2017ൽ കേരള മെട്രൊ റെയിൽ ലിമിറ്റഡിന്റെ കീഴിൽ കൊച്ചി മെട്രോ അതിന്റെ പ്രവർത്തനം ആരംഭിക്കുമ്പോൾ കേരള സർക്കാർ മുമ്പോട്ട് വെച്ച അഭിമാനകരമായ തീരുമാനമായിരുന്നു, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവിടെ തൊഴിൽ ഉറപ്പാക്കുമെന്നത്. എന്നാൽ മെട്രൊ അതിന്റെ പ്രവർത്തനം ആരംഭിച്ച് ഏഴ് വർഷം കഴിയുമ്പോൾ ഇടത് സർക്കാർ മുന്നോട്ട് വെച്ച അഭിമാന പദ്ധതിക്ക് എന്താണ് സംഭവിച്ചത്. എത്ര ട്രാൻസ്‌ജെൻഡേഴ്‌സ് ഇന്നവിടെ ജോലി ചെയ്യുന്നുണ്ട്. ഈ വിഷയത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മെട്രോ തൊഴിലാളിയായ രാഗരജ്ഞിനിയും മുൻ തൊഴിലാളിയായ ഫൈസൽ ഫൈസുവും.