ഇരുപത് മാസങ്ങൾക്കൊണ്ട് അട്ടപ്പാടി ആദിവാസി ഊരുകളിൽ 17 മരണങ്ങൾ സിക്കിൾ സെൽ അനിമീയ അഥവാ അരിവാൾ രോഗംമൂലം സംഭവിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോഷകാഹാരക്കുറവും മറ്റ് ആരോഗ്യ പ്രതിസന്ധികളുമാണ് അട്ടപ്പാടിയിലെ ആദിവാസി ജനതയെ ഇത്തരത്തിലുള്ള മരണങ്ങളിലേക്ക് തള്ളിയിടുന്നത്. അവിടുത്തെ മനുഷ്യരുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികൾ സർക്കാർ അട്ടപ്പാടിയിൽ നടപ്പിലാക്കുന്നുണ്ട്. എന്നാൽ അത്തരം പദ്ധതികൾ കൃത്യമായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം ബാക്കി നിൽക്കുന്നുണ്ട്.