പനി പിടിമുറുക്കുന്നു,
ഇന്നലെ മാത്രം ചികിത്സ തേടിയത് 11,050 പേര്‍

എട്ടുപേര്‍ക്ക് എലിപ്പനിയും ഏഴുപേര്‍ക്ക് മലേറിയയും നാലു പേര്‍ക്ക് ഷിഗെല്ലയും 42 പേർക്ക് എച്ച്1 എന്‍1-ഉം 32 പേർക്ക് മഞ്ഞപ്പിത്തവുമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്.

Think

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പിടിമുറുക്കിയതോടെ വിവിധ ജില്ലകളിലായി ചികിത്സ തേടി ഇന്നലെ മാത്രം ആശുപത്രികളിലെത്തിയത് 11,050 പേര്‍. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തുവിട്ട ഡെയ്‌ലി റിപ്പോര്‍ട്ടിലാണ് ഈ കണക്ക്. അഞ്ചുദിവസത്തിന് ശേഷമാണ് ഡി.എച്ച്.എസ് കണക്കുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്.

വിവിധ ജില്ലകളില്‍ ഇന്നലെ പനിബാധിതരായി ചികിത്സ തേടിയരില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനിയാണ്. എട്ടുപേര്‍ക്ക് എലിപ്പനിയും ഏഴുപേര്‍ക്ക് മലേറിയയും നാലു പേര്‍ക്ക് ഷിഗെല്ലയും. കൂടാതെ 42 എച്ച്1 എന്‍1 കേസും 32 മഞ്ഞപ്പിത്ത കേസും ഇന്നലെ സ്ഥിരീകരിച്ചു.

ഇന്നലെ, പനി ബാധിതരായി ചികിത്സ തേടിയവര്‍ എറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ് - 1749 പേര്‍. രണ്ടാമതായി കോഴിക്കോട് - 1239 പേര്‍. 1163 പേര്‍ ചകിത്സ തേടിയ തിരുവനന്തപുരം ജില്ലയാണ് മൂന്നാമത്. തൃശൂരില്‍ 1006 പേരും പാലക്കാട് 914 പേരും ഇന്നലെ പനി ബാധിതരായി ആശുപത്രികളിലെത്തി.

ഇന്നലെ, സംസ്ഥാനത്താകെ 159 പേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തിയതിൽ 86 കേസും എറണാകുളത്താണ്.
തിരുവനന്തപുരം - 18, കൊല്ലം - 16, പത്തനംതിട്ട - 2, ആലപ്പുഴ - 14, തൃശൂര്‍ - 11, മലപ്പുറം - 4, കോഴിക്കോട് - 2, വയനാട് -1 , കണ്ണൂര്‍ - 5 എന്നിങ്ങനെയാണ് ഇന്നലെ ഡെങ്കിപ്പനി ബാധിച്ചവരുടെ ജില്ല തിരിച്ച കണക്ക്. എച്ച്1 എന്‍1 ബാധിതരിൽ 24 കേസും തിരുവനന്തപുരത്താണ്.
ആലപ്പുഴ - 8, തൃശൂര്‍ - 7, പാലക്കാട് - 2, കൊല്ലം - 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ഈ മാസം ഇതുവരെ അര ലക്ഷത്തിലേറെ പേര്‍ക്കാണ് വൈറല്‍ പനിബാധ സ്ഥിരീകരിച്ചത്.

ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

ഡി.എച്ച്.സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ദിനംപ്രതി പതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ വിവിധ ജില്ലകളിലായി പനിബാധിതരായി ചികിത്സ തേടുന്നുണ്ട്. ഈ മാസം ഒന്നിനുമാത്രം സംസ്ഥാനത്താകെ 10,955 പേരാണ് പനിബാധിതരായി ചികിത്സ തേടിയത്. രണ്ടാം തീയതി 11,496 പേരും മൂന്നിന് 10,954 പേരും നാലിന് 10,987 പേരും അഞ്ചിന് 11,438 പേരും പനിബാധിതരായി ചികിത്സ തേടി. അഞ്ചാം തീയതി, വെള്ളിയാഴ്ച്ച പനിബാധിച്ച് ചികിത്സ തേടിയവരില്‍ 109 പേര്‍ക്ക് ഡെങ്കിപ്പനിയുണ്ടായി. 25 പേര്‍ക്ക് എലിപ്പനിയും കൊല്ലം ജില്ലയില്‍ ഒരു മലേറിയ കേസും സ്ഥിരീകരിച്ചു.

അഞ്ചാം തീയതിയിലെ കണക്കുകള്‍ പ്രകാരം ആകെ റിപ്പോർട്ടു ചെയ്ത 109 ഡെങ്കിപ്പനി കേസുകളില്‍ ഏറ്റവും കൂടുതല്‍ രോഗികൾ ഇടുക്കിയിലാണ് - 31 പേര്‍. 19 പേര്‍ക്ക് തൃശൂരും 14 പേര്‍ക്ക് എറണാകുളത്തും 13 പേര്‍ക്ക് കോഴിക്കോടും ഡെങ്കിപ്പനിയുണ്ടായി. തിരുവനന്തപുരം - 10, കൊല്ലം - 9, പത്തനംതിട്ട - 2, കോട്ടയം - 1, ആലപ്പുഴ - 4, മലപ്പുറം -6, എന്നിങ്ങനെയാണ് അഞ്ചാം തീയതി വിവിധ ജില്ലകളില്‍ ഡെങ്കിപ്പനി വന്നവരുടെ കണക്കുകള്‍. അന്നുതന്നെ എലിപ്പനി കേസുകളിൽ മുന്നിൽ തിരുവനന്തപുരം ജില്ലയാണ്, രണ്ടാമതായി തൃശൂരും.

ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ദിനംപ്രതി ഉയരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നാം തീയതി സംസ്ഥാനത്താകെ 55 പേര്‍ക്കായിരുന്നു ഡെങ്കിപ്പനിയുണ്ടായതെങ്കിൽ രണ്ടിന് അത് 114 കേസുകളായി ഉയര്‍ന്നു. മൂന്നിന് 137 പേര്‍ക്കും നാലിന് 78 പേര്‍ക്കും ഡെങ്കി രോഗബാധയുണ്ടായി. മിക്ക ദിവസങ്ങളിലും ഡെങ്കിപ്പനി ബാധിതരിൽ കൂടുതല്‍ പേരും എറണാകുളം ജില്ലയിലാണ്. എലിപ്പനി, മലേറിയ, ഷിഗെല്ലെ എന്നിവയും മിക്ക ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡെങ്കി കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്നത് എലിപ്പനിയാണ്.

ദിനംപ്രതി പതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ വിവിധ ജില്ലകളിലായി പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്.
ദിനംപ്രതി പതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ വിവിധ ജില്ലകളിലായി പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്.

കഴിഞ്ഞ ഒന്നാം തീയതി മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 77 പേര്‍ എലിപ്പനി ബാധിതരായി ചികിത്സയില്‍ കഴിയുന്നു. 652 പേര്‍ ഡെങ്കി ബാധിതരായും മഞ്ഞപ്പിത്തം ബാധിച്ച് 96 പേരും എച്ച്1 എന്‍1 ബാധിച്ച് 200 പേരും ഷിഗെല്ല ബാധിച്ച് 8 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. എച്ച്1 എന്‍1 ബാധിച്ച് നാലു മരണങ്ങളും എലിപ്പനി ബാധിച്ച് മൂന്ന് മരണങ്ങളും ഈ മാസം റിപ്പോര്‍ട്ട് ചെയ്തു. 2024-ല്‍ ഇതുവരെ 14 പേര്‍ എച്ച്1 എന്‍1 ബാധിച്ച് മരിച്ചതില്‍ നാലു മരണങ്ങളും ഈ മാസമാണ്. എലിപ്പനി ബാധിച്ച് 64 മരണങ്ങളും ഡെങ്കിപ്പനി ബാധിച്ച് 22 മരണങ്ങളും മഞ്ഞപ്പിത്തം ബാധിച്ച് 24 മരണങ്ങളും 2024 ല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Comments