ആരോഗ്യമാകട്ടെ പെൺകുട്ടികളുടെ സമ്പത്ത്

പെൺകുട്ടികളുടെ ആരോഗ്യത്തിനു നേരത്തെ തന്നെ കരുതൽ നൽകുന്നത് പ്രമേഹം, രക്താതിസമ്മർദ്ദം, അമിതവണ്ണം, വിളർച്ച എന്നിവ വരാതിരിക്കാൻ അഥവാ ഒഴിവാക്കാൻ സഹായിക്കുന്നു. ഇവിടെ നമ്മുടെ ലക്ഷ്യം ഒരു അമ്മയുടേയോ ഒരു കുഞ്ഞിന്റെയോ ആരോഗ്യമല്ല, നാളെക്കായി ആരോഗ്യമുള്ള ഒരു തലമുറയാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ചാന്ദ്നി ആർ. എഴുതിയ ലേഖനം.

തീവ സങ്കീർണമായ വെല്ലുവിളികളിലൂടെയാണ് ഇന്നത്തെ കുഞ്ഞുങ്ങൾ വളരുന്നത്. സാമ്പത്തികവും സാമൂഹികവുമായ വിടവുകൾ നിലനിൽക്കെ തന്നെ ദൃശ്യ ശ്രവ്യ മാർഗങ്ങളിലൂടെ ലഭ്യമായതും ഓൺലൈൻ വഴിയോ അല്ലാതെയോ എളുപ്പത്തിൽ കിട്ടാവുന്ന സുരക്ഷക്ക് യാതൊരു ഉറപ്പും ഇല്ലാത്ത വസ്​തുക്കളും വിവരങ്ങളും നമ്മുടെ കുട്ടികളെയും യുവാക്കളെയും വളരെയേറെ സ്വാധീനിക്കുന്നുമുണ്ട്.

പെൺകുട്ടികളുടെ ആരോഗ്യത്തിൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ട് കൂടുതൽ കരുതൽ വേണ്ടതാണ്.

പഴയ ഒരു സന്ദേശം ഓർമ്മ വരുന്നു. ആരു പറഞ്ഞതാണെന്നറിയില്ല, ഒരു സ്​ത്രീയെ സ്വയംപര്യാപ്തയാക്കുമ്പോൾ അത് ഒരു കുടുംബത്തെ, ഒരു സമൂഹത്തെ, ഒരു രാഷ്ട്രത്തെ സ്വയം പര്യാപ്തമാക്കുകയാണ്. ആരോഗ്യമുള്ള തലമുറ ഒരു നാടിന്റെ നാളേക്കുള്ള കരുതലാണ്. ഗർഭിണികളിലെ പ്രമേഹം, രകതാതിമർദ്ദം, അമിതവണ്ണം, വിളർച്ച, പുകവലി, മദ്യപാനം, മറ്റു ലഹരി ഉപയോഗങ്ങൾ എന്നിവയെല്ലാം തന്നെ ഗർഭസ്​ഥശിശുവിെൻ്റ ശരിയായ വളർച്ചക്കും ഭാവിയിൽ കുഞ്ഞിന് ജീവിതശൈലീരോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ വരുന്നതിനും കാരണമാകുന്നു. അതുകൊണ്ടുതന്നെ സ്​ത്രീകൾ ഗർഭിണികൾ ആകുമ്പോൾ തന്നെ ഈ തരത്തിലുള്ള പരിശോധനകളും ആവശ്യമായ ചികിത്സയും നൽകണം.

പെൺകുട്ടികളുടെ ആരോഗ്യത്തിനു നേരത്തെ തന്നെ കരുതൽ നൽകുന്നത് പ്രമേഹം, രക്താതിസമ്മർദ്ദം, അമിതവണ്ണം, വിളർച്ച എന്നിവ വരാതിരിക്കാൻ അഥവാ ഒഴിവാക്കാൻ സഹായിക്കുന്നു. ഇവിടെ നമ്മുടെ ലക്ഷ്യം ഒരു അമ്മയുടേയോ ഒരു കുഞ്ഞിന്റെയോ ആരോഗ്യമല്ല, നാളെക്കായി ആരോഗ്യമുള്ള ഒരു തലമുറയാണ്.

പ്രാഥമിക പ്രതിരോധത്തിനും മുന്നേ എങ്ങനെ പ്രതിരോധിക്കാം എന്നതിനാണ് നാം ശ്രദ്ധ നൽകേണ്ടത്. അമിതവണ്ണം ഒഴിവാക്കാനുള്ള പാഠങ്ങളും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലികളും നേരത്തെ കുട്ടികളുടെ മനസ്സിലേക്കെത്തിക്കുക.

ഈ ആരോഗ്യകരമായ ഒരു മാറ്റം പെൺകുട്ടികൾക്ക് മാത്രം മതിയോ? തീർച്ചയായും പോരാ. എന്നാൽ പൂർണ ആരോഗ്യയായ ഒരു സ്​ത്രീയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ആരോഗ്യമുള്ള വരായിരിക്കും എന്നതിനാൽ പെൺകുട്ടികളുടെ ആരോഗ്യം നാളേക്കുള്ള ഒരു കരുതൽ ആണ്.

അസുഖം വന്നതിനുശേഷം ഇന്നത്തെ കാലത്ത് ചികിത്സിക്കുന്നുണ്ട്, അസുഖം നേരത്തെ കണ്ടുപിടിക്കാനും ശ്രമിക്കുന്നുണ്ട്. അസുഖം വരാതിരിക്കാനുള്ള കരുതലിനെയാണ്, ജീവിതരീതിയിലുള്ള മാറ്റത്തെയാണ് primordial prevention എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നു കൂടി വ്യകതമാക്കിയാൽ, ഗർഭിണിയിൽ അമിതമായ രക്തത്തിലെ ഗ്ളൂക്കോസ്​ കണ്ടുപിടിക്കുന്നത് വഴി പ്രമേഹം കൊണ്ട് ശിശുവിന് വരാവുന്ന രോഗങ്ങൾ തടയാൻ ശ്രമിക്കുന്നു. എന്നാൽ പ്രൈമോഡിയൽ പ്രതിരോധം വഴി തികഞ്ഞ ആരോഗ്യമുള്ള സ്​ത്രീകൾ ഗര്ഭിണികളാകു ന്നത് വഴി നാം പ്രമേഹം തന്നെ അവർക്കു വരാതിരിക്കാൻ നോക്കുന്നു.

ഗർഭപാത്രത്തിൽ ഒരു ശിശു വളരുമ്പോൾ ലഭിക്കുന്ന ഏറ്റവും അനുകൂലമായ ഘടകങ്ങൾ മാത്രമാണ് ഒരു വ്യക്തിയുടെ ഭാവികാലങ്ങളിൽ ആരോഗ്യവും മറ്റു രോഗാവസ്​ഥകളും നിർണയിക്കുന്നത്. അതായത് ഒരു പെൺകുട്ടി ഗർഭിണിയായതിനു ശേഷമുള്ള കരുതലിലും കൂടുതലായി അവരുടെ വളർച്ചയുടെ എല്ലാ കാലത്തും ആരോഗ്യവതിയും സന്തോഷവതിയും ആകേണ്ടത് നാളത്തെ തലമുറയുടെ ആരോഗ്യത്തിനുള്ള യഥാർത്ഥത്തിലുള്ള മുന്നൊരുക്കം ആകുന്നു.

ഗർഭസ്​ഥ ശിശുവിൽ പതിനൊന്നാം ആഴ്ച തൊട്ടു പാൻക്രിയാസ്​ ഗ്രന്ഥി ഇൻസുലിൻ ഉത്പാദിപ്പിക്കാൻ തുടങ്ങും. അതുകൊണ്ടുതന്നെ ഗർഭിണിയിൽ വരുന്ന രക്ത ഗ്ലൂക്കോസിന്റെ വ്യതിയാനങ്ങൾ ശിശുവിലും മാറ്റങ്ങൾക്കു കാരണമാകുന്നു. അമ്മയിലെ ഗ്ലുക്കോസിന്റെ വ്യതിയാനം വഴി ശിശുവിന്റെ പാൻക്രിയാസ്​ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കു കയും ശിശുവിൽ ഗർഭാവസ്​ഥയിൽ തന്നെ അമിത കൊഴുപ്പും വണ്ണവും ഉണ്ടാകുകയും ചെയ്യുന്നു. ഇതു വഴി ഭാവിയിൽ ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും അമിത വണ്ണം, പ്രമേഹം എന്നിങ്ങനെയുള്ള രോഗങ്ങളും പെൺ കുഞ്ഞിൽ ഭാവിയിൽ പി സി ഒ ഡി, ഗർഭകാല പ്രമേഹം എന്നിവക്കും കാരണമാകുന്നു. അപ്പോൾ ഭാവി ജനതയുടെ ആരോഗ്യ പരിരക്ഷ ഓരോ പെൺകുഞ്ഞിന്റെയും ആരോഗ്യത്തിൽ അധിഷ്ഠി തമാണ് എന്ന് പറയാം. മാനസികവും ശാരീരികവും പൂർണമായും ആരോഗ്യകര മായ അവസ്​ഥയിലാണ് ഒരോ പെൺകുട്ടിയും ഗർഭിണി ആകേണ്ടത്.

ആരോഗ്യമുള്ള കുഞ്ഞുങ്ങൾ

നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരാൻ നമ്മളോരോരുത്തരും ശ്രദ്ധിക്കണം. അവരുടെ ഭക്ഷണരീതികൾ ആരോഗ്യകരമാക്കാനും നമ്മുടെ നാട്ടിൽ നമ്മുടെ കാലാവസ്​ഥയിൽ വളരുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക. കുട്ടികൾ കളിച്ചു വളരട്ടെ. വ്യായാമത്തിൽ ഉള്ള അവരുടെ താത്പര്യം നിലനിർത്തേത് നമ്മുടെ ഉത്തരവാദിത്തമാണ്. അങ്ങനെയാകുമ്പോൾ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആയിരിക്കും വളർന്നുവരുന്നത്. അത് തീർച്ചയായും രാഷ്ട്രത്തിന് മുതൽക്കൂട്ടാണ്.

പെൺകുട്ടികളുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണം, ചിട്ടയായ വ്യായാമ ശീലങ്ങൾ, വ്യക്തിശുചിത്വം ഈ ചിന്തകളും പ്രവൃത്തികളും എങ്ങനെ നമ്മുടെ കുഞ്ഞുങ്ങളിൽ എത്തിക്കാം, അതിനു ഉതകുന്ന ഏതൊക്കെ പ്രവർത്തനങ്ങൾ നമുക്ക് ആവിഷ്കരിക്കണം, എന്തെല്ലാം നമുക്ക് ശീലിക്കാം എന്നതൊക്കെ നാം ഗാഢമായി ചിന്തിക്കണം.

പുകവലി, മദ്യപാനം, മറ്റു ലഹരി ഉപയോഗം എന്നിവ പല രീതിയിൽ നമ്മുടെ യുവാക്കളെയും കുട്ടികളെയും ഉൾപ്പെടെ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. ഈ ശീലങ്ങൾ നമ്മുടെ കുട്ടികളുടെ ബുദ്ധിയെയും ശരീരത്തെയും പലതരത്തിൽ ആക്രമിച്ചു കൊിരിക്കുന്നു. ഇതിനെതിരെയുള്ള ബോധവൽക്കരണവും സഹായവും കുട്ടികൾക്ക് ലഭ്യമാക്കണം. ഇതു പെൺകുട്ടികളുടെ മാത്രം പ്രശ്നമല്ല പക്ഷെ ഏതു ആരോഗ്യപ്രശ്നവും ഗര്ഭണികളിൽ ആകുമ്പോൾ അവ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അടുത്ത തലമുറയിലേക്കും കൂടി എത്തും എന്നതുകൊണ്ട് അതീവ ഗുരുതരമായിത്തന്നെ കാണണം.

പുകവലി ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഗർഭിണികൾ പുകവലിക്കുമ്പോൾ അത് തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കാൻ കാരണമാകുന്നു. ഗർഭിണികളിലെ മദ്യപാനം ഗർഭസ്​ഥശിശുവിന് ജനിതക വൈകല്യവും ഗർഭാശയത്തിൽ വെച്ചുതന്നെയുള്ള മരണവും സംഭവിക്കാൻ വഴി വെക്കുന്നു. ഗർഭിണികളിലെ കൊക്കയ്ൻ, മറ്റു ലഹരിവസ്​തുക്കളുടെ ഉപയോഗം, ഗർഭസ്​ഥശിശുവിന് ജനിതക വൈകല്യങ്ങൾ, തൂക്ക കുറവ്, ഗർഭാവസ്​ഥയിലെ മരണം, ഗർഭിണികൾക്കുള്ള മറ്റു ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവക്ക് എല്ലാം കാരണമാകുന്നു. ഈ തരത്തിലുള്ള വസ്​തുക്കൾ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രശ്ന ങ്ങൾ ഓരോ പെൺകുഞ്ഞിലും വരാം എന്ന അറിവ് അതിനെതിരെ പോരാടാൻ നമുക്ക് പ്രചോദനമാകണം.

READ RELATED CONTENTS

അനാരോഗ്യകരമായ ജീവിതരീതികൾ നമുക്ക് ഒഴിവാക്കാൻ സാധിക്കണം. സ്​കൂളിലും വീട്ടിലും സമൂഹത്തിലും നമുക്ക് ഇതിനു അവസരം ഒരുക്കണം. ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കണം. ഇംഗ്ലീഷിൽ couch potatoഎന്ന ഒരു പ്രയോഗം തന്നെയുണ്ട്. ഒരു ജോലിയും വ്യായാമവും ചെയ്യാതെ മുഴുവൻ സമയവും അനാരോഗ്യകരമായ ഭക്ഷണം കഴിച്ച് വെറുതെയിരുന്ന് ടി.വി കാണുന്ന വ്യകതികളെയാണ് ഇങ്ങനെ പറയുന്നത്. ഇവർ പൊതുവെ അനാരോഗ്യവാന്മാരും അമിതവണ്ണമുള്ളവരും ആയിരിക്കും.

ആരോഗ്യകരമായ ഭക്ഷണ ശീലം കുട്ടികളെ പഠിപ്പിക്കണം. നല്ല ഭക്ഷണവുമായി എത്തുന്ന കുഞ്ഞുങ്ങളെ ടീച്ചർമാർ പ്രോത്സാഹിപ്പിക്കണം. എണ്ണയിൽ വറുത്തെടുത്തതോ കൊഴുപ്പും ഉപ്പും ചേർന്നതും ആയ ആഹാരം സ്​കൂൾ ക്യാൻ്റീനുകളിൽ ലഭ്യമാകുന്നില്ല എന്നുറപ്പു വരുത്തണം. രക്ഷിതാക്കളും അധ്യാപകരും ഇതിനായി പരിശ്രമിക്കണം.

ഭക്ഷണരീതിയിൽ എന്തെല്ലാം ശ്രദ്ധിക്കണം?

  • പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃത്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

  • വറുത്തതും കൊഴുപ്പും കൂടിയതുമായ ഭക്ഷണം ഒഴിവാക്കുക.

  • ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഒഴിവാക്കുക.

  • ആവശ്യത്തിന് വെള്ളം കുടിക്കുക.

  • ബ്രേക്ക് ഫാസ്റ്റ് അഥവാ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.

  • സാവധാനം ഭക്ഷണം കഴിക്കുക.

  • ശരിയായ രീതിയിൽ ഭക്ഷണം ചവച്ച് കഴിക്കുക.

  • ഭക്ഷണത്തിനുശേഷം കൃത്യമായി ബ്രഷ് ചെയ്യുക.

  • തുടർച്ചയായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

  • ടിവിക്കു മുന്നിൽ ഭക്ഷണവുമായി ഇരിക്കാതിരിക്കുക.

  • വളരെ ഉറക്കെ ഉള്ള ശബ്ദം അനാരോഗ്യകരവും കേൾവിശക്തിയെ ബാധിക്കുന്നതുമാണ്. ഹെഡ്ഫോൺ ഉപയോഗിച്ച് കൂടിയ ശബ്ദത്തിൽ തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്നതും അനാരോഗ്യകരമാണ്.

  • രാത്രിഭക്ഷണം നേരത്തെ കഴിക്കുക.

  • പുറത്തുനിന്നു ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക.

  • നേരത്തെ ഉറങ്ങുക.

  • മൊബൈൽ ഫോൺ, കമ്പ്യൂട്ടർ മുതലായവയുടെ ഉപയോഗം നിയന്ത്രിക്കുക.

  • ചിട്ടയായ വ്യായാമം അത്യാവശ്യം.

  • നമുക്ക് താല്പര്യമുള്ള വ്യായാമം കണ്ടെത്തണം. സ്​പോർട്സ്​, ഡാൻസ്​, നീന്തൽ തുടങ്ങി ഓരോരു ത്തർക്കും താല്പര്യമുള്ള വ്യായാമം തിരഞ്ഞെടുക്കണം. കൃത്യമായി വ്യായാമത്തിൽ ഏർപ്പെടണം. അതിനായി സമയം മാറ്റിവയ്ക്കണം.

  • ആ സമയത്ത് വ്യായാമം ചെയ്തു എന്ന് ഉറപ്പുവരുത്തണം. ഒരു വീട്ടിലെ എല്ലാവരും ഈ തരത്തിൽ മാറുന്നത് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായകമാകും.

മറ്റ് എന്തെല്ലാം ശ്രദ്ധിക്കണം?

മാനസികാരോഗ്യം ചെറിയ കാര്യമല്ല. കുട്ടികളിലെ മാനസിക സംഘർഷം നേരത്തെ തിരിച്ചറിയണം. ജീവിതസാഹചര്യങ്ങൾ ഒത്തുപോകാൻ ചിലർക്കെങ്കിലും പ്രയാസങ്ങൾ ഉണ്ടാകും, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. പക്ഷേ മുന്നോട്ടേയ്ക്ക് ഒരു വഴിയില്ല എന്ന് ചിന്തിക്കുന്ന അവസ്​ഥയിൽ ധാരാളം പേർ ആത്മഹത്യ ചെയ്യുന്നുണ്ട് നമ്മുടെ നാട്ടിൽ, കുട്ടികൾ ഉൾപ്പെടെ. ഓരോ വ്യക്തിയുടെയും കഴിവും ജീവിതസാഹചര്യങ്ങളും വ്യത്യസ്​തമാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഒരേനിലയിൽ പഠിച്ചു വളരണം എന്ന് രക്ഷിതാക്കളോ സമൂഹമോ നിർബന്ധം പിടിക്കേതില്ല. അവരുടെ കഴിവുകളെ വളർത്തിയെടുക്കാൻ, ശരിയായ രീതിയിൽ ജീവിതത്തെ നേരിടാനാണ് നാം ഓരോരുത്തരും പരിശ്രമിക്കേണ്ടത്.

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആരോഗ്യം നാളേക്കുള്ള കരുതലാണ്. ആരോഗ്യമുള്ള ഒരു സമൂഹത്തിനു മാത്രമേ വളർച്ച ഉണ്ടാവുകയുള്ളൂ. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ, ജീവിത സാഹചര്യങ്ങൾ നൽകിയ പുതിയ സൗകര്യങ്ങൾ എന്നിവ മനുഷ്യനെ രോഗികളാക്കി മാറ്റാതിരിക്കാൻ നാം ശ്രദ്ധിക്കണം. അതിനുള്ള ശരിയായ പരിശ്രമം കുഞ്ഞുനാളിലെ തുടരണം. ഒരു പെൺകുഞ്ഞിെൻ്റ ആരോഗ്യം നാളത്തെ തലമുറയുടെ ആരോഗ്യം കൂടിയാണ് എന്ന തിരിച്ചറിവ് ഈ രംഗത്ത് കൂടുതൽ ശ്രദ്ധ നൽകാൻ നമ്മളെ പ്രേരിപ്പിക്കും.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

Comments