ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നു വെച്ചു, ഒടുവിൽ ഹർഷിനയെ സർക്കാരും മറന്നു


പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ വയറ്റിൽ മറന്നുവെച്ച കത്രികയുമായി 1736 ദിവസമാണ് ഹർഷിന വേദന സഹിച്ച് ജീവിച്ചത്. 2017 നവംബർ 30-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവത്തിനിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണെന്ന് വ്യക്തമാക്കി പൊലീസ് കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൻ മേൽ 2024 ജൂലൈ 20-ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നെങ്കിലും പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. ഇതോടെ കേസിന്റെ വിചാരണ ഇനിയും ആരംഭിക്കാനായിട്ടില്ല.

Comments