിവ് നമുക്കുഉണ്ടാവേണ്ടതുണ്ട്.

ജാറത്തിൽ പോകുന്നവരും പോകാത്തവരും തലയിൽ തട്ടം ഇടുന്നവരും ഇടാത്തവരും സൂഫികളും സലഫികളും സുന്നികളും ഷിയാക്കളും ഇസ്‍ലാം. / Photo: Thasleem Bin Moideen

ജാറം സിയാറത്തു ചെയ്യുന്നത് ശിർക് ആണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ അങ്ങനെ ചെയ്യുന്നവരെ മുസ്‍ലിംകളായി അംഗീകരിക്കുന്നില്ല; തിരിച്ചും. അതുപോലെ സ്ത്രീ തല മറയ്ക്കേണ്ടതില്ലെന്നു കരുതുന്ന അനേകം മുസ്‍ലിംകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് (ബന്യാമിന്റെ കറാച്ചി യാത്ര വായിക്കാവുന്നതാണ്). അഥവാ ജാറത്തിൽ പോകുന്നവരും പോകാത്തവരും തലയിൽ തട്ടം ഇടുന്നവരും ഇടാത്തവരും സൂഫികളും സലഫികളും സുന്നികളും ഷിയാക്കളും ആണും പെണ്ണും ട്രാൻസ് മനുഷ്യരും ഒക്കെ ചേർന്നതാണ് മുഹമ്മദ് നബി 1400 വർഷം മുമ്പ് ലോകത്ത് അവതരിപ്പിച്ച ഇസ്‍ലാം. അതു വൈവിധ്യങ്ങൾ നിറഞ്ഞതാണ്.

നർഗീസ് മുഹമ്മദി

ഇറാനിലും ഇറാഖിലും സിറിയയിലും ഇന്തോനേഷ്യയിലും മലബാറിലും തിരുവിതാംകുറിലും ഒക്കെ അതിന്റെ വ്യത്യസ്തവും സുന്ദരവുമായ വകഭേദങ്ങൾ കാണാം. അത്തരം വകഭേദം നിലനിർത്താനുള്ള പോരാട്ടത്തിലാണ് നർഗീസ് മുഹമ്മദി. ഹാഗിയ സോഫിയയിൽ ജുമഅ നിസ്കരിക്കുമ്പോൾ രക്തം തിളച്ച് ആവേശം കയറുന്നവർക്ക് ഈ പോരാട്ട ഇസ്ലാം തിരിച്ചറിയുക അത്ര എളുപ്പമല്ല:

ഇസ്ലാം അനേക വൈവിധ്യങ്ങളോടു കൂടിയാണ് അതിന്റെ പ്രാദേശിക സ്വീകാര്യത കൈവരിച്ചത്. അതുകൊണ്ടാണ് 1937-ൽ മാത്രം നമ്മുടെ നാട്ടിൽ ശരീഅ നിയമമായത്.
ഒരിക്കൽ കൂടി ഉണർത്താനുള്ളത്, നമ്മുടെ ഭരണ ഘടന വ്യക്തികൾക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും മാത്രമേ അനുവാദം നൽകുന്നുള്ളൂ. സ്വന്തം മതത്തിന്റെ മുതലാളിയായി മറ്റുള്ളവരുടെ മേൽ ഒരാളുടെ വിശ്വാസം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്.

Comments