രാഷ്ട്രീയമായി ഏറെ കലുഷിതമായ സന്ദർഭത്തിലാണ് കോവിഡ് ഹോങ്കോംഗിലെത്തിയത്. അതുകൊണ്ടുതന്നെ രാഷ്ട്രീയം കോവിഡിനെയും കോവിഡ് രാഷ്ട്രീയത്തെയും പരസ്പരം ബാധിച്ചു. extradition നിയമത്തിനെതിരെ
2019 അവസാനം കറുത്ത മാക്സ് ധരിച്ച് ജനം തെരുവിലിറങ്ങിയപ്പോൾ ഒക്ടോബറിൽ സർക്കാർ മാസ്ക് നിരോധിച്ചു. കോവിഡ് വന്നപ്പോൾ അതേ സർക്കാറിന് മാസ്ക് നിർബന്ധമാക്കേണ്ടിവന്നു. ഹോങ്കോംഗിലെ ഏഴുമാസത്തെ കോവിഡ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഹോങ്കോംഗിലെ പ്രിൻസിസ് മാർഗരറ്റ് ഹോസ്പിറ്റലിലെ മലയാളി ആരോഗ്യ പ്രവർത്തക ഡോ. മണിമാല.