ഹോങ്ങോങ്കിൽനിന്ന്​,
​ഒരു ഇന്ത്യൻ ഡോക്​ടറുടെ അനുഭവം

ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൈകാര്യം ചെയ്യുന്ന ഇന്റൻസീവ് കെയറിൽ സ്‌പെഷ്യലൈസ് ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളിക്കൊപ്പം ഒരു വിദേശിയെന്ന നിലയിൽ പ്രാദേശികമായ ജീവിതത്തെക്കുറിച്ചുള്ള അറിവില്ലായ്മ സമ്മർദത്തിന്റെ ആഴം കൂട്ടുന്നു.

നുഷ്യരുടെ രോഗങ്ങളും ദുഃഖങ്ങളും വികാരങ്ങളുമായെല്ലാം നേരിട്ട് സമ്പർക്കം പുലർത്തുന്ന ഡോക്ടർമാരുടെ ജോലിഅന്തരീക്ഷം വളരെ സങ്കീർണമാണ്. ശാരീരിക- മാനസിക സമ്മർദമാണ് അവർ നേരിടുന്നത്. മെഡിക്കൽ രംഗം സ്ഥിരമായി പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്. അതുകൊണ്ടുതന്നെ മേൽപറഞ്ഞ വെല്ലുവിളികൾക്കൊപ്പം, പുതിയ കാര്യങ്ങൾ പഠിക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കുക എന്നത് ഡോക്ടർമാരെ സംബന്ധിച്ച് അത്യാവശ്യമാണ്. കേരളത്തിൽനിന്ന് മെഡിസിൻ പഠനം പൂർത്തിയാക്കി ഹോങ്കോങ്ങിലേക്ക് വന്ന ഞാൻ ഇന്റൻസീവ് കെയറിലാണ് പരിശീലനം നേടിയത്. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൈകാര്യം ചെയ്യുന്ന ഇന്റൻസീവ് കെയറിൽ സ്‌പെഷ്യലൈസ് ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളിക്കൊപ്പം ഒരു വിദേശിയെന്ന നിലയിൽ പ്രാദേശികമായ ജീവിതത്തെക്കുറിച്ചുള്ള അറിവില്ലായ്മ സമ്മർദത്തിന്റെ ആഴം കൂട്ടുന്നു.

ഇവിടെ പ്രായം കൂടിയവരുടെ എണ്ണം കൂടിവരികയാണ്. അതോടൊപ്പം മെഡിക്കൽ സ്റ്റാഫിന്റെ എണ്ണം കുറവുമാണ്. അതുകൊണ്ടുതന്നെ രോഗികൾ ഡോക്ടറെ കാണാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുന്നു. അതിനാൽ ഡോക്ടർമാർ കൂടുതൽ സമയം ജോലി ചെയ്യേണ്ടിയും വരുന്നു.

മെഡിക്കൽ ട്രെയിനിങ് ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെയാണ്- പരിശീലനപ്രക്രിയ, മണിക്കൂറുകൾ നീളുന്ന ജോലി, ഉറക്കമില്ലായ്മ, സ്വന്തം കാര്യങ്ങൾ അവഗണിക്കുക, മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കൽ, സ്വന്തം കാര്യങ്ങളേക്കാൾ രോഗികളെ സന്തോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകുക, പരിശീലനം പൂർത്തിയാക്കി ജോലി ചെയ്യാൻ തുടങ്ങുമ്പോഴും ഈ സമ്മർദങ്ങളെല്ലാം അതേപോലെ ഒപ്പമുണ്ടാകും. മിക്ക ഡോക്ടർമാരും ഈ സമ്മർദങ്ങൾ നേരിടാൻ തന്റേതായ വഴി കണ്ടെത്തും. ഇതാണ് ലോകത്തെല്ലായിടത്തും മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്നവരുടെ അവസ്ഥ. അക്കാര്യത്തിൽ ഹോങ്കോങ്ങും വ്യത്യസ്തമല്ല.

മെഡിക്കൽ രംഗം സ്ഥിരമായി പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്. അതുകൊണ്ടുതന്നെ മേൽപറഞ്ഞ വെല്ലുവിളികൾക്കൊപ്പം, പുതിയ കാര്യങ്ങൾ പഠിക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കുക എന്നത് ഡോക്ടർമാരെ സംബന്ധിച്ച് അത്യാവശ്യമാണ്/photo: freepik

ഇവിടെ പ്രായം കൂടിയവരുടെ എണ്ണം കൂടിവരികയാണ്. അതോടൊപ്പം മെഡിക്കൽ സ്റ്റാഫിന്റെ എണ്ണം കുറവുമാണ്. അതുകൊണ്ടുതന്നെ രോഗികൾ ഡോക്ടറെ കാണാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുന്നു. അതിനാൽ ഡോക്ടർമാർ കൂടുതൽ സമയം ജോലി ചെയ്യേണ്ടിയും വരുന്നു. കൂടുതൽ സമയം ജോലി ചെയ്യുന്നത് സമ്മർദം വർധിപ്പിക്കുന്നു. അതേസമയം, ഈ സമ്മർദങ്ങളെ അതിജീവിക്കാനും തൊഴിലിടം കൂടുതൽ സുരക്ഷിതമാക്കാനുമുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. എല്ലാ മെഡിക്കൽ നോട്ടുകളും കമ്പ്യൂട്ടറൈസ് ചെയ്യുകയാണ് അതിലൊന്ന്. അങ്ങനെ ചെയ്യുന്നത് വിവരം എളുപ്പം ലഭിക്കുന്നതിനും സുതാര്യമാകുന്നതിനും സഹായകമാകുന്നു. മരുന്ന് കുറിക്കുന്നതും മരുന്നുവിതരണവും ഡിജിറ്റൈസ് ചെയ്യുന്നു. ഡോക്ടർമാരും ഫാർമസിസ്റ്റുകളും പലതവണ പരിശോധിച്ച് ചെയ്യുന്നതിനാൽ തെറ്റുകൾ കുറയുന്നു. മെഡിക്കൽ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് പ്രത്യേകം ടീം പഠിക്കുകയും പരിഹരിക്കുകയും ഉപദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. ചികിത്സയ്ക്കും മറ്റു കാര്യങ്ങൾക്കും രേഖാമൂലം സമ്മതം ആവശ്യമാണ് എന്നതാണ് പ്രധാനം. രോഗിയുടെ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ ദിവസവും കൃത്യമായി അവരുടെ കുടുംബത്തെയും ബന്ധുക്കളെയും അറിയിക്കുന്നതിലൂടെ തെറ്റിദ്ധാരണകളും മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കാൻ സാധിക്കുന്നു.

ഈ സമ്മർദങ്ങളെ അതിജീവിക്കാനും തൊഴിലിടം കൂടുതൽ സുരക്ഷിതമാക്കാനുമുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. എല്ലാ മെഡിക്കൽ നോട്ടുകളും കമ്പ്യൂട്ടറൈസ് ചെയ്യുകയാണ് അതിലൊന്ന്. അങ്ങനെ ചെയ്യുന്നത് വിവരം എളുപ്പം ലഭിക്കുന്നതിനും സുതാര്യമാകുന്നതിനും സഹായകമാകുന്നു. photo;pexels

ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങൾ ഒരിക്കലും ഹോങ്കോങ്ങിൽ ഒരു പ്രശ്‌നമായിട്ടില്ല. ശരിയായ രീതിയിലുള്ള ആശയവിനിമയം, കൃത്യമായ ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേഷൻ, രോഗികൾക്ക് പരാതികളും ബുദ്ധിമുട്ടുകളും അറിയിക്കാൻ മികച്ച പബ്ലിക് റിലേഷൻ ടീമിന്റെ പിന്തുണ എന്നിവയിലൂന്നിയുള്ള പ്രവർത്തനമാണ് അതിനുള്ള കാരണം. ഇത്രയും നടപടികളൊക്കെ എടുക്കുന്നുണ്ടെങ്കിലും, ഒരേ രീതിയിലുള്ള ജോലിയും ക്ഷീണവും ഡോക്ടർമാരുടെ തൊഴിൽജീവിതത്തിൽ സമ്മർദങ്ങളുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ബാലൻസ്ഡായ ഒരു ജീവിതശൈലി രൂപപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. വിദേശരാജ്യത്ത് ജോലി ചെയ്യുമ്പോൾ, സ്വന്തമായി ഒരു സൗഹൃദവലയം ഉണ്ടാക്കിയെടുക്കുക, പുതിയ സംസ്‌കാരവും ജീവിതശൈലിയും സ്വീകരിക്കുക, സ്വന്തമായി ഹോബികൾ കണ്ടെത്തുക തുടങ്ങിയവയൊക്കെ സമ്മർദങ്ങളുടെ ഭാഗമാണ്. അങ്ങനെ നോക്കുമ്പോൾ ഹോങ്കോങിൽ ജോലി ചെയ്യുന്ന ഞാൻ ഭാഗ്യവതിയാണ്. ഇവിടെ ചെറുതെങ്കിലും ശക്തമായ ഒരു ഇന്ത്യൻ കമ്യൂണിറ്റിയുണ്ട്. പുതിയ സുഹൃത്തുക്കൾ വളരെ പെട്ടെന്ന് കുടുംബമായി മാറും. കൂടാതെ സ്ത്രീകളെ സംബന്ധിച്ച് ഹോങ്കോങ് സുരക്ഷിതമായ ഒരിടമാണ്.

വിദേശരാജ്യത്ത് ജോലി ചെയ്യുമ്പോൾ, സ്വന്തമായി ഒരു സൗഹൃദവലയം ഉണ്ടാക്കിയെടുക്കുക, പുതിയ സംസ്‌കാരവും ജീവിതശൈലിയും സ്വീകരിക്കുക, സ്വന്തമായി ഹോബികൾ കണ്ടെത്തുക തുടങ്ങിയവയൊക്കെ സമ്മർദങ്ങളുടെ ഭാഗമാണ്/Photo: freepik

പൊതുജനാരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഹോങ്കോങ്ങിൽ സ്‌പോർട്‌സിനും റിക്രിയേഷനും വിപുലമായ സൗകര്യങ്ങളുണ്ട്. നല്ല രീതിയിൽ പരിപാലിക്കുന്ന പാർക്കുകളുണ്ട്. എനിക്ക് പ്രിയപ്പെട്ട ഇന്ത്യൻ നൃത്തരൂപമായ മോഹിനിയാട്ടം കൂടുതലായി പഠിക്കാനുള്ള അവസരവും ലഭിച്ചു. ഒരു ഹോബി ഉണ്ടായിരിക്കുക എന്നത് സമ്മർദം മറികടക്കാനുള്ള ഏറ്റവും നല്ല വഴിയാണ്.
കോവിഡ് മഹാമാരി പടർന്ന കഴിഞ്ഞ മൂന്ന് വർഷങ്ങൾ ഡോക്ടർമാരെ സംബന്ധിച്ച് വളരെയധികം സമ്മർദമുള്ളതായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഡോക്ടർമാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഏറെ പ്രാധാന്യം നൽകുകയും ആരോഗ്യ സംവിധാനത്തിന് അമിതഭാരം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന ഹോങ്കോങ് പോലെയൊരു സ്ഥലത്ത് ജോലി ചെയ്യാനായത് ഭാഗ്യമായാണ് ഞാൻ കരുതുന്നത്. ആരോഗ്യപ്രവർത്തകർക്ക് ഇൻസെന്റീവുകളും കോമ്പൻസേറ്ററി അവധികൾ നൽകിയതിലൂടെ അവരുടെ മനോവീര്യം തകരാതെ കാത്തുസൂക്ഷിക്കാനായി.

തൊഴിലിടങ്ങളിലെ സമ്മർദമെന്നത് ഡോക്ടർമാരെ സംബന്ധിച്ച് ലോകത്തെല്ലായിടത്തും ഒരു യാഥാർഥ്യമാണ്. അത് ലഘൂകരിക്കാനുള്ള നടപടികളെടുക്കുക എന്നതാണ് ചെയ്യേണ്ടത്. ഇത് സ്ഥാപനങ്ങളോ സംഘടനകളോ മാത്രം ചെയ്യേണ്ടതല്ല, മറിച്ച് ഓരോ വ്യക്തികളും ചെയ്യേണ്ടതാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. മണിമാല

ഹോങ്കോംഗിലെ പ്രിൻസസ് മാർഗരറ്റ് ഹോസ്പിറ്റലിൽ ഡോക്ടർ

Comments