നമ്മൾ അറിഞ്ഞതിനേക്കാൾ, കരുതുന്നതിനേക്കാൾ വ്യാപ്തിയിലാണ് കോസ്മെറ്റിക് വിപണിയിലെ ഫെയർനെസ് ക്രീമുകൾ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ശാരീരിക, മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. വെളുത്ത നിറത്തോടുള്ള അനാവശ്യമായ അടിമത്തവും വിപണിയും സോഷ്യൽ മീഡിയയും ഇൻഫ്ലുവൻസേഴ്സും ചേർന്ന് പ്രചരിപ്പിക്കുന്ന വ്യാജമായ ഉത്പന്നങ്ങളും ഇതിന് കാരണമാണ്. മഞ്ചേരി, ഗവൺമെൻ്റ് ജനറൽ ആശുപത്രിയിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റായ ഡോ. ടി. രേണുക വിപണിയിലെ വ്യാജ നിർമിതികളെക്കുറിച്ചും ശരിയായ സ്കിൻ കെയറിനെക്കുറിച്ചും സംസാരിക്കുന്നു.
