ചോദ്യം ചെയ്യാൻ തുടങ്ങുമ്പോൾ
വർഗശത്രുക്കളാകുന്ന ആശമാർ;
ആരോഗ്യ പരിചരണത്തിലെ ജൻഡർ രാഷ്ട്രീയം

‘‘വ്യവസ്ഥയുടെ കുറവുകൾ മറച്ചുപിടിക്കാൻ അക്ഷീണം പരിശ്രമിക്കുമ്പോൾ സ്ത്രീകൾ നിസ്വാർത്ഥരായ മഹതികൾ. എന്നാൽ, ഏതു നിമിഷം അവർ ചോദ്യം ചെയ്യാൻ തുടങ്ങുന്നുവോ അപ്പോൾ തൊട്ട് അവർ വർഗ്ഗശത്രുക്കൾ’’- സ്ത്രീകൾ സന്നദ്ധപ്രവർത്തകരായി ഏർപ്പെടുന്ന സാമൂഹികാരോഗ്യത്തൊഴിലിന്റെ ചരിത്രവും, രാഷ്ട്രീയവും, അതിന്റെ ചൂഷണ സ്വഭാവവും വിശലകനം ചെയ്യുന്നു, ഡോ. മാലു മോഹൻ, ഡോ. സപ്ന മിശ്ര, ഡോ. ശ്രീനിധി ശ്രീകുമാർ.

കേരളത്തിലെ ASHA വർക്കർമാർ നടത്തിക്കൊണ്ടിരിക്കുന്ന പണിമുടക്ക് ദേശീയശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയൊട്ടാകെ സാമൂഹികാരോഗ്യ പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ സമരം. മെച്ചപ്പെട്ട വേതനവും, ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ആനുകൂല്യങ്ങളും സമരം ചെയ്യുന്നവർ ആവശ്യപ്പെടുന്നു. 26,000-ത്തിനു മേൽ വരുന്ന കേരളത്തിലെ ആശാ പ്രവർത്തകർക്ക് കിട്ടാനുള്ള ശമ്പള കുടിശ്ശിക ഉടൻ നൽകണം എന്നതും അവരുടെ സുപ്രധാന ആവശ്യമാണ്. (സമരം തുടങ്ങിയ ശേഷം സർക്കാർ ശമ്പള കുടിശ്ശിക അനുവദിച്ചിരുന്നു).

ഈ പശ്ചാത്തലത്തിൽ, ആഗോളീയമായിത്തന്നെ ബഹുഭൂരിപക്ഷമായി സ്ത്രീകൾ സന്നദ്ധപ്രവർത്തകരായി ഏർപ്പെടുന്ന സാമൂഹികാരോഗ്യത്തൊഴിലിന്റെ (community health work) ചരിത്രവും, രാഷ്ട്രീയവും, അതിന്റെ ചൂഷണ സ്വഭാവവും മനസ്സിലാക്കേണ്ടത് ആവശ്യമാണ്. നവലിബറൽ പബ്ലിക് മാനേജ്‌മെന്റിന്റെ തത്വങ്ങളുപയോഗിച്ച്, 20-ാം നൂറ്റാണ്ടിന്റെ അവസാന പാദം തൊട്ട് ആരോഗ്യസംവിധാനങ്ങളിൽ നടന്ന പുനഃസംഘടനയിലൂടെ, അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള ദരിദ്രരായ സ്ത്രീകളാണ് പ്രധാനമായും സന്നദ്ധ പരിചരണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നതിനെ ഇവിടെ വിമർശനാത്മകമായി സമീപിക്കുന്നു.

വീടുകൾക്കുള്ളിൽ പരിചാരകരായും പരിപോഷകരായുമുള്ള സ്വാഭാവികമായ ചുമതലകളുടെ മറ്റൊരു പതിപ്പ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നതുകൊണ്ടുതന്നെ, വൈകാരിക അദ്ധ്വാനത്തിലേർപ്പെടുന്ന ഈ സ്ത്രീത്തൊഴിലാളികളെ അദൃശ്യരാക്കാൻ എളുപ്പമാണ്.

സന്നദ്ധ പരിചരണ പ്രവർത്തനത്തിന്റെ (voluntary care work) രാഷ്ട്രീയം

ലോകമെമ്പാടുമുള്ള തൊഴിൽമേഖലയിൽ, നവലിബറൽ ആഗോള നയങ്ങൾ ഉണ്ടാക്കിയിട്ടുള്ള വിനാശകരമായ മാറ്റങ്ങൾ വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്നു. തൊഴിലിന്റെ അനൗപചാരികവത്കരണവും (informalization), അസുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങളും (precarious work) സാമൂഹിക അനീതികളെ ഉത്പാദിപ്പിക്കുകയും പുനരുല്പാദിപ്പിക്കുകയും ചെയ്യുന്നു.

ആഗോളമായിത്തന്നെ, സ്ത്രീകൾ കൂടുതലായി ഏർപ്പെടുന്ന അസുരക്ഷിത തൊഴിൽരംഗങ്ങളിൽ സുപ്രധാനമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് വൈകാരിക അദ്ധ്വാനം (affective labour). പരിചരണത്തൊഴിൽമേഖലയുടെ അടിസ്ഥാനമാണ് ഇപ്പറയുന്ന വൈകാരിക അദ്ധ്വാനം. വികാരങ്ങൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയുടെ സൃഷ്ടി അഥവാ പരിഷ്കരണത്തിലൂടെ, സാമൂഹിക അടുപ്പം, പുനരുൽപാദനം, കൂട്ടായ ക്ഷേമം എന്നിവയുടെ ഉത്പാദനമാന് ഇതിൽ മുഖ്യമായും ഉൾപ്പെടുന്നത്. സമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ആവശ്യങ്ങളെ പരിഗണിക്കുന്ന പരിചരണത്തൊഴിലാളികൾ, ജനങ്ങളെ ഭരണകൂടവുമായി അടുപ്പിക്കുന്നതിനും വ്യവസ്ഥയുമായി ചലനാത്മകമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനും, അറിഞ്ഞോ അറിയാതെയോ സഹായിക്കുന്നുണ്ട്. വീട് തേടിവന്ന് സുഖവിവരം അന്വേഷിക്കുന്ന, വിവരങ്ങൾ ശേഖരിക്കുന്ന, അറിവ് തരുന്ന ആശാ പ്രവർത്തകയിൽ, ജനം ഭരണകൂടത്തിന്റെ കരുതൽ കണ്ടേയ്ക്കാം. എന്നാൽ, വീടുകൾക്കുള്ളിൽ പരിചാരകരായും പരിപോഷകരായുമുള്ള സ്വാഭാവികമായ ചുമതലകളുടെ മറ്റൊരു പതിപ്പ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നതുകൊണ്ടുതന്നെ, വൈകാരിക അദ്ധ്വാനത്തിലേർപ്പെടുന്ന ഈ സ്ത്രീത്തൊഴിലാളികളെ അദൃശ്യരാക്കാൻ എളുപ്പമാണ്.

ഇന്ത്യയൊട്ടാകെ സാമൂഹികാരോഗ്യ പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ സംഘർഷങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരത്ത് ആശമാർ നടത്തുന്ന സമരം.
ഇന്ത്യയൊട്ടാകെ സാമൂഹികാരോഗ്യ പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ സംഘർഷങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരത്ത് ആശമാർ നടത്തുന്ന സമരം.

പൗരത്വ ഇടപെടലിന്റെ ഭാഗമായ ധാർമ്മിക ഉത്തരവാദിത്തം എന്ന ഭാഷ്യം നൽകി, വേതനമില്ലാതെയോ തീരെ കുറവ് വേതനത്തിലോ വ്യക്തികളെ സന്നദ്ധതൊഴിലിൽ ഏർപ്പെടുത്തുമ്പോൾ, അവിടെ വീണ്ടും അസുരക്ഷിതമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. നവലിബറൽ ആഗോളവത്കരണത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കപ്പെട്ടതോടെ, ആരോഗ്യം അടക്കമുള്ള സാമൂഹിക സേവനങ്ങൾക്കായി സർക്കാരുകൾ സന്നദ്ധപ്രവർത്തനങ്ങളെ കൂടുതലായി ആശ്രയിക്കാനും അവയെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. തത്‌ഫലമായി, സാമൂഹിക സേവനങ്ങളുടെ ഉത്തരവാദിത്തം പതിയെ സർക്കാരുകളിൽ നിന്ന് വ്യക്തികളിലേയ്ക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും കൈമാറപ്പെടുന്ന പ്രതിഭാസം ആരംഭിച്ചു. വ്യക്തികളും, സ്വകാര്യ സംഘടനങ്ങളും ചെയ്യുന്ന കൂട്ടായ ക്ഷേമ പ്രവർത്തനങ്ങളെ വൈകാരിക വാചാടോപത്തിലൂടെ പെരുപ്പിച്ചു കാണിക്കുമ്പോൾ, സാമൂഹിക സേവനങ്ങളിൽ നിന്നുള്ള സർക്കാരുകളുടെ നയപരമായ പിൻവാങ്ങൽ കൂടിയാണ് അവിടെ സംഭവിക്കുന്നത് എന്ന് മറക്കരുത്.

ഉദാഹരണത്തിന്, അമേരികോർപ്‌സും (AmeriCorps) യു.കെയിലെ ബിഗ് സൊസൈറ്റി (The Big Society) പരിപാടിയും (2010 -2016), വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം, വയോജനങ്ങളുടെ പരിചരണം എന്നീ സേവനങ്ങളിൽ നിലനിൽക്കുന്ന കുറവുകൾ പരിഹരിക്കാൻ സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള, സ്വന്തം വീടുകളിൽ തന്നെ ശമ്പളമില്ലാതെ പരിചരണ സേവനങ്ങളിൽ തളയ്ക്കപ്പെടുന്ന സ്ത്രീകളുടെ സന്നദ്ധപ്രവർത്തനങ്ങളാണ് ഈ പരിപാടികൾ കൂടുതലായും ഉപയോഗിക്കുന്നത്. അമേരിക്കയിൽ, വീട്ടിലെ ആരോഗ്യ സഹായികളായി (home health-aides) ഒന്നിനും തികയാത്ത ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരിൽ ഭൂരിപക്ഷവും ആഫ്രിക്കൻ അമേരിക്കൻ വംശജരോ, കുടിയേറ്റക്കാരായ സ്ത്രീകളോ ആണ്.

പരിചരണം എന്ന സേവനത്തിന്റെ സാമ്പത്തിക മൂല്യത്തെ മറച്ചുപിടിച്ചു കൊണ്ട് അതിനെ ഒരു സാമൂഹിക ഉത്തരവാദിത്തമായി മാത്രം ഉയർത്തിക്കാട്ടുക വഴി, സ്ത്രീകളുടെ തൊഴിലവകാശത്തിന്റെ കടയ്ക്കലാണ് കത്തിവെയ്ക്കുന്നത്.

ഇത്തരത്തിൽ, ശമ്പളമില്ലാത്ത പരിചരണത്തൊഴിലിനെ മഹത്വവൽക്കരിക്കുന്നതിലൂടെ, നവലിബറൽ വ്യവസ്ഥകൾ മറച്ചുപിടിക്കുന്ന ഒരു പ്രധാന ഘടകം, ചൂഷണം ചെയ്യപ്പെടുന്ന അദ്ധ്വാനമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ വൈകാരികവും പ്രത്യുൽപാദനപരവുമായ ജോലിയാകുമ്പോൾ, കണ്ടില്ലെന്നു വെയ്ക്കാൻ വളരെ എളുപ്പമാണ്. കോവിഡ് കാലത്ത്, വീടുകളിൽ ആവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കാൻ യു.കെയിലെ ദേശീയ ആരോഗ്യ സംവിധാനമായ നാഷണൽ ഹെൽത്ത് സർവീസ് (NHS) തെരഞ്ഞെടുത്തത് 75,000 സന്നദ്ധ പ്രവർത്തകരെയാണ്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളായിരുന്നു. ഇതിനു മുൻപ് ഇത്തരം സേവനങ്ങൾ അവിടെ നിർവഹിച്ചിരുന്നത് ശമ്പളം നൽകി നിയമിക്കപ്പെട്ട തൊഴിലാളികളായിരുന്നു. സമാനമായി, യു.കെ പോലെ ചെലവ് ചുരുക്കൽ നയങ്ങൾ നടപ്പിൽ വരുന്ന പല രാജ്യങ്ങളും, ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി നയങ്ങൾ കൊണ്ടുവരുന്നതിനുപകരം, സന്നദ്ധ പ്രവർത്തകരെ വെച്ച് ഫുഡ് ബാങ്കുകൾ പോലെയുള്ള സംരംഭങ്ങൾ നടത്തുന്നു. സമ്പത്തിന്റെ പുനർവിതരണത്തിനോ, ന്യായമായോ വേതനത്തിനോ ശ്രമിക്കാതെ, സംഭാവന/ചാരിറ്റി സ്വരൂപിച്ച്‌ ആവശ്യക്കാരുടെ ഉടനടിയുള്ള ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനെ സാധാരണവൽക്കരിക്കുന്നു.

അതുപോലെ, കോവിഡ് കാലത്ത് നഴ്സുമാരെ മാലാഖമാർ എന്ന് വിളിച്ച് പ്രകീർത്തിക്കുമ്പോഴും, അവരുടെ സംഭാവനങ്ങൾക്ക്, പ്രത്യേകിച്ച് വൈകാരിക അധ്വാനത്തിന്, ആനുപാതികമായി ശമ്പളം പലയിടത്തും നൽകിയില്ല. സ്ത്രീകളുടെ വൈകാരിക അധ്വാനത്തെ സംബന്ധിച്ച് നവലിബറൽ പ്രത്യയശാസ്ത്രം മുന്നോട്ടുവെയ്ക്കുന്ന നയങ്ങളിൽ പ്രത്യക്ഷമായ ഒരു വൈരുദ്ധ്യമുണ്ട്. പരോപകാരം, പൗരത്വ ഇടപെടൽ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ അത് വ്യവസ്ഥാപിതമായ ചൂഷണത്തിനു വഴിവെക്കുന്നു. ധാർമിക ഉത്തരവാദിത്തം എന്ന പേരിൽ ജൻഡർ, വംശ, വർഗാധിഷ്ഠിതമായ ശ്രേണീകൃത വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. പരിചരണം എന്ന സേവനത്തിന്റെ സാമ്പത്തിക മൂല്യത്തെ മറച്ചുപിടിച്ചു കൊണ്ട് അതിനെ ഒരു സാമൂഹിക ഉത്തരവാദിത്തമായി മാത്രം ഉയർത്തിക്കാട്ടുക വഴി, സ്ത്രീകളുടെ തൊഴിലവകാശത്തിന്റെ കടയ്ക്കലാണ് കത്തിവെയ്ക്കുന്നത്.

കോവിഡ് കാലത്ത് നഴ്സുമാരെ മാലാഖമാർ എന്ന് വിളിച്ച് പ്രകീർത്തിക്കുമ്പോഴും, അവരുടെ സംഭാവനങ്ങൾക്ക്, പ്രത്യേകിച്ച് വൈകാരിക അധ്വാനത്തിന്, ആനുപാതികമായി ശമ്പളം പലയിടത്തും നൽകിയില്ല.
കോവിഡ് കാലത്ത് നഴ്സുമാരെ മാലാഖമാർ എന്ന് വിളിച്ച് പ്രകീർത്തിക്കുമ്പോഴും, അവരുടെ സംഭാവനങ്ങൾക്ക്, പ്രത്യേകിച്ച് വൈകാരിക അധ്വാനത്തിന്, ആനുപാതികമായി ശമ്പളം പലയിടത്തും നൽകിയില്ല.

തൊഴിലെടുക്കാൻ സ്ത്രീ,
നേതൃത്വം നൽകാൻ പുരുഷൻ
- ആഗോള ആരോഗ്യ തൊഴിൽശക്തി

20-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്ക്, മറ്റെല്ലാ മേഖലകളിലുമെന്ന പോലെ, ആരോഗ്യ സംവിധാനങ്ങളിലും നവലിബറൽ മാനേജ്മെന്റ് തത്വങ്ങൾ ഉൾക്കൊണ്ടുള്ള പുനർനിർമ്മാണം നടന്നു. തത്‌ഫലമായി, പരിചരണ സേവനങ്ങൾ ഉൾപ്പെടുന്ന, പ്രധാനമായും സ്ത്രീകൾ ചെയ്യുന്ന ആരോഗ്യത്തൊഴിൽ രംഗങ്ങളിലെ, ചൂഷണവും വ്യാപകമായി. ആരോഗ്യ രംഗത്തെ തൊഴിൽ ശക്തിയുടെ 70%- മായിട്ടുപോലും, ഉന്നത മാനേജ്‌മന്റ് സ്ഥാനങ്ങളിൽ സ്ത്രീകളുടെ അനുപാതം 25 ശതമാനത്തിലും താഴെയാണ്. തൊഴിൽ അവസരങ്ങളിലും അധികാരത്തിലും നിലനിൽക്കുന്ന ഇത്തരം ജൻഡർ അടിസ്ഥാനത്തിലുള്ള വിഭജനത്തെ കുറിച്ച് 2018 -ൽ ലോകാരോഗ്യ സംഘടന ഒരു റിപ്പോർട്ട് പുറത്തിറക്കി. അതിന്റെ തലക്കെട്ട് അങ്ങേയറ്റം അർത്ഥവത്താണ് - തൊഴിലെടുക്കുന്ന സ്ത്രീകളും നേതൃത്വം നൽകുന്ന പുരുഷന്മാരും (Delivered by women and led by men).

‘കടമയും, ഉത്തരവാദിത്തവുമുള്ള സ്ത്രീത്തൊഴിലാളികൾ, സ്വന്തം കുടുംബത്തിന്റെയും അതോടൊപ്പം തന്നെ സമൂഹത്തിന്റെയും ആരോഗ്യപരിപാലനത്തിൽ പൂർണ്ണ മനസ്സോടെ ഏർപ്പെടുന്ന ഒരു പ്രക്രിയ’ എന്ന മട്ടിലുള്ള വാചാടോപം ഈ പദ്ധതികളുടെ നയരേഖകളിൽ നമുക്ക് വായിച്ചെടുക്കാം.

ആരോഗ്യ പരിപാലന സേവനങ്ങൾ നൽകുന്നതിന് സ്ത്രീകളെ സന്നദ്ധ പ്രവർത്തകരായി ഏർപ്പെടുത്തുന്ന ആഗോള പ്രവണതയ്ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പ്രാഥമികതലത്തിലുള്ള ആരോഗ്യ സേവനങ്ങൾ സമഗ്രമായി സമൂഹങ്ങളിലേക്കെത്തിക്കുന്നതിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്ന, 1978-ൽ പുറത്തു വന്ന ആൽമ അട്ട പ്രഖ്യാപനം (Alma Ata Declaration), ഇതിൽ സാമൂഹികാരോഗ്യപ്രവർത്തകരുടെ സേവനങ്ങളുടെ അനിവാര്യതയെകുറിച്ചും പറയുന്നുണ്ട്. എന്നാൽ, നവലിബറൽ നയങ്ങളുടെ ഭാഗമായി സർക്കാരുകൾ പൊതുമേഖലയിലുള്ള ആരോഗ്യസംവിധാനങ്ങൾക്കുള്ള സാമ്പത്തിക പിന്തുണ കുറച്ചതിനെത്തുടർന്നാണ്, സന്നദ്ധ തൊഴിലാളികളായോ, കരാർ അടിസ്ഥാനത്തിലോ, സാമൂഹികാരോഗ്യ പ്രവർത്തകരെ നിയമിക്കുന്ന പ്രവണത ലോകമെമ്പാടും ആരംഭിച്ചത്. നവലിബറൽ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ‘കുറഞ്ഞ ചെലവിൽ നല്ല ആരോഗ്യം' എന്ന സങ്കൽപം യാഥാർഥ്യമാക്കാൻ, ‘സ്വതസിദ്ധമായി നിസ്വാർത്ഥത, വിട്ടുവീഴ്ച, അരാഷ്ട്രീയ സ്വഭാവം’ എന്നിവയുള്ള സ്ത്രീകളുടെ സേവനം ഉപയോഗിക്കുകയും, അതോടൊപ്പം അവരെ ‘ശാക്തീകരിക്കുകയും’ ചെയ്യുന്ന പദ്ധതിയായിട്ടാണ് ഇതിനെ ചിത്രീകരിക്കുന്നത്. ‘കടമയും, ഉത്തരവാദിത്തവുമുള്ള സ്ത്രീത്തൊഴിലാളികൾ, സ്വന്തം കുടുംബത്തിന്റെയും അതോടൊപ്പം തന്നെ സമൂഹത്തിന്റെയും ആരോഗ്യപരിപാലനത്തിൽ പൂർണ്ണ മനസ്സോടെ ഏർപ്പെടുന്ന ഒരു പ്രക്രിയ’ എന്ന മട്ടിലുള്ള വാചാടോപം ഈ പദ്ധതികളുടെ നയരേഖകളിൽ നമുക്ക് വായിച്ചെടുക്കാം.

ജൻഡർ  അടിസ്ഥാനത്തിലുള്ള വിഭജനത്തെ കുറിച്ച് 2018 -ൽ ലോകാരോഗ്യ സംഘടന ഒരു റിപ്പോർട്ട് പുറത്തിറക്കി. അതിന്റെ തലക്കെട്ട് അങ്ങേയറ്റം അർത്ഥവത്താണ് - തൊഴിലെടുക്കുന്ന സ്ത്രീകളും നേതൃത്വം നൽകുന്ന പുരുഷന്മാരും (Delivered by women and led by men).
ജൻഡർ അടിസ്ഥാനത്തിലുള്ള വിഭജനത്തെ കുറിച്ച് 2018 -ൽ ലോകാരോഗ്യ സംഘടന ഒരു റിപ്പോർട്ട് പുറത്തിറക്കി. അതിന്റെ തലക്കെട്ട് അങ്ങേയറ്റം അർത്ഥവത്താണ് - തൊഴിലെടുക്കുന്ന സ്ത്രീകളും നേതൃത്വം നൽകുന്ന പുരുഷന്മാരും (Delivered by women and led by men).

തൊഴിൽരംഗത്ത് നിലനിൽക്കുന്ന ഈ ജൻഡർ വിഭജനം, ആരോഗ്യ സംവിധാനങ്ങളിൽ ആഴത്തിൽ വേരിറക്കിയിട്ടുള്ള നവലിബറൽ ചിന്താഗതിയുടെയും, പിതൃസത്തയുടെയും പ്രതിഫലനങ്ങളാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. സ്ത്രീകളുടെ തൊഴിലവസരങ്ങളേയും, അധികാരസ്ഥാനങ്ങളിലുള്ള പ്രാതിനിധ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ജൻഡർ മാതൃകകളും സ്റ്റീരിയോടൈപ്പുകളും ആരോഗ്യസംവിധാനങ്ങളിൽ ഇന്നും നിലനിൽക്കുന്നു. ഇതുമൂലം അധികാരവും, ശമ്പളവും, മൂല്യവും കുറഞ്ഞ തൊഴിലുകളിൽ സ്ത്രീകൾ തളച്ചിടപ്പെടുന്നു. നഴ്സിംഗ് പോലെ ഭൂരിപക്ഷം സ്ത്രീകൾ ജോലിയെടുക്കുന്ന ഔപചാരിക തൊഴിൽ മേഖലകളിൽ പോലും വേതനം തീരെക്കുറവാണ്. ഇതോടൊപ്പം, സഹപ്രവർത്തകരായ പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ, സ്വന്തം തൊഴിലിനോട് അർത്ഥവത്തായി ഇടപഴകാനുള്ള അവസരങ്ങളും സ്ത്രീത്തൊഴിലാളികൾക്കു നന്നേ കുറവാണ്.

അസംഖ്യം ചുമതലകളിൽപെട്ട് കുഴങ്ങുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്ക്, സ്വന്തം തൊഴിലിന്റെ സാമൂഹികമൂല്യത്തെകുറിച്ചോ, അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചോ ആലോചിക്കാൻ പോലും നേരമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പലതിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളും നഴ്സുമാരെയാണ് കൂടുതൽ ബാധിക്കുന്നത്.

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ, ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർമാരുടെയും (പുരുഷന്മാർ), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെയും (സ്ത്രീകൾ) തൊഴിൽസാഹചര്യങ്ങൾ തമ്മിൽ നിലനിക്കുന്ന അന്തരം ഇതിനൊരു നല്ല ഉദാഹരണമാണ്. ഈ രണ്ടു വിഭാഗം സാമൂഹികാരോഗ്യ പ്രവർത്തകർക്കും, പ്രാഥമികതലത്തിൽ ആരോഗ്യ സേവനങ്ങൾ നിർവഹിക്കുന്നതിൽ കാര്യമായ പങ്കുണ്ട്. ഒരേ ഗ്രേഡിലുള്ള (multipurpose workers) തൊഴിലാളികളായിട്ടു കൂടിയും, ഡോക്യുമെന്റഷൻ അടക്കമുള്ള അസംഖ്യം ചുമതലകളിൽപെട്ട് കുഴങ്ങുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്ക്, സ്വന്തം തൊഴിലിന്റെ സാമൂഹികമൂല്യത്തെകുറിച്ചോ, അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചോ ആലോചിക്കാൻ പോലും നേരമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പലതിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളും നഴ്സുമാരെയാണ് കൂടുതൽ ബാധിക്കുന്നത്.

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ,  ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർമാരുടെയും (പുരുഷന്മാർ), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെയും  (സ്ത്രീകൾ) തൊഴിൽസാഹചര്യങ്ങൾ  തമ്മിൽ വലിയ അന്തരം നിലനിക്കുന്നു
കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ, ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർമാരുടെയും (പുരുഷന്മാർ), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെയും (സ്ത്രീകൾ) തൊഴിൽസാഹചര്യങ്ങൾ തമ്മിൽ വലിയ അന്തരം നിലനിക്കുന്നു

എന്നാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരാകട്ടെ വികേന്ദ്രീകൃത ഭരണത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട്, പഞ്ചായത്തും ആരോഗ്യ സംവിധാനവും തമ്മിലുള്ള ഒരു പാലം പോലെയാണ് പ്രവർത്തിക്കുന്നത്. നയപരമായ തീരുമാനങ്ങളിലും ആസൂത്രണത്തിലും ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശക്തമായ പങ്കുണ്ട്. അതിനോട് താരതമ്യം ചെയ്യുമ്പോൾ ജോലിയൊഴിഞ്ഞിട്ട് നേരമില്ലാത്ത പബ്ലിക് ഹെൽത്ത് നഴ്സുമാർ തങ്ങളുടെ തൊഴിലിന്റെ സാമൂഹിക വശങ്ങളിൽ ഇടപെടാനോ, നയതീരുമാനങ്ങളിൽ പങ്കാളികളാകാനോ അവസരമില്ലാതെ അരികുവൽക്കരിക്കപ്പെടുന്നു.

ജൻഡറിനൊപ്പം, ജാതി, വർഗം, വംശം തുടങ്ങി പിന്നാക്കാവസ്ഥ സൃഷ്ടിക്കുന്ന മറ്റു സാമൂഹിക ഘടകങ്ങൾ കൂടിച്ചേരുമ്പോൾ, ആരോഗ്യ സംവിധാനങ്ങളിലെ സ്ത്രീത്തൊഴിലാളികൾ അനുഭവിക്കുന്ന അരികുവത്കരണം പലമടങ്ങാകുന്നു. സാമൂഹികാരോഗ്യത്തിൽ തൊഴിലെടുക്കുന്ന സന്നദ്ധപ്രവർത്തകർക്ക് ഇന്ന് ലോകമൊട്ടാകെ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. ഉറപ്പില്ലാത്ത ജോലി, അപര്യാപ്തമായ വേതനം, മോശപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, സാമൂഹിക സുരക്ഷയില്ലായ്മ - അസുരക്ഷിതമായ തൊഴിലിനെ അന്താരാഷ്ട്ര തൊഴിൽ സംഘടന (International Labour Organization) നിർവചിക്കുന്ന പ്രധാന സൂചികകളാണ് ഇവ. സാമൂഹികാരോഗ്യത്തിലെ സന്നദ്ധതൊഴിലിന് ഈ നാല് സ്വഭാവവിശേഷങ്ങളും ഉണ്ട്. ഇതിനു പുറമെ, ജോലിസംബന്ധമായ യാത്രകൾക്കാവശ്യമായ പണം നൽകാതിരിക്കൽ, ആരോഗ്യ പ്രവർത്തകർ എന്ന് തിരിച്ചറിയുന്നതിനാവശ്യമായ രേഖകളോ, യൂണിഫോമോ നൽകാതിരിക്കൽ, തൊഴിൽ ചെയ്യുന്നതിനാവശ്യമായ പരിശീലനവും, മേൽനോട്ടവും, പിന്തുണയും നൽകാതിരിക്കൽ എന്നീ പരാതികളും സന്നദ്ധ പ്രവർത്തകർ വർഷങ്ങളായി ഉയർത്തിക്കാട്ടുന്നു.

വീട്ടുകാര്യങ്ങളും, സ്വന്തം ആവശ്യങ്ങളും ചെയ്തു കഴിഞ്ഞുള്ള, സമയത്ത് കുറച്ചു മണിക്കൂറുകൾ കൊണ്ടുമാത്രം തീർക്കാവുന്ന ചുമതലകൾ എന്ന മട്ടിലാണ് ഇന്ത്യയടക്കം മിക്കയിടത്തും ആരോഗ്യരംഗത്തെ സന്നദ്ധതൊഴിൽ വിഭാവനം ചെയ്തിരിക്കുന്നത്.

വീട്ടുകാര്യങ്ങളും, സ്വന്തം ആവശ്യങ്ങളും ചെയ്തു കഴിഞ്ഞുള്ള, സമയത്ത് കുറച്ചു മണിക്കൂറുകൾ കൊണ്ടുമാത്രം തീർക്കാവുന്ന ചുമതലകൾ എന്ന മട്ടിലാണ് ഇന്ത്യയടക്കം മിക്കയിടത്തും ആരോഗ്യരംഗത്തെ സന്നദ്ധതൊഴിൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ, പ്രായോഗികമായി നോക്കുമ്പോൾ, സന്നദ്ധ പ്രവർത്തകർ ദിനംപ്രതി ചെയ്യുന്ന ജോലി, ചുമതലകളുടെ എണ്ണത്തിന്റെയും അവ ചെയ്യാനാവശ്യമായ സമയത്തിന്റെയും കാര്യത്തിൽ നിയമന സമയത്ത് അവരോടു പറഞ്ഞതിലും വളരെ കൂടുതലാണ്. ഇങ്ങനെ വരുമ്പോൾ, സ്വാഭാവികമായും ഇതവരുടെ വീട്ടുത്തരവാദിത്തങ്ങളെ ബാധിക്കും. തൊഴിൽ തുടരണമെങ്കിൽ കുടുംബത്തിന്റെയും, പങ്കാളിയുടെയും പിന്തുണ വേണം എന്ന സാഹചര്യം വരുമ്പോൾ പലപ്പോഴും കലഹങ്ങളുണ്ടാകുന്നു. ചിലപ്പോൾ തൊഴിൽ വിടേണ്ടതായും വരുന്നു. സ്ത്രീകളെന്ന നിലയിൽ തൊഴിലിന്റെ ഭാഗമായി നേരിടുന്ന സുരക്ഷിതത്വമില്ലായ്മ, വിവേചനം ഇങ്ങനെ പല പ്രശ്നങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ആരോഗ്യപ്രവർത്തകർ ഉന്നയിക്കാറുണ്ട്. എന്നാൽ, ഇതിൽ സന്നദ്ധപ്രവർത്തകരായവർക്കു ആരോഗ്യസംവിധാനത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പിൻതുണയും ഉണ്ടാകാറില്ല, കാരണം അവർ സംവിധാനത്തിന്റെ ഭാഗമല്ല. ഇത്തരത്തിൽ, നല്ലരീതിയിൽ, സുരക്ഷിതമായി തൊഴിൽ ചെയ്യുന്നതിനോ, സാമൂഹികമായും സാമ്പത്തികമായും ഉയർച്ചയുണ്ടാകുന്നതിനോ ഉള്ള യാതൊരു പിന്തുണയും നൽകാത്ത ഒരു സംവിധാനത്തിന്റെ ഭാഗമാകുന്നതിലുള്ള അതൃപ്തി സാമൂഹികാരോഗ്യ പരിപാലനത്തിന്റെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഈ തൊഴിലാളികൾ ദീർഘകാലമായി ഉന്നയിക്കുന്നു.

പടയാളികളും ‘മാലാഖ’മാരുമായ ആശമാർ, പക്ഷെ തൊഴിലാളികളല്ല

സന്നദ്ധപ്രവർത്തകരായ സാമൂഹിക ആരോഗ്യപ്രവർത്തകരെ ഉൾകൊള്ളിച്ചുകൊണ്ടുള്ള ASHA സ്കീം, 2005-ലാണ് ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് കീഴിൽ ആരംഭിക്കുന്നത്‌. ദരിദ്രരും അരികുവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങൾക്ക് പ്രാഥമികതലത്തിൽ സമഗ്രമായ ആരോഗ്യപരിചരണം എന്ന ലക്ഷ്യത്തോടെ, മാതൃ-ശിശു ആരോഗ്യത്തിനു ഊന്നൽ നൽകിക്കൊണ്ടാണ് ഈ സ്കീം തുടങ്ങിയത്. പത്തു ലക്ഷത്തോളം സ്ത്രീകളെ ഉൾക്കൊള്ളിച്ച്, ലോകത്തെ ഏറ്റവും വലിയ സർക്കാർ നിയന്ത്രണത്തിലുള്ള സാമൂഹികാരോഗ്യ പദ്ധതിയാണ് ഇന്ന് ASHA. ആരോഗ്യസംവിധാനവും ജനങ്ങളും തമ്മിലുള്ള ദൂരം ഇല്ലാതാക്കുക എന്ന അടിസ്ഥാന ഉദ്ദേശ്യത്തോടെ വിഭാവനം ചെയ്ത സ്‌കീമിൽ ASHA- മാർ എന്നറിയപ്പെടുന്ന പ്രവർത്തകർ ഒരിക്കലും തൊഴിലാളികളായിരുന്നില്ല. അവർ എന്നും സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ കീഴിൽ, അവരുടെ നിർദ്ദേശങ്ങളനുസരിച്ച് ചുമതലകൾ നിർവഹിക്കേണ്ട സന്നദ്ധപ്രവർത്തകർ മാത്രമായിരുന്നു. എന്നാൽ, സ്‌കീമിന്റെ നയരേഖകൾ പ്രകാരം അവർ ആക്ടിവിസ്റ്റുകളാണ്. അതായത്, ആരോഗ്യ സംവിധാനങ്ങളും ജനങ്ങളും തമ്മിലൊരു പാലമായി പ്രവർത്തിക്കുമ്പോൾ തന്നെ, ജനങ്ങളുടെ വക്താക്കളായി നിലകൊള്ളുക. നിശ്ചിത വേതനമോ, മറ്റാനുകൂല്യങ്ങളോ ഇല്ലാതെ, ‘ഓണററി വാളന്റിയർമാരായി’ പ്രവർത്തിക്കുക. ഇതൊക്കെയാണ് AHSA സ്‌കീമിലെ സന്നദ്ധപ്രവർത്തകർക്കായി ആരോഗ്യ സംവിധാനം വിഭാവനം ചെയ്തത്.

ഒരു ആശ പ്രവർത്തകയുടെ പതിവ് തൊഴിൽ ദിനത്തിൽ 8- 10 മണിക്കൂർ വരെ പോലും ജോലി ചെയ്യേണ്ടതായി വരുന്നുണ്ട്
ഒരു ആശ പ്രവർത്തകയുടെ പതിവ് തൊഴിൽ ദിനത്തിൽ 8- 10 മണിക്കൂർ വരെ പോലും ജോലി ചെയ്യേണ്ടതായി വരുന്നുണ്ട്

ഒരു ആശ പ്രവർത്തകയുടെ പതിവ് തൊഴിൽ ദിനത്തിൽ 8- 10 മണിക്കൂർ വരെ പോലും ജോലി ചെയ്യേണ്ടതായി വരുന്നുണ്ട് എന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാതൃ- ശിശു ആരോഗ്യ പരിപാലനം ഉൾപ്പെടുന്ന ആരോഗ്യ സൂചികകൾ സംബന്ധിച്ച വിവരശേഖരണം, അതിന്റെ ശരിയായ ഡോക്യുമെന്റഷൻ, ആരോഗ്യ സേവനങ്ങളെ പറ്റിയും രോഗപ്രതിരോധം, രോഗനിവാരണം എന്നിവയെക്കുറിച്ചും ജനങ്ങൾക്കാവശ്യമായ വിവരങ്ങൾ നൽകൽ എന്നിവയ്ക്കു പുറമെ, ദേശീയ ആരോഗ്യ പരിപാടികളുടെയും, സംസ്ഥാന ആരോഗ്യവിഭാഗങ്ങളുടെ ഭാഗമായും ചെയ്യേണ്ട ജോലികൾ, ചെയ്യുന്ന ജോലിയുടെ മേൽനോട്ടത്തിന്റെയും, ഭാവിപരിപാടികൾക്കുള്ള ആസൂത്രണത്തിന്റെയും ഭാഗമായി ആരോഗ്യപ്രവർത്തകരുമായും മേലധികാരികളുമായും നടത്തേണ്ട കൂടിയാലോചനകൾ എന്നിവയൊക്കെ ഒരു പതിവ് തൊഴിൽദിനത്തിൽ ASHA നിർവഹിക്കേണ്ട ചുമതലകളിൽ പെടും. ഈ ചുമതലകൾ പൂർത്തിയാക്കുന്നതിനായി മിക്കപ്പോഴും അവർ ഗ്രാമങ്ങൾക്കിടയിൽ ചെറുതും വലുതുമായ യാത്രകൾ നടത്തേണ്ടിവരും. യാത്രാസൗകര്യങ്ങൾ കുറവോ കൂടുതലോ ആകാം. മഴയോ വെയിലോ ആകാം. ആരോഗ്യ സംവിധാനത്തിൽ നിന്ന് സുരക്ഷയ്ക്കോ സൗകര്യത്തിനോ വേണ്ട യാതൊരു പിന്തുണയും ഇല്ലാതെ, മാന്യമായ വേതനമില്ലാതെ അവർ ജോലി ചെയ്യുന്നു. അവർക്കു കിട്ടുന്ന മിനിമം ഓണറേറിയത്തിനു പുറമെ, നവ പബ്ലിക് മാനേജ്മെന്റിന്റെ പ്രിയപ്പെട്ട അപ്പക്കഷണമായ ‘പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അധികവേതനം’ (performance-based incentive) അവർക്കു നൽകുന്നുണ്ട്. എന്നാൽ, വേതനം കൃത്യമായിരിക്കും എന്ന ഉറപ്പ് ആരും കൊടുക്കുന്നില്ല. പല മാസങ്ങളുടെ വേതനം പലപ്പോഴും ഒന്നിച്ചായിരുക്കും കിട്ടുന്നത്. ഈ പണം പ്രതീക്ഷിച്ചിരിക്കുകയോ അതുപയോഗിച്ചു വീട്ടുകാര്യങ്ങൾ നോക്കാം എന്ന് കരുതുകയോ വേണ്ട എന്ന സന്ദേശം കൃത്യമായി അവരിലെത്തിച്ചിട്ടുണ്ട്.

പ്രാഥമികതലത്തിലുള്ള ആരോഗ്യപരിപാലനത്തിൽ ASHA പ്രവർത്തകരുടെ സംഭാവനയെക്കുറിച്ചു ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്തെ അവരുടെ നിസാർത്ഥ സേവനത്തെ ആദരിച്ച് 2022-ൽ ലോകാരോഗ്യസംഘടന ഇന്ത്യയുടെ ആശകളെ ‘ആഗോള ആരോഗ്യ നേതാക്കളായി’ ആദരിച്ചു. തങ്ങൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ കോവിഡ് ഉയർത്തിയ ആരോഗ്യഭീഷണി കണക്കിലെടുക്കാതെയും, ജീവനും സ്വത്തും നഷ്ടപ്പെടുത്തിയുമാണ് കോവിഡ് കാലത്ത് ആശകൾ പ്രവർത്തിച്ചത്. ഈ സാഹചര്യത്തിൽ പ്രസക്തമായ ഒരു ചോദ്യമുണ്ട്. കാര്യമായ സാമ്പത്തിക നേട്ടമൊന്നുമില്ലാതെ, ആരോഗ്യപ്രവർത്തകർ എന്ന ലേബൽ പോലുമില്ലാതെ, ഇത്രയേറെ കഠിനമായ ജോലി ഈ പാവപ്പെട്ട സ്ത്രീകൾ എന്തിനു ചെയ്യുന്നു? ഈ തൊഴിലിൽ നിന്ന് ലഭിക്കുന്ന സാമൂഹിക അംഗീകാരം, സ്നേഹം, ആദരവ് കൂടാതെ തൊഴിലിലൂടെ കിട്ടുന്ന ആത്മവിശ്വാസം, ആത്മാഭിമാനം ഇവയൊക്കെ അവർക്ക് ഊർജ്ജം പകരുന്നുണ്ട് എന്ന് ASHA പ്രവർത്തകരിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ ഊർജ്ജം കൊണ്ട് മാത്രം എല്ലാ കാലവും തൊഴിൽ തുടർന്നുകൊണ്ടു പോകാൻ സാധിക്കുമോ? അങ്ങനെ ആരോഗ്യ സംവിധാനവും സർക്കാരുകളും പ്രതീക്ഷിക്കുന്നത് ശരിയാണോ? കറകളഞ്ഞ ചൂഷണമല്ലേ അത്?

കേരളവും, തമിഴ്നാടും തങ്ങളുടെ ഉയർന്ന ആരോഗ്യ സൂചികകൾക്കും, ശക്തമായ ആരോഗ്യ സംവിധാനങ്ങൾക്കും പ്രശസ്തമാണ്. എന്നാൽ, ഈ നേട്ടത്തിൽ സന്നദ്ധപ്രവർത്തകർ അടക്കമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ ചെയ്യുന്ന പങ്ക് ആരോഗ്യസംവിധാനങ്ങൾ വേണ്ടുംവണ്ണം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളവും, തമിഴ്നാടും തങ്ങളുടെ ഉയർന്ന ആരോഗ്യ സൂചികകൾക്കും, ശക്തമായ ആരോഗ്യ സംവിധാനങ്ങൾക്കും പ്രശസ്തമാണ്. എന്നാൽ, രാഷ്ട്രീയ നേതാക്കളുടെ സ്ഥിരം വാചാടോപത്തിനു മേലെ, ഈ നേട്ടത്തിൽ സന്നദ്ധപ്രവർത്തകർ അടക്കമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ ചെയ്യുന്ന പങ്ക് ഇവിടങ്ങളിലെ ആരോഗ്യസംവിധാനങ്ങൾ വേണ്ടുംവണ്ണം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്.

ഓരോ ഗർഭവും രജിസ്റ്റർ ചെയ്യുക, ഗർഭകാലപരിചരണം, കുഞ്ഞുങ്ങളിലെ രോഗപ്രതിരോധ കുടിവെപ്പ്, കൃത്യമായ ഡോക്യുമെന്റഷൻ തുടങ്ങി മാതൃ- ശിശു ആരോഗ്യത്തിൽ മാത്രം പ്രാഥമികതലത്തിൽ കൃത്യമായി നടന്നുപോകുന്ന ജോലികൾ മുടങ്ങിയാൽ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്ന മഹത്വമേ ഈ സംവിധാനങ്ങൾക്കുള്ളു എന്ന കാര്യം ഓർമ്മിക്കേണ്ടത് അത്യാവശ്യമാണ്. വയനാട്, നീലഗിരി പോലെയുള്ള ജില്ലകളിലെ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കോണുകളിൽ പോലും ആരോഗ്യപരിചരണത്തിന്റെ വെളിച്ചമെത്തിക്കുന്ന പ്രവർത്തകരില്ലെങ്കിൽ ആരോഗ്യസംവിധാനമില്ല. അതാണ് സത്യം. ഇതിൽ മുന്നണി പോരാളികളായ ആശമാരെ ഇപ്പോഴും ‘സന്നദ്ധപ്രവർത്തകർ', എന്ന് ലേബൽ ചെയ്ത് സംവിധാനത്തിന് പുറത്തു നിർത്തിക്കൊണ്ട് തൊഴിലാളികളല്ല എന്ന് ഓർമിപ്പിക്കുന്നത് പോലെയൊരു വിരോധാഭാസം വേറെയുണ്ടോ?

സമരക്കാരോട് അനുകമ്പ നിറഞ്ഞ സമീപനമെങ്കിലും ഒരു തൊഴിലാളി രാഷ്ട്രീയ പ്രസ്ഥാനത്തിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്.
സമരക്കാരോട് അനുകമ്പ നിറഞ്ഞ സമീപനമെങ്കിലും ഒരു തൊഴിലാളി രാഷ്ട്രീയ പ്രസ്ഥാനത്തിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്.

സന്നദ്ധപ്രവർത്തകർ എന്ന ലേബലിൽ നവലിബറൽ സർക്കാരുകൾ ഒളിപ്പിച്ചു കടത്തുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഇവയാണ്. ഒന്ന്, ആശമാരുടെ സുരക്ഷയ്ക്കോ, സൗകര്യത്തിനോ, തൊഴിൽ നിലവാരത്തിനോ, ഭാവിക്കോ ഞങ്ങൾ ഉത്തരവാദികളല്ല എന്ന മുൻ‌കൂർ ജാമ്യം. രണ്ട്, ആരോഗ്യസംവിധാനത്തിനുള്ളിൽ അവരുടെ സംഭാവനയും അദ്ധ്വാനവും ഒഴിവാക്കാൻ പറ്റാത്തതല്ല, അതായത് അവരില്ലെങ്കിലും എല്ലാകാര്യങ്ങളും ഒരു കുഴപ്പവുമില്ലാതെ നടന്നു പോകും എന്ന ധ്വനി. എന്നാൽ, പരോക്ഷമായി എന്ത് തന്നെ പറഞ്ഞാലും, ദേശീയ സംസ്ഥാന സർക്കാരുകളുടെ നയങ്ങളും, പരിപാടികളും, പദ്ധതികളും ആരോഗ്യസംവിധാനനത്തിന്റെ ദൈനംദിന പ്രവർത്തനത്തിൽ ആശാപ്രവർത്തകരുടെ ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ക്ഷയരോഗ ഉന്മൂലനം, ജീവിതശൈലിരോഗങ്ങളുടെ നിയന്ത്രണം തുടങ്ങി എല്ലാ ദേശീയ ആരോഗ്യ പരിപാടികളിലും ആശാപ്രവർത്തകർക്കു കൃത്യമായ ചുമതലകളുണ്ട്. ഡിജിറ്റൽ ആരോഗ്യം പോലെ ആരോഗ്യരംഗത്തുണ്ടാകുന്ന ഓരോ പുതിയ ഇടപെടലിന്റെയും മുൻപന്തിയിൽ തന്നെ ആശാപ്രവർത്തകരുണ്ട്. അവർക്കതു ചെയ്യാൻ സാധിക്കുന്നുണ്ടോ ഇല്ലയോ എന്നത് ആരും കണക്കിലെടുക്കുന്നില്ല. സംസ്ഥാന സർക്കാരുകളുടെ അഭിമാന പദ്ധതികളിലും ആശമാർക്കു കൃത്യമായ ജോലിയുണ്ട്. ഉദാഹരണത്തിന്, ജീവിതശൈലീരോഗനിയന്ത്രണത്തിനായുള്ള തമിഴ്നാട് സർക്കാരിന്റെ മക്കളൈ തേടി മരുത്വം പദ്ധതിയിൽ, വീടു തോറും പോയി ജീവിതശൈലിരോഗങ്ങളുടെ സ്ക്രീനിംഗ് ചെയ്യേണ്ടതും, ഡോക്ടറുടെ നിർദ്ദേശമനുസരിച്ചുള്ള മരുന്നുകൾ രോഗികളുടെ വീട്ടിലെത്തിക്കേണ്ടതും സ്ത്രീ സന്നദ്ധപ്രവർത്തകരാണ്. അതുപോലെ, കേരള സർക്കാരിന്റെ പരിഷ്കരിച്ച സമഗ്ര പ്രാഥമികാരോഗ്യ പദ്ധതിയായ ‘ആർദ്ര’ത്തിൽ ASHA പ്രവർത്തർക്ക് ധാരാളം ഉത്തരവാദിത്തങ്ങൾ കൊടുത്തിട്ടുണ്ട്. ആരോഗ്യ സംവിധാനത്തിനുപുറത്ത് അനാഥരായി നിർത്തിയിരിക്കുന്ന, വളരെയെളുപ്പത്തിൽ ഒഴിവാക്കാനാവുന്ന സന്നദ്ധപ്രവർത്തകർക്ക് സർക്കാരുകളുടെ അഭിമാന പദ്ധതികളിൽ ഇത്രയും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ കൊടുക്കുക എന്നതില്പരം ഒരു വൈരുദ്ധ്യമുണ്ടോ?

സാമൂഹികാരോഗ്യപ്രവർത്തനം ധാരാളം സങ്കീർണ്ണതകളുള്ള ജോലിയാണ്. ആരോഗ്യസംവിധാനം ASHA പ്രവർത്തകരെ അവരുടെ തൊഴിലാളികളായി കണ്ടില്ലെങ്കിലും, സമൂഹം അവരെ ആരോഗ്യസംവിധാനത്തിന്റെ പ്രതിനിധികളായിത്തന്നെയാണ് കാണുന്നത്. പകർച്ചവ്യാധികൾ അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങൾ പോലെയുള്ള സാഹചര്യങ്ങളിൽ, സർക്കാരിനോടും ആരോഗ്യസംവിധാനത്തോടും ജനങ്ങൾക്ക് തോന്നുന്ന അവിശ്വാസവും, നിരാശയും, രോഷവും, പലപ്പോഴും അവർ ആരോഗ്യപ്രവർത്തകരോടാണ് പ്രകടിപ്പിക്കുന്നത്. ഒരു നല്ല സാമൂഹികാരോഗ്യ പ്രവർത്തകയ്ക്ക് ഇച്ഛശക്തി വേണം. ജനങ്ങളോട് സ്നേഹത്തോടെയും സത്യസന്ധമായും ഇടപെട്ട് അവരുടെ വിശ്വാസം നേടാനുള്ള പാടവവും ആവശ്യമാണ്. ഇതോടൊപ്പം പ്രായോഗിക നൈപുണ്യവും അത്യന്താപേക്ഷിതമാണ്. തങ്ങൾ ചെയ്യുന്ന ജോലിയുടെ പ്രാധാന്യം നന്നായി മനസ്സിലാക്കിയതു കൊണ്ടുകൂടിയാണ് സാമ്പത്തിക പരാധീനതകൾക്കും, കുടുംബപ്രശ്നങ്ങൾക്കുമിടയിൽ ആശാപ്രവർത്തകർ ഈ തൊഴിൽ തുടരുന്നത്. ഒരു കാര്യം വ്യക്തമാണ്.

ഒരിടതുപക്ഷ സർക്കാരും, അവരുമായി സഖ്യത്തിലുള്ള തൊഴിലാളി യൂണിയനുകളും ആഗോള പ്രസക്തിയുള്ള ഒരു തൊഴിൽ പ്രശ്നത്തിൽ ഇങ്ങനെ നിസ്സംഗത കാണിച്ചാൽ മതിയോ എന്നത് ആലോചിക്കേണ്ട കാര്യമാണ്

പ്രാഥമിക തലത്തിലുള്ള സമഗ്രമായ ആരോഗ്യപരിപാലനം എന്ന സ്വപ്നം പൂർത്തികീകരിക്കാൻ പ്രതിജ്ഞാബദ്ധരായ സാമൂഹികാരോഗ്യ പ്രവർത്തകർ കൂടിയേ തീരു. ആശാപ്രവർത്തകരെ ഉപയോഗിച്ച് ഈ ലക്ഷ്യം നേടാനുള്ള ശ്രമത്തിനിടയിൽ ഇന്ത്യൻ സ്‌റ്റേറ്റും ഇവിടത്തെ ആരോഗ്യസംവിധാനവും ഈ സ്ത്രീത്തൊഴിലാളികളെ നിർദ്ദയം ചൂഷണം ചെയ്യുകയാണ്. അരികുവൽക്കരിക്കപ്പെട്ട സാമൂഹിക സ്വത്വങ്ങളുടെ തൊഴിൽപരമായ ചൂഷണം എന്ന നവലിബറൽ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും പ്രായോഗികമായ ഉദാഹരണം. ജീവിതത്തിലും തൊഴിലിലും മുന്നേറാനുള്ള എല്ലാ അവസരങ്ങളും വ്യവസ്ഥാപിതമായിത്തന്നെ ഇല്ലാതാക്കിയശേഷം, അവരുടെ ‘നിസ്വാർത്ഥ സേവന’ത്തിന്റെ കഥകളെ മഹത്വവത്കരിക്കുന്നത് കാപട്യമാണ്‌.

കേരളത്തിൽ ഇപ്പോൾ നടക്കുന്ന സമരത്തിൽ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾ കേന്ദ്ര സർക്കാരാണ് നടത്തികൊടുക്കേണ്ടത് എന്ന കേരള സർക്കാരിന്റെ നിലപാട് തത്വത്തിൽ അംഗീകരിക്കുമ്പോഴും, ഒരിടതുപക്ഷ സർക്കാരും, അവരുമായി സഖ്യത്തിലുള്ള തൊഴിലാളി യൂണിയനുകളും ആഗോള പ്രസക്തിയുള്ള ഒരു തൊഴിൽ പ്രശ്നത്തിൽ ഇങ്ങനെ നിസ്സംഗത കാണിച്ചാൽ മതിയോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. സമരം രാഷ്ട്രീയപ്രേരിതമാണ് എന്ന മട്ടിലുള്ള പതിവ് നിലപാടുകളെടുക്കുമ്പോൾ, ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആശ- അംഗൻവാടി പ്രവർത്തകർ സമാന ആവശ്യങ്ങളുന്നയിച്ച് പലപ്പോഴായി സമരം ചെയ്തിരിക്കുന്നു എന്ന വിഷയം ഓർക്കേണ്ടതാണ്. അങ്ങനെയിരിക്കെ, ഇതിനെ ഒരു പ്രാദേശിക രാഷ്ട്രീയ പ്രശ്നമായി ചുരുക്കുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. ഇങ്ങനെയൊരു വിഷയത്തിൽ, സമരക്കാരോട് അനുകമ്പ നിറഞ്ഞ സമീപനമെങ്കിലും ഒരു തൊഴിലാളി രാഷ്ട്രീയ പ്രസ്ഥാനത്തിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ, നവലിബറൽ പ്രത്യയശാസ്ത്രത്തോടുള്ള അരാഷ്ട്രീയത കലർന്ന സമീപനവും, ഉദാരമതിയായ പിതൃസത്തയുമാണ് (benevolent patriarchy), ഇപ്പോൾ സർക്കാരിനെ നയിക്കുന്നത്. വ്യവസ്ഥയുടെ കുറവുകൾ മറച്ചുപിടിക്കാൻ അക്ഷീണം പരിശ്രമിക്കുമ്പോൾ സ്ത്രീകൾ നിസ്വാർത്ഥരായ മഹതികൾ. എന്നാൽ, ഏതു നിമിഷം അവർ ചോദ്യം ചെയ്യാൻ തുടങ്ങുന്നുവോ അപ്പോൾ തൊട്ട് അവർ വർഗ്ഗശത്രുക്കൾ.

ശമ്പളക്കുടിശ്ശിക കൊടുത്തു തീർത്തതു കൊണ്ടോ, നാമമാത്രമായ ശമ്പളവർദ്ധനവിലൂടെയോ മാത്രം ഈ വിഷയത്തിൽ ന്യായവുമായ പരിഹാരം കാണാനാവില്ല. ഈ തൊഴിൽ പ്രശ്നത്തിന്റെ അടിസ്ഥാനം എന്നത് ചൂഷണത്തെ സാധൂകരിക്കുന്ന ഒരു പ്രത്യയശാസ്ത്രവും അതിനെ പിന്തുണയ്ക്കുന്ന ഒരു വ്യവസ്ഥയുമാണ്. ഈ വ്യവസ്ഥ തിരുത്തി, സ്ഥിരത്തൊഴിലാളികൾ എന്ന നിലയ്ക്കുള്ള സുരക്ഷിതമായ ജോലിയും, ന്യായമായ വേതനവും, നല്ല തൊഴിൽ സാഹചര്യങ്ങളും, സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തി, പകരക്കാരില്ലാത്ത ഈ ആരോഗ്യപ്രവർത്തകരുടെ അധ്വാനത്തെ ആദരിക്കുകയാണ് വേണ്ടത്.

Comments