കറുപ്പ് ഒരു രോഗമല്ല. ചികിത്സിക്കേണ്ടത് സമൂഹ മനസ്സിനെയാണ്. ഘനലോഹങ്ങളും വിഷ പദാർത്ഥങ്ങളും അടങ്ങിയ ഫെയർനെസ് ക്രീമുകളും മരുന്നുകളും ഉപയോഗിക്കുന്നത് പലതരം രോഗങ്ങൾക്ക് കാരണമാവുന്ന പശ്ചാത്തലത്തിൽ നിയമങ്ങൾ കർശനമാക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ആസ്റ്റർ മിംസിലെ സീനിയർ കൺസൾട്ടൻ്റും ഡെർമറ്റോളജി വിഭാഗം തലവനുമായ ഡോ. രാകേഷ് എസ്. വി.
