വെർച്വൽ ഓട്ടോപ്സി : മരണത്തോടുള്ള ജീവിതത്തിന്റെ ആദരം

മൃതശരീരത്തെ കീറിമുറിക്കാതെ നടത്തുന്ന ശാസ്‌ത്രീയ പോസ്‌റ്റ് മോർട്ടം രീതിയാണ് വെർച്വൽ ഓട്ടോപ്‌സി. വെർച്വൽ ഓട്ടോപ്സി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എന്താണ് വെർച്വൽ ഓട്ടോപ്‌സി എന്ന് വിശദമാക്കുകയാണ് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം വകുപ്പുമേധാവിയും പോലീസ് സർജനുമായ ഡോ: ഉന്മേഷ് എ. കെ. ശാസ്‌ത്രവും സാങ്കേതികവിദ്യകളും മുന്നോട്ടു പോവുമ്പോൾ അത് ക്രിയാത്മകമായി ഏറ്റെടുക്കുകയാണ് ഒരു പുരോഗമന സമൂഹം ചെയ്യേണ്ടത്. വെർച്വൽ ഓട്ടോപ്‌സി നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ വൈകാരികവും ആരോഗ്യപരവുമായ ആശങ്കകളും ആവശ്യങ്ങളും അഭിസംബോധന ചെയ്യപ്പെടുക മാത്രമല്ല ചെയ്യുന്നത്. ഗവേഷണങ്ങൾക്കും തുടർ പഠനങ്ങൾക്കുമുള്ള വലിയ സാധ്യത കൂടി തുറക്കപ്പെടുകയുമാണ് എന്ന് പറയുകയാണ് ഡോ. ഉന്മേഷ്.

Comments