ലഹരിയിലേറി പറന്ന ഹക്സിലി,
കരുതൽ ആവശ്യമായ psychedelic

ഇന്ന്, ലോകത്ത് 6420 കോടി ഡോളറിന്റെ വ്യാപാരമാണ് മയക്കുമരുന്നിന്റെ രംഗത്തു നടക്കുന്നത്. വൻ മാഫിയാസംഘങ്ങളും ആഗോള മൂലധന താല്പര്യങ്ങളുമാണ് ഇതിനു പിന്നിൽ. ആൾഡെസ് ഹക്സിലിയുടെ DOORS OF PERCEPRTION എന്ന പ്രശസ്തമായ പുസ്തകത്തെ അടിസ്ഥാനമാക്കി, സൈക്കോഡിലിക്കുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന വിഷയം പരിശോധിക്കുകയാണ്

സൈക്കോഡിലിക് വസ്തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ കേരളം ചർച്ച ചെയ്യുന്ന സമയത്ത് ആൾഡെസ് ഹക്സിലിയുടെ DOORS OF PERCEPRTION എന്ന പ്രശസ്തമായ പുസ്തകം വിശകലന വിധേയമാക്കുകയാണിവിടെ.

1954- ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം മെസ്ക്കലിൻ എന്ന പ്രകൃത്യാ ലഭ്യമായ സൈക്കോഡിലിക് പദാർത്ഥത്തിന്റെ ചിറകിലേറി ഹക്സിലി നടത്തിയ മനോ- യാത്രാനുഭവമാണ്. Perception എന്ന ഇംഗ്ലീഷ് പദത്തെ ഇന്ദ്രിയ ജ്ഞാനം എന്ന് പരിഭാഷപ്പെടുത്താമെന്നു തോന്നുന്നു. മെസ്ക്കലിൻ ഹക്സിലിക്ക് നൽകിയത് ആന്തരിക ദർശനത്തിന്റെ അപാരതയാണ്. ദാർശനികവും മാനസികവുമായ, അതുവരെ അനുഭവിച്ചിട്ടില്ലാത്ത മണ്ഡലങ്ങളെ തൊട്ടറിയാൻ, മെസ്ക്കലിൻ അദ്ദേഹത്തിന് ഒരു നവ ജൈവസത്ത നൽകി.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും സുന്ദര ഗദ്യഭാഷ സ്വായത്തമായിരുന്ന മൂവരിൽ ഒരാൾ (മറ്റു രണ്ടുപേർ ഓർവെല്ലും ടോയ്‌ൻബിയും) ആയിരുന്ന ഹക്സിലി എഴുതുന്നതിങ്ങനെയാണ്:

“നാം ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്, പരസ്പരം പ്രതികരിക്കുന്നത്. എന്നാൽ ഏതു സാഹചര്യത്തിലും നാം സ്വദേഹികളാണ്. രക്തസാക്ഷികൾ സമരമുഖത്തു കൈകോർത്തു പോകുന്നു, എന്നാൽ കുരിശേറുന്നത്‌ തനിച്ചാണ്. ആലിംഗബദ്ധരായ പ്രണയികൾ പരസ്പരം അലിഞ്ഞു ഹർഷപുളകിതരാകാൻ വൃഥാശ്രമിക്കുന്നു. എന്നാൽ, ശരീരം പൂണ്ട ഓരോ ആത്മാവും പ്രകൃത്യാ ഏകാകികളാണ്, സന്തോഷവും സന്താപവും ഏകാന്തതയിൽ അനുഭവിക്കാൻ വിധിക്കപ്പെട്ടവർ. സംവേഗങ്ങൾ, വികാരങ്ങൾ, ഉൾക്കാഴ്ചകൾ, ഭ്രമാത്മകതകൾ- എല്ലാം സ്വകാര്യവും ചിഹ്നങ്ങളോ മറ്റു സഹായമോ ഇല്ലെങ്കിൽ സംവേദന ക്ഷമമല്ലാത്തതും ആണ്. അനുഭവ ജ്ഞാനം പൊതു മണ്ഡലത്തിൽ കൊണ്ട് വരാം എന്നാൽ അനുഭവം എന്ന ജൈവപ്രക്രിയ തികച്ചും ആന്തരികമാണ്. കുടുംബം മുതൽ രാഷ്ട്രം വരെ, എല്ലാ മനുഷ്യ ക്കൂട്ടങ്ങളും ഒറ്റപ്പെട്ട പ്രപഞ്ചങ്ങളാണ്”.

അര ഗ്ലാസ് വെള്ളത്തിൽ കലർത്തി 0.4 ഗ്രാം, മെസ്‌ക്കലിൻ അദ്ദേഹം കഴിച്ചു. ആദ്യത്തെ അരമണിക്കൂർ കാര്യമായ ഒന്നും സംഭവിച്ചില്ല. കണ്ണടച്ച് കിടന്നിട്ടും ബഹുവർണങ്ങളോ നായകരൂപങ്ങളോ ഒന്നും മനസ്സിൽ തെളിഞ്ഞില്ല.

ഹക്സിലി ഒരു മിസ്റ്റിക് ആയിരുന്നില്ല. വില്യം ബ്ലെയ്ക്കും സ്വീഡൻബോർഗും തീർച്ചയായും ഹക്സിലിയെ സ്വാധീനിച്ചിരുന്നു, പൗരസ്ത്യ മിസ്റ്റിസവും. ഇതാണ് മെസ്ക്കലിൻ പരീക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

പെയോട്ട് എന്ന മെക്സിക്കൻ മുൾച്ചെടിയുടെ വേരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നീര് പൗരാണിക കാലം മുതൽ മെക്സിക്കൻ ആദിമ നിവാസികൾ ഉപയോഗിച്ചിരുന്നു, ആത്മീയ ആചാരങ്ങൾക്ക് പ്രത്യേകിച്ചും. തലച്ചോറിലെ ഗ്ളൂക്കോസ് നിയന്ത്രിക്കുന്ന എൻസൈമുകളുടെ ഉത്പാദനം തടയുന്നതിലൂടെ പരിണാമ സിദ്ധമായ ചില നിയന്ത്രണങ്ങളിൽ നിന്നും തലച്ചോറിനെ മോചിപ്പിക്കുകയും പ്രജ്ഞയെ ഉയർന്ന മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു മെസ്ക്കലിൻ.

ഹക്സിലി ഹംഫ്രിക്ക് എഴുതി, താൻ പരീക്ഷണ വിഷയിയാകാൻ തയ്യാറാണ്. ആദ്യം മടിച്ചെങ്കിലും ഹക്സിലിയെ പോലെ ഉയർന്ന മാനസിക നിലയുള്ള ഒരാൾ, മികച്ച ഒരു പരീക്ഷണ ജീവിയാന്നെന്നു ഹംഫ്രി നിരൂപിച്ചു.

അര ഗ്ലാസ് വെള്ളത്തിൽ കലർത്തി 0.4 ഗ്രാം, മെസ്‌ക്കലിൻ അദ്ദേഹം കഴിച്ചു. ആദ്യത്തെ അരമണിക്കൂർ കാര്യമായ ഒന്നും സംഭവിച്ചില്ല. കണ്ണടച്ച് കിടന്നിട്ടും ബഹുവർണങ്ങളോ നായകരൂപങ്ങളോ ഒന്നും മനസ്സിൽ തെളിഞ്ഞില്ല. തന്റെ ആത്മീയ പരിശീലനങ്ങൾ ഒന്നും ഹക്സിലിയെ സഹായിച്ചില്ല. പിന്നീട് തൻ്റെ ജന്മനാലുള്ള ഗോചരണ ന്യൂനത (Poor Visulaization skill) അപ്രത്യക്ഷമാകാൻ തുടങ്ങി. ഹക്സിലി അതിനെ ഇങ്ങനെ വിവരിച്ചു:

“ഓർമവെച്ച കാലം മുതൽ ഞാൻ ഒരു മോശം ദൃശ്യവൽക്കരണശേഷിയുള്ള ആളായിരുന്നു. കവികളുടെ അർത്ഥഗർഭപദങ്ങൾ ഒന്നും എന്നിൽ ഒരു വിശിഷ്ട ചിത്രങ്ങളും സൃഷ്ടിച്ചില്ല. ഉറക്കത്തിലേക്ക് വീഴുന്നതിന് മുമ്പ് ഒരു മാസ്മരിക കാഴ്ചയും ഞാൻ കണ്ടിരുന്നില്ല. എൻ്റെ ഓർമയിൽ ഒരിക്കലും കാഴ്ചകളുടെ തെളിമ ഉണ്ടായിരുന്നില്ല. പാലം തകരുന്നതിനുമുമ്പ്, ബേ വാട്ടർ റോഡിലെ ലങ്കാർനോ (ഇറ്റലിയിലെ പിസ ഗോപുര പശ്ചാത്തലത്തിലെ മനോഹര ദൃശ്യം- ലേഖകൻ) എങ്ങനെയാണ് ഇരുന്നതെന്ന് എനിക്ക് ദൃശ്യവത്കരിക്കാൻ കഴിഞ്ഞിരുന്നില്ല”.

പെയോട്ട് എന്ന മെക്സിക്കൻ മുൾച്ചെടിയുടെ വേരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നീര് പൗരാണിക കാലം മുതൽ മെക്സിക്കൻ ആദിമ നിവാസികൾ ഉപയോഗിച്ചിരുന്നു, ആത്മീയ ആചാരങ്ങൾക്ക് പ്രത്യേകിച്ചും. തലച്ചോറിലെ ഗ്ളൂക്കോസ് നിയന്ത്രിക്കുന്ന എൻസൈമുകളുടെ ഉത്പാദനം തടയുന്നതിലൂടെ പരിണാമ സിദ്ധമായ ചില നിയന്ത്രണങ്ങളിൽ നിന്നും തലച്ചോറിനെ മോചിപ്പിക്കുകയും പ്രജ്ഞയെ ഉയർന്ന മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു മെസ്ക്കലിൻ.
പെയോട്ട് എന്ന മെക്സിക്കൻ മുൾച്ചെടിയുടെ വേരിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നീര് പൗരാണിക കാലം മുതൽ മെക്സിക്കൻ ആദിമ നിവാസികൾ ഉപയോഗിച്ചിരുന്നു, ആത്മീയ ആചാരങ്ങൾക്ക് പ്രത്യേകിച്ചും. തലച്ചോറിലെ ഗ്ളൂക്കോസ് നിയന്ത്രിക്കുന്ന എൻസൈമുകളുടെ ഉത്പാദനം തടയുന്നതിലൂടെ പരിണാമ സിദ്ധമായ ചില നിയന്ത്രണങ്ങളിൽ നിന്നും തലച്ചോറിനെ മോചിപ്പിക്കുകയും പ്രജ്ഞയെ ഉയർന്ന മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു മെസ്ക്കലിൻ.

പ്രകാശനൃത്തത്തിനും ചലിക്കുന്ന രൂപങ്ങൾക്കും പകരം ഹക്സിലി കണ്ടത് തന്റെ വീട്ടുപകരണങ്ങളുടെ രൂപം മാറുന്നതാണ്. മെസ്‌ക്കലിൻ കഴിച്ച് അരമണിക്കൂറിനു ശേഷം പ്രകാശം മന്ദീഭവിച്ചു സ്വർണ നിറമാകാൻ തുടങ്ങി. പ്രതലങ്ങൾ വീർത്ത് ചുവന്ന വർണത്തിൽ, തെളിഞ്ഞ ഊർജ്ജരേണുക്കൾ പ്രസരിപ്പിക്കാൻ തുടങ്ങി. അവ നിരന്തരം കമ്പനത്തിനും രൂപമാറ്റത്തിനും വിധേയമായിക്കൊണ്ടിരുന്നു.

പിന്നീട്, ഹക്സിലി ദർശിച്ചത് മങ്ങിയ നീല ഗോളങ്ങൾക്കുള്ളിൽ സങ്കീർണമായ ചാര നിറത്തിലുള്ള രൂപങ്ങളെയാണ്. ഒരു മുഖവും ഭൂപ്രദേശവും കണ്ടില്ല. പ്രതീക്ഷിച്ച നാടകീയതയോ കഥനങ്ങളോ സംഭവിച്ചില്ല. പകരം തന്റെ തീൻ മുറിയിലെ അലങ്കാര പൂച്ചട്ടിയിൽ വരച്ചിരുന്ന മൂന്നു പൂക്കളുമായി ഒരു അഗാധ ബന്ധം അനുഭവിക്കാൻ തുടങ്ങി.

അതിങ്ങനെയാണ്:

“തീ നാളത്തിൽ നിന്നു വിടരുന്ന ചിപ്പി-പിങ്ക് നിറത്തിലുള്ള ഇതളുകൾ ഉള്ള പോർച്ചുഗീസ് റോസാ പൂവ് പോലൊന്ന്, മജന്തയും ക്രീം നിറവും കലർന്ന വിടർന്ന ദളങ്ങൾ മറ്റൊന്ന്, തണ്ടൊടിഞ്ഞ ഐറിസ് ചെടിയുടെ മങ്ങിയ പർപ്പിൾ നിറത്തിലുള്ള സന്ദേശ കുസുമങ്ങൾ പോലെ ഇനിയുമൊന്ന്”.

പ്രഭാതഭക്ഷണത്തിനിടയിൽ ആ പുഷ്പങ്ങൾ മൂന്നും പരസ്പര ബന്ധിതമല്ലെന്ന് ഹക്സിലി ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അവ പരസ്പരം വർണങ്ങൾ സമന്വയിച്ചു ഒരു നാടകീയ രൂപം പ്രാപിച്ചിരിക്കുന്നു. ഹക്സിലി എഴുതുന്നത്, സൃഷ്ടി ദിനത്തിലെ പ്രഭാതത്തിൽ ആദമിന് തോന്നിയ ശുദ്ധ നഗ്നതപോലെ ഒന്ന് എന്നാണ്.

ഒരു ജനാധിപത്യ വ്യവസ്ഥക്ക് ചെയ്യാൻ കഴിയുന്നത് പ്രകൃതിജന്യമായ സൈക്കോഡിലിക്കുകളെ നിയമവിധേയമാക്കുക എന്നതാണ്. അത്തരം വ്യവസ്ഥകളിൽ, ഉത്തരവാദ ഉപഭോഗം (responsible consumption) എന്ന പൗരബോധവും സൃഷ്ടിക്കപ്പെടും.

നമ്മുടെ മനസ്സ് പുറത്തുള്ള വസ്തുക്കളുടെ പരസ്പര ബന്ധത്തിലൂടെയാണ് യാഥാർഥ്യത്തെ മനസ്സിലാക്കുന്നത്. ഹക്സിലി പറയുന്നത് മെസ്ക്കലിൻ ഭൂത -ഭാവിയെ ഇല്ലായ്മ ചെയ്ത് വർത്തമാനകാലം മാത്രം അനുഭവിപ്പിച്ചു എന്നാണ്. ആകുക (be) എന്നത് എന്താണെന്ന് അറിഞ്ഞു, ആയിരിക്കൽ (being) എന്താണെന്നും. മുറിയിലെ വസ്തുക്കൾ ആധുനിക ചിത്ര കലയിലേതുപോലെ പാരസ്പര്യത്തിലാകുകയും അവയുടെ യഥാതഥത്വം (nature) തെളിയുകയും രൂപപ്രാപ്തിയുടെ ലക്‌ഷ്യം (Objective Purpose) അപ്രസക്തമാകുകയും ചയ്തു എന്ന് ഹക്സിലി കുറിക്കുന്നു.

മെസ്ക്കലിൻ സൃഷ്‌ടിച്ച മറ്റൊന്ന്, സ്വകീയത (self) നിഷ്കാസനം ചെയ്യുന്നതാണ്. മെസ്ക്കലിൻ സൃഷ്ടിക്കുന്ന ഉന്മാദത്തെ (trip) ഹക്സിലി പലപ്പോഴും പേടിയോടെയാണ് സമീപിച്ചത്. ഒരു തിരയാട്ടം (overwhelming) അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ, സ്വകീയത അപ്രത്യക്ഷമാകുന്നതും ഈഗോ നിഷ്കാസനം ചെയ്യപ്പെടുന്നതും ഹക്സിലിയെ മുക്തനാക്കി. മറ്റൊന്ന്, ചുറ്റുമുള്ള വസ്തുക്കളിൽ നിന്നും വിച്ഛേദിതമായ ബോധമാണ്. മുൻ ബന്ധങ്ങളില്ലാത്ത ശുദ്ധ- സ്വകീയത.

ഹംഫ്രി ഹക്സിലിയോട് അനുഭവങ്ങളെ വിശ്ലേഷണം ചെയ്ത് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. എന്നാൽ, എല്ലാറ്റിൽ നിന്നും വിമുക്തനായി മറ്റുള്ളവരുടെ കണ്ണുകളിൽ നോക്കാൻ കഴിയാതെ കാലത്തിനും ധാർമിക വിചാരണക്കും അപ്പുറത്തേക്ക് എത്തിപ്പെട്ടു എന്നാണ് ഹക്സിലി കുറിക്കുന്നത്.

ഹംഫ്രി ഓസ്‌മോൻഡ് എന്ന വിഖ്യാത ഡോക്ടറിന്റെ ഒരു പ്രബന്ധത്തിൽനിന്നാണ് ഹക്സിലി മെസ്‌ക്കലിനെ കുറിച്ചു ആദ്യം അറിഞ്ഞത്. ഭ്രാന്തിന്റെ (Szhizophrenia) ജൈവരസതന്ത്രത്തിന് സമാനമാണ് മെസ്‌ക്കലിന്റെ പ്രവർത്തനം എന്ന് ഹംഫ്രിയുടെ ഗവേഷണം തെളിയിച്ചു.

സെസാന്റെ (Paul Cézanne) സ്വഛായാചിത്രം (Self Portrait), പൂർവ സ്ഥിതിയിൽ യഥാതഥമായിട്ടാണ് ഹക്സിലി ദർശിച്ചത്; വലിയ വൈക്കോൽ തൊപ്പി, ചുവന്ന കവിൾത്തടവും ചുണ്ടുകളും, കറുത്ത കട്ടി മീശയും. ഒരു മാസ്റ്റർ പീസ് പെയിന്റിംഗ്.

മെസ്ക്കലിൻ കഴിച്ചതിനുശേഷം ആ ചിത്രം ഒരു ത്രീ ഡി വേതാളത്തെ പോലെ തോന്നിപ്പിച്ചു, പ്രതലത്തിൽ നിന്നും എഴുന്നു നിന്ന് തന്നെ നോക്കുന്നതായി ഹക്സിലിക്ക് തോന്നി. ഇയാൾ ആരാണെന്നാണ് അയാളുടെ വിചാരം എന്ന പുച്ഛം ജനിപ്പിക്കുന്നതായി തോന്നി.

മെസ്ക്കലിൻ, പരിണാമം മസ്തിഷ്കത്തിൽ നിറച്ച വേണ്ടാധീനങ്ങളെ അരിച്ചു മാറ്റി ഉന്നത ദർശനങ്ങളെ മാത്രം തന്നിൽ കൊടുവന്നു എന്നാണ് ഹക്സിലി തുടർന്നെഴുതുന്നത്. പിന്നീട് നാം നമ്മുടെ തന്നെ ദാര്ശനിക നിലപാടിൽ എത്തുന്നു.

പുകയിലയും മദ്യവും പോലെ ഉപദ്രവകാരി അല്ല മെസ്ക്കലിൻ. താത്കാലികമാണെങ്കിലും നമ്മെ നമ്മുടെ സത്തയെ തൊട്ടറിയുന്നതിന് മെസ്ക്കലിൻ സഹായിക്കുമെന്ന് ഹക്സിലി കരുതി.

സൈക്കോഡിലിക്കിനെയും അത് ഉപയോഗിക്കുന്നവരെയും തെരുവിന് വിട്ടുകൊടുക്കാതെ ആധുനിക ചികിത്സകളിലൂടെയും അനുകമ്പാപൂർണ്ണമായ സമീപനങ്ങളിലൂടെയും സാമൂഹ്യ ആദേശം സാധ്യമാക്കുകയാണ് വേണ്ടത്.

ഹക്സിലിയുടെ വാക്കുകൾ ഇങ്ങനെ:

‘‘പിൻഭിത്തിയിലൂടെ ഈ വാതായനം കടന്നു വരുന്നവർ സന്തോഷവാന്മാർ ആണോ എന്നറിയില്ല, എന്നാൽ അവർ വിവേകികൾ ആയിരിക്കും തന്റെ അറിവില്ലായ്മയെ കുറിച്ചു ബോധവാന്മാർ ആയിരിക്കും. അളക്കാനാവാത്ത പ്രാപഞ്ചിക നിഗൂഢതയെ തന്റെ തന്നെ ക്രമിതയുക്തികൊണ്ട് നേരിടാൻ പ്രാപ്തരായിരിക്കും’’.

ഹക്സിലിയുടെ അനുഭവത്തെ മഹത്വവത്കരിക്കുന്നതിനല്ല ഇവിടെ ശ്രമം. മറിച്ചു മനുഷ്യ മസ്തിഷ്ക്കം സങ്കീർണമായ വിവിധ തലങ്ങളിൽ വ്യാപാരിക്കാൻ പരിണാമപരമായ കാരണങ്ങളാൽ, വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. മനുഷ്യ മസ്തിഷ്‌കം ധവള പ്രകാശത്തിലെ വർണ്ണരാജികളെ മാത്രമാണ് ഇപ്പോൾ ഗോചരവിധേയമാക്കുന്നത്. ഇതിനു പകരം നമ്മുടെ മസ്തിഷ്‌കം എക്‌സ്‌റേ പോലെ ആവൃത്തി കൂടിയ തരംഗങ്ങളെയോ മൈക്രോ വേവ് പോലെ ആവൃത്തി കുറഞ്ഞ തരംഗങ്ങളെയോ ആയിരുന്നു വിശ്ലേഷണം ചെയ്തിരുന്നെങ്കിൽ നമ്മുടെ കാഴ്ച മറ്റൊരു വിതാനത്തിൽ ആകുമായിരുന്നു.

മനുഷ്യ മസ്തിഷ്‌കം ധവള പ്രകാശത്തിലെ വർണ്ണരാജികളെ മാത്രമാണ് ഇപ്പോൾ ഗോചരവിധേയമാക്കുന്നത്. ഇതിനു പകരം നമ്മുടെ മസ്തിഷ്‌കം എക്‌സ്‌റേ പോലെ ആവൃത്തി കൂടിയ തരംഗങ്ങളെയോ മൈക്രോ വേവ് പോലെ ആവൃത്തി കുറഞ്ഞ തരംഗങ്ങളെയോ ആയിരുന്നു വിശ്ലേഷണം ചെയ്തിരുന്നെങ്കിൽ നമ്മുടെ കാഴ്ച മറ്റൊരു വിതാനത്തിൽ ആകുമായിരുന്നു. ചിത്രകാരർ അത്തരം കാഴ്ചശേഷിയുള്ള ഉന്നത മനോനില ഉള്ളവരാണ്. വാൻ ഗോഗ് നക്ഷത്രങ്ങളെ കാണുന്നത് നാം കാണാത്ത പരിമാണത്തിലാണ് (dimension).

ചിത്രകാരർ അത്തരം കാഴ്ചശേഷിയുള്ള ഉന്നത മനോനില ഉള്ളവരാണ്. വാൻ ഗോഗ് നക്ഷത്രങ്ങളെ കാണുന്നത് നാം കാണാത്ത പരിമാണത്തിലാണ് (dimension). ഒരു സാധാരണ മനസ്സിന് ഇത് അപ്രാപ്യമാണ്. ഡാലി സമയത്തെ ദ്രവരൂപത്തിൽ ദർശിക്കുന്നതും പിക്കാസോ രൂപങ്ങളെ ക്യൂബ് ആയി കാണുന്നതും ഇതേ മനോനില കൊണ്ടാണ്.

ചിത്രകാരർ മാത്രമല്ല എല്ലാ സർഗ്ഗസിദ്ധിയുടെയും പിന്നിൽ മസ്തിഷ്കത്തിന്റെ സങ്കീർണത പ്രവർത്തിക്കുന്നുണ്ട്. ജനിതകമായി അവ കൈമാറ്റം ചെയ്യപെടുന്നുമുണ്ട്. പരിണാമം അന്ധമായ ഒരു പ്രക്രിയായിട്ടാണ് ശാസ്ത്രം വിലയിരുത്തുന്നത്. എന്നാൽ മനുഷ്യമസ്തിഷ്കം ഉണ്ടായതുകൊണ്ടാണ് ഉണ്മയും സിദ്ധാന്തവും ഉണ്ടായത്. 1.6 Kg വരുന്ന ഈ ജെല്ലി അതിന്റെ തന്നെ ഘടനയെ കുറിച്ചും പ്രപഞ്ചത്തിന്റെ ഘടനയെ കുറിച്ചും ബോധധാരി ആകുന്നതിന്റെ ഗരിമയെ വിശദീകരിക്കുന്നുണ്ട് വിളയന്നൂർ തൻ്റെ The Tell Tale Brain എന്ന പുസ്തകത്തിൽ.

പലപ്പോഴും മദ്യവും മയക്കുമരുന്നും നിരോധിക്കുന്നതിന്റെ പിന്നിൽ മാഫിയ സംഘങ്ങളാണ്. നിരോധിച്ചിടത്തെല്ലാം ഒരു ഫോൺ കോളിനപ്പുറത്താണ് അവയുടെ ലഭ്യത എന്ന് കൂടി ഓർക്കുക.

മനുഷ്യമസ്തിഷ്ക്കം സങ്കീർണമായ വിവിധ തലങ്ങളിൽ വ്യാപാരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം. പരിണമിച്ചുണ്ടായ മസ്തിഷ്കത്തിന് അതെ സാധ്യമാകൂ. 8600 കോടി ന്യൂറോണുകളുടെ പ്രവർത്തന- പ്രതിപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന നിർണ്ണയ-രാഹിത്യം (Uncertainty) ഊഹിക്കാവുന്നതേ ഉള്ളൂ. യഥാർത്ഥത്തിൽ തലച്ചോറിന്റെ ഈ സങ്കീര്ണതയിലാണ് മതവും ദൈവവും ആത്മീയതയും എല്ലാം ഒളിച്ചിരിക്കുന്നത്. സൈക്കോഡിലിക് വസ്തുക്കൾ സൃഷ്ടിക്കുന്ന മാനങ്ങൾ മസ്തിഷ്കത്തിന്റെ സാധ്യതകളിൽ ചിലതാണ് (മാർക്സിന്റെ പ്രസിദ്ധമായ, ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന പ്രയോഗം വലിയ മാനങ്ങൾ ഉള്ള ഒന്നാണ്- മസ്തിഷ്കത്തെ സംബന്ധിച്ച് രണ്ടും ചെയ്യുന്നത് ഒന്നാണ്).

ഈ പശ്ചാത്തലത്തിൽ സൈക്കോഡിലിക്കുകളെ എങ്ങനെ കൈകാര്യം ചെയ്യണം.

ഇന്ന്, ലോകത്ത് 6420 കോടി ഡോളറിന്റെ വ്യാപാരമാണ് ഈ രംഗത്തു നടക്കുന്നത്. വൻ മാഫിയാസംഘങ്ങളും ആഗോള മൂലധന താല്പര്യങ്ങളുമാണ് ഇതിനു പിന്നിൽ. രാസലഹരി പദാർത്ഥങ്ങൾ വ്യാപകമാകുന്നതിന് പിന്നിൽ ഈ മാഫിയ സംഘങ്ങളാണ്. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വേട്ടകളിൽ ഉൾപ്പെടെ ഈ മാഫിയ അദൃശ്യരാണ്. അതുകൊണ്ടു തന്നെ ലളിതമായ ഒരു പരിഹാരം എളുപ്പമല്ല. ഈ കാരണത്താലാണ് ഇന്ന് പലരാജ്യങ്ങളും സസ്യ- ജന്യ സൈക്കോഡിലിക്കുകളെ നിയമവിധേയമാക്കിയത്. ഇത്തരം പ്രകൃത്യാ ലഭ്യമായ സൈക്കോഡിലിക്കുകൾ പാർശ്വഫലങ്ങൾ കുറഞ്ഞവയാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. പലപ്പോഴും മദ്യവും മയക്കുമരുന്നും നിരോധിക്കുന്നതിന്റെ പിന്നിൽ മാഫിയ സംഘങ്ങളാണ്. നിരോധിച്ചിടത്തെല്ലാം ഒരു ഫോൺ കോളിനപ്പുറത്താണ് അവയുടെ ലഭ്യത എന്ന് കൂടി ഓർക്കുക.

രാസലഹരി പദാർത്ഥങ്ങൾ വ്യാപകമാകുന്നതിന് പിന്നിൽ മാഫിയ സംഘങ്ങളാണ്. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വേട്ടകളിൽ ഉൾപ്പെടെ ഈ മാഫിയ അദൃശ്യരാണ്. അതുകൊണ്ടു തന്നെ ലളിതമായ ഒരു പരിഹാരം എളുപ്പമല്ല. ഈ കാരണത്താലാണ് ഇന്ന് പലരാജ്യങ്ങളും സസ്യ- ജന്യ സൈക്കോഡിലിക്കുകളെ നിയമവിധേയമാക്കിയത്.

സമാന്തര സർക്കാരുകളെ വരെ സൃഷ്ടിക്കാൻ ഈ മാഫിയ സംഘങ്ങൾക്ക് കഴിയുന്നു, കൊളംബിയൻ ഉദാഹരണം നമ്മുടെ മുമ്പിലുണ്ട്. മയക്കുമരുന്ന് മാഫിയകളെ സാമ്പത്തിക കുറ്റവാളികളായിട്ടാണ് കാണേണ്ടത്.

ഇന്ത്യയിലെ പല തീർത്ഥാടന കേന്ദ്രങ്ങളിലും സൈക്കോഡിലിക്കുകളുടെ ലഭ്യത എളുപ്പമാണ്. വാരണാസിയിൽ ഭാങ് യഥേഷ്ടം ലഭ്യമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പല തരത്തിലുള്ള പ്രകൃതി ജന്യ സൈക്കോഡിലിക്കുകൾ മനുഷ്യർ ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളിലൊന്നും കുറ്റകൃത്യത്തിന്റെ തോത് മറ്റു പ്രദേശങ്ങളെ അപേക്ഷക്ക്‌ കൂടുതൽ അല്ല. ലോകത്തു ആദ്യം മരിയ്യോന(marijuana) നിയമവിധേയമാക്കിയത് നെതർലൻഡ്‌സ്‌ ആണ്. അവിടെ ജയിലുകൾ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടായി.

ഒരു ജനാധിപത്യ വ്യവസ്ഥക്ക് ചെയ്യാൻ കഴിയുന്നത് പ്രകൃതിജന്യമായ സൈക്കോഡിലിക്കുകളെ നിയമവിധേയമാക്കുക എന്നതാണ്. അത്തരം വ്യവസ്ഥകളിൽ, ഉത്തരവാദ ഉപഭോഗം (responsible consumption) എന്ന പൗരബോധവും സൃഷ്ടിക്കപ്പെടും.

ഇന്ത്യയിലെ പല തീർത്ഥാടന കേന്ദ്രങ്ങളിലും സൈക്കോഡിലിക്കുകളുടെ ലഭ്യത എളുപ്പമാണ്. വാരണാസിയിൽ ഭാങ് യഥേഷ്ടം ലഭ്യമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പല തരത്തിലുള്ള പ്രകൃതി ജന്യ സൈക്കോഡിലിക്കുകൾ മനുഷ്യർ ഉപയോഗിക്കുന്നുണ്ട്.

സ്വതന്ത്ര സമൂഹത്തിൽ മാത്രമേ ഇത് സാധ്യമാകൂ. കഴിഞ്ഞ 25 വർഷത്തിൽ നമ്മുടെ ജനാധിപത്യ സങ്കല്പം ഒട്ടേറെ വിപുലീകരിക്കപ്പെട്ടു. സമൂഹമെന്നാൽ ക്യുവെർ വിഭാഗത്തിൽ പെട്ടവർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, അരികുവത്കരിക്കപ്പെട്ടവർ, ഷിസോഫ്രിനിക്കുകൾ, തുടങ്ങിയ സങ്കീർണഗണം (complex set) ആണ്. ബയോളജിയിലെയും സാമൂഹ്യശാസ്ത്രത്തിലെയും പുതിയ കണ്ടെത്തലുകൾ, ഈ പട്ടികയെ നിരന്തരം വിപുലീകരിക്കുന്നുണ്ട്. ഡേവിഡ് ഈഗിൾമാൻ എഴുതിയ Incognito എന്ന പുസ്തകത്തിൽ തലച്ചോറിന്റെ ജനിതക വൈകല്യം മൂലമോ പ്രത്യേക രോഗാവസ്ഥമൂലമോ; കൊലപാതകികൾ ആകുന്നവർ, ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുന്നവർ, അപര വിദ്വേഷം കാണിക്കുന്നവർ എന്നിവരെക്കുറിച്ച വിശദമായ പഠനം നടത്തുന്നുണ്ട്. ഈഗിൾമാൻ, ഇവരെ എങ്ങനെ ഒരു സാമൂഹ്യ വ്യവസ്ഥ കൈകാര്യം ചെയ്യും എന്നിടത്ത് അവരെ തെരുവിന് വിട്ടുകൊടുക്കാതെ ആധുനിക ചികിത്സകളിലൂടെയും അനുകമ്പാപൂർണ്ണമായ സമീപനങ്ങളിലൂടെയും സാമൂഹ്യ ആദേശം സാധ്യമാക്കുക എന്നാണ്. സൈക്കോഡിലിക്കിനോടും അത് ഉപയോഗിക്കുന്നവരോടും ഒരു ഉയർന്ന സമൂഹം ഈ നിലപാട് തന്നെയാണ് എടുക്കേണ്ടത്.

നമ്മുടെ ഭരണഘടന ഒരു ജീവസുറ്റ രേഖയാണ് (live document). നിരന്തരം പരിഷ്കരിക്കേണ്ട ഒന്ന്. ഗുരുവിന്റെ അനുകമ്പാദശകവും ജീവസുറ്റ ഒന്നാണ്. ഇന്നാണ് ഗുരു അതെഴുതിയിരുന്നെതെങ്കിൽ ക്യുവെർ സമൂഹത്തിനും ഷിസോഫ്രിനിക്കുകൾക്കും ബഹുജൈവ സത്തയുള്ളവർക്കും പീഡ വരുത്തരുതെന്ന് വിപുലീകരിക്കുമായിരുന്നു.

ആധുനിക ജനാധിപത്യത്തിന്റെ അളവുകോൽ ഒറ്റ ഏകദത്തിൽ ചുരുക്കാമെങ്കിൽ അത് ഒരു ഉപവിഭാഗവും സാമൂഹ്യപീഢ എല്കുന്നില്ലെന്ന സൂചികയാകണം. ജൈവവും പരിണാമോന്മുഖവും ആയ ഒരു പുതിയ മാനവ വികസന സൂചിക നാം നിർവചിക്കേണ്ടതുണ്ട്. അതാണ് ആധുനിക ധാർമികത. അത് ജൈവികമായിരിക്കും. അവിടെ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ഒരു ധാർമിക പ്രശ്നമല്ല മറിച്ചു ഒരു തെരെഞ്ഞെടുപ്പാകും (choice).

Summary: Dr Abdul Khader analyzes Aldous Huxley's famous book The Doors of Perception in the context of discussing the social problems created by the use of psychedelic substances.

ഡോ. അബ്ദുൽ ഖാദർ

പരിസ്ഥിതി ശാസ്ത്രജ്ഞൻ. കാനഡയിലെ പരിസ്ഥിതി സ്ഥാപനമായ Great Lake Institute for Environmental Research, United Nations University എന്നീ സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്.

Comments