സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

News Desk

  • സംസ്ഥാനത്ത് വീണ്ടും നിപ മരണം.

  • മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ കുട്ടിയാണ് മരിച്ചത്.

  • ഈ മാസം പത്തിനാണ് കുട്ടിക്ക് പനി ബാധിച്ചത്.

  • ഇന്നലെയായിരുന്നു നിപ സ്ഥിരീകരിച്ചത്.

  • കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.

  • കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.

  • നിരീക്ഷണത്തിലുള്ളവരുടെ സാമ്പിൾ ഫലം ഇന്ന്

  • സംസ്ഥാനത്ത് ഇത് അഞ്ചാം തവണയാണ് നിപ സ്ഥിരീകരിക്കുന്നത്.

  • കഴിഞ്ഞ ദിവസം മലപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രത്യേക കൺട്രോൾ സെൽ തുറന്നിരുന്നു

  • സമ്പർക്ക പട്ടികയിലുള്ള 246 പേരിൽ 63 പേർ ഹൈറിസ്‌കിൽ

  • കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലാണ്.

  • ഹൈറിസ്‌ക് പട്ടികയിലുള്ള രോഗ ലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധനക്കയക്കും.

  • കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്ന് പേരും മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാല് പേരും നിരീക്ഷണത്തിലാണ്.

  • കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നിപ പ്രോട്ടോക്കോള്‍ പ്രകാരം.

  • ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തി.

Comments