'പ്രതിസന്ധി കോൺഗ്രസ് മറികടക്കും'

മുമ്പും പാർട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കിൽ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്. കാരണം ഇന്ത്യയ്ക്ക് വിശ്വാസയോഗ്യമായ ഒരു ദേശീയ ബദൽ ആവശ്യമുണ്ട്. കോൺഗ്രസിനു മാത്രമേ അതു നൽകാൻ സാധിക്കൂ- ശശി തരൂരിനോട് എൻ.ഇ. സുധീർ സംസാരിക്കുന്നു.

എൻ.ഇ.സുധീർ: ഈ കോവിഡ് 19 പാൻഡെമിക്ക് കാലത്ത് ഒരു ഗ്ലോബൽ ലീഡർഷിപ്പിന്റെ അഭാവം തുറന്നു കാട്ടപ്പെടുന്നുണ്ടോ? ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായിരിക്കുന്ന അമേരിക്കയ്ക്ക് "ലോക നേതാവ് ' എന്ന പരമ്പരാഗത കല്പിത സ്ഥാനം മുമ്പെന്നപോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്ന അഭിപ്രായം പലർക്കുമുണ്ട്. അങ്ങനെയൊക്കെയാണെങ്കിൽ ലോകത്തിന്റെ ഭാവിയിൽ ഇതെന്തു മാറ്റത്തിനാണ് സാധ്യതയൊരുക്കുക ? ലോകക്രമത്തിൽ എന്തെങ്കിലും മാറ്റം വന്നതായി താങ്കൾക്ക് തോന്നുന്നുണ്ടോ?

ശശി തരൂർ: കോവിഡാനന്തര ലോകത്തെക്കുറിച്ച് എനിക്കും ആശങ്കകളുണ്ട്. പോപ്പുലിസത്തിലേക്കും ഐസൊലേഷനിസത്തിലേക്കുമുള്ള ചുവടുവെപ്പുകളും ആഗോളവത്കരണത്തിനെതിരായ സാംസ്‌കാരിക സാമ്പത്തിക ഉപരോധങ്ങളും നമ്മൾ വൈറസിന്റെ വരവിനു മുമ്പേ കണ്ടതാണ്. തീർച്ചയായും അതിനെല്ലാം ആക്കം കൂടുവാൻ പോകുകയാണ്. ട്രംപിനു കീഴിൽ അമേരിക്ക ഗ്ലോബൽ തിയറ്ററിലെ പരമ്പരാഗത നേതൃപദവിയിൽ നിന്നൊഴിഞ്ഞതിനെത്തുടർന്ന് സൃഷ്ടിക്കപ്പെട്ട ശൂന്യതയുമുണ്ട് ഇവിടെ. ജിയോ പൊളിറ്റിക്കൽ മുന്നേറ്റങ്ങൾക്ക് ഇത് രാസത്വരകമായി വർത്തിച്ചിട്ടുണ്ട് എന്നതും നമ്മൾ ചിന്തിക്കേണ്ടതുണ്ട്.

ലോകമെമ്പാടും, മുമ്പത്തെ "കൺസോളിഡേറ്റഡ് ഡമോക്രസികളിലടക്കം' ജനാധിപത്യത്തിനു ലഭിക്കുന്ന പിന്തുണ ആശങ്കപ്പെടുത്തും വിധം നേർത്തു വരുന്നതായും ജനാധിപത്യ പ്രകിയയോട് പൊതുവിൽ അസഹിഷ്ണുത വർദ്ധിച്ചു വരുന്നതായും അവർ വിലയിരുത്തുന്നു. പ്രത്യേകിച്ച് "മില്ലനിയൽ' തലമുറയ്ക്കിടയിൽ.

വ്യാപാര നിയന്ത്രണങ്ങളുടെ തിരിച്ചു വരവ്, നിർമ്മാണ വിതരണ ശൃംഖലകളെ സ്വദേശത്തേക്ക് പ്രത്യാനയിക്കൽ, അന്താരാഷ്ട്ര തലത്തിലുള്ളതും ബഹുമുഖ പ്രാധാന്യമുള്ളതുമായ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി ക്ഷയിപ്പിക്കുക തുടങ്ങിയ "ഡീഗ്ലോബലൈസേഷൻ' പ്രക്രിയകൾ നമുക്കിപ്പോൾ തന്നെ ശരിക്കും കാണാൻ കഴിയുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. നേരത്തെയുണ്ടായിരുന്ന, എന്നാൽ ഇപ്പോഴത്തെ മഹാമാരിയോടെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഭാസമാണിത്. കോവിഡിനു മുമ്പ് തന്നെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഒരു പ്രബന്ധത്തിൽ ഹാർവാർഡിലെ സ്‌കോളർമാരായ Yascha Mounk , Roberto Stefan Foa എന്നിവർ വാദിക്കുന്നത് ലോകമെമ്പാടുമുള്ള ലിബറൽ ഡെമോക്രസികൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. ("ഡെമോക്രാറ്റിക് ഡീ കൺസോളിഡേഷൻ' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്). ലോകമെമ്പാടും, മുമ്പത്തെ "കൺസോളിഡേറ്റഡ് ഡമോക്രസികളിലടക്കം' ജനാധിപത്യത്തിനു ലഭിക്കുന്ന പിന്തുണ ആശങ്കപ്പെടുത്തും വിധം നേർത്തു വരുന്നതായും ജനാധിപത്യ പ്രകിയയോട് പൊതുവിൽ അസഹിഷ്ണുത വർദ്ധിച്ചു വരുന്നതായും അവർ വിലയിരുത്തുന്നു. പ്രത്യേകിച്ച് "മില്ലനിയൽ' തലമുറയ്ക്കിടയിൽ.

ചോദ്യം: കോവിഡിനെ പിടിച്ചുനിർത്തുന്നതിൽ ലോകം പരാജയപ്പെട്ടിരിക്കുകയല്ലേ ?. ഇതിനകം 7ലക്ഷത്തോളം മനുഷ്യജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞു. നിലവിൽ ലോകമെമ്പാടുമായി ഒന്നരക്കോടിയിലേറെ സ്ഥിരീകരിച്ച കോവിഡ്‌ കേസുകളുണ്ടായി. എവിടെയാണ് പിഴച്ചത്?മുൻപുണ്ടായ മഹാമാരികളുടെ അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നതിൽ നമ്മൾ പരാജയപ്പെട്ടോ? ശാസ്ത്രമോ രാഷ്ട്രീയമോ, ആരാണ് നമ്മളെ തോൽപ്പിച്ചത്?

കോവിഡിനോട് ലോകത്തിന്റെ പ്രതികരണം പൂർണ പരാജയമാണെന്ന് പറഞ്ഞുകൊണ്ട് ഒരു സാമാന്യവത്കരണത്തിന് ഞാൻ മുതിരുന്നില്ല. വിഷമിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾക്കിടയിലും പോസിറ്റീവായ ചിലകാര്യങ്ങൾ നിശ്ചയമായും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ന്യൂസിലാന്റ്, വിയറ്റ്നാം, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഒരുപരിധിവരെ ജപ്പാനും, സിംഗപ്പൂരും വൈറസ് വ്യാപനം തടയാൻ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്.. ഇത് ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. അതുപോലെ, വെല്ലുവിളികൾക്ക് ഇടയിലും അസാമാന്യമാംവിധമാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ ഈ വൈറസിനോട് പൊരുതിയത്. ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെ ഈ വൈറസിനെ നേരിടണം എന്നതു സംബന്ധിച്ച് എന്തെങ്കിലും നിയമാവലിയോ നിശ്ചിത പ്രോട്ടോക്കോളോ ഉണ്ടായിരുന്നില്ലെന്ന കാര്യവും അംഗീകരിക്കേണ്ടതുണ്ട്. എങ്ങനെയൊക്കെയാണ് ഈ വൈറസ് വ്യാപിക്കുന്നത് എന്നതുസംബന്ധിച്ചൊക്കെ ഇപ്പോഴും നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഇതുപോലുള്ള അവസ്ഥയിൽ പര്യാപ്തമായ രീതിയിൽ പ്രതികരിക്കാൻ നമ്മുടെ വ്യവസ്ഥിതി കുറച്ചു സമയമെടുക്കും.

ആദ്യഘട്ടത്തിൽ കോവിഡിനെക്കുറിച്ച് ലഭിച്ച വിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടായിരുന്നുവെന്ന് നമുക്കെല്ലാമറിയാം. വൈറസിന്റെ ആഘാതം സംബന്ധിച്ച എല്ലാ വിവരവും രാജ്യങ്ങൾക്ക് നേരത്തെ തന്നെയുണ്ടായിരുന്നെങ്കിൽ, അതനുസരിച്ച് ആദ്യഘട്ടത്തിൽ തന്നെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നെങ്കിൽ, ആഗോളതലത്തിലുള്ള കേസുകളുടെ എണ്ണം വൻതോതിൽ നമുക്ക് കുറയ്ക്കാൻ കഴിഞ്ഞേനെ. അതുപോലെ ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾ ലോക്ക്ഡൗൺ പിൻവലിച്ച രീതിയും പ്രശ്നമുണ്ടാക്കുന്നതാണ്. കൂടാതെ വ്യവസ്ഥാപിതമായ മറ്റു പല പ്രശ്നങ്ങളും വൈറസിനെതിരായ നമ്മുടെ പോരാട്ടത്തെ ബാധിച്ചിട്ടുണ്ട്. ഉദാഹരണമായി ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങൾക്ക് ഫണ്ട് കുറയ്ക്കുന്ന പതിവ് തുടരുകയാണ്. (തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തന്നെയെടുക്കാം. വൈദ്യശാസ്ത്ര രംഗത്തെ മികച്ച ഗവേഷണ സ്ഥാപനമായിട്ടും മതിയായ ഫണ്ടിനുവേണ്ടി അവർ എപ്പോഴും ബുദ്ധിമുട്ടുകയാണ്.)

ലോകാരോഗ്യ സംഘടനയുടെ ജനീവയിലെ ഹെഡ്ക്വാട്ടേഴ്‌സ്  Photo: Pierre Virot | www.who.int
ലോകാരോഗ്യ സംഘടനയുടെ ജനീവയിലെ ഹെഡ്ക്വാട്ടേഴ്‌സ് Photo: Pierre Virot | www.who.int

ലോകാരോഗ്യ സംഘടനപോലെ, ആഗോളതലത്തിൽ പരസ്പര സഹകരണവും വിവരങ്ങൾ കൈമാറലും ഉറപ്പാക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെ നിർവീര്യമാക്കൽ, ഉള്ള സൗകര്യങ്ങളും അറിവും പരസ്പരം പങ്കുവെച്ചുകൊണ്ട് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനു പകരം ഐസൊലേഷനിസവും സ്വാശ്രയശീലവും വളർത്തുന്നതിന് കൂടുതൽ ഊന്നൽ നൽകുന്നത്, തുടങ്ങിയ ഘടകങ്ങളെല്ലാം തന്നെ വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ ദുർബലപ്പെടുത്തിയെന്ന് നമ്മൾ തിരിച്ചറിയണം.

ചോദ്യം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യാൻ ലോകാരോഗ്യ സംഘടന (WHO) പ്രയാസപ്പെടുകയാണ്. യു.എസിൽ നിന്നും അവർ വെല്ലുവിളി അഭിമുഖീകരിക്കുന്നുമുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിങ് യു.എസ് നിർത്തിവെച്ചിരിക്കുകയാണ്. യു.എന്നിൽ അണ്ടർ സെക്രട്ടറി ജനറൽ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുള്ള അനുഭവം താങ്കൾക്ക് ഇത്തരം കാര്യത്തിൽ കുറേക്കൂടി ഡയറക്ടായ ഒരു കാഴ്ചപ്പാട് നൽകിയിട്ടുണ്ടാവാം. നിലവിലെ സാഹചര്യത്തെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? ഈ പ്രതിസന്ധിയെ ലോകാരോഗ്യ സംഘടനയ്ക്ക് വളരെ വ്യത്യസ്തമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ?

അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിന്റെ നിർണായകമായ പ്രധാന്യം എന്നെ ബോധ്യപ്പെടുത്തുന്നതായിരുന്നു യു.എന്നിൽ ഞാൻ ചിലവഴിച്ച കാലഘട്ടം. മുമ്പുണ്ടായ മഹാമാരികളിൽ നിന്നും നമ്മൾ പല പാഠങ്ങളും പഠിച്ചിട്ടുണ്ടാവാം. എന്നാൽ ഇതുപോലുള്ള ആഗോള പ്രതിസന്ധികൾ മറികടക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന നിർണായകമായ പാഠം നമ്മൾ പഠിച്ചിട്ടുണ്ടെന്ന് എനിക്കുതോന്നുന്നില്ല.

ലോകാരോഗ്യ സംഘടന പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് അർത്ഥവത്തായ നടപടികളെടുക്കാനുള്ള പരമാധികാരം ഇതുവരെ നൽകപ്പെട്ടിട്ടില്ല. ലോകം സുരക്ഷിതമാക്കാൻ രാജ്യങ്ങൾ വസ്തുതകൾ പരസ്പരം പങ്കുവെയ്ക്കുന്നതിനു പകരം ഒരു രാജ്യം മറ്റൊരു രാജ്യത്തിൽ നിന്നും വിവരങ്ങൾ മറച്ചുവെയ്ക്കുകയാണ്. അന്താരാഷ്ട്ര സഹകരണത്തിൽ ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാൻ. കോവിഡിനേയും ഇനി വരാനിരിക്കുന്ന മറ്റ് മഹാമാരികളേയും തടയാനുള്ള ഏകവഴി രാജ്യങ്ങൾ പരസ്പരം സഹായിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്നതാണ്, ഇതുപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളെയും സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുകയെന്നതാണ്. ഈ ഒരു സമീപനമില്ലാതെ, പരസ്പരം പോരടിക്കുന്നത് ലോകത്തെ കൂറേക്കൂടി അപകടകരമായ അവസ്ഥയിലെത്തിക്കാൻ മാത്രമേ സഹായിക്കൂ.

കോവിഡിനേയും ഇനി വരാനിരിക്കുന്ന മറ്റ് മഹാമാരികളേയും തടയാനുള്ള ഏകവഴി രാജ്യങ്ങൾ പരസ്പരം സഹായിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്നതാണ്, ഇതുപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകളെയും സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുകയെന്നതാണ്.

ഈ വിഷയത്തെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിനോക്കുമ്പോൾ, അവരുടെ സമീപനത്തിൽ ചില വീഴ്ചകൾ വന്നിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ഈ പ്രതിസന്ധിയുടെ തുടക്കത്തിൽ ആവശ്യമായ നടപടികളെടുക്കുന്നതിൽ അവർ അമാന്തം കാണിച്ചുവെന്ന് തീർച്ചയായും വാദിക്കാം. സംഘടനയിലെ അംഗമായ ശക്തരായ ചൈനയെ പിണക്കാൻ ലോകാരോഗ്യ സംഘടന ഭയന്നിരുന്നു. എന്നിരുന്നാലും എല്ലാ പഴിയും ലോകാരോഗ്യസംഘടനയ്ക്കുമേൽ ചുമത്താൻ എനിക്ക് കഴിയില്ല. അന്താരാഷ്ട്ര സംഘടനയെന്ന നിലയ്ക്ക് അതിന്റെ അംഗരാജ്യങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചേ അതിന് പ്രവർത്തിക്കാനാകൂ, പ്രത്യേകിച്ച് അംഗരാജ്യങ്ങളിൽ അതിശക്തരുടെ താൽപര്യം അനുസരിച്ച്. പൊതുവെ അന്താരാഷ്ട്ര സംഘടനകളുടെ അടിസ്ഥാന സ്വഭാവത്തിൽ, നിർമ്മാണ ഘടനയിൽ തന്നെ ഇതുണ്ട്, മിക്കപ്പോഴും അവ അംഗരാജ്യങ്ങളുടെ താൽപര്യത്തിന് അടിമപ്പെടും. അന്താരാഷ്ട്ര സംഘടനകളുടെ "സിസ്റ്റം ഡിസൈനി'ൽ തന്നെയുള്ളതാണിത് (യു.എൻ രക്ഷാസമിതിയിലെ യു.എസിനെ തന്നെ നോക്കിയാൽ മതി!).

ഈ ദുരന്തത്തിനുശേഷം, ഇത്തരം സംഘടനകളെ ശക്തരായ അംഗരാജ്യങ്ങളുടെ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുംവിധം പ്രവർത്തനവും പരമാധികാരവും എങ്ങനെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് തീർച്ചയായും നമ്മൾ പരിശോധിക്കണം. ഉദാഹരണമായി, ഞാനൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നു. അംഗത്വം നേടാനുള്ള വിലയെന്നവണ്ണം അംഗത്വം നേടിയ രാജ്യങ്ങൾ, - ഈ വർഷമാദ്യം ചൈന ചെയ്തതുപോലെ ലോകാരോഗ്യ സംഘടനയുടെ പരിശോധന സംഘത്തിന് വിസ നിഷേധിച്ചതു പോലുള്ള - പരമാധികാരം സ്വമേധയാ ഉപേക്ഷിക്കേണ്ടിവരും. അതുപോലെത്തന്നെ ഇത്തരം ഏജൻസികളുടെ തലവൻമാർക്ക് പുതുക്കാൻ കഴിയാത്ത ഒറ്റ ടേമിലേക്കേ അവസരം കൊടുക്കാവൂ എന്ന നിയമവും. തങ്ങൾ രണ്ടാമതും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയെ സംഘടനയിൽ ശക്തരായ വൻകിട രാഷ്ട്രങ്ങൾ പാരവെയ്ക്കുമോ എന്ന നിരന്തര ചിന്ത അവരെ പിന്നെ അലട്ടില്ല.

ചോദ്യം: ഇന്ത്യയിലേക്ക് വരികയാണെങ്കിൽ, ഇവിടുത്തെ കോവിഡ് പ്രതിരോധാവസ്ഥയെ എങ്ങനെയാണ് താങ്കൾ നോക്കി കാണുന്നത്? എവിടെയാണ് നമ്മൾ ചെന്നു നിൽക്കാൻ പോകുന്നത് ? നരേന്ദ്രമോദി സർക്കാർ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിനെ എങ്ങനെ വിലയിരുത്തുന്നു?

ഇന്ത്യൻ സമൂഹത്തിൽ മഹാമാരിയുടെ പ്രഭാവം കുറയ്ക്കാൻ മതിയായ നയപരിപാടികളുടെയും പദ്ധതികളുടെയും അഭാവവും തയ്യാറെടുപ്പുകളുടെ ഹീനമായ കുറവുമാണ് ഈ മഹാമാരിക്കാലത്തെ മോദി സർക്കാറിന്റെ റിപ്പോർട്ട് കാർഡിലുള്ളത്. നമ്മുടെ കുടിയേറ്റ തൊഴിലാളികളുടെ വിഷയമെടുക്കാം- ഈ വിഷയത്തിൽ സർക്കാറിന്റെ ദീർഘവീക്ഷണമില്ലായ്മയും ചില സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമ കാര്യങ്ങളിലുള്ള ബോധപൂർവ്വമായ അനാസ്ഥയും ഞെട്ടിക്കുന്നതായിരുന്നു. കുറേക്കൂടി നേരത്തെ പ്രഖ്യാപിച്ചതുകൊണ്ടുതന്നെ കേന്ദ്രം ശരിയായിരുന്നുവെന്ന് മിക്കയാളുകളും സമ്മതിക്കുന്ന ഒന്നാണ് ഇന്ത്യയിലെ ലോക്ക്ഡൗൺ പ്രഖ്യാപനം. എന്നാൽ ലോക്ക്ഡൗൺ നടപ്പിലാക്കിയ രീതി അതിന്റെ പ്രഭ കെടുത്തിക്കളഞ്ഞു. നമ്മുടെ കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥത അതിന്റെ ഉദ്ദേശശുദ്ധിക്ക് തുരങ്കംവയ്ക്കുന്നതായിരുന്നു. കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നതിനായി മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിൽ ഭീതിയും ബഹളവും വെപ്രാളവും കാണിക്കുന്നതിനും തുടർ ദുരന്തങ്ങൾക്കും ഇതു വഴിവെച്ചു. വീട്ടിലേക്ക് പോകുംവഴി ട്രക്കുകൾക്കും ട്രെയിനിനും അടിയിൽപ്പെട്ടും നടന്നുതളർന്നും 200ഓളം കുടിയേറ്റ തൊഴിലാളികളാണ് മരിച്ചുവീണത്.

കൊൽക്കത്തയിലെ റിക്ഷാതൊഴിലാളികൾ, ലോക്ക്ഡൗൺ കാലത്ത്‌  Photo/Indrajit Das, commons.wikimedia
കൊൽക്കത്തയിലെ റിക്ഷാതൊഴിലാളികൾ, ലോക്ക്ഡൗൺ കാലത്ത്‌ Photo/Indrajit Das, commons.wikimedia

ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കാൻ അവർക്ക് എന്തൊക്കെ ചെയ്യാമായിരുന്നു? ട്രെയിനുകളും ഹൈവേകളും അടച്ചുപൂട്ടുന്നതിനു മുമ്പുതന്നെ ദേശീയ ലോക്ക്ഡൗണിനെക്കുറിച്ച് സർക്കാർ കുറേക്കൂടി ബോധവത്കരണം നൽകണമായിരുന്നു. ഇതുവഴി ലോക്ക്ഡൗണിനു മുമ്പുതന്നെ സ്വന്തം നാട്ടിലേക്ക് തിരികെ വരാനോ നിലവിൽ താമസിക്കുന്ന സ്ഥലത്തുതന്നെ ആവശ്യത്തിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവെയ്ക്കാനോ അവർക്കു സാധിക്കുമായിരുന്നു. ഇത് ചെയ്തില്ലയെന്നതുകൊണ്ടുതന്നെ, കേന്ദ്രസർക്കാർ ഉടൻ തന്നെ സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് കുടിയേറ്റ തൊഴിലാളികളുടെ അന്തർ സംസ്ഥാന, സംസ്ഥാനാനന്തര ഗതാഗതത്തിനായി വേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തുകയും ചെയ്യണമായിരുന്നു. അവസാനം കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയപ്പോഴുണ്ടായ അനാവശ്യമായ ആശയകുഴപ്പങ്ങളും നാടകങ്ങളുമൊക്കെ നമുക്കെല്ലാം അറിയാവുന്നതാണ്. അപ്പോഴും ഇവരുടെ യാത്രാടിക്കറ്റുകൾക്കുള്ള പണം ആര് നൽകണമെന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല.

കേന്ദ്രസർക്കാറിന്റെ കഴിവുകേടിന്റെ ഫലമായി, സമ്പദ് വ്യവസ്ഥ ക്ഷയിച്ചുകൊണ്ടിരിക്കുന്നതിനാൽ, ദിവസം 40,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. ഇതിന്റെ ഫലമായി, നമുക്കിപ്പോൾ നേരിടേണ്ടിവന്നിരിക്കുന്നത് രണ്ട് വെല്ലുവിളികളേയാണ്.

കുടിയേറ്റ തൊഴിലാളികൾക്ക് മതിയായ സൗകര്യങ്ങളും പിന്തുണയും ഉറപ്പുവരുത്താൻ ശക്തമായ മറ്റുചില നടപടികൾകൂടി സർക്കാർ ചെയ്യേണ്ടിയിരുന്നു. ഇതിൽ പലകാര്യങ്ങളും ചെയ്യാൻ എന്റെ പാർട്ടിതന്നെ പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഇവരിലെ ഓരോ വ്യക്തിയുടെയും "ജൻധൻ' ബാങ്ക് അക്കൗണ്ടിൽ 10,000 രൂപ നിക്ഷേപിക്കണമെന്നും പല തൊഴിൽ നിയമങ്ങളും മരവിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോകണമെന്നുമൊക്കെ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ ചെയ്തിരുന്നെങ്കിൽ, ഇതിൽ ചില നടപടികളെങ്കിലും സർക്കാർ നേരത്തെ തന്നെ എടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധിയെ വലിയൊരളവുവരെ ഒഴിവാക്കാമായിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്രയേറെ ബുദ്ധിമുട്ടുകളും ഇതിനകം സംഭവിച്ച മരണങ്ങളും ദുരന്തങ്ങളും നമുക്ക് കാണേണ്ടിവരില്ലായിരുന്നു.

നമ്മൾ "അൺലോക്ക്' ചെയ്യപ്പെട്ട രീതിയും ഗൗരവമായി ചോദ്യംചെയ്യപ്പെടേണ്ടതാണ്. രാജീവ് ബജാജ് ചൂണ്ടിക്കാണിച്ചതുപോലെ കോവിഡ് വ്യാപനത്തിന്റെ തെറ്റായ കർവ് ഫ്ളാറ്റൺ ചെയ്യുന്നതിൽ ഈ സർക്കാർ വിജയിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ കഴിവുകേടിന്റെ ഫലമായി, സമ്പദ് വ്യവസ്ഥ ക്ഷയിച്ചുകൊണ്ടിരിക്കുന്നതിനാൽ, ദിവസം 40,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ലോക്ക്ഡൗൺ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. ഇതിന്റെ ഫലമായി, നമുക്കിപ്പോൾ നേരിടേണ്ടിവന്നിരിക്കുന്നത് രണ്ട് വെല്ലുവിളികളേയാണ്. സ്തംഭിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന വെല്ലുവിളിയും പലരീതിയിലും നിലവിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് താങ്ങാവുന്നതിനുമപ്പുറമായ ആരോഗ്യ പ്രതിസന്ധിയും.

ചോദ്യം: കേരളത്തിലെ പിണറായി വിജയൻ സർക്കാർ കോവിഡിനെ പ്രതിരോധിച്ച രീതിയിൽ തുടക്കത്തിൽ താങ്കൾ സന്തുഷ്ടനായിരുന്നുവല്ലോ. താങ്കളുടെ പാർട്ടി ഇപ്പോൾ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിക്കുകയാണ്. യഥാർത്ഥത്തിൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ കേരളം പ്രവർത്തിച്ചില്ലേ? ഇപ്പോഴത്തേതിനേക്കാൾ കുറച്ചുകൂടി ഭേദപ്പെട്ട ഒരു നിലയിലേക്ക് നമുക്ക് പോകാൻ കഴിയുമായിരുന്നെന്ന് തോന്നുന്നുണ്ടോ?

സംസ്ഥാനത്ത് വൈറസ് വ്യാപനം തടയാൻ തുടക്കത്തിൽ നമ്മൾ സ്വീകരിച്ച നടപടികൾക്ക് തീർച്ചയായും ഫലമുണ്ടായിട്ടുണ്ടെന്നാണ് എന്റെയും അഭിപ്രായം. ആ സമയത്ത് ലോകം പുകഴ്ത്തിയ "കേരള മോഡലിൽ' ഗുണമുണ്ടായിരുന്നു. പക്ഷേ അത് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമായിരുന്നില്ല.

KEAM പരീക്ഷ നടത്തിയത് കൊണ്ട് മാത്രം 1.2 ലക്ഷം വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതാനായി വീട്ടിൽ നിന്നും പുറത്തിറങ്ങേണ്ടി വന്നത്. ആശങ്കപ്പെടുത്തുന്നയത്രയും എണ്ണം കേസുകളാണ് പരീക്ഷയെഴുതിയവരുമായി നേരിട്ടുബന്ധമുള്ളതായി പിന്നീട് വന്നിട്ടുള്ളത്.

മാറി മാറി വന്ന സർക്കാറുകളും സാമുദായിക വിഭാഗങ്ങളും, സാമൂഹ്യ-സാമ്പത്തിക വികസനത്തിനും ആരോഗ്യമേഖലയുടേതുൾപ്പെടെയുള്ള

ക്ഷേമത്തിനും നൽകിയ ചരിത്രപ്രധാനമായ ഊന്നലിൽ നിന്നുമാണ് ഈ മോഡൽ ഉണ്ടായിവന്നത്. ഒപ്പം ഉയർന്ന സാക്ഷരതയും രാഷ്ട്രീയാവബോധവുമുള്ള സമൂഹവും ഒത്തുചേർന്നപ്പോൾ ആദ്യമാസങ്ങളിൽ വൈറസിനെതിരായ കാമ്പെയ്ൻ വിജയകരമാക്കാൻ കഴിഞ്ഞു.

കഠിനമായ പരിശ്രമങ്ങളിലൂടെ നമ്മൾ കൈവരിച്ച നേട്ടങ്ങളെല്ലാം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലാണിപ്പോൾ. കേരളത്തിൽ എല്ലായിടത്തും കേസുകൾ ഉയരുകയാണ്. ഇതിന്റെ ഉത്തരവാദിത്തത്തിൽ സംസ്ഥാന സർക്കാർ വഹിച്ച പങ്ക് തീർച്ചയായും അവർ ഏറ്റെടുക്കേണ്ടതുണ്ട്. എന്നെപ്പോലുള്ള

കീം പരീക്ഷാ ദിനത്തിൽ പട്ടം ഹയർസെക്കണ്ടറി സ്‌കൂളിനു മുമ്പിലുണ്ടായ ആൾക്കൂട്ടം
കീം പരീക്ഷാ ദിനത്തിൽ പട്ടം ഹയർസെക്കണ്ടറി സ്‌കൂളിനു മുമ്പിലുണ്ടായ ആൾക്കൂട്ടം

രാഷ്ട്രീയ നേതാക്കളുടെ ഉപദേശം മറികടന്ന് പരീക്ഷ നടത്തിയതുപോലുള്ള, ചോദ്യം ചെയ്യപ്പെടാവുന്ന പല തീരുമാനങ്ങളും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. KEAM പരീക്ഷ നടത്തിയത് കൊണ്ട് മാത്രം 1.2 ലക്ഷം വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതാനായി വീട്ടിൽ നിന്നും പുറത്തിറങ്ങേണ്ടി വന്നത്. ആശങ്കപ്പെടുത്തുന്നയത്രയും എണ്ണം കേസുകളാണ് പരീക്ഷയെഴുതിയവരുമായി നേരിട്ടുബന്ധമുള്ളതായി പിന്നീട് വന്നിട്ടുള്ളത്. ഇത്തരം തീരുമാനങ്ങളും മറ്റുചില കാര്യങ്ങളും (കോവിഡ് ടെസ്റ്റുകൾ വേണ്ടരീതിയിൽ വർധിപ്പിക്കാത്തത്, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരെയും ഉൾപ്പെടുത്തിക്കൊണ്ട്) നമ്മളുണ്ടാക്കിയെടുത്ത നേട്ടങ്ങളെ പിന്നോട്ടടിപ്പിച്ചു. മാത്രമല്ല അനാവശ്യമായ ബലപ്രയോഗംകൊണ്ടായിരുന്നു ലോക്ക്ഡൗൺ സർക്കാർ കൈകാര്യം ചെയ്തത്.

ചോദ്യം: ഇതുപോലുള്ള പ്രതിസന്ധികൾ വരുമ്പോൾ അർപ്പണബോധമുള്ള ഒരു പൊതുപ്രവർത്തകൻ എങ്ങനെ പ്രവർത്തിക്കണമെന്ന് താങ്കൾ കാണിച്ചുതന്നു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവർത്തനം ഇന്ത്യയിൽ വിരളമാണ്. താങ്കളുടെ പാർട്ടിയായ കോൺഗ്രസ് ഉൾപ്പെടെ, പ്രതിപക്ഷപാർട്ടികൾ ഈ പ്രതിസന്ധിഘട്ടത്തിൽ അവരവരുടെ റോളുകൾ കൈകാര്യം ചെയ്ത രീതിയിൽ താങ്കൾ സന്തുഷ്ടനാണോ?

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള, കേരളത്തിലെയും കേന്ദ്രത്തിലെയും, പ്രതിപക്ഷ പാർട്ടികൾ ഈ മഹാമാരിക്കാലത്ത് സൃഷ്ടിപരമായി, ഊർജ്ജസ്വലമായി അവരുടെ പങ്ക് നിർവഹിച്ചുവെന്ന് ദൃഢമായി ഞാൻ വിശ്വസിക്കുന്നു. വൈറസ് വ്യാപനം തടയാനും സാമ്പദ് വ്യവസ്ഥയിലെ മാന്ദ്യം കാരണം ദുരിതമനുഭവിക്കുന്ന വിഭാഗങ്ങൾക്ക് സഹായം നൽകാനും തുടക്കത്തിലേ നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറിനെ പ്രേരിപ്പിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. നമ്മൾ എല്ലാവരും ഒരുമിച്ചുനിന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വളരെയധികം ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ മഹാമാരിക്കാലം. സർക്കാർ തനിച്ച് അല്ലെങ്കിൽ പ്രാദേശിക ഭരണകൂടമോ പൊതുസമൂഹമോ മാത്രം ദുരിതാശ്വാസ, രോഗനിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാരം ഏറ്റെടുക്കണമെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമോ യാഥാർത്ഥ്യത്തിന് നിരക്കുന്നതോ അല്ല. നമ്മുടെ ജനതയെ മുഴുവൻ നേരിട്ട് ബാധിക്കുന്ന, അടുത്തകാലത്തൊന്നും നമ്മൾ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രശ്നത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ, സങ്കുചിത രാഷ്ട്രീയം ഉപേക്ഷിച്ച് വ്യത്യസ്ത രാഷ്ട്രീയകക്ഷികൾ ഒരുമിച്ച് നിന്നുകൊണ്ട് പരിഹാരം കാണേണ്ട സാഹചര്യമാണിതെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരുമിച്ചുനിൽക്കുന്നതിലൂടെ, തീർച്ചയായും, ജനങ്ങൾക്കുവേണ്ടി നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.

സങ്കുചിത രാഷ്ട്രീയം ഉപേക്ഷിച്ച് വ്യത്യസ്ത രാഷ്ട്രീയകക്ഷികൾ ഒരുമിച്ച് നിന്നുകൊണ്ട് പരിഹാരം കാണേണ്ട സാഹചര്യമാണിതെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരുമിച്ചുനിൽക്കുന്നതിലൂടെ, തീർച്ചയായും, ജനങ്ങൾക്കുവേണ്ടി നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.

അതേസമയം, ചെയ്യുന്ന കാര്യങ്ങളിൽ സർക്കാറിനെ അക്കൗണ്ടബിൾ ആക്കുന്നതിൽ ഞങ്ങൾ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങനെ അക്കൗണ്ടബിലിറ്റി ഉറപ്പു വരുത്തുക എന്നത് നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റെന്തിനേക്കാളും നിർണായകമാണ് എന്നുമാണ് ഞാൻ മുന്നോട്ടു വെക്കുന്ന വാദം.

ചോദ്യം: ഇനിയൊരു വ്യക്തിപരമായ ചോദ്യമാകാം. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലും ക്രിയേറ്റീവ് റൈറ്റർ എന്ന നിലയിലുമുള്ള ഈ ദുഷ്‌കരകാലത്തെ അനുഭവങ്ങളെക്കുറിച്ച് ഞങ്ങളോടൊന്ന് പറയാമോ?

വ്യക്തിപരമായി വളരെ തിരക്കേറിയ സമയമായിരുന്നു ലോക്ക്ഡൗൺ കാലം. എന്നാൽ യാത്രകളും യോഗങ്ങളും കൊണ്ട് തിരക്കേറിയ മുൻ കാലങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തവുമായിരുന്നു. ലോക്ക്ഡൗൺ കാലത്തെ ഓരോ ദിവസവും വ്യത്യസ്തമായിരുന്നു. പൊതുവിൽ പറഞ്ഞാൽ ദിവസം 6-8 മണിക്കൂർ കോവിഡുമായി ബന്ധപ്പെട്ട വിവിധ ഇടപെടലുകളുടെ തിരക്കിലായിരിക്കും. വിദേശത്തു കുടുങ്ങിപ്പോയ നമ്മുടെ പൗരന്മാരെ സഹായിക്കൽ അല്ലെങ്കിൽ

തരൂർ അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം, ലോക്ക്ഡൗൺ കാലത്ത്‌ Photo/ @ShashiTharoor, Twitter
തരൂർ അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം, ലോക്ക്ഡൗൺ കാലത്ത്‌ Photo/ @ShashiTharoor, Twitter

എന്തെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി, പലതരത്തിലുള്ള ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വ്യത്യസ്ത മന്ത്രാലയങ്ങളുമായുള്ള സംവാദങ്ങൾ എന്നിവ. ഓരോ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ വെബിനാറുകൾക്കു വേണ്ടി ചിലവഴിക്കും. അവിടെ ഓഡിയൻസിനു മുമ്പിൽ പലവിധ വിഷയങ്ങളിൽ സംസാരിക്കും. ഇമെയിലുകളുടെയും കത്തുകളുടെയും മെസേജുകളുടെയുമൊക്കെ കൂമ്പാരം തന്നെയുണ്ടാവും! ദിവസവും കുറച്ചു മണിക്കൂറെങ്കിലും വീട്ടിലെ ജിമ്മിൽ ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. പറ്റാവുന്നത്ര സമയം എഴുത്തിനുവേണ്ടിയും കണ്ടെത്തിയിരുന്നു.

ഇതിനുമുമ്പും പാർട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കിൽ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്.

ഈ വർഷത്തിന്റെ അവസാനപാദത്തിൽ രണ്ട് പുസ്തകങ്ങൾ എനിക്ക് പുറത്തിറക്കേണ്ടതുണ്ടായിരുന്നു. സെപ്റ്റംബറിൽ പെൻഗ്വിൻ പുറത്തിറക്കുന്ന "Tharoorosaurus ' ആണ് ആദ്യത്തേത്. അസാധാരണ വാക്കുകളെപ്പറ്റിയുള്ള രസകരമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണത്. ദേശീയതയെപ്പറ്റിയുള്ള എന്റെ മാഗ്‌നം ഒപ്പസ് എന്നു ഞാൻ കരുതുന്ന "Battle of Belonging '

എന്ന പുസ്തകമാണ് രണ്ടാമത്തേത്. ആഗോളതലത്തിലും ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ പ്രത്യേകതയോടെയും ദേശീയതയെ നോക്കിക്കാണുന്ന വളരെ പ്രധാനപ്പെട്ട ഈ രചന Aleph എന്ന പ്രസാധകർ നവംബറിൽ പുറത്തിറക്കും. മറ്റൊരു ബോണസ് കുറച്ചു സമയം എനിക്ക് അമ്മയ്ക്കൊപ്പം ചെലവഴിക്കാൻ പറ്റിയെന്നതാണ് . അടുത്തകാലംവരെ, ലണ്ടനിൽ താമസിക്കുന്ന എന്റെ സഹോദരിയും (അവരിപ്പോൾ യു.കെയിലേക്ക് തിരിച്ചുപോയി) കൂടെയുണ്ടായിരുന്നു. കോവിഡിന്റെ തുടക്കത്തിൽ ഇവിടെ വന്നതായിരുന്നു അവർ. അവരും എനിക്കൊപ്പം ലോക്ക്ഡൗണിൽ പെടുകയായിരുന്നു.

ചോദ്യം: കോവിഡാനന്തര ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും എന്നാണ് താങ്കൾ കരുതുന്നത്?

ഇന്ന് കോൺഗ്രസ് എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത്, എന്താണോ രാജ്യത്തിനു വാഗ്ദാനം ചെയ്യുന്നത് അത് അടിസ്ഥാനപരമായി രാജ്യത്തിന്റെ ഭാവിയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് ആത്മാർത്ഥമായും തീവ്രമായും ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയെന്ന ആശയം സംബന്ധിച്ച ഒരു ബദൽകാഴ്ചപ്പാടിനെയാണ് കോൺഗ്രസ് പ്രതിനിധീകരിക്കുന്നത്. എല്ലാറ്റിനേയും ഉൾക്കൊള്ളുന്ന വൈവധ്യത്തിൽ വിശ്വസിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.

ദൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി

രാജിവെക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനുമുമ്പിൽ

കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ

ശശിതരൂർകോൺഗ്രസ് നേതാക്കൾക്കൊപ്പം
ദൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി

രാജിവെക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനുമുമ്പിൽ

കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ

ശശിതരൂർകോൺഗ്രസ് നേതാക്കൾക്കൊപ്പം

സാമൂഹ്യനീതിയും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുവരുത്തുവാൻ പ്രതിജ്ഞാബദ്ധമായ, ദേശീയ സുരക്ഷയും മനുഷ്യന്റെ സംരക്ഷണവും മുഖമുദ്രയായുള്ള രാജ്യസ്‌നേഹത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന, ലിബറലും അതേ സമയം സെൻട്രിസ്റ്റ് വീക്ഷണവുമുള്ള, പുരോഗമന ചിന്തയുള്ളതും എല്ലാറ്റിനേയും ഉൾക്കൊള്ളുന്നതുമായ ഒരു പ്രത്യയ ശാസ്ത്രത്തിന്, അത് കൃത്യമായി മുന്നോട്ടുവെച്ചാൽ ഇപ്പോഴും ആകർഷിക്കപ്പെടും.

കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും മറ്റും ഈ സന്ദേശം നല്ലരീതിയിൽ എത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതേസമയം, എന്തിനുവേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത് എന്നതുസംബന്ധിച്ച ബി.ജെ.പിയുടെ വളച്ചൊടിച്ച, മതഭ്രാന്തുള്ളതും സങ്കുചിതവുമായ കാഴ്ചപ്പാടിനെ ദേശീയതലത്തിൽ എതിർക്കപ്പെടാതെ പോവാൻ ഞങ്ങൾ അനുവദിക്കുകയുമില്ല.

ഇതിനുമുമ്പും പാർട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കിൽ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്. കാരണം ഇന്ത്യയ്ക്ക് വിശ്വാസയോഗ്യമായ ഒരു ദേശീയ ബദൽ ആവശ്യമുണ്ട്. കോൺഗ്രസിനു മാത്രമേ അതു നൽകാൻ സാധിക്കൂ.

- Government needs to take its share of responsibility for the hike in
COVID cases in Kerala


ജൂലെെ 27 ന് തിങ്കിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ എഡിറ്റഡ് രൂപം


Summary: മുമ്പും പാർട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കിൽ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്. കാരണം ഇന്ത്യയ്ക്ക് വിശ്വാസയോഗ്യമായ ഒരു ദേശീയ ബദൽ ആവശ്യമുണ്ട്. കോൺഗ്രസിനു മാത്രമേ അതു നൽകാൻ സാധിക്കൂ- ശശി തരൂരിനോട് എൻ.ഇ. സുധീർ സംസാരിക്കുന്നു.


Comments