കോർപറേറ്റുകൾ
വരുമ്പോൾ ദുർബലമാകരുത്,
സർക്കാർ ഹെൽത്ത് സിസ്റ്റം

സർക്കാർ ആരോഗ്യമേഖല ദുർബലാകുന്നത്, കോർപറേറ്റുകളുടെ കടന്നുവരവിന് സഹായകമായ അന്തരീക്ഷമൊരുക്കുകയാണ് ചെയ്യുക. കോർപറേറ്റുകളുടെ വരവു മൂലമുണ്ടാകുന്ന അപകടം സർക്കാർ വേണ്ടത്ര മനസ്സിലാക്കുന്നില്ല- ഡോ. കമ്മാപ്പ കെ.എ എഴുതുന്നു.

ലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ഉഷ ജോസഫ് എന്ന സ്ത്രീയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ ആർട്ടറി ഫോർസെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയത്, സംഭവിക്കാൻ പാടില്ലാത്തതാണ്. അതേസമയം, ഇത് ഒരിക്കലും ആദ്യത്തേതല്ല, അവസാനത്തേതുമായിരിക്കില്ല. കാരണം, മനുഷ്യസഹജമായി വരാവുന്ന എററാണുണ്ടായത്. വണ്ടിയോടിക്കുമ്പോൾ നമ്മൾ ഉറങ്ങിപ്പോയി, അപകടം സംഭവിച്ചു. വണ്ടി ഓടിക്കുമ്പോൾ ഉറങ്ങാൻ പാടില്ല, പക്ഷെ, സംഭവിച്ചുപോയി. ഇതുപോലുള്ള ഹ്യുമൻ എററാണ് ആലപ്പുഴയിൽ സംഭവിച്ചത്.

ഇത്തരം എററുകൾ സംഭവിക്കാതിരിക്കാൻ WHO-യുടെയും സർജൻമാരുടെയും ഗൈനക്കോളജിസ്റ്റുകളുടെയുമെല്ലാം പ്രോട്ടോക്കോളുണ്ട്.

മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ ഓവർ വർക്ക്ഡ് ആണ്. വരിവരിയായി എന്ന മട്ടിൽ കേസുകളുണ്ടാകും.

മേജർ സർജറി ചെയ്യുമ്പോൾ സർജനും അസി. സർജനും പി.ജി. വിദ്യാർത്ഥികളോ ഹൗസ് സർജന്മാരോ ഉണ്ടാകും. പിന്നെ സ്‌ക്രബ് നഴ്‌സും സർക്കുലേറ്റിംഗ് നഴ്സും. സ്ക്രബ് നഴ്സാണ് ശസ്ത്രക്രിയക്കുവേണ്ട സാധനങ്ങൾ ശരിയാക്കിവെച്ച് സർജൻ ചോദിക്കുമ്പോൾ എടുത്തുകൊടുക്കുന്നതും ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചുവെക്കുന്നതും.

ഓരോ സർജറിക്കുമുമ്പും സർജൻ, അതിന്റെ വിവരങ്ങളടങ്ങിയ നോട്ട് തയ്യാറാക്കും. ഉപകരണങ്ങളുടെ എണ്ണം കൃത്യമാണോ എന്ന് സ്‌ക്രബ് നഴ്‌സിനോട് ചോദിച്ചശേഷം, നോട്ടിന്റെ അവസാനം അതും രേഖപ്പെടുത്തും. എണ്ണം കൃത്യമല്ല എന്നാണ് സ്‌ക്രബ് നഴ്‌സിന്റെ മറുപടിയെങ്കിൽ വയർ തുന്നിച്ചേർക്കാൻ പാടില്ല. ശസ്ത്രക്രിയക്കുമുമ്പും ശേഷവും മുഴുവൻ ഉപകരണങ്ങളും എണ്ണി തിട്ടപ്പെടുത്തി എന്നാണ് ആലപ്പുഴയിൽ നടന്ന ശസ്ത്രക്രിയയുടെ രേഖകളിലുള്ളത്. അതുകൊണ്ട് ഇത്തരം സംഭവങ്ങളിലെ പ്രാഥമിക ഉത്തരവാദിത്തം സ്‌ക്രബ് നഴ്‌സിനാണെന്നു പറയാം. അതേസമയം, എല്ലാ ഉത്തരവാദിത്തവും സ്‌ക്രബ് നഴ്‌സിന്റെ തലയിൽ വെക്കുക എന്ന അർഥത്തിൽ ഇതിനെ കാണേണ്ടതുമില്ല. കാരണം, സർജറി കൂട്ടായി ചെയ്യുന്ന പ്രവൃത്തിയാണ്. നൂറു ശതമാനം ശ്രദ്ധയുണ്ടായിരുന്നുവെങ്കിൽ, പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിരുന്നുവെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല.

ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയ ഉഷ ജോസഫ് എക്സ്റേയുമായി. നൂറു ശതമാനം ശ്രദ്ധയുണ്ടായിരുന്നുവെങ്കിൽ, പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിരുന്നുവെങ്കിൽ ഈ ചികിത്സാപ്പിഴവ് സംഭവിക്കുമായിരുന്നില്ല.
ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കിടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയ ഉഷ ജോസഫ് എക്സ്റേയുമായി. നൂറു ശതമാനം ശ്രദ്ധയുണ്ടായിരുന്നുവെങ്കിൽ, പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിരുന്നുവെങ്കിൽ ഈ ചികിത്സാപ്പിഴവ് സംഭവിക്കുമായിരുന്നില്ല.

ഫോറൻസിക് മെഡിസിനിൽ റേ ഇപ്‌സാ ലോക്- ക്വിറ്റർ (Res ipsa loquitur) എന്നൊരു ലാറ്റിൻ വാക്കുണ്ട്. 'The thing speaks for itself' എന്നാണ് അതിന്റെ അർഥം. അതിന് ഉദാഹരണമായി കൊടുത്തിരിക്കുന്ന ഒരു സംഗതി വയറിന്റെ ശസ്ത്രക്രിയയാണ്. വയറ് തുറന്ന് ശസ്ത്രക്രിയ ചെയ്യുമ്പോൾ, എന്തെങ്കിലും സാധനം ഉള്ളിൽ വച്ച് മറക്കുക. ചില ശസ്ത്രക്രിയകൾക്ക് അവയുടേതായ സങ്കീർണതകൾ വരാം എന്നാണ് ഇതിനർഥം. ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിൽ, പ്രത്യേകിച്ച് രണ്ടോ മൂന്നോ സിസേറിയൻ കഴിഞ്ഞ സ്ത്രീയാണെങ്കിൽ, മൂത്രസഞ്ചിക്ക് ദ്വാരമുണ്ടാകാം. അത് ഈ സർജറിയുടെ inborn complication ആണ്.

വയറിനെക്കുറിച്ച് എന്റെ ശസ്ത്രക്രിയാ അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയാം. സർജറിക്കിടെ ബ്ലീഡിംഗ് നിർത്താൻ, രക്തം ഒപ്പിയെടുക്കുന്ന മോപ്പ് എന്ന കട്ടികൂടിയ തുണിക്കഷണം ഉപയോഗിക്കും. ഇത് ബ്ലീഡിംഗ് ഉള്ളിടത്ത് അമർത്തിവെക്കുകയാണ് ചെയ്യുക. മറ്റു കാര്യങ്ങൾ ചെയ്തുകഴിഞ്ഞശേഷമാണ് ഇത് എടുത്തുമാറ്റുക. 28 അടി നീളത്തിൽ ചുരുളായി കിടക്കുന്ന കുടലിലേക്ക് മോപ്പ് കയറിപ്പോയാൽ, വയർ തുറന്നിരിക്കുന്ന അവസ്ഥയിൽ പോലും തപ്പിയെടുക്കാൻ പാടുപെടും. ബ്ലീഡിംഗുള്ള രക്തക്കുഴൽ പിടിക്കാനുപയോഗിക്കുന്നതാണ് ആർട്ടെറി ഫോർസെപ്‌സ്. മുകളിലുള്ള ലൈറ്റിന്റെ റിഫ്‌ളക്ഷനിൽ ഇതുപോലുള്ള സ്റ്റീൽ ഉപകരണങ്ങൾ കൃത്യമായി കാണണമെന്നില്ല. ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് നമ്മൾ ഇരട്ടി മുൻകരുതലെടുക്കുകയാണ് ചെയ്യാറ്.

പുതുതായി തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ സൗകര്യങ്ങളില്ല. പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് പത്തു വർഷമായി, ഇപ്പോഴും ആശുപത്രി പൂർണ സജ്ജമായിട്ടില്ല. പ്രസവമൊക്കെ പഴയ ജില്ലാ ആശുപത്രിയിലാണ് നടക്കുന്നത്.

ഞങ്ങളുടെ ആശുപത്രിയിൽ സർജറിയ്ക്ക് രണ്ടു കാര്യങ്ങൾ ചെയ്യാറുണ്ട്. സർജറി തുടങ്ങുന്നതിനുമുമ്പ് രോഗിയുടെ പേര്, ശസ്ത്രക്രിയയുടെ വിവരങ്ങൾ, അതിനാവശ്യമായ ഉപകരണങ്ങൾ എന്നിവ എഴുതിതയാറാക്കിവക്കും. ഉപകരണങ്ങളുടെ എണ്ണം കൃത്യമായി എഴുതിവെക്കും. ശസ്ത്രക്രിയ കഴിഞ്ഞ്, വയർ തുന്നിച്ചേർക്കുന്നതിനുമുമ്പ്, സ്‌ക്രബ് നഴ്‌സ് വീണ്ടും ഉപകരണങ്ങളുടെ എണ്ണം പറയും, സർക്കുലേറ്ററി നഴ്‌സ് അത് എഴുതിവെക്കും. അതിൽ ഡോക്ടറും നഴ്‌സും ഒപ്പിടും. ഇതാണ് പ്രോട്ടോക്കോൾ അനുസരിച്ച് ചെയ്യേണ്ടത്. പക്ഷെ, മെഡിക്കൽ കോളേജുകളിലും മറ്റും ജീവനക്കാരുടെ ക്ഷാമമുണ്ടാകുമ്പോൾ കോംപ്രമൈസ് വേണ്ടിവരും. ആലപ്പുഴയിലെ സംഭവം കോവിഡ് സമയത്താണ് നടന്നത്. അന്ന് എല്ലായിടത്തും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ക്ഷാമമുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും സംഭവിച്ച ചികിത്സാപ്പിഴവിന് ന്യായീകരണമല്ല.

മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാർ ഓവർ വർക്ക്ഡ് ആണ്. വരിവരിയായി എന്ന മട്ടിൽ കേസുകളുണ്ടാകും. അത്തരം സാഹചര്യത്തിൽ പ്രധാന സർജൻ, ശസ്ത്രക്രിയയുടെ പ്രധാന ഭാഗം പൂർത്തിയാക്കിയശേഷം തൊട്ടടുത്ത മേശയിൽ അനസ്തീഷ്യ കൊടുത്ത് റെഡിയായിരിക്കുന്ന രോഗിയുടെ അടുത്തേക്ക് പോകും. ബാക്കി ചെയ്യുന്നത് ജൂനിയർമാരാകും. മെഡിക്കൽ കോളേജുകളിൽ ഇങ്ങനെ ചെയ്യേണ്ടിവരാറുണ്ട്.

നമ്മുടെ ആശുപത്രികൾക്ക് നല്ല കെട്ടിടങ്ങളും ഉപകരണങ്ങളുമെല്ലാമുണ്ട്. പക്ഷെ, മനുഷ്യവിഭവശേഷിയില്ല. അറുപതുകളിലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും.
നമ്മുടെ ആശുപത്രികൾക്ക് നല്ല കെട്ടിടങ്ങളും ഉപകരണങ്ങളുമെല്ലാമുണ്ട്. പക്ഷെ, മനുഷ്യവിഭവശേഷിയില്ല. അറുപതുകളിലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും.

ഇത്തരം പ്രശ്നങ്ങൾ കൂടി കണക്കിലെടുത്താൽ സർക്കാർ ഹെൽത്ത് സംവിധാനത്തിലെ സിസ്റ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം തന്നെയാണിത്. സർക്കാർ ഹെൽത്ത് സംവിധാനത്തിലെ ഇൻഫ്രാസ്ട്രക്ചർ, മുപ്പതു കൊല്ലം മുമ്പത്തെ അപേക്ഷിച്ച് നോക്കിയാൽ, വളരെ അഡ്വാൻസ്ഡ് ആണ്. നല്ല കെട്ടിടങ്ങളും ഉപകരണങ്ങളുമെല്ലാമുണ്ട്. പക്ഷെ, മനുഷ്യവിഭവശേഷിയില്ല. അറുപതുകളിലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും. പുതുതായി തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ സൗകര്യങ്ങളില്ല. പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് പത്തു വർഷമായി, ഇപ്പോഴും ആശുപത്രി പൂർണ സജ്ജമായിട്ടില്ല. പ്രസവമൊക്കെ പഴയ ജില്ലാ ആശുപത്രിയിലാണ് നടക്കുന്നത്. കേരളത്തിൽ 14 മെഡിക്കൽ കോളേജുകളുണ്ടായെങ്കിലും ജീവനക്കാരെ അഡ്ജസ്റ്റ് ചെയ്താണ് അങ്ങോട്ടുമിങ്ങോട്ടും നിയമിക്കുന്നത്. നിയമനങ്ങൾക്ക് സർക്കാറിന് സാമ്പത്തിക പരിമിതികളുണ്ടാകാം. എന്തായാലും, ഇതെല്ലാം ചെന്നെത്തുന്നത് ഇതുപോലുള്ള ചികിത്സാപ്പിഴവുകളിലാണ് എന്നുമാത്രം.

മെഡിക്കൽ കോളേജുകളിൽ വൈദ്യസേവനവുമായി ബന്ധപ്പെട്ട് പലതരം ഓഡിറ്റുകളുണ്ട്. മോർട്ടാലിറ്റി ഓഡിറ്റും​ മോർട്ടാലിറ്റി കോൺഫറൻസുമെല്ലാമുണ്ട്. അതിസങ്കീർണമായ സർജറികളെക്കുറിച്ച് ചർച്ച ചെയ്ത് അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിച്ച് സെൽഫ് ഇംപ്രൂവ്‌മെന്റിനുള്ള സാധ്യതകൾ ആരായും. മരിച്ചുപോകുന്നവരുടെ വിഷയം ചർച്ച ചെയ്യുന്നതാണ് മോർട്ടാലിറ്റി കോൺഫറൻസ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്നതുപോലൊരു സംഭവമുണ്ടാകുമ്പോൾ ഉടൻ ചെയ്യേണ്ട ഒരു കാര്യമുണ്ട്. മെഡിക്കൽ കോളേജിലെയും ഹെൽത്ത് സർവീസിലെയും സീനിയറായ സർജന്മാരുടെ കമ്മിറ്റിയുണ്ടാക്കി എല്ലാ മെഡിക്കൽ കോളേജുകളിലും ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടികളെടുക്കണം. മെഡിക്കൽ കോളേജുകളിൽ സർക്കുലേറ്റിംഗ് നഴ്‌സ് ഉണ്ടോ, പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തണം. നഴ്‌സുമാരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയാൽ കൂട്ടുകയല്ലാതെ മറ്റു വഴികളില്ല.

ഇത്തരം സെൽഫ് ഇംപ്രൂവ്മെന്റ് സംവിധാനങ്ങ​ൾക്ക് ഹെൽത്ത് സിസ്റ്റത്തെ നവീകരിക്കുന്നതിൽ പ്രധാന പങ്കുണ്ട്. ഒരു ഉദാഹരണം പറയാം.

ഗൈനക്കോളജി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ വിപുലമായ രജിസ്റ്ററുണ്ട്. കേരളത്തിൽ മാതൃമരണങ്ങൾ കുറച്ചുകൊണ്ടുവരുന്നതിൽ ഇതും പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഒരു ലക്ഷം പ്രസവങ്ങളിൽ മരിക്കുന്ന സ്ത്രീകളുടെ എണ്ണമാണ് മാതൃമരണനിരക്ക്. ആരോഗ്യസൂചികകളിലെ ഏറ്റവും മികച്ച സൂചികകളിൽ ഒന്നാണിത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് മാതൃമരണനിരക്ക് 2000 ആയിരുന്നു. അത് കുറഞ്ഞ് ഇപ്പോൾ നൂറിനടുത്തെത്തി. കേരളത്തിൽ, 2000-ആയപ്പോഴേക്കും 70 വരെയെത്തി.

കേരളത്തിലെ ഗൈനക്കോളജിസ്റ്റുകളുടെ അസോസിയേഷനായ Kerala Federation of Obstetrics & Gynaecology (K-FOG)-യുടെ ആഭിമുഖ്യത്തിൽ, അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഡോ. വി.പി. പൈലിയുടെ മുൻകൈയിൽ, സർക്കാറുമായി ചേർന്ന് ഒരു പദ്ധതി തയ്യാറാക്കി; Confidential review into meternal death- CRMD. കേരളത്തിൽ നടക്കുന്ന എല്ലാ മാതൃമരണങ്ങളും വിശദമായി പഠിക്കുക. ഈ മരണങ്ങൾ തടയാൻ പറ്റുമായിരുന്നുവോ എന്ന് കാറ്റഗറൈസ് ചെയ്തു. അപ്പോഴാണ് അതുവരെ പിന്തുടർന്നിരുന്ന പല കാര്യങ്ങളും മരണത്തിനു കാരണമാകുന്നുണ്ട് എന്ന് കണ്ടെത്തിയത്. തുടർന്ന് അവ മെച്ചപ്പെടുത്താൻ തുടങ്ങി. ഇതേതുടർന്ന് കേരളത്തിലെ മാതൃമരണനിരക്ക് 2023-ൽ 19 വരെ എത്തി. ഇപ്പോൾ കേരളത്തിലെ മാതൃമരണനിരക്ക് അമേരിക്കയുടേതിന് തുല്യമാണ്. (ഇപ്പോൾ മാതൃമരണനിരക്ക് 32 ആയി കൂടിയിട്ടുണ്ട്. അതിന് ഒരു കാരണമുണ്ട്. മാതൃമരണനിരക്കിന്റെ കുറവ് പരമാവധിയിലെത്തിക്കഴിഞ്ഞു. അതായത്, മരണത്തിനിടയാക്കുന്ന കാരണങ്ങളെല്ലാം ഇല്ലാതാക്കാനായി. മുൻകൂട്ടി കാണാനാകാത്ത ചില പ്രശ്‌നങ്ങളാണ് അവശേഷിക്കുന്നത്. ചികിത്സയില്ലാത്ത Amniotic fluid embolism (AFE) പോലുള്ള ചില സങ്കീർണതകൾ, ആത്മഹത്യ തുടങ്ങിയവ. പ്രസവങ്ങളുടെ എണ്ണം കേരളത്തിൽ കുറഞ്ഞുവരികയുമാണ്. പത്തു വർഷം കൊണ്ട് 40 ശതമാനമാണ് കുറഞ്ഞത്. അതായത്, മാതൃമരണം കൂടുകയല്ല യഥാർഥത്തിലുണ്ടായത്. അടിസ്ഥാന കണക്കുകളിൽ വന്ന മാറ്റത്തെതുടർന്ന് അനുപാതത്തിലുണ്ടായ വ്യത്യാസമാണിത്).

 ഡോ. വി.പി. പൈലി. മാതൃമരണങ്ങളെക്കുറിച്ച് പഠിക്കാൻ ഡോ. പൈലിയുടെ മു​ൻകൈയിലാണ് Confidential review into meternal death- CRMD എന്ന പദ്ധതി തയ്യാറാക്കിയത്.
ഡോ. വി.പി. പൈലി. മാതൃമരണങ്ങളെക്കുറിച്ച് പഠിക്കാൻ ഡോ. പൈലിയുടെ മു​ൻകൈയിലാണ് Confidential review into meternal death- CRMD എന്ന പദ്ധതി തയ്യാറാക്കിയത്.

ഇത്തരം ചികിത്സാപ്പിഴവുകളെ വേറൊരു രീതിയിലാണ് ഞാൻ കാണുന്നത്. ആരോഗ്യമേഖലയിലേക്കുള്ള കോർപറേറ്റുകളുടെ കടന്നുവരവിനെ ഏറെ ആകുലതയോടെ കാണുന്ന ഒരാളാണ് ഞാൻ. ഇത്തരമൊരു സന്ദർഭത്തിൽ സർക്കാർ ആശുപത്രികളുടെ വിശ്വാസ്യത പടേ ഇല്ലാതാകുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. കേരളത്തിൽ പോലും മിഡിൽ ക്ലാസും അതിനുതാഴെയുള്ളവരും സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ഇതാണ് അവസ്ഥ എന്ന് സാധാരണക്കാർ കരുതിയാൽ അതിന്റെ ഗുണഭോക്താക്കൾ സ്വാഭാവികമായും ആരാണ് എന്നത് വ്യക്തമല്ലേ?

സർക്കാർ സിസ്റ്റം ദുർബലാകുന്നത്, കോർപറേറ്റുകളുടെ കടന്നുവരവിന് സഹായകമായ അന്തരീക്ഷമൊരുക്കുകയാണ് ചെയ്യുക. കോർപറേറ്റുകളുടെ വരവു മൂലമുണ്ടാകുന്ന അപകടം സർക്കാർ വേണ്ടത്ര മനസ്സിലാക്കുന്നില്ല. ഹെൽത്ത് ടൂറിസമൊക്കെ ഉണ്ടാകില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ശരിയാണ്, അത്തരം വരുമാനങ്ങളൊക്കെ നല്ലതാണ്. കേരളത്തിൽ അതിന് നല്ല സ്‌കോപ്പുമുണ്ട്. എന്നാൽ, സാധാരണക്കാരുടെ ചികിത്സ മുടക്കുന്ന തരത്തിലാകരുത് അത്.

കോർപറേറ്റുകളുടെ കടന്നുവരവിന് അനുകൂല സാഹചര്യമൊരുക്കുന്ന മറ്റൊരു ഘടകമാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമം (Kerala Clinical Establishments -Registration and Regulation- Act, 2018). ഇത് പൂർണാർത്ഥത്തിൽ നടപ്പാക്കിയാൽ ഇപ്പോൾ കേരളത്തിലുള്ള ചെറുകിട സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും പൂട്ടിപ്പോകും.

സ്വകാര്യ ചെറുകിട ആ​ശുപത്രികൾ പൂട്ടിപ്പോയത് സർക്കാർ ആശുപത്രികൾ മെച്ചപ്പെട്ടതുകൊണ്ടാണ് എന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ എങ്ങനെയാണ് ബ്ലാക്ക് സ്‌റ്റോൺ പോലുള്ള ഇൻവെസ്റ്റ്‌മെന്റ് കമ്പനികൾക്ക് കേരളത്തിലേക്ക് വരാനാകുന്നത് എന്ന് തിരിച്ചും ചോദിക്കാം.

നിയമത്തിലെ ഏറ്റവും പ്രധാന വ്യവസ്ഥകളിലൊന്ന്, ആശുപത്രിയിൽ വരുന്ന എമർജൻസി രോഗികളെ നിർബന്ധമായും പരിശോധിച്ചിരിക്കണം എന്നതാണ്. അത് നല്ല കാര്യമാണ്. എന്നാൽ, ഇതിനിടയിൽ മറ്റൊരു ​​ക്ലോസുണ്ട്; ഈ രോഗിയെ സ്‌റ്റെബിലൈസ് ചെയ്യണം. സ്‌റ്റെബിലൈസ് ചെയ്യലും ഫസ്റ്റ് എയ്ഡ് കൊടുക്കലും രണ്ടാണ്. ഫസ്റ്റ് എയ്ഡ് കൊടുത്ത് സമീപ ആശുപത്രിയിലെത്തിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ സ്‌റ്റെബിലൈസ് ആണ് പ്രശ്‌നം. ബൈക്കിൽനിന്ന് വീണ് തല പൊട്ടി അബോധാവസ്ഥയിലായ ഒരാളെ സ്‌റ്റെബിലൈസ് ചെയ്യാൻ ആദ്യം ചെയ്യേണ്ടത് വെന്റിലേറ്ററിലേക്ക് മാറ്റുക എന്നതാണ്. എന്നിട്ടേ ബാക്കി ടെസ്റ്റുകൾ ചെയ്യാനാകൂ. ചെറിയ ആശുപത്രികളിൽ കാഷ്വാലിറ്റിയിൽ വെന്റിലേറ്റർ സൗകര്യം വേണം. അത് പ്രവർത്തിപ്പിക്കാൻ ഡോക്ടറും നഴ്‌സും വേണം. കേരളത്തിലെ എത്ര ചെറുകിട സ്വകാര്യ ആശുപത്രികളിൽ ഈ സൗകര്യമുണ്ട്? ഇവയിൽ 90 ശതമാനവും നടന്നുപോകുന്നത് നഴ്‌സിങ് കൗൺസിൽ അംഗത്വമുള്ള നഴ്‌സുമാരെക്കൊണ്ടല്ല. ചെറുകിട സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയ നഴ്സുമാരും ലാബ് ടെക്നീഷ്യന്മാരുമാണ് ഇവിടെ ജോലി​ ചെയ്യുന്നത്. ചെറുകിട സ്വകാര്യ ആശുപത്രികൾ, കുറച്ച് ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജോലി കിട്ടുന്ന, ചുറ്റുവട്ടത്തുള്ളവർക്ക് ചുരുങ്ങിയ ചെലവിൽ ചികിത്സ കിട്ടുന്ന സംവിധാനമെന്നതിലുപരി, വൻകിട ബിസിനസല്ല. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമപ്രകാരം 6 ബെഡിന് ഉയർന്ന മികച്ച പരിശീലനം കിട്ടിയ നേഴ്സിനെയും ടെക്നീഷ്യന്മാരെയും നിയമിക്കാൻ എത്ര ചെറിയ - ഇടത്തരം (small/medium) ആശുപത്രികൾക്ക് കഴിയും?

ഈ നിയമത്തിലെ മറ്റൊരു ജനാധിപത്യവിരുദ്ധമായ കാര്യം, ഇതിനെതിരെ നിങ്ങൾക്ക് കോടതിയിൽ പോകാനാകില്ല എന്നതാണ്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് കൗൺസിൽ എന്ന സംവിധാനമുണ്ട്. അതിന് ഉദ്യോഗസ്ഥരടങ്ങിയ അപ്പലേറ്റ് ബോഡിയുണ്ട്. അതിനപ്പുറത്തേക്ക് കോടതിയിൽ പോകാനാകില്ല.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമം അനുസരിച്ച് ചെറിയ ആശുപത്രികളിൽ കാഷ്വാലിറ്റിയിൽ വെന്റിലേറ്റർ സൗകര്യം വേണം. അത് പ്രവർത്തിപ്പിക്കാൻ ഡോക്ടറും നഴ്‌സും വേണം. കേരളത്തിലെ എത്ര ചെറുകിട സ്വകാര്യ ആശുപത്രികളിൽ ഈ സൗകര്യമുണ്ട്?
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമം അനുസരിച്ച് ചെറിയ ആശുപത്രികളിൽ കാഷ്വാലിറ്റിയിൽ വെന്റിലേറ്റർ സൗകര്യം വേണം. അത് പ്രവർത്തിപ്പിക്കാൻ ഡോക്ടറും നഴ്‌സും വേണം. കേരളത്തിലെ എത്ര ചെറുകിട സ്വകാര്യ ആശുപത്രികളിൽ ഈ സൗകര്യമുണ്ട്?

ഗുണനിലവാരം മെച്ചപ്പെടുത്താനാണ് നിയമം കൊണ്ടുവരുന്നത് എന്നാണ് സർക്കാർ പറയുന്നത്. ഇന്ത്യയിൽ ഏറ്റവും മികച്ച ആരോഗ്യ സൂചികയുള്ളത് കേരളത്തിലാണ് എന്ന് നാം അഭിമാനിക്കാറുണ്ട്. അത് എങ്ങനെയാണ് ഉണ്ടായത്? അതിൽ ചെറുകിട സ്വകാര്യ ആശുപത്രികൾക്കും പങ്കില്ലേ? അത്ര മോശം ക്വാളിറ്റിയാണ് നിലവിൽ ഉണ്ടായിരുന്നത് എങ്കിൽ കേരളത്തിന് ഒന്നാം സ്ഥാനം ഉണ്ടാകുമായിരുന്നുവോ? അതുകൊണ്ട്, ചെറുകിടക്കാരെ ദ്രോഹിക്കുന്ന തരത്തിലുള്ള ‘ക്വാളിറ്റി ഇംപ്രൂവ്‌മെന്റ്’ വേണോ എന്നതാണ് ചോദ്യം.

സ്വകാര്യ ചെറുകിട ആ​ശുപത്രികൾ പൂട്ടിപ്പോയത് സർക്കാർ ആശുപത്രികൾ മെച്ചപ്പെട്ടതുകൊണ്ടാണ് എന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ എങ്ങനെയാണ് ബ്ലാക്ക് സ്‌റ്റോൺ (Black Stone) പോലുള്ള ഇൻവെസ്റ്റ്‌മെന്റ് കമ്പനികൾക്ക് കേരളത്തിലേക്ക് വരാനാകുന്നത് എന്ന് തിരിച്ചും ചോദിക്കാം. ബ്ലാക്ക് സ്റ്റോൺ കമ്പനിയുടെ ആസ്തി ഇന്ത്യയുടെ ഒരു വർഷത്തെ ജി.ഡി.പിയെക്കാൾ കൂടുതലാണ്. അതിനർത്ഥം കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും വേണ്ടിവന്നാൽ വിലയ്ക്കുവാങ്ങാൻ കെല്പുണ്ട് എന്നർത്ഥം. അതുകൊണ്ട്, സ്വകാര്യ ആശുപത്രികൾ പൂട്ടാൻ നിർബന്ധിതമാകുന്നത്, സർക്കാർ ആശുപത്രികൾ മെച്ചപ്പെട്ടതുകൊണ്ടുമാത്രമല്ല. പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ രജിസ്‌ട്രേഷൻ തുടങ്ങി നിരവധി സ്റ്റാറ്റൂട്ടറി നിയമങ്ങൾ ഇപ്പോൾ തന്നെയുണ്ട്. കൂടാതെ, വൻകിട ആശുപത്രികളുടെ സാറ്റലൈറ്റ് ക്ലിനിക്കുകൾ വ്യാപകമായി. കഴിഞ്ഞ പത്തു വർഷങ്ങളിൽ ആശുപത്രികൾക്കുനേരെയുള്ള അക്രമങ്ങൾ വർധിച്ചിട്ടുണ്ട്. ക്ലിനിക്കുകൾ വിറ്റ് കോർപറേറ്റ് ആശുപത്രികളിൽ ജോലിക്കുപോയ നിരവധി ഡോക്ടർമാരെ എനിക്കറിയാം.

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ ഒന്നാണ് എൻേറത്. ഇവിടെ സാധാരണ പ്രസവത്തിന് പരമാവധി 30,000 രൂപയാണ് ചെലവാകുക. ഇതേ പ്രസവത്തിന് ഒന്നേമുക്കാൽ ലക്ഷം രൂപ ഈടാക്കുന്ന കോർപറേറ്റ് ആശുപത്രി 30 കിലോമീറ്ററിനുള്ളിലുണ്ട്.

ചെറുകിട ആശുപത്രികൾ ഇല്ലാതാകുന്നത് സാധാരണക്കാരുടെ ചികിത്സാച്ചെലവ് വർധിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന സ്വകാര്യ ആശുപത്രികളിൽ ഒന്നാണ് എൻേറത്. ഇവിടെ സാധാരണ പ്രസവത്തിന് പരമാവധി 30,000 രൂപയാണ് ചെലവാകുക. ഇതേ പ്രസവത്തിന് ഒന്നേമുക്കാൽ ലക്ഷം രൂപ ഈടാക്കുന്ന കോർപറേറ്റ് ആശുപത്രി 30 കിലോമീറ്ററിനുള്ളിലുണ്ട്.

കോർപറേറ്റുകൾ വരട്ടെ എന്നാണ് എന്റെ അഭിപ്രായം. ആരോഗ്യമേഖലയിലെ ചെലവേറിയ പല സംവിധാനങ്ങൾക്കും ഇത്തരം ഇൻവെസ്റ്റ്മെന്റുകൾ സഹായകമാകുമെങ്കിലോ?. ഉദാഹരണം പെറ്റ് സ്‌കാൻ. വിരലിലെണ്ണാവുന്നിടത്തേ കേരളത്തിൽ പെറ്റ് സ്‌കാൻ സൗകര്യമുള്ളൂ. സർക്കാർ മേഖലയിൽ ആർ.സി.സിയിലേ ഉള്ളൂ എന്നാണ് തോന്നുന്നത്. ഇത്തരം ഇൻവെസ്റ്റുമെന്റുകളിലൂടെ ഇത്തരം സംവിധാനങ്ങളുണ്ടാകും. അത് പുറത്തുള്ളവർക്കുകൂടി ഉപയോഗപ്പെടുത്താമല്ലോ. കൂടാതെ, JCI അക്രഡിറ്റേഷൻ (Joint Commission International Accreditation) പോലുള്ള അന്താരാഷ്ട്ര അക്രഡിറ്റേഷനെല്ലാം വരും.

ബ്ലാക്ക് സ്റ്റോൺ കമ്പനിയുടെ ആസ്തി ഇന്ത്യയുടെ ഒരു വർഷത്തെ ജി.ഡി.പിയെക്കാൾ കൂടുതലാണ്. അതിനർത്ഥം കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും വേണ്ടിവന്നാൽ വിലയ്ക്കുവാങ്ങാൻ കെല്പുണ്ട് എന്നർത്ഥം.
ബ്ലാക്ക് സ്റ്റോൺ കമ്പനിയുടെ ആസ്തി ഇന്ത്യയുടെ ഒരു വർഷത്തെ ജി.ഡി.പിയെക്കാൾ കൂടുതലാണ്. അതിനർത്ഥം കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും വേണ്ടിവന്നാൽ വിലയ്ക്കുവാങ്ങാൻ കെല്പുണ്ട് എന്നർത്ഥം.

സർക്കാർ മേഖല കോർപറേറ്റുകളോട് മത്സരിക്കാൻ പോകേണ്ടതില്ല. മെഡിക്കൽ കോളേജുകളിലടക്കം, ഗവ. സെക്ടറിൽ മാൻപവർ കൂട്ടുകയാണ് വേണ്ടത്. ഇപ്പോൾ തന്നെ ഫാമിലി- കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ വൈകുന്നേരങ്ങളിൽ ഒ.പിയുണ്ട്. കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിച്ചാണ് ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. അതിൽ ഒരു ചൂഷണം കൂടിയുണ്ട്, അർഹമായ വേതനം ഇവർക്ക് കിട്ടുന്നില്ല. കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ച്, സർക്കാർ സംവിധാനം പെർഫെക്റ്റ് ആക്കുകയാണ് വേണ്ടത്.

കേരളത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചർച്ച ചെയ്യുന്ന ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 180 (2024 മെയ് 23) വീണ്ടും വായിക്കാം

Comments