ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതമാർക്കെതിരെ വ്യക്തിഹത്യ, മുഖ്യമന്ത്രി നടപടിയെടുക്കണം- സ്ത്രീപക്ഷ കൂട്ടായ്മ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്ന് പരാതികളുമായി രംഗത്തുവരുന്ന അതിജീവിതമാരെ വ്യക്തിഹത്യ ചെയ്യാൻ പല പേരുകളിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പേജുകളിൽ നിന്ന്, ഒരേ തരത്തിലുള്ള ഉള്ളടക്കം പുറത്തുവിടുന്നതായി സ്ത്രീപക്ഷ കൂട്ടായ്മ. ഈ വെളിപ്പെടുത്തലുകൾ വിനോദ വ്യവസായത്തെ തുലച്ചു എന്ന് ചിലർ മുറവിളികൂട്ടുന്നു. അതിജീവിതമാരല്ല, സ്ത്രീ പീഡകരാണ് സിനിമാവ്യവസായത്തിന് കളങ്കമുണ്ടാക്കിയതെന്നും കുറ്റവാളികളെ ശാക്തീകരിക്കുന്നത് കണ്ടുനിൽക്കാനാകില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ 150 സ്ത്രീപക്ഷ പ്രവർത്തകർ പറയുന്നു.

News Desk

സ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, നിർഭയവും സ്വതന്ത്രവുമായി തൊഴിലെടുക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ 150 പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകൾ സമൂഹത്തിലും സിനിമാ വ്യവസായത്തിലും ശക്തമായ ചലനങ്ങളുണ്ടാക്കിയെന്ന് സ്ത്രീപക്ഷ കൂട്ടായ്മയുടെ പ്രസ്താവന പറയുന്നു: ‘‘തങ്ങൾ അനുഭവിച്ച ലൈംഗിക പീഡനങ്ങളും തൊഴിൽ ചൂഷണങ്ങളും തുറന്നു പറയാൻ സിനിമാ മേഖലയിലെ പല സ്ത്രീകളും സധൈര്യം മുന്നോട്ട് വന്നുവെന്നതാണ് ഈ ചലനങ്ങളിൽ ഏറ്റവും ശക്തമായത്. എന്നാൽ അതിജീവിതമാർ, അവർ അനുഭവിച്ച അതിക്രൂരമായ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ, സൈബറിടങ്ങളിലും പ്രിന്റ് - ദൃശ്യ മാധ്യമങ്ങളിലുമടക്കം അവർക്കെതിരെ ഹീനമായ വ്യക്തിഹത്യ നടക്കുന്നു. ഇതിൽ സ്ത്രീപക്ഷ കൂട്ടായ്മ ശക്തമായി പ്രതിഷേധിക്കുന്നു. പല പേരുകളിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പേജുകളിൽ നിന്ന്, അതിജീവിതമാരെ അപമാനിക്കാനായി ഒരേ തരത്തിലുള്ള ഉള്ളടക്കമാണ് പുറത്തുവരുന്നത്. ഇത് ബോധപൂർവ്വവും സംഘടിതവുമായ ആക്രമണമാണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. സ്ത്രീനീതി പോരാട്ടങ്ങൾക്ക് ഊർജ്‌ജം പകരാൻ, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. അതിജീവിതമാരെ നിശബ്ദരാക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ല’’.

‘‘അതിജീവിതമാരെ താറടിച്ച്, കല്ലേറു നടത്തുന്നവരിൽ സ്ത്രീ-പുരുഷ ഭേദമില്ല. അതിൽ നല്ല നടപ്പുകാരെന്ന കപടമായ മൂടുപടം അണിയുന്നവരുണ്ട്. അവർ, സ്വാനുഭവം തുറന്നു പറയാൻ ധൈര്യം കാട്ടിയവരെ വീണ്ടും വീണ്ടും മുറിവേൽപ്പിക്കുകയാണ്. മറ്റു ചിലരാകട്ടെ ഈ വെളിപ്പെടുത്തലുകൾ വിനോദ വ്യവസായത്തെ തുലച്ചു എന്ന് മുറവിളികൂട്ടുന്നു. അതിജീവിതമാരല്ല സ്ത്രീ പീഡകരാണ് സിനിമാ വ്യവസായത്തിന് കളങ്കമുണ്ടാക്കിയതെന്ന ഉത്തമ ബോധ്യം ഞങ്ങൾക്കുണ്ട്. ഏതായാലും കുറ്റവാളികളെ ശാക്തീകരിക്കുന്നത് കണ്ടുനിൽക്കാനാകില്ല’’- പ്രസ്താവനയിൽ പറയുന്നു.

മുഖ്യമ​ന്ത്രിക്ക് സമർപിച്ച നിവേദനത്തിലെ ആവശ്യങ്ങൾ:

  • അതിജീവിതമാരുടെ പരാതികൾ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.

  • സൈബർ ആക്രമണങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കണം. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം.

  • വിനോദ വ്യവസായ രംഗത്ത് ജോലി ചെയ്യുന്നവരുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനായി നിലവിലെ നിയമങ്ങൾ അപര്യാപ്തമാകുന്ന സാഹചര്യത്തിൽ, ഈ രംഗത്ത് സമഗ്രമായ നിയമവും, പരാതി നിർവഹണത്തിനായി പ്രത്യേക ട്രിബൂണലും അടിയന്തിരമായി നിലവിൽ വരുത്തണം.

  • പരാതിക്കാർക്ക് നിയമപരവും മാനസികവുമായ പിന്തുണ നൽകാനുള്ള സമഗ്രമായ സർക്കാർ സംവിധാനം സ്ഥാപിക്കണം.

  • തൊഴിലിടങ്ങളിൽ ചൂഷകരുടെ താത്പര്യങ്ങൾക്ക് വഴങ്ങാൻ തയ്യാറാവാത്തതുമൂലം തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അടിയന്തിര നടപടി വേണം.

  • എല്ലാ സിനിമാ സെറ്റുകളിലും ഇന്റേണൽ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നുറപ്പുവരുത്താനുള്ള മോണിറ്ററിങ് സംവിധാനം വേണം. നിലവിൽ മോണിറ്ററിംഗ് സംവിധാനമുണ്ടെങ്കിൽ അതു കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.

  • നീതിക്ക് വേണ്ടി പോരാടുന്നവർക്ക് സർക്കാരിന്റെ സംമ്പൂർണ്ണ പിന്തുണ ഉറപ്പുവരുത്തണം.

  • ചൂഷണരഹിതവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ഉറപ്പ് വരുത്താനുള്ള നയപരമായ തീരുമാനങ്ങളുണ്ടാവണം, അവ എത്രയും വേഗം നടപ്പിലാക്കുകയും വേണം.

ഈ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിച്ച്, നിർഭയവും സ്വതന്ത്രവുമായി തൊഴിലെടുക്കാനുള്ള സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പരാതിയിൽ ഒപ്പുവച്ചവർ:

കെ. അജിത, സാറ ജോസഫ്, കെ. ആർ. മീര, ജിയോ ബേബി, അശോകൻ ചരുവിൽ, ബെന്യാമിൻ, വി.കെ. ജോസഫ്, കാഞ്ചന കൊറ്റങ്ങൽ, ഡോ. ഖദീജ മുംതാസ്, എസ്.കെ. മിനി, എം. എൻ. കാരശ്ശേരി, സച്ചിദാനന്ദൻ, ഡോ. എ.കെ. ജയശ്രീ, കെ.കെ. രമ എം.എൽ.എ, ജോളി ചിറയത്ത്, ജഗദീശൻ കളത്തിൽ, സുഹറ വി.പി, മേഴ്‌സി അലക്സാണ്ടർ, ഷാഹിന കെ.കെ, സരിത എസ്. ബാലൻ, ടി. രാധാമണി, ഏലിയാമ്മ വിജയൻ, സരസ്വതി നാഗരാജൻ, സരിത മോഹനൻ ഭാമ, അഡ്വ. സന്ധ്യ ജെ, അഡ്വ. ഭദ്രകുമാരി. കെ.വി, ഷുക്കൂർ വക്കീൽ, ഗീത നസീർ, ജീവ ജയദാസ്, സീറ്റാ ദാസൻ, ജി.പി. രാമചന്ദ്രൻ, മീര അശോക്, സി. എസ്‌. ചന്ദ്രിക, സോണിയ ജോർജ്ജ്, രേഖ രാജ്, അമൃത കെ.പി.എൻ, സുധി ദേവയാനി, രാജരാജേശ്വരി, ആർ. പാർവതിദേവി, ജയ ജി നായർ, അമല ഷാജി, രജിത ജി, ജിഷ സൂര്യ, ബീന മോൾ എസ് ജി, ശ്രീകല ടി എസ്, ഗീതാ ജെ, ഡോ. മാളവിക ബിന്നി, ഷീബ കെ എം, വിജി പെൺകൂട്ട്, ലക്ഷ്മി കൃഷ്ണ, പ്രഭ കുമാരി, കുസുമം ജോസഫ്, ഐറിസ് കൊയ്‌ലോ, കെ എ ബീന, ഇന്ദിര ബി, അഡ്വ. ഏ കെ രാജശ്രീ, ജോസഫ് വി പി, സോയ തോമസ്, വിനയ എൻ എ, നളിനി നായക്, ശ്രീസൂര്യ തിരുവോത്ത്, ഗീത ടി, ശ്രീജ പി, വസന്ത പി, സ്മിത കെ ബി, സുൽഫത് എം, സുബ്രഹ്മണ്യൻ എൻ, അമ്മിണി കെ വയനാട്, അനിത ബാബുരാജ്, ജാനകി പുൽപറമ്പിൽ, ഗിരിജ പാർവതി, രാജശ്രീ വി വി, സാവിത്രി കെ കെ, ലീല തൃശൂർ, ഹസി ടാംട്ടൻ, ലത കറുത്തേടത്, അജിത കെ വി, ആസ്യ കൃഷ്ണകുമാർ, അഡ്വ. ആശ ഉണ്ണിത്താൻ, ബിനിത തമ്പി, കെ ദേവി, എസ് ജയശ്രീ, സുലോചന രാമകൃഷ്ണൻ, നെജു ഇസ്മായിൽ, ഷീബ ജോർജ്, ഡോ. ദിലീപ് കുമാർ, വിനീത എം, രമദേവി എൽ, ടി എം ഷിഹാബ്, രാജലക്ഷ്മി കെ എം, ഡോ. രേഖ MHat, രോഹിണി മുത്തൂർ, രഘു പി ജ്യോതി, അഭി അഞ്ജന, അഡ്വ. അബിജ, സുജ ഭാരതി, ജയജ്വാല, സുഹറ എ എസ്, ശ്രീജ കെ വി, ശ്രീബ ഇ. പി, അഡ്വ.വിജയമ്മ, അനിത എൻ വി, സാവിത്രി വി എൽ, ശശികല കെ ജി, ഷീബ കെ എൻ, ശാലിനി ബിജു, അനീസ് കെ ഫ്രാൻസിസ്, രജനി വെള്ളോറ, സരള എടവലത്, ലൈല റഷീദ്, കെ. സി. സന്തോഷ് കുമാർ, മോളി കെ. ജെ, സതി. കെ, രതി മേനോൻ റിസ്മിയ ആർ ഐ, ദിയ സന, തെറമ്മ പ്രായിക്കളം, അനിത ശാന്തി, ഓമന ടി കെ, സോമസുന്ദരൻ. എൻ, കിഷോർ കെ, രാജേഷ് ബി മേനോൻ, മറിയാമ്മ കളത്തിൽ, അഡ്വ. സുധ ഹരിദ്വാർ, ഉഷാദേവി, സുഗത, ബേബി ഉഷ, രശ്മി പ്രേമലത, അഡ്വ. ആയിഷ സക്കീർ, ഹുസൈൻ, അഡ്വ. മരിയ, ദീപ പി എം, രമ കെ എം, ഹമീദ സി കെ, ഡോ. പ്രവീണ കെ പി, ഷിബി പീറ്റർ, ഡോ. ജോബി മാത്യു, ഡോ. ബിന്ദു വെൽസർ, ബിന്ദു വേണുഗോപാൽ, വി എസ് ബിന്ദു, വീണ മരുതൂർ, ഷീല രാഹുലൻ, അജി ദേവയാനി, ബീന കുമാരി, ലേഖ വി ജി എം, ശാരിക, ഡോ. ദീപ എൽ സി, ജ്യോതി ദേവകി, നളിനി ശശിധരൻ, കാവ്യ, പ്രീജ എഫ് എം.

Comments