ക്രൂയിസ് കപ്പലിലെ
ഹാന്റാ വൈറസും
കടൽഭീതിയും

എം.വി ഹോൺഡിയസ് എന്ന ഡച്ച് കപ്പലിലെ മൂന്ന് യാത്രക്കാർ ഹാന്റ വൈറസ് ബാധിച്ച് മരിക്കുകയും അഞ്ച് യാത്രക്കാരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ലോകം ഈ രോഗത്തെക്കുറിച്ചുള്ള ആശങ്കയിലാണ്. ഈ രോഗത്തെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും എഴുതുന്നു ഡോ. ജയകൃഷ്ണൻ ടി.

പാൻഡമിക്കളുടെ ചരിത്രത്തിൽ രോഗാണുക്കളെയും രോഗവാഹകരേയും വൻകരകളിൽനിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും കപ്പലുകൾക്ക് വലിയ പങ്കുണ്ട്. വൈദ്യശാസ്ത്രത്തിൽ ക്വാറന്റയിൻ എന്ന പദാവലി ഉണ്ടായത് 14-ാം നൂറ്റാണ്ടിൽ പ്ലേഗ്ബാധയുണ്ടായ കപ്പലുകൾ വെനീസിൻ്റെ തീരത്ത് 40 ദിവസം അകറ്റിനിർത്തിയതിൽ നിന്നാണ്.

കോവിഡ് കാലത്ത് ഡയമൻഡ് പ്രിൻസ് കപ്പലിൽ ഔട്ട്ബ്രേയ്ക്കുണ്ടായി യാത്രക്കാർ കരകാണാതെ നടുകടലിൽ മരിച്ചത് സമീപകാലഓർമ്മകളിൽ നിന്ന് മാഞ്ഞുപോയിട്ടില്ല

അത് ലാൻ്റിക്ക് സമുദ്രത്തിൽ കാനറി ദ്വീപസമൂഹത്തിനടുത്ത് നങ്കുരമിടാൻ കാത്തുനിൽക്കുന്ന ഡയമണ്ട് പ്രിൻസ് ഡച്ച് കമ്പനിയുടെ എം.വി ഹോൺഡിയസ് എന്ന ക്രൂയിസ് കപ്പൽ ഇപ്പോൾ ‘പൻഡോരയുടെ പേടകം’ പോലെ ലോകമാകെ വാർത്തകളിൽ ഇടംപിടിച്ചിരിക്കയാണ്.

ഏപ്രിൽ ഒന്നിന് അർജൻ്റീനയുടെ തെക്കേ അറ്റത്തുനിന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള 146- ഓളം യാത്രക്കാരുമായി പുറപ്പെട്ട കപ്പലിൽ ഏപ്രിൽ 11 ന് ഒരു ഡച്ച് പൗരൻ മരിച്ചു. 26- ന് അയാളുടെ മൃതദേഹമുമായി കപ്പലിൽനിന്ന് പുറത്തിറങ്ങിയ ഭാര്യ യാത്രാമധ്യേ മരിച്ചു. 27- ന് കപ്പലിലെ ബ്രിട്ടീഷ്കാരനായ ഒരു യാത്രക്കാരനും സമാന ലക്ഷണങ്ങൾ വന്നപ്പോഴാണ് കരക്കടുപ്പിച്ച് ആശുപത്രിയിലെത്തിച്ച്, രോഗം ഹാൻ്റാ വൈറസ് ആണെന്ന് തിരിച്ചറിഞ്ഞത്.

ഒരാഴ്ചക്കുള്ളിൽ, മെയ് രണ്ടിന് കപ്പലിൽ മരിച്ച ജർമ്മൻകാരനും ഹാൻ്റാ വൈറസ് രോഗം സ്ഥിരീകരിച്ചു. അങ്ങനെ മൂന്ന് മരണങ്ങളും സ്ഥീരികരിച്ച അഞ്ചും സംശയിക്കുന്ന എട്ടും രോഗികളുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. ഇതിനിടയിൽ കപ്പലിൽനിന്നിറങ്ങിയ 23 ഓളം യാത്രികർ അമേരിക്ക, യു.കെ, തായ് വാൻ, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് തിരിച്ചുപോയിട്ടുമുണ്ട്. ഇത് അവിടങ്ങളിൽ വേവലാതികളുമുണ്ടാക്കിയിട്ടുണ്ട്.

ഒരാഴ്ചക്കുള്ളിൽ, മെയ് രണ്ടിന് കപ്പലിൽ മരിച്ച ജർമ്മൻകാരനും ഹാൻ്റാ വൈറസ് രോഗം സ്ഥിരീകരിച്ചു. അങ്ങനെ മൂന്ന് മരണങ്ങളും സ്ഥീരികരിച്ച അഞ്ചും സംശയിക്കുന്ന എട്ടും രോഗികളുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം.
ഒരാഴ്ചക്കുള്ളിൽ, മെയ് രണ്ടിന് കപ്പലിൽ മരിച്ച ജർമ്മൻകാരനും ഹാൻ്റാ വൈറസ് രോഗം സ്ഥിരീകരിച്ചു. അങ്ങനെ മൂന്ന് മരണങ്ങളും സ്ഥീരികരിച്ച അഞ്ചും സംശയിക്കുന്ന എട്ടും രോഗികളുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം.

എന്താണ് ഹാൻ്റാ വൈറസ് രോഗം

ജന്തുജന്യരോഗമായ ഹാൻ്റാ വൈറസ് രോഗം മാരകമാണെങ്കിലും വിരളമായേ മനുഷ്യരിൽ റിപ്പോർട്ട് ​ചെയ്യപ്പെടാറുള്ളൂ. ഇതുവരെ കണ്ടെത്തിയ 50 തരത്തിൽപ്പെട്ട ഹാൻ്റാ വൈറസുകളിൽ മിക്കതും കരണ്ട് തിന്നുന്ന (Rodents) ജന്തുക്കളെ ബാധിക്കുന്നതും ചിലതുമാത്രം മനുഷ്യരെ ബാധിക്കുന്നതുമാണ്. ജന്തുക്കളിൽ ഇതിൻ്റെ പ്രധാന വാഹകർ വിവിധതരം എലികളാണ് (വരയൻ എലികൾ, മാൻഎലികൾ). അവയിൽനിന്നാണ് വിരളമായി മനുഷൃരിലെത്തുന്നത്.

മനുഷൃരിലെ ഹാൻ്റാ വൈറസ് ബാധ

മനുഷ്യരിലെ രോഗബാധ പ്രധാനമായും ദക്ഷിണ അമേരിക്കയിലും യൂറോപ്പിലും ഏഷ്യൻ രാജ്യങ്ങളായ ചൈനയിലും കൊറിയയിലും ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

1950- ൽ കൊറിയൻ യുദ്ധസമയത്ത് യു.എൻ ട്രൂപ്പിലുള്ള 3000 പേരെ ബാധിച്ചതാണ് തിരിച്ചറിയപ്പെട്ട ആദ്യത്തെ രോഗപ്പകർച്ച. 1993- ൽ അമേരിക്കയിലെ 4 കോർണർ റീജിയനിലും പകർച്ചവ്യാധിയുണ്ടായി.

1978- ലാണ് ഈ വൈറസിനെ കൊറിയയിലെ ഹാൻ്റാ നദിതീരത്തുനിന്ന് തിരിച്ചറിഞ്ഞത്. ഹാൻ്റാ വൈറസ് ബാധകളിൽ അമേരിക്കൻ പ്രദേശത്തുണ്ടാകുന്നവ പൊതുവെ ഹൃദയത്തേയും ശ്വാസകോശങ്ങളേയും ബാധിക്കുന്ന രോഗ ലക്ഷണങ്ങളുള്ളതും 50%ലധികം മരണസാധ്യത ഉള്ളതുമാണ്. ജന്തുക്കളിൽനിന്ന് പകർന്നുകിട്ടുന്ന ഇവ മനുഷ്യരിൽനിന്ന് മറ്റൊരാളിലേക്കും പടരാൻ സാധ്യതയുള്ളവയാണ്.

ഏഷ്യയിലും യൂറോപ്പിലും ഉണ്ടാകുന്ന മനുഷ്യരിലെ രോഗബാധ പ്രധാനമായും വൃക്കകളേയും രക്തക്കുഴലുകളയും ബാധിക്കുന്നതും 15%ത്തോളം മരണസാധ്യതഉളളതുമാണ്. ഇവ മനുഷ്യരിൽനിന്ന് മറ്റൊരാളിലേക്ക് പകരാൻ സാധ്യത ഇല്ലാത്തവയാണ്.

ഇപ്പോൾ കപ്പലിലുള്ള രോഗബാധ ദക്ഷിണ അമേരിക്കയിൽ അർജൻ്റീനയിൽ വ്യാപനമുള്ള ആൻഡിസ് വർഗ്ഗത്തിൽപ്പെട്ട ഹാൻ്റാ വൈറസ് ആണെന്നും ഇവയ്ക്ക് മനുഷ്യരിൽ ശാരീരിക സാമീപ്യത്തിലൂടെ പകരാൻ കഴിയുമെന്നും ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിലെ സ്ഥിതി

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽനിന്നും ജന്തുക്കളിൽ വിവിധ ഹാൻ്റാ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്.

2008- ൽ വെല്ലൂരിൽ നടത്തിയ പഠനത്തിൽ വൃക്ക രോഗികളിലും എലികളെ ഭക്ഷണമാക്കുന്ന ഇരുള ഗോത്രവർഗ്ഗക്കാരിലും ഹാൻ്റാ വൈറസുകൾക്കെതിരെ ആൻ്റിബോഡികൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗപകർച്ച

ഹാൻ്റാ വൈറസ് രോഗബാധിതരായ എലികളിൽനിന്ന് നേരിട്ടോ അല്ലാതെയോ അവയുടെ മൂത്രം, കാഷ്ഠം, ഉമിനീർ, സ്രവങ്ങൾ എന്നിവ വഴിയാണ് പകരുന്നത്. ഇത്തരം എലികളുള്ള സ്ഥലത്ത് ശുചീകരണം നടത്തുയോ, കിടന്നുറങ്ങുകയോ ചെയ്താലും രോഗസാധ്യതയുണ്ട്. വിരളമായി എലികളുടെ കടിയേറ്റും രോഗസാധ്യതയുണ്ടാകാം.

എലികളുള്ള സ്ഥലത്ത് ശുചീകരണം നടത്തുയോ, കിടന്നുറങ്ങുകയോ ചെയ്താലും രോഗസാധ്യതയുണ്ട്. വിരളമായി എലികളുടെ കടിയേറ്റും രോഗസാധ്യതയുണ്ടാകാം.
എലികളുള്ള സ്ഥലത്ത് ശുചീകരണം നടത്തുയോ, കിടന്നുറങ്ങുകയോ ചെയ്താലും രോഗസാധ്യതയുണ്ട്. വിരളമായി എലികളുടെ കടിയേറ്റും രോഗസാധ്യതയുണ്ടാകാം.

രോഗലക്ഷണങ്ങൾ

വൈറസ് ബാധയുണ്ടായാൽ എട്ടാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും (ഇൻകുബേഷൻ പിരിയഡ്).

രോഗലക്ഷണങ്ങൾ

പനി, തലവേദന, പേശിവേദന, ഛർദി, വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ കിഡ്‌നി തകരാറുകൾ, രക്തസ്രാവം, ശ്വാസകോശത്തിൽ നീര്, ഷോക്ക് ഇവയൊക്കെ ഉണ്ടായി മരിക്കാനും കാരണമാകും.

രോഗനിർണ്ണയം, ചികിത്സ

സംശയമുള്ളവരുടെ രക്തസാമ്പിളുകളിൽ വൈറസിനെതിരെയുള്ള ആൻ്റിബോഡി ടെസ്റ്റുകൾ, ആർ.ടി പി.സി.ആർ പരിശോധനകൾ എന്നിവ ചെയ്താണ് രോഗനിർണ്ണയം നടത്തുന്നത്. ഈ വൈറസിനെതിരെ പ്രത്യേക ഔഷധചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ച് രോഗികൾക്ക് സപ്പോർട്ടീവ് ചികിത്സ നൽകുകയാണ്. ഇതിനെതിരെയുള്ള വാക്സിനുകൾ കൊറിയയിൽ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

പ്രതിരോധം

മറ്റ് ജന്തുജന്യരോഗങ്ങൾപോലെ ഏകാരോഗ്യ സമീപനമാണ് ഈ രോഗത്തിന്റെ കാര്യത്തിലും വേണ്ടത്.

ഹാൻ്റാ വൈറസ് രോഗവാഹകരായ ജന്തുക്കളിൽനിന്ന്- പ്രധാനമായും എലികളിൽ നിന്നും അവയുടെ ഉച്ഛിഷ്ഠങ്ങളിൽ നിന്നും സമ്പർക്കമുണ്ടാകാതെ അകലം പാലിക്കുക. (കൃഷിസ്ഥലങ്ങൾ, ഗോഡൗണുകൾ)

  • വീട്ടിലും പരിസരത്തും ശുചിത്വം പാലിക്കുക.

  • പൊത്തുകളും മാളങ്ങളും സീൽ ചെയ്ത് അടയ്ക്കുക.

  • വീടുകളിലും കടകളിലും ആഹാരപദാർത്ഥങ്ങൾ ശരിയായി സൂക്ഷിക്കുക.

  • എലിശല്യമുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവർ അവയുമായോ വിസർജ്ജ്യങ്ങളുമായോ സമ്പർക്കപ്പെടാതിരിക്കുക.

  • ശുചിത്വപ്രവർത്തികൾക്ക് പൊടിപടലങ്ങൾ പാറാതെ നനച്ചുതുടക്കലും കൈശുചിത്വവും പാലിക്കുക.

  • യാത്രാ/ക്രൂയിസ് കപ്പലുകൾ തീർത്തും എലിശല്യമില്ല എന്ന് ഉറപ്പു വരുത്തണം.

  • പനിരോഗലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്യുക.

ഇപ്പോഴുള്ള രോഗപ്പകർച്ച
ലോകരാജ്യങ്ങൾക്ക് ഭീഷണിയാണോ?

ആദ്യത്തെ രോഗിക്ക്- പ്രൈമറി കേസിന്- രോഗാണു പകർന്ന ഉറവിടം കപ്പലിൽനിന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഹാൻ്റാ വൈറസ് മനുഷ്യരിൽ അത്രവേഗം പടരുന്ന രോഗമല്ല. രോഗിയുമായി വളരെ അടുത്ത് ഇടപെടുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂ. അതിനാൽ പാൻഡമിക്കിൻ്റെ ഭീഷണി നിലവിലില്ല.

കപ്പലിലുള്ള യാത്രക്കാരെ പരമാവധി ഇങ്കുബേഷൻ കാലം ക്വാറൻ്റയിൻ ചെയ്ത് നിരീക്ഷിച്ചും രോഗലക്ഷണമുള്ളവരെ ഐസോലെറ്റ് ചെയ്ത് ചികിത്സിച്ചും രോഗം നിയന്ത്രിക്കാമെന്നാണ് കരുതുന്നത്.

Comments