Women’s Blind Football ടീം സുസജ്ജം, സപ്പോർട്ടാണ് വേണ്ടത്

കേരളത്തിൽ നിന്ന് പരിശീലനം നേടിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനൊന്നോളം ബ്ലൈൻഡ് ഫുട്ബോൾ താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിലേക്ക് പറക്കുകയാണ്. കാഴ്ച പരിമിതിയെ മറികടന്ന് രാജ്യാന്തര മത്സരങ്ങളിലടക്കം മികച്ച പ്രകടനം നടത്തിയ താരങ്ങളടങ്ങിയ സംഘമാണ് ജപ്പാനിലെ ഗ്രൗണ്ടിൽ കളിക്കിറങ്ങുന്നത്. എന്നാൽ കേരളത്തിന്റെ കായികനയങ്ങളെ വികസിപ്പിക്കുന്നതിന് കായിക ഉച്ചകോടികൾ വരെ സംഘടിപ്പിക്കുന്ന കാലത്തും പരിശീലനത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ ഇവർക്ക് ലഭിച്ചിട്ടില്ലെന്നത് നിരാശജനകമാണ്. ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ഉന്നമനത്തിന് വേണ്ടി സമർപ്പിച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും അടുത്ത വർഷത്തോടെ ഫുട്ബോൾ അക്കാദമി, സർക്കാർ ഏറ്റെടുത്ത് പ്രവർത്തനങ്ങൾ നടത്തുമെന്ന് കായിക വകുപ്പ് പറയുമ്പോഴും ദീർഘകാല പദ്ധതിയായി അവശേഷിക്കുകയാണ്. എറണാകുളത്തെ ബ്ലൈൻഡ് ഫുട്‌ബോൾ അക്കാദമിയിലൂടെ പരിശീലനം നേടിയ ഈ താരങ്ങൾ ജപ്പാന്റെ ഗ്രൗണ്ടിൽ പുതിയ ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ്

Comments