ഇന്ത്യയിലാദ്യമായി, കേരളത്തിലാണ് ട്രാന്‍സ് ജെന്റര്‍ പോളിസി നിലവില്‍വന്നത്. ഈ സുപ്രധാന നയം നിലവില്‍വന്ന് എട്ടു വര്‍ഷം കഴിഞ്ഞു. നിരവധി നല്ല മാറ്റങ്ങള്‍ ഇതിന്റെ ഭാഗമായുണ്ടായി. ട്രാന്‍സ് വ്യക്തികള്‍ക്ക് കുറെക്കൂടി ക്രിയാത്മക ഇടപെടല്‍ സാധ്യമായി. എന്നാല്‍, കേരളീയ പൊതുബോധവും സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യമേഖല അടക്കമുള്ള സേവനരംഗങ്ങളും ട്രാന്‍സ് സമൂഹത്തെ സമീപിക്കുന്നതിലുള്ള വിവേചനപൂര്‍ണമായ സാഹചര്യം ഒട്ടും മാറ്റമില്ലാതെ തുടരുകയാണ്. ട്രാന്‍സ് മനുഷ്യരുടെ ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, ദുരൂഹമരണങ്ങള്‍ എന്നിവ കേരളത്തില്‍ കൂടിവരികയാണ്. 20188- 2022 കാലത്ത് കേരളത്തില്‍ 18 ട്രാന്‍സ് വ്യക്തികള്‍ ദുരൂഹമായി മരിച്ചു. എന്തുകൊണ്ടാണ്, കേരളത്തില്‍ ഇപ്പോഴും ഈ മനുഷ്യര്‍ നിലനില്‍പ്പിനായി പോരാടേണ്ടിവരുന്നത്? ഒരു അന്വേഷണം.