ഗർഭാശയബാഹ്യ ഗർഭധാരണം

ഗർഭപാത്രത്തിനുപുറത്ത് അതുമായി ബന്ധപ്പെട്ട കുഴലുകളിലും അങ്ങേ അറ്റത്തുള്ള അണ്ഡാശയ ത്തിലും ഭ്രൂണവളർച്ച സംഭവിക്കാറുണ്ട്. എത്രയും പെട്ടെന്ന് ഇതു കണ്ടുപിടിച്ച് ചികിത്സ ആരംഭിച്ചില്ലെങ്കിൽ മരണവും സംഭവിക്കാം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സി. എസ്. ശാന്തകുമാരി എഴുതിയ ലേഖനം.

‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’- ആശയുടേയും തൻമൂലമുള്ള ഫലസിദ്ധിയുടേയും കൊതി ഈ ചൊല്ലിലുണ്ട്. ഫലസമൃദ്ധി ഐശ്വര്യം തന്നെയല്ലേ? എന്നാൽ ഒന്നിലധികം മനുഷ്യഭ്രൂണ വളർച്ച മാതാവിന്റെ ജീവനു തന്നെ ഭീഷണിയായി വർത്തിക്കുന്നു. ഭ്രൂണത്തിന്റെ വളർച്ചയ്ക്കനുസരിച്ചു വളരാൻ ഗർഭപാത്രത്തിനു മാത്രമേ കഴിയൂ. ഒന്നിലധികം ഭ്രൂണങ്ങൾ വളരുന്നത് ഗർഭപാത്രത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ ഭ്രൂണങ്ങൾ പുറന്തള്ളപ്പെട്ടേക്കാം. വളരെ അപൂർവ്വമായി നാലും അഞ്ചും ശിശുക്കൾ ജീവനോടെ പുറംലോകം കണ്ടു എന്ന കാര്യം വിസ്​മരിക്കുന്നില്ല.

ഗർഭപാത്രത്തിനുപുറത്ത് അതുമായി ബന്ധപ്പെട്ട കുഴലുകളിലും അങ്ങേ അറ്റത്തുള്ള അണ്ഡാശയ ത്തിലും ഭ്രൂണവളർച്ച സംഭവിക്കാറുണ്ട്. ഇതിന് Ectopic Pregnancy എന്നാണ് ശാസ്​ത്രനാമം. അണ്ഡവാഹിനി കുഴലുകളിലാണ് (Fallopian Tube) ഇത്തരം ഗർഭം കൂടുതലായും കാണുന്നത്. എന്നാൽ അപൂർവ്വമായി അണ്ഡാശയത്തിലും അത്യപൂർവ്വമായി കുടലിലും വരെ ഭ്രൂണം കൂടുകൂട്ടാറുണ്ട്. ഈ അവസ്​ഥയ്ക്ക് പല കാരണങ്ങളുണ്ട്. ഈ ഭാഗങ്ങളിലുള്ള അണുബാധയാണ് ഒരു കാരണം. ആ അവയവ ങ്ങളിലെ ഘടനാപരമായ ചുരുക്കുകൾ (constrictions), ചെറിയ മുഴകൾ എന്നിവയും ചിലപ്പോൾ വന്ധ്യതയ്ക്കുള്ള ചികിത്സ പോലും ഗർഭാശയ ബാഹ്യ ഭ്രൂണവളർച്ചയ്ക്ക് കാരണമാവുന്നു.

ഗർഭാശയത്തിനു പുറമെയുള്ള ഗർഭലക്ഷണങ്ങൾ ഏതെല്ലാമാണെന്നു നോക്കാം:

മാസമുറയുടെ ദിവസം തെറ്റുക, വയറുവേദന, ഗർഭലക്ഷണങ്ങളായ ക്ഷീണം, ഓക്കാനം, ഛർദ്ദി. ചിലരിൽ ആകുലതയും ഉണ്ടാകാം. അപൂർവ്വമായി അണ്ഡവാഹിനിക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടായി പ്രെഷർ കുറഞ്ഞ് ബോധക്ഷയവും ഉണ്ടാകും. എത്രയും പെട്ടെന്ന് ഇതു കണ്ടുപിടിച്ച് ചികിത്സ ആരംഭിച്ചില്ലെങ്കിൽ മരണവും സംഭവിക്കാം. വളരെ നേരത്തെ തന്നെ കണ്ടുപിടിച്ചാൽ വളർച്ച തടയുന്ന മരുന്നുകൾ നൽകി ഓപ്പറേഷൻ ഒഴിവാക്കാൻ സാധിക്കും.

സർജറി വേണ്ടിവന്നാൽ തന്നെ
രണ്ടുവിധത്തിൽ നിർവ്വഹിക്കാം.

1. വയറു തുറന്നുള്ള ശസ്​ത്രക്രിയ.
2. ലാപ്റോസ്​ക്കോപ്പിക് ശസ്​ത്രക്രിയ. അവസ്​ഥയനു സരിച്ച് അണ്ഡവാഹിനിക്കുഴലുകൾ മുറിച്ചുമാറ്റേണ്ടിവന്നേക്കാം.
അപ്പൻഡിസൈറ്റിസ്​, കുടലിലെ തടസ്സം എന്നിവയും ഈ രോഗത്തെ അനുകരിക്കാറുണ്ട്. അതിനാൽ വേഗത്തിലുള്ള രോഗനിർണ്ണയവും ആശുപത്രിയിലെ ചികിത്സയും ഒരു കാരണവശാലും വൈകിക്കരുത്.

READ RELATED CONTENTS

ഈയവസ്​ഥ നേരത്തെ കണ്ടുപിടിക്കുന്നതെങ്ങനെ?

  1. പ്രെഗ്നൻസി ടെസ്റ്റ് മൂത്രപരിശോധന.

  2. B.Hc9 ക്രമമായി പരിശോധിക്കുക.

  3. അൾട്രാ സോണോഗ്രാഫി.

അൾട്രാ സോണോഗ്രാഫിയിൽ ഗർഭപാത്രത്തിൽ ഭ്രൂണം കാണുകയില്ല. എന്നാൽ മറ്റു പരിശോധനകളിൽ ഗർഭം ധരിച്ചതായി കാണിക്കും. അണ്ഡവാഹിനിക്കുഴലിലും അണ്ഡാശയത്തിലും ഭ്രൂണത്തെ തിരയേണ്ടതുണ്ട്. അപൂർവമായി വയറിനുള്ളിൽ കട്ടപിടിച്ച രകതവും ഭ്രൂണത്തിന്റെ ഭാഗങ്ങളും കാണാറുണ്ട്. രക്തസ്രാവം കൂടുതലായാൽ രോഗിയുടെ രക്ഷയ്ക്കായി രക്തം നൽകേിവരും.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments