'28 രൂപയ്ക്ക് എങ്ങനെ ജീവിക്കും സർക്കാറെ' ചെമ്മീൻ പീലിങ് തൊഴിലാളികളുടെ സമരജീവിതം

2015-ലാണ് സ്ത്രീതൊഴിലാളികളുടെ ശക്തമായ സമരവീര്യത്തിനുമുന്നിൽ മുട്ടുകുത്തിയ ഭരണകൂടവും മുതലാളി വർഗവും 28 രൂപയിലേക്ക് മിനിമം കൂലി ഉയർത്തുന്നത്. ഒരു കിലോ ചെമ്മീൻ പൊളിക്കുമ്പോൾ 28 രൂപ ലഭിക്കണം എന്ന ആവശ്യം അംഗീകരിച്ച് സമരം വിജയിച്ചുവെങ്കിലും, ഒരു കിലോ എന്ന നിബന്ധന പലവിധ കൃത്രിമങ്ങളിലൂടെ അഞ്ചും ആറുമാക്കി മുതലാളിമാർ ഉയർത്തി. ഓരോ വർഷവും പുതുക്കേണ്ട എഗ്രിമെന്റുകൾ പുതുക്കാതെ കാലതാമസം വരുത്തിയും നിരവധി ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ് ഈ സ്ത്രീതൊഴിലാളികൾ.

ക്ഷേമനിധി അടക്കമുള്ള ഒരു ആനുകൂല്യവും ഈ തൊഴിലാളികൾക്ക് ലഭ്യമാകുന്നില്ലെന്നതും മറ്റൊരു വസ്തുതയാണ്. തൊഴിലാളികൾ വർഷം തോറും അടക്കുന്ന അംശാദായമായ 600 രൂപ പോലും ഇവർക്ക് തിരിച്ചുകിട്ടില്ലെന്നതും ഈ തീരദേശനിവാസികളോട് സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന അവഗണനയുടെ മറ്റൊരു മുഖമാണ്.

Comments