കുട്ടികൾ തിരിച്ചെത്തി, ക്യാംപസുകൾ വീണ്ടും കളർഫുളായി

കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ കോളേജുകൾ വലിയ ഇടവേളയ്ക്കുശേഷം ഒക്ടോബർ നാലിന് തുറന്നു. വിദ്യാർഥികളും അധ്യാപകരും വീണ്ടും ക്യാമ്പസിന്റെ പടികടന്നെത്തുമ്പോൾ, ആഹ്ലാദത്തിനൊപ്പം ആശങ്കകളും ഏറെയാണ്. അവസാന വർഷ ബിരുദ, ബിരുദാനന്തര ക്ലാസുകളാണ് ഇപ്പോൾ തുടങ്ങിയത്. 18 മുതൽ മറ്റു ക്ലാസുകളും തുടങ്ങും. ക്യാമ്പസിലെത്താതിരുന്ന ഒന്നര വർഷക്കാലം വലിയ മാറ്റങ്ങളാണ് വിദ്യാർഥികളിലും അധ്യാപകരിലും സൃഷ്ടിച്ചത്. ഓൺലൈൻ ക്ലാസുകൾക്ക് ശേഷം, ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തുമ്പോൾ, പഠനരീതിയിലെ മാറ്റങ്ങളെക്കുറിച്ചും കോവിഡിനൊപ്പം ജീവിക്കുകയെന്ന വെല്ലുവിളിയെക്കുറിച്ചും വിദ്യാർഥികളും അധ്യാപകരും മനസ്സുതുറക്കുന്നു.

Comments