കിടപ്പുരോഗികളെ പരിചരിക്കുന്നവരുടെ സംഘർഷങ്ങൾ

വീടുകളിൽ കഴിയുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നവരുടെ മാനസികാരോഗ്യം സമൂഹം വേണ്ടത്ര പരിഗണിക്കുകയോ ചർച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. ശാരീരികവും മാനസികവുമായ രോഗങ്ങളാൽ നിരന്തരം ശ്രദ്ധ വേണ്ടിവരുന്നവരെ പരിചരിക്കുന്നവർ പലതരം സംഘർഷങ്ങൾക്ക് അടിമപ്പെടാറുണ്ട്. പ്രത്യേകിച്ച് ഡിമൻഷ്യ പോലുള്ള അവസ്ഥകളുള്ളവരെ പരിചരിക്കുന്നവരിൽ. ഇത്തരക്കാർക്ക് ശാരീരികവും മാനസികവുമായ ശ്രദ്ധ വേണ്ടിവരും. പ്രത്യേകിച്ച്, ആ പരിചരണത്തിന്റെ ഉത്തരവാദിത്തം വീടുകളിലെ സ്ത്രീകളിലേക്ക് ചുരുങ്ങുന്ന അവസ്ഥയുമുണ്ട്.

ഒപ്പം, മെഡിക്കൽ രംഗത്തും ഇക്കാര്യത്തിൽ ഒരു വീണ്ടുവിചാരം ആവശ്യമാണ്. മാനസികപ്രശ്‌നങ്ങൾക്ക് ഇന്നത്തെ മെഡിക്കൽ ട്രെയിനിങ്ങിൽ ആവശ്യത്തിന് ഫോക്കസ് ലഭിക്കുന്നില്ല എന്ന സ്ഥിതിയുണ്ട്. സ്‌പെഷലൈസേഷനുകളുടെ കാലത്ത്, അത് ആരുടെയും ഉത്തരവാദിത്തമല്ലാതായി മാറുകയാണ്.
ജീവിതദൈർഘ്യവും വയോധികരുടെ എണ്ണവും കൂടിവരുന്ന സാഹചര്യത്തിൽ, മലയാളി സമൂഹം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ (MHAT) ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാർ.

Comments