സിനിമാ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് മെച്ചപ്പെട്ട തൊഴിലന്തരീക്ഷം ഉറപ്പുവരുത്താൻ വേണ്ട കാര്യങ്ങളെ കുറിച്ചാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പറയുന്നത്. അതിന്റെ ഒരു ഭാഗം മാത്രമാണിപ്പോൾ പുറത്തുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പോരാട്ടം തുടരേണ്ടതാണ്. തൊഴിൽ ചൂഷണത്തെ കുറിച്ച് എന്തുകൊണ്ട് അന്ന് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരോടും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചും സംഗീതമേഖലയിലെ പ്രതിസന്ധികളെ കുറിച്ചും സംസാരിക്കുകയാണ് ഗായികയും നടിയുമായ രശ്മി സതീഷ്, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ.