പ്രമേഹം ഒരു ‘പാൻഡെമിക്' ആണ്

പ്രമേഹരോഗ ചികിത്സക്ക് മനുഷ്യരിൽ ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചത് 1922 ജനുവരി 11നാണ്; നൂറുവർഷം മുമ്പ്. ടൈപ്പ് വൺ ഡയബെറ്റിസ് പിടിപെട്ട ലിയോനാർഡ് തോംപ്‌സൺ എന്ന 14 വയസ്സുള്ള കുട്ടിക്കാണ് അന്ന് ഇൻസുലിൻ കുത്തിവെപ്പ് നൽകിയത്. ഒരു നൂറ്റാണ്ടിനുശേഷം പ്രമേഹരോഗികളുടെ കണക്കെടുത്താൽ, ഒരു മഹാമാരിക്കുതുല്യമായി ഈ രോഗാവസ്ഥ മനുഷ്യരെ വേട്ടയാടുകയാണ്.

53.7 കോടി ആളുകളാണ് ഇന്ന് പ്രമേഹരോഗം ബാധിച്ച് ലോകത്തുള്ളത്. ഇന്റർനാഷനൽ ഡയബെററിക് ഫൗണ്ടേഷൻ (International Diabetes Foundation- IDF) പുറത്തു വിട്ട ഈ വസ്തുതകൾ സൂചിപ്പിക്കുന്നത്, ലോകത്ത് പത്തിലൊരാൾക്ക് പ്രമേഹമുണ്ടെന്നാണ്. 2021ൽ മാത്രംപേരാണ് പ്രമേഹം മൂലം മരിച്ചത്. മറ്റ് ശാരീരിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർ വേറെയും.
അതെ; പ്രമേഹം ഒരു പാൻഡെമിക്കാണ്. ഇന്റർനാഷനൽ ഡയബെററിക് ഫൗണ്ടേഷൻ പുറത്തുവിട്ട പത്താമത്തെ ഡയബെറ്റിസ് അറ്റ്‌ലസ് റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 2045 ആവുമ്പോഴേക്കും പ്രമേഹ രോഗികളുടെ എണ്ണം 78.3 കോടി കടക്കും.

ഗ്‌ളൂക്കോസിന് നന്ദി

കോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് വഴിയാണ്. ഗ്ലൂക്കോസിനെ വിഘടിപ്പിച്ച് കോശങ്ങളിലേക്കെത്തിക്കുന്ന ഈ ജോലി ചെയ്യുന്ന ചങ്ങാതിയാണ് നമ്മൾ സ്ഥിരമായി കേൾക്കാറുള്ള വിദ്വാൻ, ഇൻസുലിൻ. ഇൻസുലിൻ കൃത്യമായ അളവിൽ ഉണ്ടാവാതിരിക്കുന്നത് പ്രശ്‌നമാണ്. ഇനി അഥവാ കൃത്യമായ അളവിൽ ഇൻസുലൻ ഉണ്ടായിട്ടും ശരീരത്തിന് അതുപയോഗിക്കാൻ കഴിയാത്തതും പ്രശ്‌നം തന്നെയാണ്. ഈ രണ്ടു വിധത്തിലും ഒരാൾ പ്രമേഹത്തിന് അടിമപ്പെടാം.

ഹൃദ്‌രോഗത്തിന് ഒരു പ്രധാന കാരണമായി ഡയബെറ്റിസ് വിലയിരുത്തപ്പെടുന്നു. മാത്രമല്ല പ്രമേഹം കാരണം കാഴ്ചശക്തി വരെ നഷ്ടപ്പെടാൻ സാധ്യതയുള്ളതായി പഠനങ്ങളും രോഗികളുടെ അവസ്ഥകളും സൂചിപ്പിക്കുന്നു.

ഇൻസുലിന്റെ കുറവുമൂലം രൂപപ്പെടുന്ന പ്രമേഹ രോഗമാണ് ടൈപ്പ് വൺ ഡയബെറ്റിസ്. ഇത് കൂടുതലായും കുട്ടികളിലാണ് കാണുന്നത്. ഈ അവസ്ഥയിലുള്ളവർക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇൻസുലിൻ കുത്തിവെപ്പ് നിശ്ചിത ഇടവേളകളിൽ ആവശ്യമായി വരും.
ഇൻസുലിൻ കൃത്യമായ അളവിലുണ്ടായിട്ടും ശരീരത്തിന് അതുപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ് ടൈപ്പ് ടു ഡയബെറ്റിസ്. ഇന്ന് ലോകത്ത് കൂടുതൽ ടൈപ്പ് ടു ഡയബെറ്റിസ് ആണെന് സൂചിപ്പിക്കുന്നു. ഇതിനെ നിയന്ത്രിക്കാൻ ജീവിത ശൈലിയിൽ മാറ്റം വരുത്തുക എന്നതാണ് പ്രധാനമായും ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.
ഈ രണ്ടവസ്ഥകൾക്കും പുറമെ ഗർഭാവസ്ഥയിലുള്ളവർക്ക് ശരീത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടിയുണ്ടാവുന്ന എന്ന രൂപത്തിലും പ്രമേഹ രോഗാവസ്ഥകൾ ഉണ്ടാവുന്നുണ്ട്.

ഇൻസുലിന്റെ കുറവുമൂലം രൂപപ്പെടുന്ന പ്രമേഹ രോഗമാണ് ടൈപ്പ് വൺ ഡയബെറ്റിസ്. ഇത് കൂടുതലായും കുട്ടികളിലാണ് കാണുന്നത്. / Photo : Pexels

പ്രശ്‌നങ്ങൾ പലവിധം

ശരീരത്തിലെ ഗ്ലൂക്കോസ് കൃത്യമായ അളവിൽ നിന്ന് മാറിയാൽ ഹൃദയം, കണ്ണ്, വൃക്കകൾ, ഞരമ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാവും. മറ്റു ആരോഗ്യ പ്രശ്‌നങ്ങളും കാണപ്പെടുന്നു. ഹൃദ്‌രോഗത്തിന് ഒരു പ്രധാന കാരണമായി ഡയബെറ്റിസ് വിലയിരുത്തപ്പെടുന്നു. മാത്രമല്ല പ്രമേഹം കാരണം കാഴ്ചശക്തി വരെ നഷ്ടപ്പെടാൻ സാധ്യതയുള്ളതായി പഠനങ്ങളും രോഗികളുടെ അവസ്ഥകളും സൂചിപ്പിക്കുന്നു.

പ്രമേഹമുള്ളവർക്കു മാത്രം വരുന്ന പ്രശ്‌നമല്ല ഹൃദയ സ്തംഭനം. പക്ഷെ പ്രമേഹമുള്ളവരിൽ അതിന് സാധ്യത . രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുമ്പോൾ രക്തം കട്ടപിടിക്കാനുള്ള സാധ്യതയേറുംവഴി ഹൃദയസ്തംഭന സാധ്യതയും വർധിക്കുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹം മൂലം രക്തസമ്മർദ്ദം വർധിക്കാനും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂടാനും സാധ്യതയേറെയാണ്. ഇതൊക്കെകൊണ്ടുതന്നെ ഹൃദയത്തിന് പല പ്രശ്‌നങ്ങളുണ്ടാവുകയും ചിലപ്പോൾ പക്ഷാഘാതം സംഭവിക്കുമെന്നും അഭിപ്രായമുണ്ട്, അതും തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ.

ഞരമ്പുകളിലെ ഞരക്കവും പ്രമേഹത്തിനുള്ള പങ്കും

പ്രമേഹം കാരണം ശരീരത്തിലെ ഇത് മറ്റു തുടർപ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങളും ലൈംഗിക ഉദ്ധാരണക്കുറവും, കാലുകളിലെ ഞരമ്പുകളുടെ പ്രവർത്തനം നിലയ്ക്കാനുള്ള സാധ്യതയും ഇതോടൊപ്പമുണ്ട്. ഇങ്ങനെ സംഭവിച്ചുകഴിഞ്ഞാൽ കാലുകളിലുണ്ടാവുന്ന മുറിവുകൾ ഉണങ്ങാതിരുന്ന് പഴുപ്പുണ്ടായി ആ ഭാഗം മുറിച്ചുകളയേണ്ടിയും വരും. പ്രമേഹമുള്ളവരിൽ അവയവം മുറിച്ചു മാറ്റേണ്ട സാധ്യത പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് കൂടുതലാണ്. എന്നിരുന്നാലും കൃത്യമായ രോഗനിർണയം നടത്തി മുൻകരുതലെടുക്കുകയാണെങ്കിൽ ഈ പ്രശ്‌നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാം. കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്ത്

കണ്ണിലെ കരട്

കാഴ്ചക്കുറവ് പ്രമേഹ രോഗികളിലുണ്ടാവാറുണ്ട്. ചിലപ്പോൾ പൂർണമായി കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും ഇവരിൽ കാണപ്പെടുന്നു. പ്രമേഹമുള്ള മൂന്നുപേരിലൊരാൾക്ക് കാഴ്ച പ്രശ്‌നങ്ങളുണ്ടാവുന്നുണ്ട് എന്ന് ഇന്റർനാഷനൽ ഡയബെററിക് ഫൗണ്ടേഷൻ പറയുന്നുണ്ട്. ഇത് തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ പരിഹരിക്കാനായേക്കും എന്നത് ആശ്വാസകരമായ വസ്തുതയാണ്. 20- 65 വയസ്സുകാരിലുണ്ടാവുന്ന അന്ധതക്ക് പ്രധാന കാരണം പ്രമേഹമാണ് എന്ന് ആരോഗ്യരംഗത്തെ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ പ്രായത്തിലുള്ളവരാണ് സമൂഹത്തിലെ ഭൂരിഭാഗം തൊഴിലും ചെയ്യുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ പേരിൽ പ്രമേഹം വന്നു കഴിഞ്ഞാൽ ഒരു വ്യക്തിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾക്കുപരി ഒരു സമൂഹത്തെ മുഴുവൻ സാരമായി ബാധിക്കും എന്ന വസ്തുത ആശങ്കാജനകമാണ്.

ഈ പ്രശ്‌നങ്ങൾക്കൊക്കെ പുറമെ സ്ത്രീകൾക്കുണ്ടാവുന്ന പ്രമേഹം കാരണം ജനിക്കാൻ പോവുന്ന കുട്ടി പിന്നീട് പ്രമേഹത്തിനടിമപ്പെടാൻ സാധ്യതയേറെയായതുകൊണ്ടുതന്നെ പ്രസവ സമയത്ത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗൗരവപരമായി തന്നെ പരിശോധിച്ച് രേഖപ്പെടുത്തിക്കൊണ്ടേയിരിക്കണം. ഓർത്തുനോക്കു, ജനിക്കുന്ന ഓരോ കുട്ടിയും പ്രമേഹത്തിനടിമപ്പെട്ടാലുണ്ടാവുന്ന അവസ്ഥ.

പ്രമേഹം കാരണം കാഴ്ചശക്തി വരെ നഷ്ടപ്പെടാൻ സാധ്യതയുള്ളതായി പഠനങ്ങളും രോഗികളുടെ അവസ്ഥകളും സൂചിപ്പിക്കുന്നു. / Photo : Pixabay

ഇന്ത്യ; പ്രമേഹത്തിന്റെ തലസ്ഥാനം

ലോകത്തിലെ പ്രമേഹ തലസ്ഥാനം എന്ന് അറിയപ്പെടുന്ന രാജ്യമേത്?

അടുത്ത 25 വർഷങ്ങൾക്കുളളിൽ ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം കടക്കുമെന്നാണ് സൂചന. ആശങ്കയ്ക്ക് വകയുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്ന മറ്റൊരു വസ്തുത, കൂടുതൽനഗരങ്ങളിൽ നിന്നാണ്. ഇന്ത്യയോടൊപ്പം, പ്രമേഹരോഗികളുടെ എണ്ണം കൂടുതലായുള്ള മറ്റൊരു രാജ്യമാണ് ചൈന.
പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ കൂടുതൽ ഇടപെടലുകൾ സർക്കാർ തലത്തിൽ നിന്നുതന്നെ തുടങ്ങണം. രോഗ നിർണയം, ബോധവൽക്കരണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ മാത്രമേ പ്രമേഹ പ്രശ്‌നത്തെ ഒരു പരിധിവരെ തടഞ്ഞുനിർത്താനാവൂ. ബോധവത്കരണം ഇതിൽ പ്രധാനമാണ്. പ്രമേഹം കാരണം ഉണ്ടാവുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്നും അതിനെ എങ്ങനെ പരിഹരിക്കാമെന്നും സ്‌കൂൾ തലം മുതൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കണം. ഇത് അത്യാവശ്യമാണ്. മാധ്യമങ്ങൾക്കും ഇതിലൊരു പങ്കുണ്ട്. ബോധവത്കരണ ലേഖനങ്ങളും വിദഗ്ധാഭിപ്രായങ്ങളും ഉൾപെടുത്തിയയുള്ള നിരന്തര ഇടപെടലുകൾ ആവശ്യമാണ്.

സാക്ഷരതയിൽ മുൻപന്തിയിലായ നാം ആരോഗ്യ സാക്ഷരത എത്രത്തോളം കൈവരിച്ചുയെന്നു പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

പ്രമേഹ രോഗനിർണയം ശരിയായ രീതിയിൽ നടക്കാത്തത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ കൃത്യമായ രോഗനിർണ്ണയം തുടക്കത്തിൽ തന്നെ നടത്തണം എന്നത് നിര്ബന്ധമായ കാര്യമാണ്. എന്നാൽ മാത്രമേ രോഗികളെ സംബന്ധിച്ചുള്ള വിവരങ്ങളും അതിനായി രൂപീകരിക്കേണ്ട പദ്ധതികളെയുംപറ്റി പൂർണ അറിവു ലഭിക്കുകയുള്ളൂ.
ഈ കണക്കുകളിൽ നിന്നൊക്കെ വ്യക്തമാകുന്ന കാര്യം, ഇന്ത്യയിൽ പ്രമേഹം ഒരു പൊതുജനാരോഗ്യപ്രശ്‌നമാണ് എന്ന വസ്തുതയാണ്.
പ്രമേഹമുള്ളവരിൽ രോഗലക്ഷണം കാണാതിരിക്കുന്നത് ഒരു വെല്ലുവിളിയാണ്. ഈ അവസരത്തിൽ പരിശോധനയ്ക്കു പലരും പോകാത്തതുകൊണ്ടുതന്നെ രോഗനിർണയം ബുദ്ധിമുട്ടാകുന്നു. അതുകൊണ്ട് രോഗലക്ഷണങ്ങൾ മാത്രം മുൻനിർത്തി പ്രമേഹം നിർണയിക്കുന്ന നടപടിയിലൂടെ രോഗനിർണയം പൂർണമാവില്ല എന്ന് മനസിലാക്കേണ്ടതുണ്ട്. പൊതുജനാരോഗ്യ പ്രശ്‌നം എന്ന നിലയിൽ പ്രമേഹത്തെ നാം ഇനിയും ഗൗരവപരമായി കാണേണ്ടിയിരിക്കുന്നു.

കേരളത്തിലും സ്ഥിതി മോശമാണ്

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മരണനിരക്ക് കുറഞ്ഞതും പക്ഷെ ഇന്ത്യയിലെ കേരളം എന്ന് നാം മറക്കരുത്. 100 പേരിൽ ഏകദേശം 20 പേർക്ക് പ്രമേഹമുണ്ടാവുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 20,000 പേരെ ഉൾപ്പെടുത്തി തിരുവന്തപുരത്തു നടത്തിയ പരിശോധനയിൽ 17 ശതമാനം പേരും പ്രമേഹബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമേഹമുണ്ടാവാൻ ജീവിതശൈലി ഒരു പ്രധാന ഘടകമാണ്. സാക്ഷരതയിൽ മുൻപന്തിയിലായ നാം ആരോഗ്യ സാക്ഷരത എത്രത്തോളം കൈവരിച്ചുയെന്നു പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഇതിലെ ആശങ്കാജനകമായ കാര്യമെന്തെന്നാൽ എന്നതാണ്.
ജനിതകപരമായ തന്നെ ഇതിനൊപ്പം ജീവിതശൈലിയിലും പ്രശ്‌നങ്ങൾ വരുമ്പോൾ സ്ഥിതി കൂടുതൽ വഷളാവുന്നു. ഇപ്പോൾ യുവാക്കളിലെ ജീവിതശൈലിയും ഭക്ഷണക്രമവും താളംതെറ്റുന്നതും അതിന്റെ കൂടെ വ്യായാമം നന്നേകുറവായതും കൊണ്ട് പൊണ്ണത്തടി ഒരു പ്രധാന വെല്ലുവിളിയായി മാറുന്നുണ്ട്. ഇത് യുവാക്കളിലെ വർധിച്ചു വരുന്ന പ്രമേഹത്തിനു കാരണമാകുന്നു. ഭക്ഷണക്രമത്തിലും മറ്റും മാറ്റം വരുത്തി ഒരു പരിധിവരെ പ്രമേഹത്തെ പ്രതിരോധിക്കാം. അതോടൊപ്പം ശരിയായ വ്യായാമമുറകളും നമ്മൾ ചെയ്യേണ്ടതുണ്ട്.

ടൈപ്പ് വൺ ഡയബെറ്റിസ് ഉള്ളവർക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇൻസുലിൻ കുത്തിവെപ്പ് നിശ്ചിത ഇടവേളകളിൽ ആവശ്യമായി വരും./ Photo : Pixabay

ഫാസ്​റ്റ്​ ഫുഡ്​ എന്ന വില്ലൻ

രുചിയിൽ മുൻപന്തിയിൽ നിൽക്കുന്ന ‘ഫാസ്റ്റ് ഫുഡ്' ഉപയോഗം ഒരു പരിധികഴിഞ്ഞാൽ . ജംഗ് ഫുഡ് എന്നറിയപ്പെടുന്ന ഇവ കൂടുതൽ കഴിക്കുകയും വ്യായാമമില്ലാതിരിക്കുകയും ചെയ്യുന്നതുവഴി ശരീരഭാരം വർധിച്ച് പ്രമേഹത്തിനടിമപ്പെടാൻ സാധ്യതയുണ്ട്.
ശര വേഗം കാര്യങ്ങൾ ചെയ്യണം എന്ന സംസ്‌കാരം പെട്ടെന്ന് പാക്കറ്റിൽ കിട്ടുന്ന ഭക്ഷണങ്ങളുടെ ആവശ്യം ഉയർത്തിയിട്ടുണ്ട്. അതിനുപുറമെ നാവിൽ രുചിയൂറും ലീലകൾ നടത്തുന്ന ഈ ഭക്ഷണ പദാർഥങ്ങൾ കൂടി ചേരുമ്പോൾ ഫാസ്റ്റ് ഫുഡ് വലിയ തോതിൽ വിറ്റഴിക്കപ്പെടുന്നു. മോശം കൊഴുപ്പടങ്ങിയതും പോഷകം നന്നേ കുറവുമായ ഈ ഭക്ഷണരീതി പ്രമേഹത്തിനുപുറമെ മറ്റു ഗുരുതര ദഹനസംബന്ധമായ പ്രശ്‌നങ്ങളും വിളിച്ചുവരുത്തുന്നു. ഇത് നമ്മുടെ ആരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്.
ആണ്ടിലൊരിക്കൽ കഴിക്കുന്നപോലെയല്ലലോ എന്നും കഴിക്കുന്നത്. നാം എന്ത് കഴിക്കണമെന്നു നമ്മളാണ് തീരുമാനിക്കേണ്ടത്. എന്ത് കഴിക്കരുത് എന്നും. ഇതിനൊക്കെ പുറമെ മണിക്കൂറുകൾ തുടർച്ചയായി ഇരിക്കുന്നതുവഴി നമ്മുടെ ശരീരം പോവുന്നതും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

മനുഷ്യന് മധുരം ‘പ്രിയങ്കരം'

‘ടോ, തനിക്കു ഷുഗറെല്ലേ?'
‘ഉം'
‘പിന്നെന്തിനാണ്, ഈ ജിലേബി ഇങ്ങനെ കഴിക്കുന്നേ!'
‘ഹ്! കഴിക്കാതിരിക്കാൻ പറ്റണ്ടേ ചേട്ടോയ്! മധുരം എന്റെ വീക്ക്‌നെസ്സാണ്'
പ്രമേഹരോഗികളുടെ അടുത്ത് മധുരം കഴിക്കരുത് എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ അവർക്കതു കഴിക്കാതിരിക്കാൻ ബുദ്ധിമുട്ടേണ്ടി വരും!

രണ്ടു കാലുമായി നമ്മൾ ഈ ഭൂമിയിൽ നടക്കാൻ തുടങ്ങിയിട്ട് ഏകദേശം രണ്ടു മില്ല്യൺ വർഷമായി. അന്നുമുതൽക്കേ, നമ്മുടെ ജനിതക നിർമാണത്തിൽ മധുരം തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നു. ഇതിനായി നാക്കിലെ രസമുകുളങ്ങളിൽ കുറച്ചുപേർ തയ്യാറായിനിൽക്കുന്നുണ്ട്. ഈ തരത്തിലുള്ള മധുര സ്വീകരിണികൾ വഴി നാം മധുരം തിരിച്ചറിയുന്നു.

മധുരം തിരിച്ചറിയാൻ മാത്രമല്ല കയ്​പ്​, ഉപ്പ്, എന്നീ രുചികൾക്കോരോന്നിനും എന്നതൊരു ജനിതക സവിശേഷതയാണ്. മധുരം തിരിച്ചറിയാനുള്ള കോശങ്ങളിലുണ്ടാവുന്ന സ്വീകരിണികൾ അറിയപ്പെടുന്നത് TAS1 R 2/3 എന്ന പേരിലാണ്. മധുരപദാർത്ഥങ്ങൾ നാവിലെത്തുമ്പോൾ ഈ സ്വീകരിണികൾ വഴി നമ്മുടെ തലച്ചോറിലേക്ക് സന്ദേശമെത്തുന്നു. ഇങ്ങനെയാണ് മധുരപലഹാരം കഴിക്കുമ്പോൾ നമ്മൾ ആ രുചിയെ അനുഭവിക്കുന്നത്. TAS1 R2, TAS1R3 എന്ന ജീനുകളിലാണ് മധുരസ്വീകരിണികളായ TAS1 R 2/3 നിർമിക്കാനാവശ്യമായ ഘടകങ്ങളുള്ളത്. ഒരു ജിലേബി കഴിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശരീരത്തിൽ നടക്കുന്നത്!

ഓരോ വ്യക്തികൾക്ക് ഓരോ രുചിയും പല രീതിയിലായിരിക്കും തലച്ചോറിലെത്തിയിട്ട് പ്രവർത്തിക്കുന്നത്. എന്നിരുന്നാലും പൊതുവിൽ മധുരം കഴിക്കുമ്പോൾ തലച്ചോറിലെ സന്ദേശം നമ്മുടെ അടുത്ത് വീണ്ടും വീണ്ടും കഴിക്കാനായി നമ്മളെ പ്രേരിപ്പിക്കുന്നു.

ഈ പേരുകളൊക്കെ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ഈ പ്രവർത്തനം തന്നെയാണ് മധുരം കഴിക്കുമ്പോൾ നടക്കാറുള്ളത്. എന്നാലും ഇത്രയും സൂക്ഷമകാര്യങ്ങൾ നമുക്ക് മുൻപിൽ തുറന്നുവെച്ച ശാസ്ത്രലോകത്തെ പ്രശംസിക്കാതെ വയ്യ. മനുഷ്യരിൽ കൂടാതെ ഈ ജീനുകൾ കണ്ടെത്തിയിട്ടുണ്ട് എന്നതും വസ്തുതയാണ്. കയ്പുള്ള ഒരു പദാർത്ഥം കഴിക്കുമ്പോഴും ഇതുപോലെ തലച്ചോറിൽ സന്ദേശമെത്തുന്നുണ്ട്. അതുപോലെതന്നെ മറ്റു രുചികൾ കഴിക്കുമ്പോഴും. ഓരോന്നിനും ഓരോ സ്വീകരിണികളുണ്ടെന്ന് പൊതുവിൽ പറയാം.

ഓരോ വ്യക്തികൾക്ക് ഓരോ രുചിയും പല രീതിയിലായിരിക്കും തലച്ചോറിലെത്തിയിട്ട് പ്രവർത്തിക്കുന്നത്. എന്നിരുന്നാലും പൊതുവിൽ മധുരം കഴിക്കുമ്പോൾ തലച്ചോറിലെ സന്ദേശം നമ്മുടെ അടുത്ത് വീണ്ടും വീണ്ടും കഴിക്കാനായി നമ്മളെ പ്രേരിപ്പിക്കുന്നു. പരിണാമപരമായി ഉണ്ടായിവന്ന ഈ ജനിതക സ്വഭാവത്തെ അതിജീവിച്ചുവേണം മധുരത്തോടു നമ്മൾ 'നോ' പറയാൻ. അത് ബുദ്ധിമുട്ടാണ്. പക്ഷെ ‘നോ' പറയേണ്ടിടത്തു ‘നോ' തന്നെ പറയണം.
മധുരത്തോടുള്ള നമ്മുടെ പ്രിയം ജനിതകപരമായി ഉള്ളതാണെന്നിരിക്കെ പ്രമേഹമുള്ളവർ മധുരം വേണ്ട എന്നുവെക്കുമ്പോൾ വർഷങ്ങളായുള്ള ജനിതക സ്വഭാവത്തെ അറിഞ്ഞോ അറിയാതെയോ കവച്ചുവെക്കുകയാണ് ചെയ്യുന്നത്. മനുഷ്യനും രൂപിച്ചിയുമായുള്ള ബന്ധം പഠിക്കുന്ന നരവംശശാസ്ത്രജ്‌നജനായ സ്റ്റീഫൻ വൂഡിംഗ്, ‘ദി കോൺവർസേഷനു'വേണ്ടി എഴുതിയ ലേഖനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

മധുരത്തോടുള്ള നമ്മുടെ പ്രിയം ജനിതകപരമായി ഉള്ളതാണെന്നിരിക്കെ പ്രമേഹമുള്ളവർ മധുരം വേണ്ട എന്നുവെക്കുമ്പോൾ വർഷങ്ങളായുള്ള ജനിതക സ്വഭാവത്തെ അറിഞ്ഞോ അറിയാതെയോ കവച്ചുവെക്കുകയാണ് ചെയ്യുന്നത്. / Photo : Wikimedia commons

തിരിച്ചറിവുകളും തീരുമാനങ്ങളും

2045 ആവുമ്പോഴേക്കും 70 കോടിയിലേറെ പേർ ലോകത്ത് പ്രമേഹ രോഗികളാവുമെന്ന കണക്കുകളെ കരുതലോടെ തന്നെ സമീപിക്കണം. പ്രമേഹം എന്ന ഗുരുതര പാൻഡെമിക്കിനെ വ്യക്തിയെന്ന നിലയിലും സമൂഹത്തിലെ അംഗമെന്ന നിലയിലും നേരിടാൻ തയ്യാറാവണം. അതിന് തീന്മേശകളിലെ വിഭവങ്ങൾ എന്തൊക്കെയായിരിക്കണം എന്ന് കരുതലോടെ തീരുമാനിക്കണം. ഒപ്പം സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രമേഹരോഗങ്ങളെ നിർണയിക്കാനും അതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതായുമുണ്ട്. ഈ നടപടികൾക്കൊപ്പം, മാധ്യമങ്ങളും ചേർന്നുനിന്നാൽ ഒരു പരിധിവരെ പ്രമേഹം എന്ന പൊതുജനാരോഗ്യ പ്രശ്‌നത്തെ ഒറ്റകെട്ടായി നേരിടാം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. നസീർ പി.

ഡയബറ്റോളജിസ്​റ്റ്​. പാർകോ ഹോസ്​പിറ്റൽ ആൻറ്​ റിസർച്ച്​ സെൻറർ മെഡിക്കൽ ഡയറക്​ടർ.

അനന്തപത്​മനാഭൻ

ചീഫ്​ പ്രൊഡ്യൂസർ, ‘Scicle’ പോഡ്​കാസ്​റ്റ്​ പ്രൊഡക്ഷൻസ്​.

Comments