റാഗിങിനിരയായി പിന്നീട് ആത്മഹത്യ ചെയ്ത തൃപ്പൂണിത്തുറ ഗ്ലോബൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ്.

ഇനിയും എത്ര വിദ്യാർഥികൾ മരിക്കണം,
റാഗിങ് ഒരു FUN അല്ല എന്ന് തിരിച്ചറിയാൻ…

‘‘ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ശബ്ദത്തെ ചൊല്ലി ഇടക്കിടക്ക് ബുള്ളിയിങ്ങ് നേരിടേണ്ടിവന്നിട്ടുണ്ട്. ഇതുണ്ടാക്കിയ മാനസിക സമ്മർദത്തേയും ഒറ്റപ്പെടലിനേയും വ്യക്തമായി തന്നെ മനസ്സിലാക്കാൻ എനിക്ക് സാധിക്കുന്നുണ്ട്’’- റാഗിങ്ങിനെ സമൂഹം നിസ്സാരവൽക്കരിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിക്കുകയാണ് കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റായ അഭിരാമി ഇ.

രു പാട് കാലമായി നാം കേട്ടു പതിഞ്ഞതും സ്വീകാര്യമായതുമായ വാക്കാണ് റാഗിംങ്ങ് (Ragging). ആ വാക്ക് മാത്രമല്ല പ്രവർത്തിയും ഭൂരിഭാഗം ആളുകളും അറിഞ്ഞോ അറിയാതെയോ സ്വീകരിച്ചിട്ടുള്ളതാണ്. വിവിധ കാലങ്ങളിലായി വന്ന കണക്കുകൾ പരിശോധിച്ചാൽ റാഗിങ്ങ് മൂലം മരിച്ചവരുടെ എണ്ണം ഏറെയാണ്. മരിച്ചവരെക്കാളേറെ റാഗിങ്ങിന്റെ മെൻ്റൽ ട്രോമയുമായി ജീവിക്കുന്നവരാണ് കൂടുതലെന്ന് പറയേണ്ടിവരും.

നിരോധിച്ചതാണെങ്കിലും, അതൊരു കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ സ്കൂളുകളിലും കോളേജുകളിലും ഇന്നും പരസ്യമായും രഹസ്യമായും റാഗിങ് നടക്കുന്നുണ്ടെന്ന് വാർത്തകൾ വ്യക്തമാക്കുന്നു. അനുഭവിക്കുന്നവർ മുന്നോട്ടുവരുമ്പോഴും, ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും മരിക്കുമ്പോഴും മാത്രമെ വാർത്തകൾ ലോകമറിയുന്നുള്ളൂ. അറിയുന്നതിലും എത്ര അറിയാതെ പോകുന്നുണ്ടാകാം. എത്രയധികം കുട്ടികൾ റാഗിങ്ങിന്റെ ഭാഗമായി മാനസികാഘാതം നേരിടുന്നുണ്ടാകുമെന്നോ, കൗൺസലിംഗ് തേടുന്നുണ്ടാകുമെന്നോ എന്നത് അവ്യക്തമാണ്. കൃത്യമായ നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് മനുഷ്യത്വരഹിതമായ രീതിയിൽ സഹപാഠികളെ മറ്റു കുട്ടികൾ റാഗ് ചെയ്യുന്നതെന്നത് ഗൗരവതരമായി ചർച്ച ചെയ്യേണ്ടതു തന്നെയാണ്.

കോളേജിൽ ചേരുന്ന സമയം കുട്ടികൾ പരസ്പരം റാഗിംങ്ങ് നേരിടാനായി തയ്യാറെടുക്കുന്നത് കണ്ടിട്ടുണ്ട്. റാഗിംങ്ങ് ചെയ്യാനായി സീനിയേഴ്സും അത് ഏറ്റുവാങ്ങാനായി ജൂനിയേഴ്സും തയ്യാറെടുക്കുമ്പോൾ ഒരുതരത്തിൽ റാഗിങ്ങിന് നാം പാതി സമ്മതം നൽകുന്നുണ്ട്.

മിത്തും വസ്തുതയും

നിയമപരമായി കുറ്റകരമാണെന്ന വസ്തുത നിലനിൽക്കെ ഇന്നും റാഗിങ്ങ് ഒരാചാരം പോലെ പലയിടങ്ങളിലും നടക്കുന്നത് ഒരുതരം മിത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തോന്നാറുണ്ട്. കോളേജിൽ ചേരുന്ന സമയം കുട്ടികൾ പരസ്പരം റാഗിംങ്ങ് നേരിടാനായി തയ്യാറെടുക്കുന്നത് കണ്ടിട്ടുണ്ട്. റാഗിംങ്ങ് ചെയ്യാനായി സീനിയേഴ്സും അത് ഏറ്റുവാങ്ങാനായി ജൂനിയേഴ്സും തയ്യാറെടുക്കുമ്പോൾ ഒരുതരത്തിൽ റാഗിങ്ങിന് നാം പാതി സമ്മതം നൽകുന്നുണ്ട്. ചിലരെങ്കിലും വിശ്വസിക്കുന്നത്, ഇതുവഴി പുതിയ കുട്ടികളും അവിടെയുള്ളവരുമായുള്ള ബന്ധം സ്ഥാപിക്കപ്പെടുന്നുവെന്നും അത് ക്രമേണ നല്ല സൗഹൃദത്തിലേക്ക് നയിക്കുന്നുവെന്നുമാണ്. ഇത് കുട്ടികൾക്കിടയിൽ വൈകാരികപരമായ ഒരടുപ്പം സൃഷ്ടിക്കാൻ സഹായിക്കുന്നു എന്ന വാദവുമുണ്ട്.

വേറൊരു പക്ഷം വിശ്വസിക്കുന്നത്, റാഗിങ്ങ് ഒരുതരത്തിൽ വ്യക്തിത്വ വികാസം സാധ്യമാകുമെന്നും, ബോൾഡ് ആക്കുന്നുവെന്നുമാണ്. യഥാർത്ഥ ലോകത്തിന്റെ ഭാഗമാകാൻ അവരെ തയ്യാറാക്കുകയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം മിത്തുകളിൽ കാലങ്ങളായി ജീവിക്കുന്നവരാണ് പലരും. നാം കണ്ടും കേട്ടും ശീലിച്ചതും ഇതുതന്നെയാണ്.

പ്രേമം എന്ന സിനിമയിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തെ റാഗ് ചെയ്യുന്ന രംഗം.  അവർ വളരെ ലാഘവത്തോടെ അത് കൈകാര്യം ചെയ്തു നടന്നുപോകുന്നുണ്ട്. പക്ഷെ തൊട്ടടുത്തു നിൽക്കുന്ന പെൺകുട്ടികൾ അവരോട് പരാതി പറയുന്നുണ്ട്. ഇതെല്ലാം ഒരു ഫൺ ആണ് എന്ന പ്രതീതിയാണ് ഈ രംഗം പ്രേക്ഷകരിലുണ്ടാക്കുന്നത്.
പ്രേമം എന്ന സിനിമയിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തെ റാഗ് ചെയ്യുന്ന രംഗം. അവർ വളരെ ലാഘവത്തോടെ അത് കൈകാര്യം ചെയ്തു നടന്നുപോകുന്നുണ്ട്. പക്ഷെ തൊട്ടടുത്തു നിൽക്കുന്ന പെൺകുട്ടികൾ അവരോട് പരാതി പറയുന്നുണ്ട്. ഇതെല്ലാം ഒരു ഫൺ ആണ് എന്ന പ്രതീതിയാണ് ഈ രംഗം പ്രേക്ഷകരിലുണ്ടാക്കുന്നത്.

പ്രേമം എന്ന സിനിമയിൽ മലർ മിസിനെ (സായ് പല്ലവി) റാഗ് ചെയ്യുന്ന രംഗത്തിൽ അവർ വളരെ ലാഘവത്തോടെ അത് കൈകാര്യം ചെയ്തു നടന്നുപോകുന്നുണ്ട്. പക്ഷെ തൊട്ടടുത്തു നിൽക്കുന്ന പെൺകുട്ടികൾ അവരോട് പരാതി പറയുന്നുണ്ട്. ഇതെല്ലാം ഒരു ഫൺ ആക്കി കാണണമെന്നും ഇത് നമ്മളെ ഒരുതരത്തിൽ ബോൾഡ് ആക്കുന്നുവെന്നുമുള്ള ജനറലൈസ്ഡ് ആയ അഭിപ്രായം അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഇത്തരത്തിൽ നിരവധി സിനിമകളിൽ അൺകംഫർട്ടബിൾ ആയിട്ടും അതിന് വിധേയരായി കൊടുക്കേണ്ടിവരുന്ന കുട്ടികളെ കാണിക്കുന്നുണ്ട്. റാഗിങ്ങിനെ ഒരു കോമഡി പോലെ നിസ്സാരവൽക്കരിക്കുന്നുമുണ്ട്. ഇതൊരുതരം പാറ്റേൺ പോലെ തുടരുകയും ചെയ്യുന്നു. ഇപ്പോൾ റാഗിംങ്ങ് നേരിട്ടവരാകാം പിന്നീട് അതിനു താഴെയുള്ളവരെ റാഗ് ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. റാഗിങ്ങിൽ നടക്കുന്ന കണ്ടീഷനിങ്ങിനെ അത്ര ലഘൂകരിച്ച് കാണാനാവില്ല. ഇതെല്ലാം ചെറിയ റാഗിങ് അല്ലേ എന്ന് പൊതുവിൽ പറയുന്നത് കേൾക്കാറുണ്ട്. ഒരു പൊതുധാരണയിൽ റാഗിങ്ങിലൂടെ സൗഹൃദങ്ങൾ ഉണ്ടാകുന്നുവെന്നതും, അത് കുറെയധികം കാലം നിലനിൽക്കുന്നുവെന്നതുമെല്ലാം ചിലപ്പോൾ സത്യമാവാം. പക്ഷേ ഇതിന് വിധേയരാകുന്ന ചിലരെങ്കിലും മാനസികാഘാതം നേരിടുന്നുണ്ട്. ചെറിയ റാഗിംങ്ങ് എന്നും വലിയ റാഗിംങ്ങ് എന്നുമുള്ള താരതമ്യപ്പെടുത്തലുകൾ ഒരു പൊതുബോധത്തെ നെഗറ്റീവായാണ് സ്വാധീനിക്കുന്നത്. അതുകൊണ്ടു തന്നെ ചെറിയ രീതിയിലുള്ളവ കുഴപ്പമില്ലെന്ന ധാരണ സൃഷ്ടിക്കുകയും അത് ചിലർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തേക്കാം. കൂടാതെ ചെറുത് പിന്നീട് വലുതായി മാറാൻ വലിയ താമസം ഉണ്ടാവുകയുമില്ല.

സിനിമകളിലും സീരീസുകളിലുമെല്ലാം ഗ്രൂപ്പുകളായി തിരിഞ്ഞ് റാഗ് ചെയ്യുന്നവരെ കാണാം. ബാക്കിയുള്ളവർ ഈ സംഘങ്ങളെ കാണുമ്പോൾ എഴുന്നേറ്റു നിൽക്കുകയും പേടിയോടെ മാറിപ്പോവുകയും ഇവർ തിരഞ്ഞെടുക്കുന്നവർ ഇവരുടെ ക്രൂരതകൾക്ക് ഇരയാവുകയും ചെയ്യുന്നത് പതിവായി കാണാം.

സൗഹൃദങ്ങളും വൈകാരിക ബന്ധങ്ങളും സ്ഥാപിക്കാനും, ബോൾഡ് ആക്കുന്നതിനും റാഗിംങ്ങ് വേണമെന്ന വലിയ തെറ്റിധാരണയിൽ കുറെ കാലമായി നാം ജീവിക്കുന്നു. നാം ഉണ്ടാക്കിയെടുക്കുന്ന ബന്ധങ്ങളെല്ലാം വളരെ നാച്ചുറലായി രൂപപ്പെടുന്നതാണ്. സാമൂഹ്യജീവിയായ മനുഷ്യന് ഇത്തരം ബന്ധങ്ങൾ സ്ഥാപിക്കാൻ ഒട്ടും ജനാധിപത്യപരമല്ലാത്ത ഇത്തരം പ്രക്രിയകൾ വേണമെന്നേയില്ല. കൂടാതെ നിലപാടുകൾ ഉണ്ടാകുന്നതും, ശക്തമായി പ്രതികരിക്കുന്നതും , ബോൾഡ് ആകുന്നതുമെല്ലാം ഒരാളുടെ വ്യക്തിത്വവികാസത്തിന്റെ ഭാഗമായാണ്. ഇത് കുടുംബങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും ക്രമേണ നാം നേടിയെടുക്കുന്നതാണ്. അതുകൊണ്ടുതന്നെ റാഗിങ്ങിനെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടുത്തുന്നത് തന്നെ വലിയൊരു തെറ്റിദ്ധാരണ സമൂഹത്തിൽ പരക്കാൻ ഇടയാക്കുന്നുണ്ട്.

സിനിമകളിലും സീരീസുകളിലുമെല്ലാം ഗ്രൂപ്പുകളായി തിരിഞ്ഞ് റാഗ് ചെയ്യുന്നവരെ കാണാം. ബാക്കിയുള്ളവർ ഈ സംഘങ്ങളെ കാണുമ്പോൾ എഴുന്നേറ്റു നിൽക്കുകയും പേടിയോടെ മാറിപ്പോവുകയും ഇവർ തിരഞ്ഞെടുക്കുന്നവർ ഇവരുടെ ക്രൂരതകൾക്ക് ഇരയാവുകയും ചെയ്യുന്നത് പതിവായി കാണാം. ഇതും കുട്ടികൾക്കിടയിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നുണ്ട്. റാഗിംങ്ങ് ചെയ്യുന്നവരെ സംബന്ധിച്ച് ഇത് അവർക്ക് മേധാവിത്ത മനോഭാവം നൽകുന്നുണ്ട്. ഞങ്ങൾക്ക് ഇതിനുള്ള പവറുണ്ടെന്നും ബാക്കിയുള്ളവർ അത് കേട്ടാൽ മതിയെന്നുമുള്ള ഭാവം വലിയ വിനയാകാറുണ്ട്.

സി.ഐ.എ സിനിമയിലെ റാഗിങ് രംഗം.  റാഗിങ്ങിനെ ഒരു കോമഡി പോലെ നിസ്സാരവൽക്കരിക്കുകയാണ് സിനിമകളിൽ ചെയ്യുന്നത്.
സി.ഐ.എ സിനിമയിലെ റാഗിങ് രംഗം. റാഗിങ്ങിനെ ഒരു കോമഡി പോലെ നിസ്സാരവൽക്കരിക്കുകയാണ് സിനിമകളിൽ ചെയ്യുന്നത്.

ഗ്രൂപ്പായി ചേർന്ന് ഇത്തരം ക്രൂരതകൾ ചെയ്യുമ്പോൾ അവരാണ് സെൻറർ ഓഫ് അട്രാക്ഷൻ (center of attraction) എന്നും ബാക്കിയുള്ളവർ അവരെ അനുസരിക്കണമെന്നുമുള്ള മനോഭാവമാണ് ഇത്തരക്കാർ കാണിക്കാറുള്ളത്. അതിക്രൂരമായ റാഗിങ്ങിൽ ആനന്ദം കണ്ടെത്തുന്നവരുമുണ്ട്. അത്തരക്കാരെ പൊതുവായി സാഡിസ്റ്റ് (Sadist) എന്നാണ് നാം വിളിക്കാറ്. സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ (Sadistic personality Disorder) എന്ന് ഒരു ഘട്ടത്തിൽ വിളിച്ചിരുന്നെങ്കിലും ഇന്ന് അതൊരു കാലഹരണപ്പെട്ട പദമാണ്. ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോഡർ (DSM-III - R) അനുബന്ധത്തിൽ രോഗനിർണയമായി ഇത് വന്നിരുന്നെങ്കിലും പിന്നീട് നീക്കം ചെയ്യപ്പെട്ടു. ഇപ്പോൾ ആന്റി സോഷ്യൽ പേർസണാലിറ്റി ഡിസോൾഡറിന്റേതായി (Anti Social Personality Disorder) മാനദണ്ഡങ്ങൾ മാറിയിട്ടുണ്ട്.

തിയോഡർ മിലൻ (Theodore Millon) സാഡിസത്തെ നാല് ഉപവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. റാഗ് ചെയ്യുന്നവരുടെ മാനസികാവസ്ഥയെ സംബന്ധിച്ച് ചില വസ്തുതകൾ ഈ ക്ലാസ്സിഫിക്കേഷനിലൂടെ കടന്നുപോയപ്പോൾ ലഭ്യമായി.

ആദ്യ വിഭാഗമായ സ്പൈൻലെസ്സ് സാഡിസ (Spineless Sadism) ത്തിൽ വിഷാത്മകമായ ആധിപത്യം പ്രകടിപ്പിക്കുന്നവരും ക്രൂരമായ പ്രവർത്തികൾ കാണിക്കുന്നവരുമാണ് ഉൾപ്പെടുന്നത്. ഇക്കൂട്ടർ പൊതുവേ ഇൻസെക്യുർ (insecure) ആണ്. ഒപ്പം തങ്ങളുടെ ബലഹീനതയെ പുറത്തുകാണിക്കാതെ ഒരു ഗ്രൂപ്പിനെ ഉപയോഗിച്ച് മറക്കുന്നവരാണിവർ. ഭീരുക്കളായ ഇവർ പവർ ഇല്ലാത്തവരെ / പേടിച്ച് നിൽക്കുന്നവരെ ബലിയാടുകളായി തിരഞ്ഞെടുത്ത് ക്രൂരമായി പീഡിപ്പിക്കുന്നു.

സൗഹൃദങ്ങളും വൈകാരിക ബന്ധങ്ങളും സ്ഥാപിക്കാനും, ബോൾഡ് ആക്കുന്നതിനും റാഗിംങ്ങ് വേണമെന്ന വലിയ തെറ്റിധാരണയിൽ കുറെ കാലമായി നാം ജീവിക്കുന്നു.

ടൈറനിക്കൽ സാഡിസ (Tyrannical Sadism) ത്തിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും അതിക്രൂരമായി പീഡിപ്പിക്കുന്നതും ആസ്വദിക്കുന്നവരാണ്. ഇവർ മറ്റുള്ളവരെ കീഴടങ്ങാൻ നിർബന്ധിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. വെർബലി ചീത്ത വിളിക്കുന്നതും കുറ്റപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും ഇതിൽ പെടുന്നു. ഇവർ മനുഷ്യത്വരഹിതവും അതിക്രൂരവും നശിപ്പിക്കുന്നതുമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കാനാണ് സാധ്യത.

എൻഫോർസിംഗ് സാഡിസ ( Enforcing Sadism) ത്തിൽ പൊതുവായ നിയമങ്ങൾ ലംഘിക്കുന്നവരും ശിക്ഷിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് വിശ്വസിച്ച് ക്രൂരമായ സ്വഭാവങ്ങൾ കാണിക്കുന്നവരുമാണ് ഉൾപ്പെടുന്നത്.

എക്സ്പ്ലോസീവ് സാഡിസ (Explosive Sadism) ത്തിൽ ഉൾപ്പെടുന്നവർ പ്രവചനാതീതമായ രീതിയിൽ പ്രതികരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. അപമാനിതരാകുന്നതിന്റെ വികാരങ്ങളും രോഷവും അടക്കിപ്പിടിച്ച് പെട്ടെന്ന് അനിയന്ത്രിതമായ ദേഷ്യവും അക്രമണാത്മക സ്വഭാവങ്ങളും പ്രകടിപ്പിക്കുന്നു.

ഇത്തരത്തിൽ വിവിധ തരം സാഡിസ്റ്റ് മനോഭാവത്തിലൂടെ കടന്നു പോകുന്നവരാകാം റാഗ് ചെയ്യുന്നവരിൽ പലരും. കൂടെയുള്ളവരുടെ സമ്മർദ്ദം കൊണ്ട് (Peer Pressure) ഇത്തരം റാഗിംങ്ങ് ഗ്രൂപ്പുകളിൽ അംഗമാകുന്നവരുമുണ്ട്. കൂടാതെ ചിലരെയങ്ങ് നന്നാക്കിയേക്കാം എന്നുപറഞ്ഞിറങ്ങുന്നവരുണ്ട്. പെൺകുട്ടിയെ പെൺകുട്ടിയാകാൻ പഠിപ്പിക്കുകയും ആൺകുട്ടിയെ ആൺകുട്ടിയാകാൻ പഠിപ്പിക്കുകയും ധൈര്യമില്ലാത്തവരെ ധൈര്യവാന്മാരാക്കുകയും അഹങ്കാരികൾ എന്ന് തോന്നുന്നവരെ അച്ചടക്കം പഠിപ്പിക്കുകയും ബഹുമാനിക്കാനറിയാത്തവരെ ബഹുമാനം പഠിപ്പിക്കുകയും തുടങ്ങി ഒരാൾക്കുവേണ്ട സവിശേഷതകളും സ്വഭാവഗുണങ്ങളും കുട്ടികളെ അങ്ങ് പഠിപ്പിക്കാം എന്ന് കരുതുന്ന ഒരു കൂട്ടം കൂപമണ്ഡൂകങ്ങളുമുണ്ട്.

പൂക്കോട് വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് കോളേജിൽ നടന്ന റാഗിങ്ങിൽ, കൊടും ക്രൂരതയ്ക്കിരയാകുകയും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെ കാര്യത്തിൽ ഏറ്റവും ഭയപ്പെടുത്തേണ്ടത്, ഇതെല്ലാം കണ്ട് അവിടെ കൂടി നിന്നവരുടെ നിസ്സംഗതാ മനോഭാവമാണ്.
പൂക്കോട് വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് കോളേജിൽ നടന്ന റാഗിങ്ങിൽ, കൊടും ക്രൂരതയ്ക്കിരയാകുകയും പിന്നീട് ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെ കാര്യത്തിൽ ഏറ്റവും ഭയപ്പെടുത്തേണ്ടത്, ഇതെല്ലാം കണ്ട് അവിടെ കൂടി നിന്നവരുടെ നിസ്സംഗതാ മനോഭാവമാണ്.

വിശാലമായ ജെൻഡർ കാഴ്ചപ്പാടുകളോട് താല്പര്യമില്ലാത്തവർ അവിടെയും വിചിത്രമായ, ഒട്ടും ജനാധിപത്യപരവും മനുഷ്യത്വപരവും അല്ലാത്ത ചെയ്തികൾ കാണിക്കാറുണ്ട്. ചില കുട്ടികൾ മറ്റ് കുട്ടികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും (Bullying) ചെയ്യാറുണ്ട്. സാമ്പത്തിക ചുറ്റുപാടുകൾ (financial backgrounds), ശരീരത്തെ സംബന്ധിച്ചുള്ള കുറ്റപ്പെടുത്തലുകൾ (body Shaming), സ്വഭാവ സവിശേഷതകൾ (behavioural features), മാർക്കുകൾ (marks), ഗ്രേഡുകൾ (grades), കഴിവുകൾ - തുടങ്ങി ഒട്ടേറെ വിഷയങ്ങളെ കേന്ദ്രീകരിച്ച് റാഗിങ്ങ് നടക്കുന്നു. പലപ്പോഴും തമാശയായി പറയുന്നതും ചെയ്യുന്നതുമായ പല കാര്യങ്ങളും അതിരുവിടാറുമുണ്ട്. അതിക്രൂരമായ രീതികൾ സ്വീകരിക്കുന്നവരെ ആൻറി സോഷ്യൽ പേർസണാലിറ്റി ഡിസോഡർ (Anti social Personality Disorder), നാർസിസ്റ്റിക് പേർസണാലിറ്റി ഡിസോഡർ ( narcisstic Personality Disorder) എന്നീ വിഭാഗത്തിലും ഉൾപ്പെടുത്താം. അവർ സ്വീകരിക്കുന്ന രീതികളും സ്വഭാവ വൈകൃതങ്ങളും അനുസരിച്ച് മാനസിക പ്രശ്നങ്ങളുടെ മാനദണ്ഡം മാറുന്നു.

ഇതെല്ലാം ചെറിയ റാഗിങ് അല്ലേ എന്ന് പൊതുവിൽ പറയുന്നത് കേൾക്കാറുണ്ട്. പക്ഷേ ഇതിന് വിധേയരാകുന്ന ചിലരെങ്കിലും മാനസികാഘാതം നേരിടുന്നുണ്ട്. ചെറിയ റാഗിംങ്ങ് എന്നും വലിയ റാഗിംങ്ങ് എന്നുമുള്ള താരതമ്യപ്പെടുത്തലുകൾ ഒരു പൊതുബോധത്തെ നെഗറ്റീവായാണ് സ്വാധീനിക്കുന്നത്.

ഷോഡൻഫ്രോയിഡേ (schadenfreude) എന്നൊരു ജർമ്മൻ പദമുണ്ട്. മറ്റുള്ളവരുടെ വിഷമങ്ങളിലും ദൗർഭാഗ്യങ്ങളിലും സന്തോഷിക്കുന്ന, അവരുടെ ദുരിതങ്ങളിൽ ആഹ്ലാദിക്കുന്ന മനോഭാവത്തെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഷോഡൻഫ്രോയിഡേ ആകുന്നതിനുപകരം എംപതെറ്റിക്കലാവുകയെന്നാണ് നമ്മുടെ കുട്ടികൾക്ക് ഇന്ന് നൽകാനാകുന്ന മഹത്തായ മാനവികതയുടെ പാഠം.

ബൈസ്റ്റാൻഡർ എഫക്ട് (Bystander effect)

റാഗിങ്ങിനേയും അത് കണ്ട് പ്രതികരിക്കാതിരിക്കുന്നതിനെയും സോഷ്യൽ സൈക്കോളജിയിലെ ‘ബൈസ്റ്റാൻഡർ എഫക്റ്റു’മായി ബന്ധപ്പെടുത്തി ചർച്ച ചെയ്യാം.

1964- ൽ കിറ്റി ജെനോവീസ് എന്ന അമേരിക്കൻ സ്ത്രീയെ ജോലി കഴിഞ്ഞുവരുന്ന വഴി ഒരാൾ റോഡിൽ വച്ച് ആക്രമിക്കുന്നു. നിരവധിയാളുകൾ കിറ്റി ആക്രമിക്കപ്പെടുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും ആരും സഹായത്തിനായി മുന്നോട്ട് വന്നില്ല. തൊട്ടടുത്തുള്ള വീടുകളിലെയും അപ്പാർട്ട്മെന്റുകളിലെയും ആളുകൾ ഒച്ചയുണ്ടാക്കിയപ്പോൾ അയാൾ ഒന്നു ഭയന്നെങ്കിലും മൂന്നു തവണ തിരിച്ചുവന്ന് കിറ്റിയെ ആക്രമിച്ചു. കിറ്റി മരിച്ചു. അതിക്രൂരമായി ആൾക്കൂട്ടത്തിനു മുന്നിൽ ഒരാൾ കൊല ചെയ്യപ്പെട്ടിട്ടും ആരും സഹായിക്കാതിരുന്നത് വലിയ ചർച്ചയായി.

കിറ്റി ജെനോവീസ്
കിറ്റി ജെനോവീസ്

വിവിധ തുറകളിൽ നിന്ന് വലിയ വിമർശനങ്ങളുണ്ടായി. 1970- കളിൽ ബിബ് ലതാനയും (Bibb Latane) ജോൺ ഡാർലിയും (John Darely) ചേർന്ന് ‘ബൈസ്റ്റാൻഡർ എഫക്റ്റ്’ എന്ന ആശയം അവതരിപ്പിച്ചു. സഹായം ആവശ്യമുള്ളവരെ ആളുകൾ ശ്രദ്ധിക്കുന്നുണ്ടെങ്കിലും സഹായം വാഗ്ദാനം ചെയ്യുന്നില്ലെന്നും ആളുകൾ ഒരുപാടുള്ളിടങ്ങളിൽ സഹായിക്കാനുള്ള മനോഭാവം കുറയുന്നുവെന്നും ലതാനയും ഡാർലിയും കണ്ടെത്തി. ഇത് പിന്നീട് ബൈസ്റ്റാൻഡർ എഫക്ട് എന്നറിയപ്പെട്ടു.
ഇതിന് കാരണങ്ങളായി ഇവർ മുന്നോട്ടുവെച്ച ആശയങ്ങൾ ഇവയായിരുന്നു:

  • ആൾക്കൂട്ടത്തിലുള്ളപ്പോൾ മറ്റുള്ളവർ ആ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുന്നു.

  • നെഗറ്റീവായ ശ്രദ്ധ നമ്മളിലേക്ക് എത്തുന്നതിൽ ആർക്കും താൽപര്യമില്ല.

  • സഹായിക്കുന്നത് ഒരു ഭാരമായാണ് ആളുകൾ കാണുന്നത്.

മിക്ക സന്ദർഭങ്ങളിലും ‘ബൈസ്റ്റാൻഡർ എഫക്ട്’ കാണാൻ സാധിക്കും.

കുറച്ച് മാസങ്ങൾക്കു മുൻപ്, പൂക്കോട് വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് കോളേജിൽ നടന്ന റാഗിങ്ങിൽ, കൊടും ക്രൂരതയ്ക്കിരയായ സിദ്ധാർഥൻ എന്ന വിദ്യാർഥി അനുഭവിച്ച വേദന എത്രത്തോളമായിരിക്കും. കൂടെ നടന്നിരുന്ന സുഹൃത്തുക്കൾക്ക് എത്ര വേഗം അവനെ സഹപാഠികൾക്കു മുന്നിലിട്ട് നഗ്നനാക്കാനും മൂന്ന് ദിവസത്തോളം ഭക്ഷണമോ വെള്ളമോ നൽകാതെ ക്രൂരമായി ഉപദ്രവിക്കാനും സാധിച്ചു എന്നത് അവരുടെ വ്യക്തിത്വ വൈകൃതത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
എന്നെ ഏറ്റവും ഭയപ്പെടുത്തിയത്, അവിടെ കൂടി നിന്ന് ഇത് കണ്ടവരുടെ നിസ്സംഗതാ മനോഭാവമാണ്. ‘ബൈസ്റ്റാൻഡർ എഫക്ടാ’യിരിക്കാം കാരണം. പക്ഷെ പ്രതികരിക്കാതെ അത് കണ്ടു നിന്നവരും ചെയ്തവരോളം തെറ്റുകാർ തന്നെയാണ്. ഏത് സാഹചര്യസമ്മർദം കാരണമായി പറഞ്ഞാലും അത് ന്യായീകരിക്കാനാവില്ല. യാതൊരു പിൻബലവുമില്ലാതെ തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. എന്ത് ചെയ്യുമ്പോഴും നമ്മൾക്ക് പിറകിൽ സപ്പോർട്ടിന് ആളുകളുണ്ടെന്നതാണ് പലരേയും ഇത്തരം കാര്യങ്ങൾ ഒരു വീണ്ടുവിചാരവുമില്ലാതെ ചെയ്യാൻ പ്രേരിപ്പിക്കുന്നതും, അവർക്ക് യാതൊരു കുറ്റബോധവുമില്ലാത്തതും.

കഴിഞ്ഞദിവസം തൃപ്പുണിത്തുറയിലെ സ്കൂളിൽ നടന്നതും സമാനമാണ്. ഇത്തരത്തിൽ റാഗിംങ്ങ് ശ്രദ്ധയിൽപ്പെട്ടാൽ പോലും സഹായിക്കാനോ പരാതിപ്പെടാനോ ആരും തയ്യാറാകുന്നില്ല. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന സഹായങ്ങ (empathy) ളേക്കാളേറെ തിരിച്ച് എന്ത് ലാഭമുണ്ടാകുമെന്ന് ചിന്തിച്ചുകൊണ്ടാണ് സഹായിക്കാനുള്ള മനോഭാവം പോലുമുണ്ടാകുന്നതെന്നത് വിഷമകരമാണ്.

റാഗിങിനിരയായി പിന്നീട് ആത്മഹത്യ ചെയ്ത തൃപ്പൂണിത്തുറ ഗ്ലോബൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ്.
റാഗിങിനിരയായി പിന്നീട് ആത്മഹത്യ ചെയ്ത തൃപ്പൂണിത്തുറ ഗ്ലോബൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ്.

സൈബർ ബുള്ളിയിങ് ( cyber bullying) ശ്രദ്ധയിൽപ്പെടുമ്പോൾ നിശ്ശബ്ദരായിരിക്കാൻ ഒരു ഭൂരിഭാഗത്തെ പ്രേരിപ്പിക്കുന്നതും ഇതുതന്നെയാണ്. ഒരുതരം പ്രശ്നങ്ങളിലും ഇടപെടാതെ തങ്ങളുടെ ജീവിതത്തിലേക്ക് മാത്രമായി നാം ചുരുങ്ങുമ്പോൾ എത്ര വലിയ അപകടത്തെയാണ് നാം ക്ഷണിച്ചുവരുത്തുന്നത്. ആൻ്റി റാഗിങ്ങ് ആക്റ്റും റാഗിങ്ങിനെതിരായ യു.ജി.സി റെഗുലേഷൻസുമെല്ലാം നിലനിൽക്കുമ്പോൾ തന്നെ ഇത്തരം നിയമസാധ്യതകളെയെല്ലാം കാറ്റിൽ പറത്തിയാണ് ചിലരെങ്കിലും ഇത്തരം ക്രൂരതകൾക്ക് മുതിരുന്നത്. ചില സന്ദർഭങ്ങളിലെങ്കിലും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരക്കാരെ സംരക്ഷിക്കുകയും ചെയ്യാറുണ്ട്. മറ്റുള്ളവരുടെ ജീവിതമല്ല ഹീറോയിസം കാണിക്കാനും ആനന്ദം കണ്ടെത്താനുള്ള മാർഗം എന്ന് മനസ്സിലാക്കുന്നിടത്തു നിന്നേ മാറ്റം സാധ്യമാകൂ.

മെൻ്റൽ ട്രോമ

ആദ്യം പറഞ്ഞ മിത്തുകളിലും പാറ്റേണുകളിലും റാഗിംങ്ങ് ആചാരമാണെന്ന തെറ്റിദ്ധാരണയിലും കാലങ്ങളായി നടന്നുപോരുന്ന ഇത്തരം പ്രവർത്തികളിൽ ഇരയാക്കപ്പെടുന്നവരുടെ മാനസികാവസ്ഥയെ പറ്റി പലപ്പോഴും ചിന്തിക്കാറില്ല. കുട്ടികളിലുണ്ടാകുന്ന മെൻറൽ ട്രോമയുടെ പ്രത്യാഘാതങ്ങൾ വലുതാകുമ്പോൾ അവരുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലും പ്രകടമാകും. ഇത് അവരുടെ ബന്ധങ്ങളെയും സാരമായി തന്നെ ബാധിച്ചേക്കാം. റാഗിങ്ങുകൾ മൂലമുണ്ടാകുന്ന മാനസികാഘാതം ജീവിതകാലം മുഴുവൻ മുറിവായി മനസ്സിലുണ്ടാകും. കൃത്യമായ പരിഗണനയും കൗൺസിലിംഗും ലഭിക്കാത്ത പക്ഷം വലിയ മാനസിക സമ്മർദ്ദങ്ങളിലേക്കും ആത്മഹത്യയിലേക്കും ഇവ നയിക്കാം. ഇതിനെതിരെ പൊരുതുന്നവർ ചിലപ്പോൾ ഒറ്റപ്പെട്ടേക്കാം. അതുണ്ടാകുന്ന സമ്മർദ്ദവും തള്ളിക്കളയാനാവില്ല.

ഞാൻ കോളേജിൽ ചേരുന്ന സമയം മുതലാണ് റാഗിങ്ങിനെയും അതിന്റെ നിയമവശങ്ങളേയും ആൻ്റി റാഗിങ്ങ് കോളേജുകളെയും പറ്റി കൂടുതലായറിയുന്നത്. സത്യസന്ധമായി പറഞ്ഞാൽ, കോളേജ് കാലഘട്ടത്തിൽ അത്തരം ട്രോമാറ്റിക് റാഗിങ്ങുകളൊന്നും എനിക്കോ സുഹൃത്തുക്കൾക്കോ നേരിടേണ്ടിവന്നിട്ടില്ല. പക്ഷെ ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ എന്റെ ശബ്ദത്തെ ചൊല്ലി ഇടക്കിടക്ക് ബുള്ളിയിങ്ങ് നേരിടേണ്ടിവന്നിട്ടുണ്ട്. ഇതുണ്ടാക്കിയ മാനസിക സമ്മർദത്തേയും ഒറ്റപ്പെടലിനേയും വ്യക്തമായി തന്നെ മനസ്സിലാക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. തമാശകളെന്ന് മറ്റുള്ളവർ വിലയിരുത്തുന്നതും, ഒരാളെ മാത്രം എപ്പോഴും തമാശക്കുള്ള ടൂൾ ആക്കി മാറ്റുന്നതും, ഉപദ്രവിക്കുന്നതും അതനുഭവിക്കുന്നവർക്കുണ്ടാക്കുന്ന ട്രോമയെപ്പറ്റി ആരും അത്ര ഗഹനമായി ചിന്തിക്കാറില്ല എന്നതാണ് വാസ്തവം. അന്ന് ചെറിയ കുട്ടിയായ എനിക്ക് ഇതൊന്നും അങ്ങനെ മനസ്സിലാക്കിയെടുക്കാനോ വേർതിരിച്ചറിയാനോ സാധിച്ചിരുന്നില്ല. പക്ഷെ മുതിർന്നപ്പോൾ മനസ്സിലാക്കുന്ന ഒരു വസ്തുതയുണ്ട്, എന്റെ ശബ്ദമാണ് എന്റെ അടയാളപ്പെടുത്തലെന്നും, എന്നെ ഞാനാക്കുന്നതിൽ അതിനെത്ര വലിയ പങ്കുണ്ടെന്നും. പക്ഷെ ഇത് മനസ്സിലാക്കാതെയാണ് ഞാൻ വളർന്നിരുന്നതെങ്കിൽ ചെറുപ്പത്തിൽ ആരോടും മിണ്ടാതെ, ശബ്ദം പുറത്തുപോലും കേൾപ്പിക്കാതെ നടന്നിരുന്ന ഞാൻ ഇന്നും അങ്ങനെയായിപ്പോകുമായിരുന്നു.

തമാശകളെന്ന് മറ്റുള്ളവർ വിലയിരുത്തുന്നതും, ഒരാളെ മാത്രം എപ്പോഴും തമാശക്കുള്ള ടൂൾ ആക്കി മാറ്റുന്നതും, ഉപദ്രവിക്കുന്നതും അതനുഭവിക്കുന്നവർക്കുണ്ടാക്കുന്ന ട്രോമയെപ്പറ്റി ആരും അത്ര ഗഹനമായി ചിന്തിക്കാറില്ല.

ഇത്തരം കാര്യങ്ങളെ അങ്ങനെ മറന്നുകളയാൻ സാധിക്കാതിരിക്കുകയോ അല്ലെങ്കിൽ മനസ്സിലേക്കെടുക്കുകയോ ചെയ്യുന്ന ഒരു വിഭാഗവുമുണ്ട്. ഒന്നെങ്കിൽ സ്വയം പഴിക്കുകയോ അതുമല്ലെങ്കിൽ ഈ ടോർച്ചറിൽ നിന്നും രക്ഷപ്പെടാൻ ആത്മഹത്യ ചെയ്യുകയോ ആണ് പലരും. ആരോടും സംസാരിക്കാതെ ജീവിതത്തെ പിന്നീട് പേടിയോടെ മാത്രം കാണുന്നവരായി റാഗിങ്ങിന്റെ ഇരകൾ മാറുന്നു. തന്റെ ഭാവിയെയും സ്വപ്നങ്ങളെയും കുറിച്ച് പിന്നീടവർ ചിന്തിച്ചെന്ന് വരില്ല. ഒരുതരം വിഷാദാവസ്ഥയിലേക്കും ഉത്കണ്ഠാ രോഗങ്ങളിലേക്കും അകാരണമായ ഭയത്തിലേക്കും ഇവ നയിക്കാം. ക്രമേണ ഇത് വിഷാദരോഗത്തിലേക്കും വഴി മാറാം. പിന്നീടവർ ആത്മഹത്യയാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമെന്നും ചിന്തിച്ചേക്കാം.

ഇത്തരത്തിൽ പേടിയോടെ ഒറ്റയ്ക്കായിപ്പോയെന്ന് തോന്നുന്നവർക്ക് കുടുംബത്തിൽ നിന്നും വിദ്യാലയത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും വലിയ പിന്തുണ നൽകാനാണ് നാം ശ്രമിക്കേണ്ടത്. അതിന് സാധ്യമാകുന്നതെല്ലാം ചെയ്യണം. ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിച്ചും നിയമപരമായി പോരാടിയും മാനസികമായും ശാരീരികമായും സാമൂഹ്യമായും തളർന്നുപോയവരെ ശക്തരാക്കാൻ ശ്രമിക്കേണ്ടതുണ്ട്. കൂട്ടായ പ്രവർത്തനം ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമാണ്.

സ്റ്റോക്ഹോം സിൻഡ്രം (Stockholm syndrome)?

റാഗിങ്ങ് ഒരു സാമൂഹിക പ്രശ്നമാണ്. ഇതിലൂടെ നഷ്ടപ്പെടുന്ന ജീവനുകൾക്ക്, അല്ലെങ്കിൽ തകർക്കപ്പെടുന്ന മനസുകൾക്ക് എന്തൊക്കെ സ്വപ്നങ്ങളുണ്ടാകാം. മനുഷ്യത്യരഹിതമായി സഹപാഠിയോട്, കൂട്ടുകാരനോട് പെരുമാറാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതെന്താകാം?

ഒന്ന്; ആരെയും കെയർ ചെയ്യാത്ത, എല്ലാത്തിനോടും വയലൻ്റ് ആയി പെരുമാറുന്ന വ്യക്തിത്വ വൈകൃതമാകാം.
രണ്ട്; ഇവല്യൂഷനറി സൈക്കോളജിയിൽ റാഗിങ്ങിനെ ‘സ്റ്റോക്ഹോം സിൻഡ്ര’വുമായി കണക്റ്റ് ചെയ്തിട്ടുണ്ട്.

1973 ആഗസ്റ്റിൽ രണ്ട് ബാങ്ക് കൊള്ളക്കാർ നാലാളുകളെ സ്റ്റോക്ഹോമിൽ ബന്ദികളാക്കുന്നു. അതിൽ ഒരു പുരുഷനും മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ആറു ദിവസങ്ങൾക്കുശേഷം ഇവർക്ക് കൊള്ളക്കാരുമായി ഒരു വൈകാരിക അടുപ്പം (emotional bond) അനുഭവപ്പെടുന്നു, അവർ പോലീസിന്റെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെ വരെ ചെറുക്കുന്നു. അതിലൊരു സ്ത്രീ കൊള്ളക്കാരനുമായി വിവാഹം ഉറപ്പിക്കുകയും മറ്റുള്ളവർ കൊള്ളക്കാർക്ക് വേണ്ട ലീഗൽ ഫണ്ട് ഏർപ്പാടാക്കുകയും ചെയ്യുന്നുണ്ട്. ശേഷം നടന്ന ചർച്ചകൾക്കൊടുവിൽ സൈക്കോളജിസ്റ്റുകൾ ഈ സ്വഭാവത്തിന് നൽകിയ പേരാണ് ‘സ്റ്റോക്ഹോം സിൻഡ്രോം’.

സൈക്കോളജിസ്റ്റുകൾ ഈ ക്യാപ്ച്ചർ ബോണ്ടിനെ രക്ഷപ്പെടാനുള്ള ഒരു സ്വഭാവ (trait) മായാണ് കാണുന്നത്. ഇത്തരത്തിൽ സ്വയം ബോണ്ടിങ്ങ് സൃഷ്ടിച്ചവർ സർവൈവ് ആകുന്നതായും അല്ലാത്തവർ കൊല്ലപ്പെടുന്നതായും കാണുന്നു. ഇവിടെയാണ് റാഗിങ്ങ് എന്തുകൊണ്ട് ഇന്നും തുടരുന്നു എന്നത് വ്യക്തമാക്കുന്നത്. റാഗിങ്ങിനിരയായവർ തന്നെയാണ് പിന്നീട് തന്റെ ജൂനിയേർസിനെ റാഗ് ചെയ്യുന്നതും.

തൃപ്പൂണിത്തുറയിൽ മിഹിർ എന്ന വിദ്യാർഥി നേരിട്ട ക്രൂരമായ റാഗിങിനെ കുറിച്ചും മരണത്തെക്കുറിച്ചും കുട്ടിയുടെ മാതാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്.
തൃപ്പൂണിത്തുറയിൽ മിഹിർ എന്ന വിദ്യാർഥി നേരിട്ട ക്രൂരമായ റാഗിങിനെ കുറിച്ചും മരണത്തെക്കുറിച്ചും കുട്ടിയുടെ മാതാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്.

ഇത്തരം ഇമോഷണൽ ബോണ്ടിംഗുകൾ ട്രോമാറ്റിക് ബോണ്ടുകളോ മാനിപുലേറ്റീവ് ബോണ്ടുകളോ ആണ്. ഇതിന്റെ അയഥാർത്ഥമായ ലോകത്തിൽ നിന്നുകൊണ്ട് യഥാർത്ഥത്തിൽ എന്ത് സംഭവിക്കുന്നുവെന്നോ ഇതിനിരയാകുന്നവർ അനുഭവിക്കുന്ന ക്ലേശങ്ങളെപ്പറ്റിയോ അവർ ബോധവാൻമാരല്ല. ഇതിന് പിന്നിലുള്ള ഡിസ്ട്രക്റ്റീവ് സൈക്കോളജിയെപ്പറ്റി മനസ്സിലാക്കാതെ ഇവർ ചെയ്യുന്ന ചെയ്തികളിൽ പൊലിഞ്ഞുപോകുന്നവരുടെ ജീവിതത്തിനും ഇവരുടെ ജീവിതത്തിന്റെ അത്ര തന്നെ വിലയുണ്ട്.

ഒരു കൂട്ടം കുട്ടികളൊന്നായി ക്യാപ്ച്ചർ / മാനിപുലേറ്റീവ് ബോണ്ടിൽ അകപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിൽ മനുഷ്യത്വപരമായി നമ്മളെടുക്കുന്ന നിലപാടുകളാണ് മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. അവിടെയാണ് കുട്ടികളിൽ രാഷ്ട്രീയബോധം വേണമെന്ന് പറയുന്നതിന്റെ പ്രാധാന്യവും. നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങളും നിലപാടുകളും എങ്ങനെയുള്ളതാണ് എന്നതിനനുസരിച്ചായിരിക്കും ഈ രാഷ്ട്രീയബോധം രൂപപ്പെടുക. തെറ്റാണെന്ന് തിരിച്ചറിയുമ്പോൾ അതിനെതിരെ ഒറ്റക്കായിപ്പോയാലും തന്റെ ശബ്ദം ഉയരണമെന്ന് വിചാരിക്കുന്നിടത്താണ് രാഷ്ട്രീയ ബോധമുളള തലമുറ പിറക്കുന്നത്. കുറച്ചുകൂടി മനുഷ്യരെ മനസ്സിലാക്കാനും എംപതിറ്റിക്കലായി പെരുമാറാനും സാധിക്കുമ്പോൾ മാത്രമേ ഇത്തരം സംഭവങ്ങൾ നമ്മളെ കൂടി ബാധിക്കുന്നതാണെന്ന ചിന്ത നമ്മിൽ ഉടലെടുക്കുകയുള്ളൂ.

ഒരു വേലിക്കെട്ടുകളുമില്ലാതെ മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്നിടത്ത് ഇത്തരം സംഭവങ്ങൾക്ക് സ്ഥാനമില്ല. ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ വർണത്തിന്റെയോ ലിംഗത്തിന്റെയോ രാഷ്ട്രീയ സംഘടനകളുടെയോ അടിസ്ഥാനത്തിൽ കൊട്ടിപ്പൊക്കേണ്ടവയല്ല ബന്ധങ്ങൾ.

ജീൻ പിയാഷെ
ജീൻ പിയാഷെ

ജീൻ പിയാഷെയുടെ (Jean Piaget) കോഗ്നിറ്റീവ് ഡെവലപ്മെൻറ് തിയറിയിൽ (Cognitive Development Theory) സ്കീമ (Schema) എന്നൊരു ആശയം വിശദീകരിക്കുന്നുണ്ട്. ചില കാര്യങ്ങളെ സംബന്ധിച്ച് നാം ഉണ്ടാക്കിയെടുക്കുന്ന ചില മെൻ്റൽ ഫ്രെയിംവർക്കി (Mental Framework) നെയാണ് സ്കീമ കൊണ്ടുദ്ദേശിക്കുന്നത്. സ്കീമയുമായി ബന്ധപ്പെടുത്തി പെർസീവറൻസ് എഫക്ട് (perseverance effect) എന്നൊരു ആശയം സോഷ്യൽ സൈക്കോളജിയിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ വിശ്വാസങ്ങൾക്കോ നമ്മൾ രൂപപ്പെടുത്തിയെടുത്ത സ്കീമക്കോ എതിരായി എന്ത് തെളിവ് നിരത്തി സംസാരിച്ചാലും /വിശദീകരിച്ചാലും ആ സ്കീമയോ വിശ്വാസമോ തിരുത്താൻ തയ്യാറാകാത്ത അവസ്ഥയെയാണ് പെർസീവറൻസ് എഫക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യരെ സംബന്ധിച്ച് കുറെയധികമാളുകളെങ്കിലും ഇത്തരത്തിൽ തെറ്റാണെന്നറിഞ്ഞാൽ പോലും വിശ്വാസങ്ങളിൽ മാറാതെ തുടരുന്നവരാണ്. ഇത് ചില സന്ദർഭങ്ങളിലെങ്കിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.

നമ്മൾ വിശ്വസിക്കുന്നതിനെ മാത്രം സ്വീകരിക്കുന്നതിനും ന്യായീകരിക്കുന്നതിനുമപ്പുറത്തേക്ക് വിശാലമാകണം നമ്മുടെ മനസ്സുകൾ. വിശാലമായ മാനവികതയോടെ എല്ലാവരേയും ആശ്ലേഷിക്കാനുള്ള മനസ്സാണ് രൂപപ്പെടുത്തിയെടുക്കേണ്ടത്.

Comments