ആശുപത്രികളില്‍ ഫിസിക്കല്‍ സെക്യൂരിറ്റിക്ക് ‘പ്ലാന്‍ഓഫ് ആക്ഷന്‍’ വേണം

ഡോക്ടര്‍മാരും തല്ല് കൊള്ളേണ്ടവരാണ് എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള അനാര്‍ക്കിസം കേരളത്തില്‍ വളര്‍ന്നുവരുന്നുണ്ട്. ഇതിന് പുരോഗമനപരമായ ഇന്റര്‍പ്രെട്ടേഷന്‍സ് കൊടുക്കുന്നവരുമുണ്ട്. അതിനെ ന്യായീകരിക്കുന്ന ‘സാംസ്‌കാരിക നേതാക്കന്മാരും’ ഉണ്ട്. ഇത്തരത്തിലൊരു വിഷ്വസ് സര്‍ക്കിളുണ്ട്.

ഡോക്ടര്‍മാര്‍ക്കും നഴ്‌സിങ് സ്റ്റാഫിനുമെല്ലാം ആവശ്യമായ സുരക്ഷ ഉറപ്പാക്കണം എന്നതിലേക്കാണ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന ഡോ. വന്ദന ദാസിന്റെ ദൗര്‍ഭാഗ്യകരമായ കൊലപാതകം വിരല്‍ചൂണ്ടുന്നത്. ഇപ്പോള്‍, ഫിസിക്കല്‍ വയലന്‍സ് നേരിടാനുള്ള സുരക്ഷാസംവിധാനം ആശുപത്രികളിലില്ല. ഇത്തരം അക്രമാസക്തരായ രോഗികളെ ഡോക്ടര്‍മാര്‍ക്കരികിലേക്ക് വിടുമ്പോള്‍ ഫലപ്രദമായ പൊലീസ് സുരക്ഷ ഉറപ്പുവരുത്തണം.

ഇത്തരം സംഭവങ്ങളോടുള്ള സിസ്റ്റത്തിന്റെ പ്രതികരണം രണ്ടുവിധമുണ്ട്. ഡോക്ടര്‍മാരുടെ സംഘടനകള്‍ കാര്യമായി പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ സമൂഹത്തില്‍ ഒരു Anarchist Strain ഉണ്ട്. അതായത്, ഡോക്ടര്‍മാരും തല്ല് കൊള്ളേണ്ടവരാണ് എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള അനാര്‍ക്കിസം കേരളത്തില്‍ വളര്‍ന്നുവരുന്നുണ്ട്. കെ.ബി. ഗണേഷ്‌കുമാര്‍ തന്നെ ഇത്തരമൊരു പ്രസ്താവന നിയമസഭയില്‍ നടത്തി. ഇത്തരം അനാര്‍ക്കിസത്തിന് പുരോഗമനപരമായ ഇന്റര്‍പ്രെട്ടേഷന്‍സ് കൊടുക്കുന്നവരുമുണ്ട്. അതിനെ ന്യായീകരിക്കുന്ന ‘സാംസ്‌കാരിക നേതാക്കന്മാരും’ ഉണ്ട്. ഇത്തരത്തിലൊരു വിഷ്വസ് സര്‍ക്കിളുണ്ട്. അപ്പോള്‍, അതില്‍ സര്‍ക്കാര്‍ ഇടപെട്ടുകഴിഞ്ഞാല്‍ എന്തും അനീതിയായി മുദ്രകുത്തപ്പെടും. ഇത്തരം അനാര്‍ക്കിസത്തിന്റെ കാലം കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ഇത്തരം ബാധ്യതകള്‍ നമ്മള്‍ പേറേണ്ട ഒരു കാര്യവുമില്ല. ഇതിനെ കര്‍ശനമായി തടയണം. ഒരു ലോ ആന്റ് ഓര്‍ഡര്‍ സൊസൈറ്റിയായി മാറുക എന്നതാണ് നമ്മുടെ സിവിലൈസേഷന്റെ അടുത്ത ഘട്ടം. അത് കുറെക്കൂടി ഗൗരവത്തോടെ സമൂഹം എടുക്കണം.

ഇപ്പോള്‍, ഈ പ്രവണതയുടെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് ഡോക്​ടർമാരാണ്. കാരണം, ഇവര്‍ക്ക് ഇത്തരം അവസ്ഥ നേരിടാനുള്ള സാഹചര്യമില്ല. സര്‍ക്കാര്‍ ആശുപത്രികളുടെ സെക്യൂരിറ്റി - ഫിസിക്കല്‍ സെക്യൂരിറ്റി- എന്നതായിരിക്കണം ഈ സംഭവത്തില്‍ നിന്ന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടകേണ്ട ‘പ്ലാന്‍ ഓഫ് ആക്ഷന്‍’.


ഡോ. കെ.പി. അരവിന്ദൻ

പ്രമുഖ ജനകീയാരോഗ്യ പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി ഡിപ്പാർട്ടുമെൻറ്​ മേധാവിയും പ്രൊഫസറുമായിരുന്നു. കോഴിക്കോട്​ ജില്ലാ കോ ഓപ്പറേറ്റീവ്​ ഹോസ്​പിറ്റലിൽ സീനിയർ കൺസൽട്ടൻറ്​ പാത്തോളജിസ്​റ്റ്​. നിരവധി ജേണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു.

Comments