സിനിമ; ആണത്തത്തിന്റെയും അധികാരത്തിന്റെയും മാന്ത്രിക കല

ആണത്തം, അധികാരം, മൂലധനം എന്നീ ത്രിശക്തികളെ പറ്റിയുള്ള ഇമേജുകൾ സിനിമ നിർമിക്കുന്നത് ഓരോ ദേശത്തിന്റെയും രാഷ്ട്രീയ സാംസ്കാരിക കാലാവസ്ഥാഭേദങ്ങൾക്കുള്ളിൽ നിന്നു കൊണ്ടാണ്. അത് ഹിറ്റ്ലർ യുഗത്തിലും ഹോളിവുഡിലും മോദിയുടെ ഇന്ത്യയിലും മലയാള സിനിമയിലും ഈ ത്രികക്ഷികളുടെ അനന്യമായ സ്പെഷ്യൽ പതിപ്പുകൾ ഇറക്കുന്നു.

ന്തുകൊണ്ടാണ് ഒരു പാർലമെന്റ് അംഗം നടത്തിയ മാനഭംഗത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്ത കായികതാരങ്ങൾക്ക് നീതി കിട്ടാതെ പോയത്? ഒടുവിൽ അതിലൊരാളെ ചതിച്ചു ഒളിമ്പിക്‌സിൽ നിന്ന് പുറത്താക്കി എന്ന ഗുരുതര ആരോപണം വന്നത് ? സൂര്യനെല്ലി കേസിൽ നിന്നും എങ്ങനെയാണ് മുൻ കേന്ദ്രമന്ത്രി കുറ്റവിമുക്തനായത്? പല കുറ്റാരോപിതർക്കും എം.എൽ.എയായും എം.പി.യായും ഇപ്പോഴും അധികാരത്തിൽ തുടരാൻ കഴിയുന്നത് എന്തുകൊണ്ടാണ്?. കാരണം ഭരണം ആണത്തത്തിന്റെ കലയാണ്.

52 ഇഞ്ച് നെഞ്ചിനും ഇരട്ട ചങ്കിനും പുരാതന പിരമിഡുകൾക്കപ്പുറം ഭരണകൂടത്തിന്റെ സ്ഥാപന ചരിത്രത്തോളം പഴക്കമുണ്ട്. ഈജിപ്ഷ്യൻ ചിത്രകലയിൽ ഫറോവയുടെ കൃതാവ്, വിരിഞ്ഞ തോളും മാറിടവും, പേശീബലമുള്ള ശരീരം, പ്രകടമായ കീഴ്താടിയെല്ലുകൾ, ഉയർന്ന നാസിക, തുറിച്ച കണ്ണുകൾ, കിരീടം, ശിരോലങ്കാരം, ശിരോവസ്ത്രം എന്നിവയാണ് ചക്രവർത്തിയുടെ വിവേകം, പക്വത, ആണത്തം, അധികാരം, ശക്തി, കായികക്ഷമത, ഊർജ്ജസ്വലത, ചൈതന്യം, ഉന്മേഷം എന്നിവയെ വിളംബരം ചെയ്ത'ഗോൾഡൻ റേഷ്യോ’ എന്ന പ്രസിദ്ധമായ മാതൃകാ ശരീരഘടന വെച്ചാണ് ഫറോവയെ വരച്ചിരുന്നത്.

 ഫറോവ
ഫറോവ

പൊരുത്തവും സമന്വയവും ദൈവികമായ ക്രമവും വെളിപ്പെടുത്തുന്നതിനായി പൂർണ്ണമായ സമിതി (perfect symmetry) യിലായിരുന്നു അംഗോപാംഗ ചിത്രീകരണം. ആ ചിത്രങ്ങൾ നിശ്ചലതയേക്കാൾ ചലനാത്മകത മുന്നോട്ടു വെച്ചു. മിക്കവാറും എതിരാളിയെ അടിക്കുന്നതോ കീഴടക്കുന്നതോ ആണവ. ഇടയന്റെയോ അധികാരിയുടെയോ ദണ്ഡ് ഫറോവയുടെ കൈയിലുണ്ട്. ഈ ചിത്രങ്ങൾ ആണത്തത്തെയും അധികാരത്തെയും അതിഭൗതികതയെയും പരസ്പരം തിരിച്ചറിയാനാവാത്ത വിധം കലാപരമായി ആവിഷ്ക്കരിക്കുന്നു.

സുമേറിയൻ സംസ്കാരത്തിന്റെ ഭാഗവും അറിയപ്പെട്ടിടത്തോളം ആദ്യത്തെ ലിഖിതസാഹിത്യവുമായ ഗിൽഗമേഷ് രാജാവിനെ കുറിച്ചുള്ള ഇതിഹാസ കാവ്യം മെസൊപ്പൊട്ടോമിയൻ നാഗരികതയിലെ ആണത്തത്തിന്റെ പ്രകീർത്തനമത്രേ. തന്റെ പേരും പ്രവൃത്തിയും വംശവും എക്കാലവും നിലനിൽക്കുന്നതിനായി അമരത്വം നേടാൻ ശ്രമിക്കുന്ന ഗിൽഗമേഷ് തന്റെ പിൻതുടർച്ച ആൺജാതിയിലൂടെ സാർത്ഥകമാക്കാൻ ആശിക്കുന്നു.

അധികാരത്തിൽ നിന്നും ആണത്തത്തെ അടർത്തിമാറ്റാനാവില്ല, ഭരണകൂടത്തിന്റെ ചരിത്രത്തിലെങ്ങും ആധുനിക ജനായത്ത യുഗത്തിലും അർഹമായ വനിതാപ്രാതിനിധ്യം ഇത്ര കാലമായിട്ടും പാർട്ടികൾക്കകത്തും ജനസഭകളിലും നൽകാത്തത് ഭരണവും ആണത്തവും ഒന്നായതിനാലാണ്.


"ഒരാൾ വിവാഹിതനായി, ആ സ്ത്രീ അയാൾക്ക് കുട്ടികളെ നൽകിയില്ലെങ്കിൽ, അയാൾക്ക് മറ്റൊരുവളെ കല്യാണം കഴിക്കാം. ആദ്യത്തെ സ്ത്രീക്ക് ഭർത്താവ് വസ്ത്രവും ഭക്ഷണവും കൊടുക്കണം. എന്നാൽ രണ്ടാം ഭാര്യയ്ക്കായിരിക്കും മുൻഗണന.” - ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിതയെന്നറിയുന്ന മെസൊപ്പൊട്ടോമിയൻ നാഗരികതയിലെ ഹമുറാബിയുടെ കോഡ് പറയുന്നു.
പ്രാചീന നാഗരികതകളിൽ ഭരണാധികാരികളുടെ ലിസ്റ്റ് നോക്കിയാൽ എല്ലാവരും ആണുങ്ങൾ തന്നെ. അപൂർവ്വമായിട്ടേ ക്ലിയോപാട്രയെ പോലെ പെണ്ണുങ്ങൾ കാണൂ. അധികാരത്തിൽ നിന്നും ആണത്തത്തെ അടർത്തിമാറ്റാനാവില്ല, ഭരണകൂടത്തിന്റെ ചരിത്രത്തിലെങ്ങും ആധുനിക ജനായത്ത യുഗത്തിലും അർഹമായ വനിതാപ്രാതിനിധ്യം ഇത്ര കാലമായിട്ടും പാർട്ടികൾക്കകത്തും ജനസഭകളിലും നൽകാത്തത് ഭരണവും ആണത്തവും ഒന്നായതിനാലാണ്. ആണത്തമെന്നത് നിയമനിർമാണത്തിലൂടെയും കലാസാഹിത്യാദികളിലൂടെയും നിർമിച്ചെടുക്കുന്ന അധികാരത്തിന്റെ വ്യാജമായ കെട്ടുകാഴ്ചയും അതിലൂടെ സ്ഥാപിക്കപ്പെട്ട പരമ്പരാഗതമായ അവകാശവുമാണ്. നാഗരികതയുടെ കാന്തവലയത്തിലേക്ക് കുടുക്കുന്ന സമൂഹങ്ങളിലേക്ക്, ഈ അഴകിയ രാവണനെ കുടുംബത്തിൽ വിത്തിട്ടു നട്ടുനനച്ചു എക്കാലവും വിളവെടുപ്പു നടത്തുന്നു. അതുകൊണ്ട് ആണത്തത്തിനെതിരെ ആരെങ്കിലും വിരൽ ചൂണ്ടിയാൽ, അത് അധികാരത്തിനെതിരെയുള്ള കടന്നുകയറ്റമായി ഭരണകൂടം ഉടൻ തിരിച്ചറിയുകയും ആണത്തത്തിന്റെ സംരക്ഷണത്തിൽ അതീവ ജാഗരൂകമാകുകയും ചെയ്യും. ആണത്തമുള്ളവർ അധികാരം നേടണം, അധികാരം നേടുന്നവർ ആണത്തമുള്ളവരാകണം അഥവാ, അധികാരനഷ്ടം ആണത്തത്തിന്റെ തന്നെ പരാജയമാണ്. എത്ര വലിയ കെടുകാര്യസ്ഥതയോ അഴിമതിയോ അപമര്യാദയോ കാണിച്ചാലും, ആരും രാജിവെച്ചു പിന്മാറാത്തത് സമൂഹത്തിൽ ജനായത്തത്തെ കവച്ചു വെച്ചു അധികാരത്തിന്റെ ആണത്തബോധം ശക്തമായതിനു തെളിവു കൂടിയാണ്.

പ്രാചീന നാഗരികതകളിൽ ഭരണാധികാരികളുടെ ലിസ്റ്റ് നോക്കിയാൽ എല്ലാവരും ആണുങ്ങൾ തന്നെ. അപൂർവ്വമായിട്ടേ ക്ലിയോപാട്രയെ പോലെ പെണ്ണുങ്ങൾ കാണൂ.
പ്രാചീന നാഗരികതകളിൽ ഭരണാധികാരികളുടെ ലിസ്റ്റ് നോക്കിയാൽ എല്ലാവരും ആണുങ്ങൾ തന്നെ. അപൂർവ്വമായിട്ടേ ക്ലിയോപാട്രയെ പോലെ പെണ്ണുങ്ങൾ കാണൂ.

ആണത്തം, അധികാരം എന്നീ പരമ്പരാഗത ശക്തികൾക്കൊപ്പം ആധുനിക വ്യവസ്ഥയുടെ മുഖ്യശക്തിയായ മൂലധനത്തിന്റെ പ്രകീർത്തനവും സിനിമ നിർവ്വഹിക്കുന്നു. കാരണം പരസ്പര പോഷകങ്ങളായ ഈ ത്രികക്ഷി സഖ്യത്തെ ഊട്ടി വളർത്തുന്നതിനായി സ്ഥാപിതമായ ശാസ്ത്രസാങ്കേതിക കലയാണ് സിനിമ. മൂലധനം പ്രാണവായുവും ആണത്തം ജീവജലവും അധികാരം ഭക്ഷണവുമാണ് സിനിമയ്ക്ക്. ആണത്തവും അധികാരവുമില്ലെങ്കിൽ മൂലധനമോ അതിനെ പ്രാണനാക്കുന്ന സിനിമയോ ഇല്ല.
സിനിമയിൽ ഒരാൾ വിജയിച്ചാൽ അയാൾ ആണത്തത്തിലും അതുവഴി അധികാരത്തിലും കൂടി ജയം നേടുന്നു. പരമ്പരാഗത ജാതിഘടനയാലും രൂക്ഷമായ സാമ്പത്തിക ഉച്ചനീചത്വങ്ങളാലും ജനായത്തപരമായ ഇരട്ട അപചയം സംഭവിച്ച സമൂഹങ്ങളിൽ സിനിമാക്കാരുടെ രാഷ്ട്രീയപ്രവേശം എളുപ്പമുള്ളതാകാൻ കാരണമിതത്രേ. എൻ.ടി. രാമറാവുവിന്റെ അവതാരവേഷങ്ങളും എം.ജി. ആറിന്റെയും കരുണാനിധിയുടെയും ഏഴൈ തോഴൻ കഥകളും അവരെ തെന്നിന്ത്യയിലെ പുതിയ ഭരണവംശ പരമ്പരയുടെ സ്ഥാപകരാക്കി തീർത്തല്ലോ. കലയെ ആശ്രയിക്കാതെ നിയമസംഹിത ഒന്നുകൊണ്ടു മാത്രം ആണത്തത്തിനോ അധികാരത്തിനോ മൂലധനത്തിനോ നിലനിൽപ്പില്ല.

എൻ.ടി. രാമറാവു
എൻ.ടി. രാമറാവു

കല നിർമ്മിക്കുന്ന മിത്തുകൾക്കുള്ളിലാണ് ഇവയുടെ കായകല്പ ചികിത്സ. കലാസൃഷ്ടിയിലെ സാർവ്വജനീന മനുഷ്യവികാരങ്ങളുടെ അനുവാചക താദാത്മ്യമാണ് ഈ സ്ഥാപന ശക്തികളുടെ കുടിയിരുപ്പുമേഖല. യാഥാർത്ഥ്യത്തിന്റെ വ്യാജപ്രതീതി സൃഷ്ടിച്ച് അതു യാഥാർത്ഥ്യം തന്നെയെന്നു വിശ്വസിപ്പിക്കുന്ന വൈകാരിക ആസൂത്രണമാണ് കല. കവികൾ സത്യത്തിന്റെ വെറും അനുകരണക്കാരാണെന്നും അവരുടെ രചനകൾ സത്യത്തേക്കാൾ താഴ്ന്നതാണെന്നും പ്ലേറ്റോ പറഞ്ഞിട്ടുണ്ടല്ലോ.
വൈകാരിക താദാത്മ്യപ്പെടലിന്റെ മായാലോകം സൃഷ്ടിക്കുന്നതിലും അത്തരം മായാലോകങ്ങൾ സ്ഥലകാലങ്ങളെ മറികടന്ന് ഒരേസമയം തന്നെ ജനസഹസ്രങ്ങളിൽ എത്തിക്കുന്നതിലും അങ്ങനെ ജനലക്ഷങ്ങളെ കയ്യിലെടുക്കുന്നതിലും മനുഷ്യവിരചിതമായ എല്ലാ കലകളെയും സാങ്കേതികവിദ്യ കൊണ്ട് സിനിമ കടത്തി വെട്ടിയിരിക്കുന്നു. അതുകൊണ്ട് സിനിമ ആൾക്കൂട്ടത്തിന്റെ കലയാണ്, സത്യത്തിന്റെ നിഴൽ നാടകമാണത്.

സിനിമ ആൾക്കൂട്ടത്തിന്റെ കലയാണ്, സത്യത്തിന്റെ നിഴൽ നാടകമാണത്.
സിനിമ ആൾക്കൂട്ടത്തിന്റെ കലയാണ്, സത്യത്തിന്റെ നിഴൽ നാടകമാണത്.


ഫറോവയ്ക്ക് ചിത്രകലയും ഗിൽഗമേഷിനു സാഹിത്യവും മാത്രമായിരുന്നു അവരുടെ ആണത്തവും അധികാരവും വ്യാജമായി സൃഷ്ടിച്ചെടുക്കുന്നതിനുള്ള നാഗരിക കലോപാധികൾ. എന്നാൽ ആട്ടം, പാട്ട്, കൊട്ട്, ചിത്രം, ശില്പം, സാഹിത്യം, വസ്ത്രാലങ്കാരം, ഫോട്ടോഗ്രാഫി, കായികാഭ്യാസം, സർക്കസ്, മാജിക് ഇങ്ങനെ പോകുന്ന ഓരോ കലയുടെയും സ്വതന്ത്ര നദികളെ സാങ്കേതികവിദ്യയിലൂടെ ഒരു സാഗരമാക്കി തന്നിൽ ലയിപ്പിച്ച് അതീത കലയായ വെള്ളിത്തിര സ്വന്തമാക്കുന്നു. നാനാതരം കലകളും ടെക്‌നോളജിയും കൊണ്ട് അനേകം മുഖങ്ങളുടെ വിരാട് രൂപമായി സ്‌ക്രീനിൽ പ്രകാശിക്കുന്ന സിനിമയിലൂടെയാണ് അധികാരവും ആണത്തവും മൂലധനവും പരസ്പരം ഊട്ടിവളർത്തി അമരത്വം നേടുന്നത്. അഥവാ സിനിമയില്ലാത്ത ലോകത്ത് ആയുധം നഷ്ടപ്പെട്ട അസ്തപ്രജ്ഞരാണ് ആണത്തവും സ്റ്റേറ്റും മൂലധനവും. അതുകൊണ്ടു തന്നെ മറ്റേതൊരു കലയ്ക്കും ഒരിക്കലും കിട്ടാത്ത പരിലാളന, ഫിലിം അവാർഡുകൾ, ഫെസ്റ്റിവലുകൾ, അധികാരസ്ഥാനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിലൂടെ സിനിമയ്ക്ക് ഭരണകൂടം നൽകുന്നു.
കലകളിൽ ഭരണകൂടത്തിന്റെ അരുമസന്തതി സിനിമയായതിനാൽ അതിനെ പിൻപറ്റി മാധ്യമങ്ങളിലും അതിലൂടെ ആൾക്കൂട്ട ബോധത്തിലും സിനിമ പ്രിയങ്കരമായി വിലസുന്നു. ആണത്തം, അധികാരം, മൂലധനം എന്നിവയെ സ്തുതിക്കുന്ന ആൾക്കൂട്ട നിർമിതിയിൽ സിനിമയോളം സാധ്യമായ മറ്റൊരു കലയില്ലെന്നു ഭരണകൂടം ആദ്യമേ തിരിച്ചറിയുന്നു.

ഏകാധിപത്യ ഭരണകൂടങ്ങൾ വരുമ്പോൾ സിനിമയും അധികാരവും തമ്മിലുള്ള രഹസ്യബന്ധം നല്ലവണ്ണം തെളിയുന്നു, അത്രമാത്രം. ആധുനിക ഭരണകൂടത്തിന്റെ ഔദ്യോഗിക കലയാണ് സിനിമ.

1933- 45 കാലയളവിൽ ജർമ്മൻ നാസി ഭരണകൂടം പ്രഗത്ഭരായ സംവിധായകരെയും അഭിനേതാക്കളെയും സാങ്കേതിക വിദഗ്ദ്ധരെയും വെച്ചു 1000 ൽ അധികം ചലച്ചിത്രങ്ങൾ പുറത്തിറക്കിയതു വെറുതെയല്ല. ഹോളിവുഡ്, ജർമ്മൻ സിനിമ, ഡോക്യുമെന്ററി എന്നിവയുടെ ആരാധകനും ഒന്നാന്തരം സിനിമാഭ്രാന്തനുമായിരുന്നു ഹിറ്റ്‌ലർ. തിരക്കഥ, കാസ്റ്റിംഗ്, എഡിറ്റിംഗ് എന്നിവയിൽ ഇടപ്പെടുകയും നിർമാണത്തെ നിയന്ത്രിക്കുകയും ചെയ്തിരുന്ന ഹിറ്റ്‌ലർ തന്റെ സൈന്യത്തെ നിരന്തരം സിനിമ കാണിച്ചിരുന്നു. ഏകാധിപത്യ ഭരണകൂടങ്ങൾ വരുമ്പോൾ സിനിമയും അധികാരവും തമ്മിലുള്ള രഹസ്യബന്ധം നല്ലവണ്ണം തെളിയുന്നു, അത്രമാത്രം. ആധുനിക ഭരണകൂടത്തിന്റെ ഔദ്യോഗിക കലയാണ് സിനിമ. ഇന്ത്യയിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം അധികാരം നേടിയ ഇക്കാലത്ത് അവരുടെ ആശയങ്ങളെ പ്രൊമോട്ടു ചെയ്യാൻ വിക്രം മൽഹോത്രയുടെ അബൻഡാൻഷ്യ എന്റർടെയ്ൻമെന്റ് (Abundantia Entertainment ), നീരജ് പാണ്ഡേയുടെ ഫ്രൈഡേ ഫിലിം വർക്‌സ്, അജയ് ദേവ്ഗണിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, അക്ഷയ്കുമാറിന്റെ ഹരി ഓം എന്റർടെയ്ൻമെന്റ് തുടങ്ങിയ നിർമ്മാണ കമ്പനികൾ വരുകയും കേസരി, പാനിപട്ട്, സമ്രാട്ട് പൃഥ്വിരാജ് എന്നിങ്ങനെ പല ചലച്ചിത്രങ്ങളും പുറത്തുവിടുകയും ചെയ്തിട്ടുണ്ടല്ലോ. കേരളത്തിൽ മുമ്പ് കേട്ടുകേൾവിയില്ലാത്ത വിധം മാളികപ്പുറം എന്ന സിനിമ എത്ര കോലാഹലങ്ങൾ അഴിച്ചു വിട്ടു.

കേരളത്തിൽ മുമ്പ് കേട്ടുകേൾവിയില്ലാത്ത വിധം മാളികപ്പുറം എന്ന സിനിമ എത്ര കോലാഹലങ്ങൾ അഴിച്ചു വിട്ടു.
കേരളത്തിൽ മുമ്പ് കേട്ടുകേൾവിയില്ലാത്ത വിധം മാളികപ്പുറം എന്ന സിനിമ എത്ര കോലാഹലങ്ങൾ അഴിച്ചു വിട്ടു.


ഏകാധിപത്യത്തിൽ പ്രത്യക്ഷമായി തന്നെ ആൾക്കൂട്ട നിർമ്മിതിയുടെ സാംസ്‌ക്കാരിക ധർമ്മം സിനിമ നിർവ്വഹിക്കുന്നുവെങ്കിൽ, ലിബറൽ ഭരണകൂടങ്ങളിൽ അതിന്റെ പ്രവർത്തനം ഏറെ പ്രച്ഛന്നമാണ്.

ആണത്തം, അധികാരം, മൂലധനം എന്നീ ത്രിശക്തികളെ പറ്റിയുള്ള ഇമേജുകൾ സിനിമ നിർമിക്കുന്നത് ഓരോ ദേശത്തിന്റെയും രാഷ്ട്രീയ സാംസ്‌കാരിക കാലാവസ്ഥാഭേദങ്ങൾക്കുള്ളിൽ നിന്നു കൊണ്ടാണ്.

കരയിലും കടലിലും ആകാശത്തും അമേരിക്കൻ സൈനികശക്തിയുടെ ഔന്നത്യം ഘോഷിച്ച് ദേശാഭിമാനം വളർത്തി, മിലിറ്ററി റിക്രൂട്ട്‌മെന്റിനെ ഉത്തേജിപ്പിക്കുന്ന ടോപ് ഗൺ (1986), ഇറാനെ പ്രതിനായക സ്ഥാനത്തു നിർത്തി, സി. ഐ.എ ഓപ്പറേഷനെ നായകവൽക്കരിക്കുന്ന ആർഗോ (2012) എന്നിങ്ങനെ ഒട്ടുമിക്ക ഹോളിവുഡ് ചിത്രങ്ങളും അമേരിക്കയുടെ വിദേശനയം, ലോകാധിപത്യക്കൊതി, വർണ്ണ മേന്മാവാദം, പ്രൊട്ടസ്റ്റന്റ് മൂല്യങ്ങൾ എന്നിവയെ സാധൂകരിക്കുന്ന സോഫ്റ്റ് പവർ ആയി പ്രവർത്തിക്കുന്നു.
ആണത്തം, അധികാരം, മൂലധനം എന്നീ ത്രിശക്തികളെ പറ്റിയുള്ള ഇമേജുകൾ സിനിമ നിർമിക്കുന്നത് ഓരോ ദേശത്തിന്റെയും രാഷ്ട്രീയ സാംസ്‌കാരിക കാലാവസ്ഥാഭേദങ്ങൾക്കുള്ളിൽ നിന്നു കൊണ്ടാണ്. അത് ഹിറ്റ്‌ലർ യുഗത്തിലും ഹോളിവുഡിലും മോദിയുടെ ഇന്ത്യയിലും മലയാള സിനിമയിലും ഈ ത്രികക്ഷികളുടെ അനന്യമായ സ്‌പെഷ്യൽ പതിപ്പുകൾ ഇറക്കുന്നു.

 ടോപ് ഗൺ (1986)
ടോപ് ഗൺ (1986)

മൂലധനം ആണത്തത്തെയും ഭരണത്തെയും ആശ്രയിച്ചു നിലകൊള്ളുന്നതിനാൽ ഈ രണ്ടു ശക്തികളെപറ്റിയുമുള്ള കപടബോധത്തെ നിരന്തരം സ്ഥാപിക്കേണ്ടത് മൂലധനത്തിന്റെ ജീവൽ പ്രശ്‌നമത്രേ. ആണത്തത്തിന്റെ അധികാരം സ്ഥാപിക്കുന്നതിലൂടെയാണ് പെണ്ണുങ്ങൾ ഉൾപ്പെടുന്ന സമൂഹങ്ങളുടെ അധ്വാനത്തെ വലിച്ചെടുത്ത് മൂലധന സമാഹരണം സുസാധ്യമാക്കുന്നത്. ഇപ്രകാരമുള്ള മൂലധനവേട്ടയുടെ ഏറ്റവും മുന്തിയ മാതൃകയായി സിനിമാ നിർമ്മാണ മേഖല തന്നെ നിലകൊള്ളുകയും ചെയ്യുന്നുണ്ടല്ലോ.
അതായത് മൂലധനവേട്ട എങ്ങനെ ക്ഷിപ്രസാധ്യമാക്കാം എന്ന് ഇതര ഉത്പാദന മേഖലകൾക്കു വഴി കാട്ടിയാണ് സിനിമാ നിർമ്മാണം. സിനിമാ നിർമ്മാണത്തിന്റെ രൂപഘടനയിൽ തന്നെയുള്ള പ്രകടമായ ആണത്തത്തെയും അടിത്തട്ടു ചൂഷണത്തെയും അധികാരശ്രേണികളെയും, വേതനത്തിന്റെ ഭീകരമായ അന്തരത്തെയും അടിസ്ഥാന സൗകര്യ നിഷേധത്തെയും അനീതി മുറ്റിയ തൊഴിലിടത്തെയും, അതിന്റെ ഉത്പന്നത്തിന്റെ ഉള്ളിൽ ഷോട്ടുകളിലെ തന്മാത്രകളിലേയ്ക്കും കൂടി സിനിമ വ്യാപിപ്പിക്കുന്നു. അതായത് നിർമ്മാണ ഘട്ടം മുതൽ പ്രേക്ഷകരുടെ ആസ്വാദനതലം വരെ ഓരോ ഘട്ടത്തിലും സിനിമ അടിത്തട്ടു വിരുദ്ധമത്രേ.

ഇന്ത്യൻ സിനിമയിൽ അടിത്തട്ടു ചൂഷണത്തിന്റെ മൂലധനവേട്ട ഒളിച്ചിരിക്കുകയും പകരം, ആണത്തത്തിന്റെ ഫ്യൂഡൽ സാംസ്‌കാരിക ഘടനയയോടുള്ള വിധേയത്വത്തെ മുന്നിൽ നിർത്തുകയും ചെയ്യുന്നു.

ഹോളിവുഡ് സിനിമകളിൽ ഈ ആണത്തത്തിന്റെ എതിരാളി തോക്കിന്റെ മുന്നിൽ ചിന്നിച്ചിതറുന്ന അനക്കൊണ്ടയോ ആമസോൺ കാട്ടിലെ ആദിവാസിയോ ആകും. മലയാള സിനിമയിലാകട്ടെ, നൃത്തം ചെയ്യാൻ പറ്റില്ലെന്നു ആത്മാഭിമാനത്തോടെ പറഞ്ഞിട്ടും, പെണ്ണിനെ കൊണ്ട് ചിലങ്ക കെട്ടിച്ചു ചുവടുവെയ്പിക്കുന്ന, മീശ പിരിക്കുന്ന ധീരോദാത്തനായി തമ്പുരാൻ കസാലയിൽ കാലിന്മേൽ കാലു കേറ്റി ഇരിക്കും ഈ ആണധികാരം.
അതായത് ഇന്ത്യ മാതിരിയുള്ള നാടുകളിൽ ആണത്തവുമായി ഒന്നായി നിൽക്കുന്ന പരമ്പരാഗത അധികാരമൂല്യങ്ങളെ നിരന്തരം ബലപ്പെടുത്തിയാണ് ഇവിടെ മൂലധനവേട്ട സുഗമമാക്കാൻ സിനിമ അവസരം ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിൽ അടിത്തട്ടു ചൂഷണത്തിന്റെ മൂലധനവേട്ട ഒളിച്ചിരിക്കുകയും പകരം, ആണത്തത്തിന്റെ ഫ്യൂഡൽ സാംസ്‌കാരിക ഘടനയയോടുള്ള വിധേയത്വത്തെ മുന്നിൽ നിർത്തുകയും ചെയ്യുന്നു. ആധുനികലോകത്ത് ആണത്തത്തിന്റെ സാംസ്‌ക്കാരിക ഘടനയെ പരിലാളിച്ചാൽ മൂലധനവേട്ട അത്രയും എളുപ്പമായി.
അധികാരഘടനയുടെ സങ്കീർണ്ണ ലോകങ്ങളെ അഭിമുഖികരിക്കാതെ അതെല്ലാം അധികാരക്കസേരയിലിരിക്കുന്ന വ്യക്തികളുടെ വൈകല്യങ്ങളായിട്ടാണ് സിനിമയിൽ രാഷ്ട്രീയ കഥകൾ അവതരിപ്പിക്കുന്നത്. രാജൻ പി. ദേവിന്റെയോ എൻ.എഫ്. വർഗ്ഗീസിന്റെയോ വില്ലൻ രാഷ്ട്രീയക്കുപ്പായമിട്ടിരിക്കുന്നു എന്നതിനപ്പുറം അധികാരഘടനയെ അപനിർമ്മിക്കാൻ സിനിമ തയ്യാറാകില്ല.

ആണത്തത്തെ പറ്റിയും അധികാരത്തെ പറ്റിയും മാത്രമല്ല തന്റെ പ്രാണശക്തിയായ മൂലധനത്തെ പറ്റിയും ആൾക്കൂട്ടത്തിൽ വ്യാജബോധം സൃഷ്ടിക്കുക എന്നതും സിനിമയുടെ മൗലികധർമ്മമാണ്. അതിന് അടിത്തട്ടു ജീവിതങ്ങളെ അധികമൊന്നും സ്പർശിക്കാതെ കഥയുടെ കേന്ദ്രത്തിൽ ഉപരിവർഗ്ഗ ജീവിതത്തെ സിനിമ പ്രതിഷ്ഠിക്കുന്നു. അതിലെ രംഗങ്ങളുടെ സിംഹഭാഗവും മണിമന്ദിരങ്ങളോ അല്ലെങ്കിൽ മധ്യവർഗ്ഗ പരിസരങ്ങളോ ആയിരിക്കും. തൂവാനത്തുമ്പികളിൽ “ഈ മണ്ണിൽ ഇത്രകാലം കൂരകെട്ടി ജീവിച്ചു, ഇനി മറ്റൊരു മണ്ണിലേയ്ക്കു ഇറക്കി വിടാൻ നോക്കിയാൽ നടക്കില്ല” എന്നു കയർത്തു പറയുന്ന കുടികിടപ്പുകാരന്കൂട്ടുകൂടി രണ്ടു കൊടുത്തു ശരിയാക്കുന്ന മണ്ണാർത്തൊടി തറവാടി ജയകൃഷ്ണനെ ഓർക്കുക.
ഉപരിവർഗ സ്വർഗങ്ങളെ ആൾക്കൂട്ടത്തിന്റെ ആദർശമാക്കി, അത്തരം ആഡംബരലോകത്തിന്റെ സാക്ഷാത്കാരത്തെ വ്യക്തിയുടെ മിടുക്കിന്റെ ഉദാഹരണമായി വെള്ളിത്തിര കാണിക്കുന്നു . നാടുവിട്ട് അധോലോകത്തെത്തി ഡേർട്ടി ബിസിനസ് നടത്തി പണം കൊയ്ത് നാട്ടിലെത്തി, പണ്ട് തന്നെയും തന്റെ കുടുംബത്തെയും അപമാനിച്ചവരോട് കണക്കു തീർക്കുന്ന നായകനോളം ആൾക്കൂട്ടത്തിന്റെ ആരാധ നേടുന്നു.

മറ്റേതു കലയെക്കാളും സിനിമ ശാസ്ത്ര - സാങ്കേതികവിദ്യയുടെ കലയായതിനാൽ ഏതിനും അമാനുഷികശക്തി നൽകി ആൾക്കൂട്ടത്തിന്റെ ആരാധ്യസ്വരൂപമാക്കാൻ കെല്പുള്ള മാന്ത്രിക കലയാണത്.


സ്ഥിരോത്സാഹം, കഠിനാധ്വാനം ഇവ കൈമുതലായുണ്ടെങ്കിൽ ഏത ഉയരവും കീഴടക്കാം എന്ന പൊതുബോധ നിർമ്മിതി വഴി സിനിമ നമ്മുടെ കർമ്മങ്ങളിലെ ധർമാധർമ ആശങ്കകളെ അപ്രസക്തമാക്കി മൂലധനവേട്ടയെ മഹത്വവത്ക്കരിക്കുന്നു. മൂലധനവാഴ്ചക്കു ആരൂഢമായ ഇത്തരം മൂല്യങ്ങളുടെ വാഴ്ത്താണ് ചലച്ചിത്രം. ഫറോവയുടെ ചിത്രങ്ങൾ ആണത്തം, അധികാരം എന്നിവയെ ദൈവികതയുമായി കൂട്ടിയിണക്കി ആലേഖനം ചെയ്തു അഭിവന്ദ്യമാക്കിയതുപോലെ സിനിമ ആണത്തത്തെയും അധികാരത്തെയും മൂലധനത്തിന്റെ ദൈവികതയുമായി വിളക്കിച്ചേർക്കുന്നു.
മറ്റേതു കലയെക്കാളും സിനിമ ശാസ്ത്ര - സാങ്കേതികവിദ്യയുടെ കലയായതിനാൽ ഏതിനും അമാനുഷികശക്തി നൽകി ആൾക്കൂട്ടത്തിന്റെ ആരാധ്യസ്വരൂപമാക്കാൻ കെല്പുള്ള മാന്ത്രിക കലയാണത്. സാങ്കേതികവിദ്യയുടെ മാജിക്കിൽ അഭിനേതാക്കാൾ താരങ്ങളായി ഉയർത്തപ്പെട്ട് ആണത്തത്തിന്റെ അധികാരമൂർത്തികളായി ആൾക്കൂട്ടത്താൽ പല്ലക്കിൽ എഴുന്നള്ളിക്കപ്പെടുന്നു. ഫിലിം സ്റ്റേജ് ഷോകളും അഭിമുഖങ്ങളും കഥകളും കൊണ്ട് താരങ്ങൾക്കു ചുറ്റും ദിവ്യമായ വലയം പ്രകാശിതമാക്കുന്നു. ഇപ്രകാരം വെള്ളിത്തിരയിലും പുറംലോകത്തും അതിസമർത്ഥമായി കെട്ടിപ്പൊക്കുന്ന താര ഇമേജുകൾ വഴി കാണികളെ ആരാധക ആൾക്കൂട്ടങ്ങളാക്കി മാറ്റിയാണ് ആണത്തവും അധികാരവും മൂലധനവും അവയുടെ തേർവാഴ്ച സാധ്യമാക്കുന്നത്.

വെള്ളിത്തിരയിലും പുറംലോകത്തും അതിസമർത്ഥമായി കെട്ടിപ്പൊക്കുന്ന താര ഇമേജുകൾ വഴി കാണികളെ ആരാധക ആൾക്കൂട്ടങ്ങളാക്കി മാറ്റിയാണ് ആണത്തവും അധികാരവും മൂലധനവും അവയുടെ തേർവാഴ്ച സാധ്യമാക്കുന്നത്.
വെള്ളിത്തിരയിലും പുറംലോകത്തും അതിസമർത്ഥമായി കെട്ടിപ്പൊക്കുന്ന താര ഇമേജുകൾ വഴി കാണികളെ ആരാധക ആൾക്കൂട്ടങ്ങളാക്കി മാറ്റിയാണ് ആണത്തവും അധികാരവും മൂലധനവും അവയുടെ തേർവാഴ്ച സാധ്യമാക്കുന്നത്.

മേൽക്കൊടുത്ത അഭിപ്രായങ്ങൾക്കെതിരെ വായനക്കാരിൽ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്. ഇതു മുഖ്യധാരാ സിനിമയുടെ മാത്രം വിമർശനമല്ലേ? അതിനെതിരെ യഥാർത്ഥ സിനിമ അവിടവിടെയെങ്കിലും പ്രകാശിക്കുന്നുണ്ടല്ലോ? എന്നാൽ സിനിമ നിർമിക്കുന്ന ആൾക്കൂട്ട ബോധത്തിന് ഇത്തരം ആകസ്മികതകൾ ഒരു വിധത്തിലും ഭീഷണിയല്ല. മാത്രമല്ല ചെറുമീനുകളെ തിന്നു സ്വശരീരമാക്കി മാറ്റുന്ന വലിയ മീനിനെ പോലെ ബദൽ സിനിമയുടെ കലാപരവും ആശയപരവുമായ കണ്ടുപിടുത്തങ്ങളെ സ്വാംശീകരിച്ചു അത്തരം അതിർത്തികളെ മായ്ച്ചുകളയുകയും ചെയ്യുന്നുണ്ട് സിനിമ. അതുവഴി പണ്ട് ബദൽ സിനിമാക്കാർ മാത്രം നേടിയിരുന്ന സിനിമാസ്ഥാപന പദവികളും ബഹുമതികളും കൂടി വലിയ മത്സ്യങ്ങൾ വെട്ടി വിഴുങ്ങുന്നു.
ഭക്ഷണവും വെള്ളവും പോലെ കലയും സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഉൾപ്പെടുന്നതിനാൽ ആണത്തവും അധികാരവും പാലും പഴവുമായി മൂലധനത്തെ ലാളിക്കാൻ സിനിമയോളം സ്വാദുള്ള സാംസ്കാരിക വിഭവം വേറെയില്ല.

Comments