മാറി വരുന്ന ഭക്ഷണ രീതികൾ മലയാളിയെ ജീവിതശൈലീ രോഗങ്ങളിൽ തളച്ചിടുന്നുണ്ട്. പൊണ്ണത്തടി, കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു.അൾട്രാ പ്രൊസസ്ഡ് ഭക്ഷണങ്ങൾ കുഞ്ഞുങ്ങളിലും മുതിർന്നവരിലും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഏറെയാണ്. എളുപ്പത്തിൽ ഉപയോഗിക്കാം എന്നുള്ളത് കൊണ്ട് ഇത്തരം ഭക്ഷ്യ വസ്തുക്കളോട് കാണിക്കുന്ന ഇഷ്ടം പുകയില ഉൽപ്പന്നങ്ങളെക്കാൾ മാരകമാണെന്ന് ഗവേഷകർ പറയുന്നു.തീന്മേശയിൽ നിന്നും പുറത്താക്കേണ്ട ഭക്ഷ്യ വസ്തുക്കൾ ഏതൊക്കെ, എങ്ങനെ നല്ല ഭക്ഷണം ശീലമാക്കാം, കോഴിക്കോട് സഹകരണ ആശുപത്രിയിലെ സീനിയർ ഡയറ്റീഷ്യൻ അശ്വതി ശശി സംസാരിക്കുന്നു