ജീവിതത്തിന്റെ ചലനനിയമങ്ങളെ തിരുത്തിയ ഡോ. അർച്ചന വിജയൻ

“മെഡിസിൻ പ്രിസ്ക്രൈബ് ചെയ്യുക എന്നതിലുപരി, എന്നെ കേട്ടിരിക്കുന്ന ഒരു ഡോക്ടറെ കണ്ടുമുട്ടാൻ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു. അന്നുതൊട്ടേ എൻെറ മനസ്സിലുള്ളതാണ് വെള്ളക്കോട്ടിട്ട് നിൽക്കുന്ന എൻെറ തന്നെ വലുതായ ഒരു രൂപം,” സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച് വലിയ വെല്ലുവിളികൾ നേരിട്ട് ഒടുവിൽ ഡോക്ടർ ആവുക എന്ന തൻെറ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അർച്ചന വിജയൻ. ഒട്ടും എളുപ്പമായിരുന്നില്ല ഈ യാത്ര. പരിഹാസവും അവഗണനയും നേരിട്ടിട്ടും മുന്നോട്ട് തന്നെ നടന്ന വഴികളെക്കുറിച്ച് ഡോ. അർച്ചന വിജയൻ സംസാരിക്കുന്നു...

Comments