ചികിത്സയിൽ
കാലിയാകുന്ന കീശ;
ആരോഗ്യത്തിനുവേണം,
സാമ്പത്തിക നീതി

ഇന്ത്യയിലും കേരളത്തിലും വ്യക്തിഗത ആരോഗ്യ ചെലവ് കൂടിവരികയാണ്. ഇന്ത്യയിൽ ആകെയുള്ള ആരോഗ്യച്ചെലവിന്റെ 50 ശതമാനത്തോളം വ്യക്തികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും പോകുമ്പോൾ കേരളത്തിൽ ഇത് 60 ശതമാനത്തിലും അധികമാണ്. ആരോഗ്യരംഗത്ത് സാമ്പത്തികനീതി ഉറപ്പാക്കാനുള്ള വഴികളെക്കുറിച്ച് അടിയന്തരമായി ആലോചിക്കേണ്ട സമയമാണിത്- ഡോ. ശ്രീദേവി സി. എഴുതുന്നു.

ലോകാരോഗ്യസംഘടന, ആരോഗ്യത്തെ അടിസ്ഥാന മനുഷ്യാവകാശമായാണ് കരുതുന്നത്. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം (ജീവിക്കാനും വ്യക്തിഗത സ്വാതന്ത്രത്തിനുമുള്ള അവകാശം), ആരോഗ്യത്തിനുള്ള അവകാശത്തെ അടിസ്ഥാന മനുഷ്യാവകാശമായി സുപ്രീംകോടതിയും വ്യാഖ്യാനിച്ചിട്ടുണ്ട്. ആരോഗ്യത്തെ അടിസ്ഥാന അവകാശമായി കണ്ടു കൊണ്ടുമാത്രമേ രാജ്യത്തിന്റെ ഏതു വികസനപദ്ധതിക്കും അടിത്തറയുണ്ടാക്കാൻ സാധിക്കൂ. ഒരു വ്യക്തി ജനിച്ചതോ ജീവിക്കുന്ന​തോ ആയ എല്ലാ സാമൂഹ്യ- സാമ്പത്തിക ഘടകങ്ങൾക്കും അതീതമായി, ആരോഗ്യ സംരക്ഷണത്തിനും, ചികിത്സക്കും ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴാണ് ആരോഗ്യസമത്വം ഉറപ്പാക്കാൻ സാധിക്കുക.

ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളിലൊന്നായ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ള പ്രധാന മാർഗമാണ് സാർവത്രിക ആരോഗ്യ പരിരക്ഷ അഥവാ യൂണിവേഴ്സൽ ഹെൽത്ത് കെയർ. സാമ്പത്തിക ബുദ്ധിമുട്ടു കൂടാതെ, ഗുണനിലവാരമുള്ള ആരോഗ്യ സേവനം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിൽ ആരോഗ്യാഭിവൃദ്ധി, രോഗപ്രതിരോധ സംവിധാനങ്ങൾ, ചികിത്സാസേവനങ്ങൾ, പാലിയേറ്റീവ് കെയർ, പുനരധിവാസസേവനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നു. ഈ സേവനങ്ങളെല്ലാം വ്യക്തികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടോ ബാധ്യതയോ ഇല്ലാത്ത വിധം ലഭ്യമാക്കണം എന്നതാണ് ഏറ്റവും പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടത്.

ആരോഗ്യത്തിന് ബഡ്ജറ്റിൽ വളരെ കുറവ് നീക്കിയിരിപ്പുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. ഇപ്പോഴും ഏകദേശം 1.9% മാത്രമാണ് ആരോഗ്യത്തിന് മാറ്റിവെച്ചിട്ടുള്ളത്. കേരളത്തിൽ സംസ്ഥാന ബഡ്ജറ്റിൽ ഇത് 5.5% ആണ്. ബഡ്ജറ്റിൽ നീക്കിവെക്കപ്പെട്ട വിഹിതം ഏതൊക്കെ രംഗങ്ങളിൽ ചെലവാക്കുന്നു എന്നതും പ്രധാനമാണ്.

വ്യക്തിയുടെ പോക്കറ്റിൽ നിന്നുള്ള ചെലവ് (out of pocket expenditure) പരമാവധി കുറച്ച്, പൊതു രംഗത്ത് ആരോഗ്യസേവനസൗകര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് പുരോഗമനപരവും, ഉത്തരവാദിത്വമുള്ളതും, കരുതലുള്ളതുമായ ആരോഗ്യസംവിധാനം ചെയ്യേണ്ടത്. എന്നാൽ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും വ്യക്തിഗത ആരോഗ്യ ചെലവ് കൂടി വരികയാണ്. ഇന്ത്യയിൽ ആകെയുള്ള ആരോഗ്യച്ചെലവിന്റെ 50 ശതമാനത്തോളം വ്യക്തികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും പോകുമ്പോൾ കേരളത്തിൽ ഇത് 60 ശതമാനത്തിലും അധികമാണ്.

ഇന്ത്യയിൽ ആകെയുള്ള ആരോഗ്യച്ചെലവിന്റെ 50 ശതമാനത്തോളം വ്യക്തികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും പോകുമ്പോൾ കേരളത്തിൽ ഇത് 60 ശതമാനത്തിലും അധികമാണ്.
ഇന്ത്യയിൽ ആകെയുള്ള ആരോഗ്യച്ചെലവിന്റെ 50 ശതമാനത്തോളം വ്യക്തികൾക്ക് സ്വന്തം പോക്കറ്റിൽ നിന്നും പോകുമ്പോൾ കേരളത്തിൽ ഇത് 60 ശതമാനത്തിലും അധികമാണ്.

കൂടിവരുന്ന സ്വകാര്യ ആശുപത്രികളും, അവയ്ക്കുമേൽ സർക്കാറിന് നിയന്ത്രണമില്ലാത്തതും, പൊതുസംവിധാനങ്ങളിലെ മാനവവിഭവശേഷിയുടെയും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കുറവും, അമിതമായ തിരക്കുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലാണെങ്കിൽ ഉയർന്ന ആരോഗ്യസേവനസ്വീകരണസ്വഭാവവും, 60 വയസ്സിനു മുകളിലുള്ള വ്യക്തികളുടെ എണ്ണകൂടുതലും ഇതിനു കാരണമായിരിക്കും.

ഒരു വ്യക്തിയുടെ വാർഷിക കുടുംബചെലവിന്റെ 10% ത്തിലധികം ആരോഗ്യവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടിവരുകയാണെങ്കിൽ അതിനെ ക്യാറ്റസ്ട്രോഫിക് ആരോഗ്യചെലവ് എന്നാണ് സൂചിപ്പിക്കുന്നത്. ഇതുമൂലം ആ കുടുംബം ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുന്നു. നമ്മുടെ രാജ്യത്ത് മൂന്നിലൊന്നു കുടുംബങ്ങൾ ഇപ്രകാരം ദാരിദ്ര്യത്തിലകപ്പെടുന്നുണ്ടെന്നാണ് കണക്ക്.

അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായു, കുടിവെള്ളം, പോഷകാഹാരലഭ്യത, താമസസ്ഥലം, സാമൂഹ്യസുരക്ഷ എന്നിവ നിറവേറ്റിയാൽ മാത്രമേ വ്യക്തികൾക്ക് ആരോഗ്യത്തോടെയിരിക്കാനും ആരോഗ്യസേവനങ്ങൾ തേടാനുമുള്ള സാഹചര്യം ഉണ്ടാകൂ. വ്യക്തിപരവും സാമൂഹികവും സാമ്പത്തികവും പരിസ്ഥിതി സംബന്ധവും രാഷ്ട്രീയവും നയപരവുമായ നിർണായഘടകങ്ങളും ആരോഗ്യത്തെ ബാധിക്കുന്നവയാണ്.

ആരോഗ്യത്തിന് ബഡ്ജറ്റിൽ വളരെ കുറവ് നീക്കിയിരിപ്പുള്ള രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. ഇപ്പോഴും ഏകദേശം 1.9% മാത്രമാണ് ആരോഗ്യത്തിന് മാറ്റിവെച്ചിട്ടുള്ളത്.

ആരോഗ്യരംഗത്തെ സാമ്പത്തികനീതിയെ കുറിച്ച് പറയുമ്പോൾ അടിസ്ഥാന സൗകര്യങ്ങളിലെയും, ആരോഗ്യ നിർണായക ഘടകങ്ങളിലെയും അസമത്വത്തെയും നീതിയില്ലായ്മയെയും കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല. ഈ അസമത്വം വ്യക്തികളുടെ രോഗം വരാനുള്ള സാഹചര്യം (റിസ്ക് ഫാക്ടർസ്) വർധിപ്പിക്കുന്നു. അതിനോടൊപ്പം, രോഗത്തിന് ചികിത്സ നേടാനുള്ള ഭൗതികവും സാമ്പത്തികവുമായ സൗകര്യങ്ങൾ കുറവായതിനാൽ രോഗം മൂർച്ഛിക്കാനും, മറ്റു സങ്കീർണതകളുണ്ടാകാനുമുള്ള സാധ്യതകളും കൂട്ടുന്നു.

ആരോഗ്യസംവിധാനത്തിലെത്തിയ ശേഷമാണെങ്കിലോ, താങ്ങാനാവാത്ത ചെലവ് മൂലവും രോഗിക്കും, കൂട്ടിരിപ്പുകാർക്കും തൊഴിലിനു പോയി കൂലി വാങ്ങാൻ സാധിക്കാത്തതിനാലും ചികിത്സ മുഴുമിപ്പിക്കാനാകുന്നില്ല. ഉള്ളത് വിറ്റു പെറുക്കിയും കടം വാങ്ങിയും കൂടുതൽ ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും വീഴുന്നു. വീട്ടിലെ മറ്റ് അംഗങ്ങളുടെ ഭക്ഷണം, വിദ്യാഭ്യാസം, ഗുണനിലവാരമുള്ള ജീവിതസൗകര്യങ്ങൾ എന്നിവയെല്ലാം തകരാറിലാവുകയും ഇത് ഒരു ചക്രം പോലെ തുടരുകയും ചെയ്യും. പലപ്പോഴും ചികിത്സാചെലവിനു പരിഹാരമായി നിർദേശിക്കുന്ന ഇൻഷൂറൻസിന്റെ- പ്രത്യേകിച്ച്, സ്വകാര്യഉടമസ്ഥതയിലുള്ളവയുടെ- പ്രീമിയം അടക്കാനുള്ള പണം മാറ്റിവെക്കാൻ പോലും സാധിക്കാത്തവരായിരിക്കും പലരും.

ഒരു വ്യക്തിയുടെ വാർഷിക കുടുംബചെലവിന്റെ  10% ത്തിലധികം ആരോഗ്യവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടിവരുകയാണെങ്കിൽ അതിനെ ക്യാറ്റസ്ട്രോഫിക് ആരോഗ്യചെലവ് എന്നാണ് സൂചിപ്പിക്കുന്നത്.
ഒരു വ്യക്തിയുടെ വാർഷിക കുടുംബചെലവിന്റെ 10% ത്തിലധികം ആരോഗ്യവശ്യങ്ങൾക്കായി ചെലവഴിക്കേണ്ടിവരുകയാണെങ്കിൽ അതിനെ ക്യാറ്റസ്ട്രോഫിക് ആരോഗ്യചെലവ് എന്നാണ് സൂചിപ്പിക്കുന്നത്.

കേരളത്തിലെ
പൊതുജനാരോഗ്യപ്രശ്നങ്ങൾ

കേരളം ഇന്ന് പകർച്ചവ്യാധികളും, ജീവിതശൈലീരോഗങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളുമടക്കമുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. പോഷകാഹാരത്തിന്റെ കാര്യത്തിൽ ഒരു വശത്തു തൂക്കക്കുറവും വിളർച്ച അടക്കമുള്ള പ്രശ്നങ്ങളുമാണെങ്കിൽ, മറുവശത്ത് ഭാരക്കൂടുതൽ മൂലമുള്ള ജീവിതശൈലീരോഗങ്ങളും കാണുന്നുണ്ട്. മാനസികാരോഗ്യപ്രശ്നങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല.

2021- ലെ കണക്കുപ്രകാരം കേരളത്തിൽ 60 വയസ്സിനു മുകളിലുള്ളവർ ഏകദേശം 16.5% ആണ്. മുതിർന്നവരുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ പ്രശ്നങ്ങൾക്ക് ആരോഗ്യകരമായ പരിഹാരങ്ങൾ നമുക്കാവശ്യമുണ്ട്. സ്ത്രീകൾക്കെതിരായ അക്രമങ്ങളും, അപകടമരണങ്ങളും കുറഞ്ഞിട്ടില്ല.

അടിസ്ഥാനസൗകര്യ വികസനം

മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധവായു, കുടിവെള്ളം, പോഷകാഹാരം, താമസസ്ഥലം, സുരക്ഷ എന്നിവ എല്ലാ വ്യക്തികൾക്കും ഉറപ്പാക്കേണ്ടതാണ്. നമ്മുടെ നാട്ടിൽ പോഷകാഹാരക്കുറവും, അമിത കൊഴുപ്പു നിറഞ്ഞ ഭക്ഷണവും, ജങ്ക് ഫുഡും കാരണമുള്ള ജീവിതശൈലീരോഗങ്ങളും ഒരുപോലെ കാണുന്നുണ്ട്. സാമൂഹികമായും സാമ്പത്തികമായും താഴെ തട്ടിലുള്ളവർക്ക് പോഷകാഹാരക്കുറവ് മൂലമാണ് കൂടുതൽ പ്രശ്നങ്ങളുള്ളത്.

സംസ്ഥാനത്ത് പാർപ്പിട നിർമാണ പദ്ധതികൾ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ദലിത്- ആദിവാസി വിഭാഗത്തിലുള്ളവർക്കും, മീൻപിടുത്ത തൊഴിലാളികൾക്കും, പ്ലാന്റേഷൻ ജോലിക്കാർക്കും ഇപ്പോഴും നല്ല പാർപ്പിട സൗകര്യങ്ങളും ജീവിത സൗകര്യങ്ങളും കുറവാണ്.

പൊതുവിതരണവകുപ്പ് വഴി അരി, ഗോതമ്പ് തുടങ്ങിയവ ലഭിക്കുന്നുണ്ടെങ്കിലും മാംസ്യം, വിറ്റാമിൻസ് എന്നിവ അടങ്ങിയ ഭക്ഷണലഭ്യത കുറവാണ്. മലയാളിയുടെ തീൻമേശാശീലങ്ങളും ഇതിനെ ബാധിക്കുന്നുണ്ട്. ഇത് ജീവിതശൈലീ രോഗങ്ങൾ കൂടിവരുന്നതിന് ഒരു കാരണവുമാണ്. കൂടുതൽ പയറുവർഗങ്ങൾ സബ്സിഡി വഴിയോ, റേഷൻ കടകൾ വഴിയോ നൽകുന്നതും, തദ്ദേശീയ കർഷകരിൽനിന്ന് പച്ചക്കറികളും പഴങ്ങളും വാങ്ങി സർക്കാർ ആഭിമുഖ്യത്തിൽ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുന്നതും പോഷകാഹാരലഭ്യത ഉറപ്പാക്കാൻ സഹായിക്കും.

ആഗോളവത്കരണം മൂലം പ്രതിസന്ധിയിലായ കർഷകരെയും, ഭക്ഷ്യവിളകളുടെ കൃഷിയെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള നയങ്ങളും ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളുടെയും ഗുണനിലവാരം, അതിലെ പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, ട്രാൻസ് ഫാറ്റ്, മറ്റു രാസവസ്തുക്കൾ തുടങ്ങി ഹാനികരമായ എല്ലാ വസ്തുക്കളുടെയും മോണിറ്ററിങ്, നിർമ്മാണ സ്ഥലങ്ങളിലെ വൃത്തി, മാലിന്യനിർമാർജനം, പരിസ്ഥിതി മലിനീകരണ സാധ്യത, അവശ്യ വസ്തുക്കളുടെ കമ്പോളവില നിയന്ത്രണം എന്നിവയിലെല്ലാം സർക്കാർ മേൽനോട്ടം ഉണ്ടാകുന്നതാണ് ജനങ്ങളുടെ ക്ഷേമത്തിനും, സുരക്ഷിതത്വത്തിനും നല്ലത്.

പലയിടത്തും സുരക്ഷിതമായ കുടിവെള്ള ലഭ്യത ഇല്ലാത്തത് ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപിത്തം, ഡിസെന്ററി, ടൈഫോയ്ഡ് തുടങ്ങിയവ ഉണ്ടാകാനും പകർന്നുപിടിക്കാനും സാധ്യത കൂട്ടുന്നുണ്ട്. നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും, ഉൾഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലുമുള്ളവരാണ് കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്നവരിൽ കൂടുതലും. അവർക്ക് പലപ്പോഴും പ്രത്യേകിച്ച് വേനൽക്കാലത്ത്, മലിനമാക്കപ്പെട്ട പുഴകളിൽ നിന്നും കുളങ്ങളിൽ നിന്നുമൊക്കെ വെള്ളം എടുക്കേണ്ടിവരുന്നു.

പൊതുവിതരണവകുപ്പ് വഴി അരി, ഗോതമ്പ് തുടങ്ങിയവ ലഭിക്കുന്നുണ്ടെങ്കിലും മാംസ്യം, വിറ്റാമിൻസ് എന്നിവ അടങ്ങിയ ഭക്ഷണലഭ്യത കുറവാണ്. മലയാളിയുടെ തീൻമേശാശീലങ്ങളും ഇതിനെ ബാധിക്കുന്നുണ്ട്.
പൊതുവിതരണവകുപ്പ് വഴി അരി, ഗോതമ്പ് തുടങ്ങിയവ ലഭിക്കുന്നുണ്ടെങ്കിലും മാംസ്യം, വിറ്റാമിൻസ് എന്നിവ അടങ്ങിയ ഭക്ഷണലഭ്യത കുറവാണ്. മലയാളിയുടെ തീൻമേശാശീലങ്ങളും ഇതിനെ ബാധിക്കുന്നുണ്ട്.

നിതി ആയോഗിന്റെ കണക്കുപ്രകാരം കോംപോസിറ്റ് വാട്ടർ ഇൻഡക്സിൽ കേരളത്തിന് താഴ്ന്ന സ്കോറാണ്. സംസ്ഥാനത്തെ ഭൂഗർഭ ജലസ്രോതസ്സ് കുറഞ്ഞുവരികയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിലും, ചില നഗര പ്രദേശങ്ങളിലും 24 മണിക്കൂറും വെള്ളം ലഭിക്കുന്ന സൗകര്യമില്ല. കാലാവസ്ഥാവ്യതിയാനം മൂലം ചൂട് കൂടി വരുന്ന സമയത്ത് കേരളത്തിൽ പലയിടത്തും രൂക്ഷമായ ജലക്ഷാമവും അനുഭവപ്പെടുന്നുണ്ട്. തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിൽ നടക്കുന്ന കുടിവെള്ളപദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കുന്നതും, മഴവെള്ള സംഭരണവും, വനസംരക്ഷണവും ഇതിനു ഒരു പരിഹാരമായിരിക്കും.

മാലിന്യസംസ്കരണത്തിനും ജല സംരക്ഷണത്തിനും ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ വൈകാതെ ഉണ്ടാകേണ്ടത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അത്യാവശ്യമാണ്. മാലിന്യങ്ങൾ പരമാവധി ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ സൗകര്യമുണ്ടാകണം. ഒരറ്റവും കാണാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കാൻ നടപടി എടുക്കുകയും അത് സംസ്കരിക്കാനുള്ള കൂട്ടുത്തരവാദിത്വം അതുണ്ടാക്കുന്ന വലിയ കമ്പനികൾക്കുകൂടി നൽകുകയും വേണം.

നഗരങ്ങളിലെ വായുമലിനീകരണം തടയാൻ പൊതുവാഹങ്ങളുടെ ഉപയോഗം കൂട്ടാനുള്ള മാർഗം സ്വീകരിക്കണം. മലിനീകരണസാധ്യത കുറവുള്ള ഇന്ധനങ്ങളും, ക്ഷമതയുള്ള വാഹനങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള നയങ്ങളും വേണം. ജീവിത സാഹചര്യങ്ങളിൽ മറ്റു സംസ്ഥാനത്തെ അപേക്ഷിച്ചു മുന്നിട്ടുനിൽക്കുന്നുണ്ടെങ്കിലും ഇത്തരം പ്രശ്നങ്ങൾ കൂടി അഭിസംബോധന ചെയ്യേണ്ടതാണ്.

സാമൂഹികവും സാമ്പത്തികവുമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു തന്നെയാണ് നല്ല പാർപ്പിട സൗകര്യങ്ങളും ഇല്ലാത്തത്. വായുസഞ്ചാരമുള്ളതും കെട്ടുറപ്പുള്ളതും സ്ഥല സൗകര്യങ്ങളുള്ളതുമായ വീടുകളുടെ അഭാവം വായുജന്യവും പ്രാണിജന്യവുമായ രോഗങ്ങൾക്ക് കാരണമാകുന്നു. സംസ്ഥാനത്ത് പാർപ്പിട നിർമാണ പദ്ധതികൾ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ദലിത്- ആദിവാസി വിഭാഗത്തിലുള്ളവർക്കും, മീൻപിടുത്ത തൊഴിലാളികൾക്കും, പ്ലാന്റേഷൻ ജോലിക്കാർക്കും ഇപ്പോഴും നല്ല പാർപ്പിട സൗകര്യങ്ങളും ജീവിതസൗകര്യങ്ങളും കുറവാണ്. അന്തർ സംസ്ഥാന തൊഴിലാളികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

ജനസംഖ്യയിൽ പകുതിയിലധികം സ്ത്രീകളായിട്ടു കൂടി ഭരണതലപ്പത്തും തീരുമാനങ്ങൾ എടുക്കുന്നിടത്തും ഇപ്പോഴും സ്ത്രീപ്രാതിനിധ്യം കുറവാണ്.

മറ്റ് ആരോഗ്യനിർണ്ണയഘടകങ്ങൾ

വ്യക്തികൾ ജനിച്ചതും ജീവിക്കുന്നതുമായ സാഹചര്യഘടകങ്ങൾ ആരോഗ്യനിലയിലെ അസമത്വത്തിന് കാരണമാകുന്നുണ്ട്.

നമ്മുടെ രാജ്യത്ത് ജൻഡർ ഇപ്പോഴും ഒരു പ്രധാന ആരോഗ്യനിർണായഘടകമായി തുടരുന്നു. ജനസംഖ്യയിൽ പകുതിയിലധികം സ്ത്രീകളായിട്ടു കൂടി ഭരണതലപ്പത്തും തീരുമാനങ്ങൾ എടുക്കുന്നിടത്തും ഇപ്പോഴും സ്ത്രീപ്രാതിനിധ്യം കുറവാണ്. ജൻഡർ ബഡ്ജറ്റിങ് സ്വാഗതാർഹമായ ഒരു പ്രതീക്ഷയാണെങ്കിലും ശാക്തീകരണത്തിനുതകുന്ന ഘടനാപരമായ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. സ്ഥിരമായ വരുമാനവും, തുല്യവേതനവും, സുരക്ഷിതമായ തൊഴിൽസാഹചര്യങ്ങളും, പൊതുഇടങ്ങളും നിലവിൽ വരണം. സ്ത്രീസംബന്ധമായ ആരോഗ്യപ്രശ്നങ്ങളിൽ കൂടുതൽ ഗവേഷണങ്ങളും ആവശ്യമുണ്ട്.

ഇന്നത്തെ സാമൂഹ്യസാഹചര്യത്തിൽ സ്ത്രീകളുടെ ആരോഗ്യസംരക്ഷണശീലങ്ങൾ കൂടുതൽ നന്നാക്കാനുള്ള മാറ്റങ്ങളും കൊണ്ടുവരണം. കുടുംബത്തിൽ നിന്നും, സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന ട്രാൻസ്‌, ക്യുർ വ്യക്തികൾക്ക് അടിസ്ഥാന ജീവിതസൗകര്യങ്ങളും സുരക്ഷിതമായ തൊഴിലും സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ജൻഡർ സംബന്ധമായ ചികിത്സാസൗകര്യങ്ങളും ലഭ്യമാക്കണം. സ്ത്രീകൾക്കും, ക്യുർ വ്യക്തികൾക്കും എതിരായ അക്രമങ്ങൾ കണ്ടില്ലെന്നു നടിക്കാൻ സാധിക്കില്ല. സ്വന്തം വീട്ടിലടക്കം, ജോലിസ്ഥലത്തും, പൊതുസ്ഥലത്തുമെല്ലാം ‘സീറോ ടോളറൻസ്' നയവും അതിനുവേണ്ടിയുള്ള അവബോധവും നൽകണം. സർക്കാർ സംവിധാനത്തിൽ നീതി നടപ്പാക്കാൻ ഏല്പിക്കപ്പെട്ടവർക്കടക്കം എല്ലാവർക്കും ജൻഡർ പരിശീലനം നൽകി, അതിനെ കൃത്യമായി മോണിറ്റർ ചെയ്ത്, ജൻഡർ സെൻസിറ്റിവിറ്റി ഉറപ്പാക്കണം. വിവിധ നയങ്ങളിലും, പദ്ധതികളിലും ജൻഡർ ഓഡിറ്റിങും നിലവിൽ വരണം.

സംസ്ഥാനത്ത് പാർപ്പിട നിർമാണ പദ്ധതികൾ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ദലിത്- ആദിവാസി വിഭാഗത്തിലുള്ളവർക്കും, മീൻപിടുത്ത തൊഴിലാളികൾക്കും, പ്ലാന്റേഷൻ ജോലിക്കാർക്കും ഇപ്പോഴും നല്ല പാർപ്പിട സൗകര്യങ്ങളും ജീവിത സൗകര്യങ്ങളും കുറവാണ്.
സംസ്ഥാനത്ത് പാർപ്പിട നിർമാണ പദ്ധതികൾ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ദലിത്- ആദിവാസി വിഭാഗത്തിലുള്ളവർക്കും, മീൻപിടുത്ത തൊഴിലാളികൾക്കും, പ്ലാന്റേഷൻ ജോലിക്കാർക്കും ഇപ്പോഴും നല്ല പാർപ്പിട സൗകര്യങ്ങളും ജീവിത സൗകര്യങ്ങളും കുറവാണ്.

തൊഴിലില്ലായ്മ പരിഹരിക്കുന്നതും തൊഴിൽ സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്നതും അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്. വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നിലാണെങ്കിലും തൊഴിലില്ലായ്മ രൂക്ഷമായ പ്രശ്നമായി നിലനിൽക്കുന്നുണ്ട്. തൊഴിലുള്ളവർക്കുതന്നെ കൂടുതൽ ജോലി സമയവും കുറഞ്ഞ കൂലിയും അപകടകരമായ തൊഴിൽ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്.

പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ പ്രകാരം കേരളത്തിലെ തൊഴിലില്ലായ്മ 7% ആണ്. സ്ത്രീകളിലും ചെറുപ്പക്കാരിലുമാണ് ഇത് കൂടുതൽ കാണുന്നത്. സാമ്പത്തികമായും ആരോഗ്യകരമായും ഉള്ള ജോലിസുരക്ഷിതത്വം പല മേഖലയിലും- പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ- കുറവാണ്. നിർമാണമേഖലയിലും അസംഘടിതമേഖലയിലും ഉള്ളവർക്ക് സുരക്ഷ ഉറപ്പാക്കേണ്ടതാണ്. ശ്വാസകോശരോഗങ്ങൾ, മസ്ക്കലോസ്‌കെലിറ്റൽ പ്രശ്നങ്ങൾ, കാൻസർ തുടങ്ങിയവ അനാരോഗ്യകരമായ തൊഴിൽ സാഹചര്യങ്ങൾ മൂലം ഉണ്ടാകാം.

ഏതു മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിലും, സ്ഥിരമായോ താത്ക്കാലികമോ ദിവസക്കൂലിയോ ആണെങ്കിലും മെഡിക്കൽ അവധി, പ്രസവാവധി, ശിശുസംരക്ഷണ അവധി എന്നിവ അവകാശമായി നൽകുമ്പോഴാണ് സ്റ്റേറ്റിന് സാമൂഹിക നീതി നടപ്പാക്കാൻ സാധിക്കുക.

‘നവകേരള’ത്തിൽ ജാതിവ്യവസ്ഥയും അതിന്റെ പ്രത്യാഘാതങ്ങളും നിലനിൽക്കുന്നുണ്ട്. ദലിത്, നായാടി, ആദിവാസി വിഭാഗങ്ങളിൽ അടിസ്ഥാന സൗകര്യ കുറവും തൊഴിലില്ലായ്മയും തന്മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ഇന്നും കൂടുതലാണ്. ദലിത്, നായാടി വിഭാഗങ്ങളിൽ സാമൂഹികമായ മാറ്റിനിർത്തൽ തുടരുന്നു. സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം നിൽക്കുന്ന നായാടി സമൂഹം ഇപ്പോഴും കടുത്ത ഒറ്റപ്പെടലും മനസികസംഘർഷവും വിദ്യാഭ്യാസക്കുറവും തൊഴിലില്ലായ്മയും അനുഭവിക്കുന്നുണ്ട്. പാലക്കാട്ടെ നായാടി സമൂഹങ്ങൾ ഇതിനുദാഹരണമാണ്. ഇതിനെ മറികടക്കാൻ ‘നൂറ് സിംഹാസനങ്ങൾ’ തന്നെ ആവശ്യമാണ്. എന്നാലും പൊറുക്കാൻ പറ്റാത്ത സാമൂഹികദ്രോഹമാണ് അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

എന്തു ഭക്ഷണം കഴിക്കണം എന്നും ഏതൊക്കെ നിത്യോപയോഗസാധനങ്ങൾ വാങ്ങണമെന്നും കോർപറേറ്റുകൾ തീരുമാനിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. കർഷകരും കൃഷിയും എല്ലാം പ്രതിസന്ധി നേരിടുകയാണ്.

ആദിവാസി പ്രദേശങ്ങളിൽ ഇന്നും കുടിവെള്ളവും പാർപ്പിടവും പൂർണമായി ലഭ്യമായിട്ടില്ല. അട്ടപ്പാടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ തൂക്കക്കുറവും ശിശുമരണവും പ്രധാന പ്രശ്നങ്ങളായി തുടരുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കാൻ സ്വയം നിലനിൽക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണം. ആദിവാസമേഖലയിലെ കുഞ്ഞുങ്ങൾക്ക് വീട്ടിൽ നിന്ന് പോയി വരാൻ പറ്റുന്ന, പോഷകാഹാരം ഉറപ്പാക്കുന്ന, കൂടുതൽ വിദ്യാലയങ്ങൾ ഉണ്ടാകണം. ഉചിതമായ തൊഴിലും ഉറപ്പാക്കണം. കൃഷിഭൂമിയും തൊഴിലും ഉറപ്പുവരുത്തി സാമൂഹിക പങ്കാളിത്തത്തോടെ ശാക്തീകരിക്കുകയാണ് ആരോഗ്യമുള്ള സമൂഹത്തിനുവേണ്ടത്. കൃഷി ചെയ്തും പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചും ജീവിച്ചിരുന്ന ഒരു ജനതയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ തീരുമാനമെടുക്കുമ്പോൾ സാമൂഹിക പങ്കാളിത്തവും ശാസ്ത്രീയ തെളിവുകളുടെ പിന്തുണയും ഉറപ്പാക്കണം. ആദിവാസികൾക്കായി ധാരാളം പദ്ധതികൾ സർക്കാർ തലത്തിൽ വരുന്നുണ്ട്. തെളിവുകളെ അടിസ്ഥാനമാക്കി, എന്തിനു മുൻതൂക്കം നൽകണം എന്ന് തീരുമാനിക്കുന്നതിലുൾപ്പെടെ, എല്ലാ തലത്തിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കി വേണം അവ നടപ്പിലാക്കാൻ.

കേരളത്തിൽ മലിനമാക്കപ്പെടാത്ത ഒരു പുഴ പോലും ഇല്ല. മറ്റു പല രാജ്യങ്ങളിലും ജലാശയങ്ങളെ മലിനമാകാതെ സംരക്ഷിക്കുന്നുണ്ട് എന്നത്, ഇത് അസാധ്യമായ ഒരു കാര്യമല്ല എന്നതിന് തെളിവാണ്. ഗ്ലോബൽ ഫോറെസ്റ്റ് വാച്ചിന്റെ കണക്കുപ്രകാരം 2002 മുതൽ 2025 വരെ കേരളത്തിൽ 4300 ഹെക്ടർ വനം നഷ്ടപ്പെടുകയും 120 kha- ഓളം മരങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവുമധികം മരങ്ങൾ ഇല്ലാതായിട്ടുള്ളത്.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും അലട്ടുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനും ജലസ്രോതസ്സുകളെ പരിരക്ഷിക്കാനും കൂടുതൽ പദ്ധതികൾ നടപ്പിലാക്കേണ്ടതാണ്. ആഗോളതാപനം കൊതുകുജന്യരോഗങ്ങൾ ഉൾപ്പെടെ പല പകർച്ചവ്യാധികളുടെയും വ്യാപനത്തിനുകൂടി അനുകൂല സാഹചര്യമാണ്. ‘വൺ ഹെൽത്ത്’ അഥവാ ഏകാരോഗ്യ സമീപനം മാത്രമാണ് ജന്തുജന്യ രോഗങ്ങളിൽ നിന്നും രക്ഷ നേടാനുള്ള മാർഗ്ഗമായി കാണുന്നത്.കാലാവസ്ഥാവ്യതിയാനവും, പ്രകൃതി ക്ഷോഭവും മൂലമുള്ള അപകടങ്ങളെ തരണം ചെയ്യാൻ ശാസ്ത്രീയമായ ഭൂമി ഉപയോഗവും, പുനരധിവാസ പ്രവർത്തനവും എല്ലാം യാതൊരു വിട്ടു വീഴ്ചയുമില്ലാതെ ചെയ്യേണ്ടത് ജനങ്ങളുടെ ജീവിത സുരക്ഷക്കും സാമ്പത്തിക സുരക്ഷക്കും അത്യാവശ്യമാണ്.

ആദിവാസി പ്രദേശങ്ങളിൽ ഇന്നും കുടിവെള്ളവും പാർപ്പിടവും പൂർണമായി  ലഭ്യമായിട്ടില്ല. അട്ടപ്പാടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ തൂക്കക്കുറവും ശിശുമരണവും പ്രധാന പ്രശ്നങ്ങളായി തുടരുന്നു.
ആദിവാസി പ്രദേശങ്ങളിൽ ഇന്നും കുടിവെള്ളവും പാർപ്പിടവും പൂർണമായി ലഭ്യമായിട്ടില്ല. അട്ടപ്പാടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ തൂക്കക്കുറവും ശിശുമരണവും പ്രധാന പ്രശ്നങ്ങളായി തുടരുന്നു.

രാഷ്ട്രീയവും, നയപരവുമായ ഘടകങ്ങളും പൊതുജനാരോഗ്യത്തെ ഏറെ ബാധിക്കുന്നുണ്ട്. എന്തു ഭക്ഷണം കഴിക്കണം എന്നും ഏതൊക്കെ നിത്യോപയോഗസാധനങ്ങൾ വാങ്ങണമെന്നും കോർപറേറ്റുകൾ തീരുമാനിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. കർഷകരും കൃഷിയും എല്ലാം പ്രതിസന്ധി നേരിടുകയാണ്. ഇവിടെ ഉല്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഭക്ഷണവസ്തുക്കൾ പലപ്പോഴും നമുക്ക് ലഭിക്കുന്നില്ല. ആഗോളവൽക്കരണവും ഉദാരവത്കരണവും ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപദാർഥങ്ങളെയും ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കുമ്പോൾ ഗവൺമെന്റ് നയങ്ങളും, പദ്ധതികളും പൊതുജനാരോഗ്യത്തിന്റെ സംരക്ഷകരാകേണ്ടതുണ്ട്. പലപ്പോഴും രാഷ്ട്രത്തിന്റെ ആരോഗ്യനയങ്ങളെയും തീരുമാനങ്ങളെയും വിപണിയും, അന്താരാഷ്ട്ര ഏജൻസികളും അപകടകരമായ വിധത്തിൽ സ്വാധീനിക്കുന്നതായും കാണുന്നുണ്ട്. ഏത് വാക്‌സിൻ അല്ലെങ്കിൽ മരുന്നുകൾ രാജ്യത്തു നൽകണം എന്നുതുടങ്ങി ദേശീയ പദ്ധതികളുടെ മുൻഗണനനയിലും ദേശീയനയങ്ങളിലും എല്ലാം, പൊതുജനാരോഗ്യ തെളിവുകൾക്ക് അപ്പുറമുള്ള സ്വാധീനം ഒട്ടും ആരോഗ്യകരമല്ല.

എല്ലാ ജനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, അവരുടെ ആരോഗ്യനിർണ്ണയ ഘടകങ്ങൾ അഭിസംബോധന ചെയ്യുകയും ചെയ്താലാണ് ആരോഗ്യമുള്ള സമൂഹത്തിനു വേണ്ടിയുള്ള മുന്നൊരുക്കം സാധ്യമാകൂ. അതുകൊണ്ടുതന്നെ ആവശ്യമനുസരിച്ച്, വേണ്ട മേഖലകളിൽ സർക്കാർ നേതൃത്വത്തിൽ ഗുണകരമായ ഇടപെടലുകൾ നടത്തണം.

മുന്നോട്ടുള്ള വഴി

സാർവത്രിക ആരോഗ്യ പരിരക്ഷക്കായി മുന്നോട്ടുവെക്കുന്ന രണ്ടു മാർഗങ്ങൾ; ആരോഗ്യസേവനങ്ങൾ പൊതുരംഗത്ത് ലഭ്യമാക്കുക അല്ലെങ്കിൽ റിസ്ക് പൂളിങ് വഴി ആരോഗ്യ ഇൻഷൂറൻസിലൂടെ ആരോഗ്യസേവനങ്ങൾ നൽകുക എന്നതാണ്. ഇന്നത്തെ രാഷ്ട്രീയനയങ്ങളും തീരുമാനങ്ങളും ആരോഗ്യ ഇൻഷൂറൻസിനോട് ചായ്‌വ് കാണിക്കുന്നുണ്ടെങ്കിലും സർക്കാർ നികുതിപ്പണമുപയോഗിച്ച് ആരോഗ്യസേവനങ്ങൾ നൽകുന്നതാണ് എല്ലാ വിഭാഗത്തിലെ ജനങ്ങൾക്കും, സുസ്ഥിരമായ ആരോഗ്യസേവനം ഉറപ്പാക്കാൻ നല്ലത്. ഇന്ത്യയിൽ പൊതുരംഗത്തുള്ള ആരോഗ്യ ഇൻഷൂറൻസ് സാങ്കേതികവും, സാമ്പത്തികവുമായ പല പ്രശ്നങ്ങൾ കാരണം ജനങ്ങൾക്ക് ഉപയോഗപ്പെടുന്നില്ല. മാത്രമല്ല, സ്വകാര്യ ആശുപത്രികളിലെ നിയന്ത്രണമില്ലാത്ത ഫീസ്ചെലവും വർധിപ്പിക്കാൻ കാരണമാകുന്നു.

സ്വകാര്യ ഇൻഷൂറൻസിൽ ഉയർന്ന പ്രീമിയം, അതിനെ സാധാരണക്കാർക്ക് അപ്രാപ്യമാക്കുന്നു. കൂടാതെ, പ്രായ നിബന്ധനയും ഒ.പി ചികിത്സ കവർ ചെയ്യില്ലെന്ന വ്യവസ്ഥയും ഒരു കുടുംബത്തിന്റെ വ്യക്തിഗത ആരോഗ്യചെലവിൽ കാര്യമായ കുറവുണ്ടാക്കാൻ സഹായകമല്ല. പലപ്പോഴും ആശുപത്രിയിലെ മുഴുവൻ തുകയും ഇൻഷുറൻസ് കവർ ചെയ്യുകയും ഇല്ല. കുറച്ച് സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടതായിവരും. ഇൻഷൂറൻസ് എടുത്ത് ഒരു വർഷമോ അതിലധികമോ കഴിഞ്ഞാലേ അത് പ്രാബല്യത്തിൽ വരൂ എന്നതും, താഴ്ന്ന ക്ലെയിം റേറ്റും വ്യക്തികൾക്ക് അധികച്ചെലവിനുള്ള വഴിയാണ്. ആരോഗ്യ ഇൻഷൂറൻസിനെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ സ്വീകരിക്കുമ്പോൾ സർക്കാർ പൊതുസംവിധാനത്തിലെ സൗകര്യങ്ങളും, സേവനങ്ങളും മെച്ചപ്പെടുത്താനുള്ള മുൻകൈ എടുക്കുന്നില്ല. അതിനാൽ ജനങ്ങൾ സ്വകാര്യ സംവിധാനത്തെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു.

നമ്മുടെ നാട്ടിലെ സ്വകാര്യമേഖല ചെറിയ ക്ലിനിക്കുകളിൽനിന്ന് വലിയ സൗകര്യങ്ങളുള്ള സ്റ്റാർ ആശുപത്രികളായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വലിയ ടൗണിലും ഇത്തരത്തിലുള്ള ഒന്നിലധികം ആശുപത്രികളുണ്ട്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ ഡോക്ടർമാർക്കും ടാർഗെറ്റുകൾ നിശ്ചയിച്ചുകൊടുക്കുന്നു. ആ ടാർഗറ്റ് നേടിയെടുക്കാൻ പറ്റിയില്ലെങ്കിൽ എയർ കണ്ടിഷണർ ഓഫ് ചെയ്യുക തുടങ്ങി, ശമ്പളം കുറക്കുന്നതടക്കമുള്ള വഴികൾ സ്വീകരിക്കുന്നു. ആരോഗ്യത്തെ വില്പനച്ചരക്കാക്കി മാറ്റുന്ന ഈ കോർപ്പറേറ്റ് സംവിധാനം സാർവത്രിക ആരോഗ്യ പരിരക്ഷ നേടിയെടുക്കാൻ പര്യാപ്തമല്ല.

സ്വകാര്യമേഖലയിലെ വലിയ ഫീസുകളിൽ പരിധി നിർണയിക്കാൻ സർക്കാർ ഇടപെടേണ്ടതുണ്ട്. യൂസർ ഫീസും സർവീസ് ഫീസുകളും പരസ്യമായി പ്രദർശിപ്പിക്കണം. ആശുപത്രികൾ തമ്മിലുള്ള മത്സരം കൂടുതൽ ഗുണനിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ സേവനങ്ങൾ നല്കുന്നതിലേക്ക് തിരിച്ചുവിടണം.

ദേശീയ ആരോഗ്യനയത്തിലെ സെക്കണ്ടറി, ടെർഷിയറി കെയർ രംഗത്തെ സ്വകാര്യ- പൊതു രംഗ പങ്കാളിത്തവും, സേവനങ്ങളുടെ സ്ട്രാറ്റജിക് വാങ്ങലും ആശങ്കയുളവാക്കുന്നതാണ്. പൊതുജനാരോഗ്യരംഗത്തിന്റെ വികസനത്തിന് തടയിടാൻ സാധ്യതയുള്ള നയങ്ങളാണിവ. ഈ നയങ്ങൾ എത്രത്തോളം സുതാര്യമായും നീതിയുക്തമായും ധാർമികമായും നടപ്പാക്കാൻ സാധിക്കും എന്നും ആലോചിക്കണം. സർക്കാർ സംവിധാനത്തിൽ ഇല്ലാത്ത സേവനങ്ങൾ ലഭ്യമാക്കുകയാണ് വേണ്ടത്. കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും നിയമിച്ച് സേവനസൗകര്യങ്ങൾ ഒരുക്കുകയാണ് ദീർഘകാല പരിഹാരമാർഗം. ഗ്രാമപ്രദേശത്തും ആദിവാസി മേഖലയിലും ആരോഗ്യ സ്ഥാപനസൗകര്യങ്ങൾ കുറവായതും ആരോഗ്യ സമത്വത്തെ ബാധിക്കും.

സ്വകാര്യമേഖലയിലെ വലിയ ഫീസുകളിൽ പരിധി നിർണയിക്കാൻ സർക്കാർ ഇടപെടേണ്ടതുണ്ട്. യൂസർ ഫീസും സർവീസ് ഫീസുകളും പരസ്യമായി പ്രദർശിപ്പിക്കണം. ആശുപത്രികൾ തമ്മിലുള്ള മത്സരം കൂടുതൽ ഗുണനിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ സേവനങ്ങൾ നല്കുന്നതിലേക്ക് തിരിച്ചുവിടണം. ലാഭകരമല്ലാത്തതുകൊണ്ടുതന്നെ ആരോഗ്യപ്രതിരോധപ്രവർത്തനങ്ങളിലും, പാലിയേറ്റീവ്- റീഹാബിലിറ്റേറ്റീവ് പ്രവർത്തനങ്ങളിലും സ്വകാര്യമേഖല സേവനങ്ങൾ നൽകുന്നില്ല. എന്നാൽ ഗവൺമെന്റിന് ഇത്തരത്തിലുള്ള നിശ്ചിത സേവനങ്ങൾ കൂടി കൊടുക്കാനുള്ള നിർബന്ധിത നയങ്ങൾ ഉണ്ടാക്കാവുന്നതാണ്.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള ഫണ്ട് നീക്കിവെക്കണം. പ്രമേഹവും ജീവിതശൈലീ രോഗങ്ങളും ചികിത്സിക്കുമ്പോൾ അത് തടയാനുള്ള ആഹാരക്രമങ്ങൾക്ക് പ്രോത്സാഹനം നൽകണം. ജങ്ക് ഫുഡുകളുടെ വില്പന കുറയ്ക്കാൻ നടപടി വേണം. വ്യായാമം ചെയ്യാനുള്ള കളിക്കളങ്ങൾ, പാർക്കുകൾ, ഓപ്പൺ ജിമുകൾ എന്നിവ വേണം. ഡെങ്കിപ്പനി ചികിത്സിക്കുമ്പോൾ കൃത്യമായ മാലിന്യ നിർമാർജനമാർഗങ്ങൾ, ഡ്രൈ ഡേ ആചരിക്കൽ എന്നിവക്കും, വയറിളക്കരോഗങ്ങൾ ചികിത്സിക്കുമ്പോൾ അവസാനത്തെ ആൾക്കും സുരക്ഷിതമായ കുടിവെള്ളലഭ്യത, ടോയ്ലറ്റ് സൗകര്യങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കാനുമുള്ള പദ്ധതികൾ വിഭാവനം ചെയ്യണം.

ട്രോമാ കെയർ സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം, റോഡുകളുടെ സുരക്ഷിതത്വം അടിയന്തരമായി ഉറപ്പുവരുത്തണം. റോഡുകൾക്ക് നടപ്പാത നിർബന്ധമാക്കണം. സിഗ്നലുകളും റോഡ് മെയിന്റനൻസും കൃത്യമായി നടപ്പിലാക്കണം. വാഹനങ്ങളുടെ മത്സരഓട്ടം കുറപ്പിക്കുകയും സേഫ് ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുകയും വേണം. കരുതലുള്ള ഒരു ഭരണകൂടം ജനങ്ങളുടെ ജീവനും, സ്വത്തിനും പൂർണ സംരക്ഷണം ഉറപ്പാക്കും.

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വന്ന സ്പെഷ്യലിസ്റ്റ് കമ്പാർട്ടുമെന്റലൈസേഷനും ആരോഗ്യചെലവ് കൂടാൻ ഒരു കാരണമാണ്. പ്രാഥമികതലത്തിൽ തന്നെ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളെ നോക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫാമിലി മെഡിസിൻ പരിശീലനം എം ബി ബി എസ് തലത്തിൽ തന്നെ ഉറപ്പാക്കണം. പ്രോട്ടോകോളനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണം. മരുന്നിന്റെ ഗുണനിലവാരവും, ലഭ്യതയും വർഷത്തിൽ എല്ലാ ദിവസവും ഉറപ്പാക്കേണ്ടതുണ്ട്. മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഇടക്കിടക്കുള്ള അപ്ഡേറ്റ് പരിശീലനങ്ങളോടൊപ്പം എം ബി ബി എസ് മുതൽ അനുകമ്പ വളർത്താനുള്ള പരിശീലനവും നൽകണം. ജനങ്ങളുടെ ആവശ്യങ്ങളും ബുദ്ധിമുട്ടും അറിഞ്ഞു പ്രവർത്തിക്കുന്ന അനുകമ്പയുള്ള സ്ഥാപനങ്ങളും, വ്യവസ്ഥകളും നിലവിൽവരണം.

മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വന്ന സ്പെഷ്യലിസ്റ്റ് കമ്പാർട്ടുമെന്റലൈസേഷനും ആരോഗ്യചെലവ് കൂടാൻ ഒരു കാരണമാണ്. പ്രാഥമികതലത്തിൽ തന്നെ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളെ നോക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫാമിലി മെഡിസിൻ പരിശീലനം എം ബി ബി എസ് തലത്തിൽ തന്നെ ഉറപ്പാക്കണം.
മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വന്ന സ്പെഷ്യലിസ്റ്റ് കമ്പാർട്ടുമെന്റലൈസേഷനും ആരോഗ്യചെലവ് കൂടാൻ ഒരു കാരണമാണ്. പ്രാഥമികതലത്തിൽ തന്നെ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങളെ നോക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഫാമിലി മെഡിസിൻ പരിശീലനം എം ബി ബി എസ് തലത്തിൽ തന്നെ ഉറപ്പാക്കണം.

നടപ്പിലാക്കുന്ന പദ്ധതികൾക്കും മുൻഗണന നൽകേണ്ട പ്രശ്നങ്ങൾക്കും തെളിവുകളുടെ പിൻബലം ഉണ്ടാകണം. കോസ്റ്റ് എഫക്റ്റീവ് പദ്ധതികൾക്ക് രൂപം കൊടുക്കണം. അതിനായുള്ള നീഡ് അസ്സെസ്സ്മെന്റ്, ഓപ്പറേഷനൽ റിസർച്ച്, കൃത്യമായ മേൽനോട്ടം, ഫീഡ്ബാക്ക്, വിശകലനം ചെയ്യൽ എല്ലാം നടത്തണം. സാമ്പത്തികമായി ഫലപ്രദമായതും കൂടുതൽ ഗുണകരമായതുമായ പദ്ധതികളിൽ പണം നിക്ഷേപിക്കണം. വരുമാനത്തേക്കാൾ അധികം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മദ്യം, പുകയില, ജങ്ക് ഫുഡ് തുടങ്ങിയ വസ്തുക്കളുടെ വില്പന നിയന്ത്രിക്കണം.

ഒരു വ്യക്തിക്ക് രോഗം വന്നാൽ അത് ആ വ്യക്തിയുടെയും കുടുംബത്തിന്റെയും പ്രശ്നം മാത്രമായി കണ്ട് അവരുടെ ചുമലിൽ എല്ലാ ഭാരവും വെക്കാതെ, ചികിത്സമൂലം ആ കുടുംബം പട്ടിണിയാകില്ലെന്ന ഉറപ്പു കൊടുക്കാൻ കഴിയുമ്പോഴാണ് സാർവത്രിക ആരോഗ്യപരിരക്ഷ യാഥാർഥ്യമാകുന്നത്. ഇതിനൊപ്പം, രോഗം വരാൻ കാരണമായ മാറ്റാവുന്ന ഘടകങ്ങൾക്കുമേൽ സ്ഥിരമായ ജാഗ്രത ഉണ്ടാകുകയും അത് കുറക്കാനുള്ള ഇടപെടലുകൾ ഉണ്ടാകുകയും വേണം. ഇതിനുതകുന്ന തരത്തിലുള്ള അക്കൗണ്ടബിളായ കംപാഷനേറ്റ് സിസ്റ്റം വികസിപ്പിച്ചെടുക്കണം. അസമത്വങ്ങളുടെ തീരാ ചക്രങ്ങളിലകപ്പെട്ടു കിടക്കുന്നവരെ പുറത്തുകൊണ്ടു വരാൻ അനുയോജ്യമായ ഇടപെടലുകൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുകയും വേണം.

Comments