സര്‍ക്കാര്‍ ഉത്തരവുണ്ട്, ആശുപത്രിക്കുപുറത്ത്; സമരമല്ലാതെ നഴ്‌സുമാര്‍ക്ക് വഴിയില്ല

ആരോഗ്യമേഖലയില്‍ വലിയ രീതിയിലുള്ള തൊഴില്‍ ചൂഷണം അനുഭവിക്കുന്ന വിഭാഗമാണ് നഴ്സുമാര്‍. 2018 ല്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ നീണ്ട സമരപോരാട്ടങ്ങള്‍ക്ക് ശേഷം മിനിമം വേതനം ഇരുപതിനായിരം രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിരുന്നു. എന്നാല്‍ ഉത്തരവിറങ്ങി മൂന്നുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശമ്പള പരിഷ്‌കരണമോ, തൊഴില്‍ പരിരക്ഷകളോ ഒന്നും ലഭിക്കാതെയാണ് നഴ്സുമാര്‍ ആശുപത്രികളില്‍ പണിയെടുക്കുന്നത്. താല്‍ക്കാലിക നിയമനങ്ങളില്‍ നഴ്സുമാരെ നിയമിക്കുന്നതിലുടെ പല സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും സര്‍ക്കാര്‍ ഉത്തരവുകളെയും തൊഴില്‍ നിയമങ്ങളെയുമാണ് ലംഘിച്ചാണ് മുന്നോട്ട് പോകുന്നത്. ദിവസവേതനം 1500 രൂപയാക്കുക, കോണ്‍ട്രാക്ട് നിയമനങ്ങള്‍ അവസാനിപ്പിക്കുക, രോഗി-നഴ്സ് അനുപാതം നടപ്പിലാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

Comments