ഫ്ലാഷ്ബാക്ക് ആണോ ഫ്ളാഷ്‌ഫോർവേഡ് ആണോ? നോ, രണ്ടുമല്ല.
കാരണം ബാക്കിനും ഫോർവേഡിനും ഒരു നിലവാരമില്ലേ? സീനിൽ പ്രത്യക്ഷപ്പെട്ട ആ കഥാപാത്രങ്ങൾക്ക് അത്രയും വരില്ല നിലവാരം.
ട്രംപ്, മോദി, പിന്നെ തുർക്കിയിൽ നിന്ന് ഭരണത്തലവൻ എർദോഗാൻ, അർജന്റീനയിൽ നിന്ന് പ്രസിഡന്റ് ജാവിയർ മിലൈ, ബ്രസീലിൽ നിന്ന് മുൻ പ്രസിഡന്റ് ബോൾസൊനാരോ... ഇവർ വരുന്നത് വ്യത്യസ്ത കൾച്ചറൽ ബാക്ക്ഗ്രൗണ്ടിൽ നിന്നാണ്. സീനിൽ പക്ഷേ ഇവർക്കും ഇവരുടെ അനുയായികൾക്കും ഏതാണ്ട് ഒരേ നിലപാടാണ്.
ഞാൻ DNA യോട് ചോദിച്ചു? "ആർ യു ദ കൾപ്രിറ്റ് ?"
ചൊടിപ്പിക്കുന്ന ചോദ്യമായിരുന്നു അത്. കഥാപാത്രങ്ങളോടുള്ള എന്റെ ദേഷ്യം ചോദ്യത്തിലേക്ക് വീണതാണ്.
'കാലമെത്ര കണ്ടതാ? എത്ര തലമുറകളിലൂടെ കടന്നുവന്നതാ?' എന്ന മട്ടിലായിരുന്നു DNA.
വിശദമായിരുന്ന ഉത്തരത്തിനൊടുവിൽ DNA ഒരു വാചകം പറഞ്ഞു. അതായിരുന്നു ക്ലൈമാക്സ്. ഇതൊരു യാഥാസ്ഥിതിക കഥയല്ലാത്തതുകൊണ്ട് അതാദ്യം പറയാം.

അതിന് മുമ്പ് ഒരു ഉപകഥ.
Gustav Freytag എന്നൊരു ജർമൻ ചങ്ങാതിയുണ്ടായിരുന്നു. മൂപ്പര് നാടകങ്ങളും നോവലുകളും എഴുതിയിട്ടുണ്ട്. പരമ്പരാഗത കഥ പറച്ചിലിന് നിയമമുണ്ടാക്കിയതും മൂപ്പരാണ്.
നിയമത്തിന് മൊത്തത്തിൽ പറയുന്ന പേര് Freytag's Pyramid എന്നാണ്. ഗസ്റ്റാവിന്റെ അഭിപ്രായത്തിൽ കഥക്ക് അഞ്ച് ഘട്ടങ്ങൾ വേണം. ഏറ്റവും ആദ്യം ഒരു സെറ്റ് അപ്പ് ഉണ്ടാക്കണം, കഥാപാത്രങ്ങളെ പരിചയപ്പെടുത്തണം, പശ്ചാത്തലം വിവരിക്കണം (Exposition). രണ്ടാമത് സംഭവങ്ങൾ പതിയെ പതിയെ ബിൽഡ് അപ്പ് ചെയ്യണം, ടെൻഷൻ പീക്കിലെത്തണം (Rising Action).
ഉയരം 70 - 80 % ജനറ്റിക് ആണ്, DNA തീരുമാനമാണ്. പാരമ്പര്യമായി കിട്ടാവുന്ന ഒരു സംഗതിയാണ്. നല്ല ഉയരമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് അത്രയും ഉയരം കിട്ടാം. കിട്ടണമെന്നുമില്ല, കാരണം ചിലപ്പോൾ ഉയരം കുറഞ്ഞ ഒരു പൂർവ്വികന്റെ ജീനായിരിക്കാം കുട്ടിക്ക് കിട്ടുന്നത്.
എന്നിട്ടാണ് സെൻട്രൽ ടേണിങ് പോയിന്റ് കൊണ്ടുവരേണ്ടത് (Climax). അത് കഴിഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം (Falling Action). അവസാനത്തേത് തീരുമാനത്തിലെത്തുക അഥവാ ഉപസംഹരിക്കുക എന്നതാണ് (Conclusion). ട്വിസ്റ്റ് ക്ലൈമാക്സിന് തൊട്ടുമുമ്പോ, കഴിഞ്ഞ ഉടനെയോ കൊണ്ടുവരാം. അതിന്റെ ഇഫക്ട് കൊണ്ടുവരുന്നവരുടെ കഥാവിരുത് പോലെയിരിക്കും.
അങ്ങനെയൊക്കെയാണെങ്കിലും പല കഥകളും, സിനിമകളും മനോഹരവും, വിജയകരവുമായി ഈ ചട്ടങ്ങൾ അനുസരിക്കാതെയിരുന്നിട്ടുണ്ട്. അതും യാഥാർത്ഥ്യം.
DNA പറഞ്ഞ ക്ലൈമാക്‌സിലോട്ട് പോകാം.
"എല്ലാ ജനിതക (genetic) പ്രക്രിയകളും ജൈവികമാണ് (biological), എന്നാൽ എല്ലാ ബയോളജിക്കൽ വിക്രിയകളും ജനറ്റിക് അല്ല"
ഇനിയാണ് സംഭവങ്ങൾ.
ജനറ്റിക് ആകണമെങ്കിൽ DNA യിലെ അക്ഷരവിന്യാസങ്ങൾ (nucleotide sequence) മൂലം ഉണ്ടാകുന്ന ശാരീരിക-മാനസിക-ബുദ്ധിപര ഗുണദോഷങ്ങൾ ആകണം. എന്നാൽ DNA യുടെ ഇടപെടലുകൾ ഇല്ലാതെ മറ്റു ജൈവികഘടകങ്ങൾ കാരണവും ഇത്തരം കാര്യങ്ങൾ സംഭവിക്കാം. സാമൂഹ്യ-സാംസ്‌കാരിക- പാരിസ്ഥിക സാഹചര്യങ്ങൾ വരെ കാരണങ്ങളാകാം.
സീനിൽ ഉയരം എന്ന ശാരീരിക അവസ്ഥ കഥാപാത്രമായി വരുന്നു.
ഉയരം 70 - 80 % ജനറ്റിക് ആണ്, DNA തീരുമാനമാണ്. പാരമ്പര്യമായി കിട്ടാവുന്ന ഒരു സംഗതിയാണ്. നല്ല ഉയരമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് അത്രയും ഉയരം കിട്ടാം. കിട്ടണമെന്നുമില്ല, കാരണം ചിലപ്പോൾ ഉയരം കുറഞ്ഞ ഒരു പൂർവ്വികന്റെ ജീനായിരിക്കാം കുട്ടിക്ക് കിട്ടുന്നത്. കുട്ടിയിൽ പ്രകടമാകാൻ പോകുന്നത് ഏത് ജീനാണെന്ന തീരുമാനം സംഭവിക്കുന്നത് ഗർഭാശയത്തിൽ അച്ഛന്റെ ബീജവും അമ്മയുടെ അണ്ഡവും ചേരുന്ന (fertilization) സമയത്താണ്.
DNA യിലെ അക്ഷരങ്ങൾ (Nucleotide sequence), അതിലെ മൂന്നക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന വാക്കായ കോഡോൺ (Codon), കോഡോണുകൾ ചേർന്നുണ്ടാകുന്ന വാചകങ്ങളായ ജീനുകൾ (Genes), ജീനുകൾ അണിനിരക്കുന്ന ചാപ്‌റ്റേഴ്‌സ് ക്രോമോസോം (Chromosome) - ഇവയിലുണ്ടായ മാറ്റം കൊണ്ടാണ് ഉയരവ്യതിയാനമുണ്ടാകുന്നതെങ്കിൽ അത് അടുത്ത തലമുറകളെ ബാധിക്കാം. ബീജത്തിലോ അണ്ഡത്തിലോ ഉള്ള DNA-യാണ് ഇത്തരം മാറ്റങ്ങൾക്ക് വിധേയമാകുന്നതെങ്കിൽ മാത്രം.
ഇത്തരം മാറ്റത്തെയാണ് മ്യൂട്ടേഷൻസ് എന്ന് വിളിക്കുന്നത്. [ഇത് ഒരു കാരണവുമില്ലാതെ സംഭവിക്കാം. ഉയർന്ന തോതിലുള്ള റേഡിയേഷനും (നാഗസാക്കിയിലും ഹിരോഷിമയിലും പോലെ അണുബോംബുകൾ ഉണ്ടാക്കുന്ന അത്രയും), ചില ക്യാൻസർ മരുന്നുകളും, വലിയ അളവിൽ വിഷപദാർത്ഥങ്ങളും (toxins) മ്യൂട്ടേഷന് കാരണമാകാം].
ഏതാണ്ട് 60000 വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യൻ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്ര തുടങ്ങിയത്. യുറോപ്പിൽ സൂര്യന് അത്ര ശക്തിയില്ല. അതുകൊണ്ട് മെലാനിന്റെ അളവ് തൊലിയിൽ അത്രയും ആവശ്യമില്ലായിരുന്നു.
SHOX, NPR2, ACAN എന്നീ ജീനുകൾക്ക് തകരാറ് വന്നാൽ ഉയരം സാരമായി കുറയും (short stature )
FBN1 ജിനിനാണ് തകരാറെങ്കിൽ അസാധാരണമായ ഉയരം വരും. ആ ഉയരം വിവിധ അവയവങ്ങളെ ബാധിക്കുന്ന മാർഫൻ സിൻഡ്രോം എന്ന രോഗാവസ്ഥയുടെ ഭാഗമായി സംഭവിക്കുന്നതാണ്. ഇത്രയുമല്ല, ഇനിയും ഉയരത്തെ ബാധിക്കുന്ന ജീനുകൾ ഉണ്ട്.
പക്ഷേ ഒരു ചോദ്യം ഉയരുന്നു, ബാക്കി 20-30 % എവിടെ നിന്ന് വരുന്നു?
അവിടെയാണ് ലേശം ട്വിസ്റ്റ്.
DNA തീരുമാനം (ഉയരത്തിന് വേണ്ട ജീൻ) കറക്ടായി കുട്ടിക്ക് കിട്ടി. പക്ഷെ തൈറോയിഡ് ഹോർമോണിന്റെ കുറവ് വളർച്ചയുടെ ഘട്ടത്തിൽ ഉണ്ടായി എന്ന് കരുതുക. ഇത് ഉയരത്തെ ബാധിക്കാം. ഉയരത്തെ ബാധിക്കുന്ന വേറെയും കാര്യങ്ങളുണ്ട്. മറ്റൊന്നാണ് പോഷകാഹാരക്കുറവ്. ഇതൊന്നും DNA പ്രശ്നങ്ങളല്ല. അവ ബയോളോജിക്കൽ കാരണങ്ങളാണ്.
അതിഭീകരമായ മെന്റൽ സ്ട്രെസ്സ് (കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വരുന്ന അക്രമങ്ങൾ, യുദ്ധവും, സംഘർഷവും നിറഞ്ഞ ദേശത്ത് ബാല്യകാലം കഴിയേണ്ടിവരിക) വളർച്ചയെയും അത് വഴി ഉയരത്തെയും പിന്നോട്ടാക്കാം. ഇതൊരു സാമൂഹ്യ-സാംസ്‌കാരിക ഘടകമാണ്. ഇനി പോഷകാഹാരക്കുറവ് തന്നെ ഇത്തരം പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് സംഭവിച്ചതാകാം. ഇവിടെയും DNA നിരപരാധിയാണ്. ആയതിനാൽ ഇങ്ങനെയുണ്ടാകുന്ന ഉയരക്കുറവ് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല.
ജനിതകസ്വാധീനം ഏറ്റവും ശക്തമായ, എന്ന് വെച്ചാൽ 70-90 % വരെ ജീനുകളാൽ നിർണ്ണയിക്കപ്പെടുന്ന ശരീരത്തിലെ ഒരു മേഖലയാണ് നിറം - തൊലിയുടെയും, കണ്ണിന്റെയും നിറം -. കണ്ണിന്റെ നിറം പ്രത്യേകിച്ചും. അപ്പോഴും പരമ്പരാഗതമല്ലാത്ത ഘടകങ്ങൾ ഗണ്യമായിട്ടുണ്ടെന്ന് (10 -30%) ഓർക്കുക.
ഹ്യൂമൻ ജിനോം പുസ്തകത്തിലെ ചാപ്റ്റർ 15 (ക്രോമോസോം നമ്പർ 15) - അവിടെയുള്ള രണ്ട് ജീനുകളാണ് (OCA2 & HERC2) പ്രധാനമായും കണ്ണിന്റെ കളർ തീരുമാനിക്കുന്നത്. ക്രോമോസോം 16-ലെ ജീൻ MC1R നാണ് സ്കിൻ കളർ നിർണ്ണയിക്കുന്നതിൽ ലീഡിങ് റോൾ.
മനുഷ്യൻ ഉണ്ടാകുന്നത് ആഫ്രിക്കയിലാണല്ലോ, അവിടെയാണെങ്കിൽ കനത്ത സൂര്യപ്രകാശവും. MC1R ഉം രണ്ട് സഹജീനുകളും കൂടെ മെലാനിൻ പ്രൊഡക്ഷൻ കൂട്ടിയതുകൊണ്ടാണ് മനുഷ്യവർഗ്ഗം നിലനിന്നത്. കറുപ്പ് സൂര്യന്റെ അൾട്രാവയലെറ്റ് രശ്മികളെ ചെറുത്തു.
ഏതാണ്ട് 60000 വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യൻ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്ര തുടങ്ങിയത്. യുറോപ്പിൽ സൂര്യന് അത്ര ശക്തിയില്ല. അതുകൊണ്ട് മെലാനിന്റെ അളവ് തൊലിയിൽ അത്രയും ആവശ്യമില്ലായിരുന്നു.
പരിണാമത്തിന്റെ അനിവാര്യതയിൽ (evolutionary pressure) അതുവരെ സഹനടനം ചെയ്തിരുന്ന SLC24A5 എന്ന ജീനിൽ വ്യതിയാനങ്ങൾ വന്നു. മെലാനിൻ കുറഞ്ഞു. നിറം മാറാൻ തുടങ്ങി. മാറ്റം വളരെ വളരെ സാവധാനമായിരുന്നു.
(പിന്നെ മനുഷ്യന്റെ ഒരു കാര്യവും ഒറ്റ ജീനുകൊണ്ട് സാദ്ധ്യമല്ല. സിനിമ പോലെയാണ്. കഥ മുന്നോട്ട് പോകണമെങ്കിൽ സഹനടനത്തിന് ആളുകൾ വേണം, എന്നാലും ഹീറോ/ഹീറോയിന്റെ പേരാണല്ലോ ആദ്യം പറയുന്നത്).
1903-ൽ ഇംഗ്ലണ്ടിലെ ഗഫ് ഗുഹയിൽ നിന്ന് (Gough's Cave) വേട്ടയാടി ജീവിച്ചിരുന്ന (hunter-gatherer) ഒരു ആദിമമനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. ആ പ്രദേശത്തിന്റെ പേര് ചേർത്ത് അയാളെ ചെഡ്ഡർ മേൻ (Cheddar Man) എന്ന് വിളിച്ചു.
അയാൾ ജീവിച്ചിരുന്നത് 10000 വർഷങ്ങൾക്ക് മുമ്പാന്നെന്നും സ്കിൻ കളർ കറുപ്പായിരുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. പറഞ്ഞുവന്നത് ജീനുകൾ വഴിയുള്ള പരിവർത്തനങ്ങൾക്ക് കാലം കുറേയെടുക്കും. ഇന്നത്തെ യൂറോപ്പ്യൻ കളർ രൂപപ്പെട്ടിട്ട് ഏകദേശം 5000-7000 കൊല്ലങ്ങളേ ആയിട്ടുള്ളൂ.

സീനിൽ സ്ലോ മോഷനായി വന്നത് ഇന്റലിജൻസ് അഥവാ ബുദ്ധിശക്തിയായിരുന്നു. DNA-ക്കും അതുവഴി പാരമ്പര്യത്തിനും റോളുള്ള ഭാഗമാണ് ഒരു വ്യക്തിയുടെ ഇന്റലിജൻസ്. രസകരമായ ഒരു റോൾ ആണ് പക്ഷേ.
കുട്ടികളിൽ ന്യുട്രീഷൻ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾക്കാണ് (environment) ജീനുകളെക്കാൾ പ്രാധാന്യം. 40 ശതമാനത്തേക്കാൾ താഴെയേ വരൂ ജനിതകസ്വാധീനം. എന്നാൽ മുതിർന്നവരിൽ ഇത് 80 ശതമാനത്തിന് മേലേ വരും. ജനിതകമല്ലാത്ത ഘടകങ്ങളുമായുള്ള പാരസ്പര്യം (interaction) ജീനുകളിൽ അന്തർലീനമായ കരുത്തിനെ (genetic expression) പുറത്തേക്ക് കൊണ്ടുവരുമെന്നതാണ് കാരണം.
അടുത്ത ട്വിസ്റ്റിൽ ജീനിന്റെ സ്വാധീനം തീരെ കുറഞ്ഞ മനുഷ്യന്റെ സംഗതികളാണ് വന്നത്.
ഇടത്-വലത് കൈ ഉപയോഗം (handedness)
ലൈംഗിക ചായ്‌വ് (Sexual orientation)
ലിംഗ സ്വത്വം (Gender identity)
ജീനുകളുടെ പങ്ക് 20-30 ശതമാനേയുള്ളൂ ഈ മൂന്ന് മേഖലയിലും.
ജനിക്കുന്നതിന് മുമ്പ് ഹോർമോണിലും, ബ്രെയിൻ വളരുമ്പോൾ നാഡീകോശങ്ങളിലും, അവയുടെ സർക്യൂട്ടുകളിലും സംഭവിക്കുന്ന സ്വതസിദ്ധമായ (natural) വ്യതിയാനങ്ങളനുസരിച്ചാണ് ഏത് കൈക്കാണ് ഉപയോഗത്തിൽ മുൻഗണനയെന്ന് തീരുമാനിക്കപ്പെടുന്നത്. ഏതാണ്ടിതേ മെക്കാനിസം തന്നെയാണ് സെക്ഷ്വൽ ഓറിയന്റേഷന്റെയും ജൻഡർ ഐഡന്റിറ്റിയുടെ കാര്യത്തിലും.
സ്വവർഗ്ഗരതിക്കായി ഒരു ജീൻ ഇല്ല ('there is no gay gene').
സാമൂഹിക-സാംസ്‌കാരിക ഘടകങ്ങൾക്കും ഇവ നിശ്ചയിക്കുന്നതിൽ സ്വാധീനമൊന്നുമില്ല. സ്വാഭാവികവും നോർമലും ആയ വ്യതിയാനങ്ങളും വ്യത്യാസങ്ങളും ഈ മൂന്നിലും ഉണ്ടാകുമെന്ന് അംഗീകരിക്കുക എന്നതാണ് (handedness, sexual orientation and gender identity all have natural and normal variations) എന്നതാണ് സമൂഹം ചെയ്യേണ്ട റോൾ.
ക്ലൈമാക്സിൽ നിന്ന് കഥയുടെ ആരംഭത്തിലേക്ക്.
ഐഡിയോളജിക്കായും ഒരു പ്രത്യേക ജീൻ ഇല്ല. പ്രകൃതി (nature അഥവ gene) യും പോഷണവും (nurture അഥവ environmental factors) തമ്മിലുള്ള ബന്ധം എല്ലാ കാര്യത്തിലും ഉള്ളതുപോലെ ഒരാളുടെ നിലപാടിലും ലോകവീക്ഷണത്തിലും, ആശയങ്ങളിലും ഉണ്ടാകും.

ഐഡിയോളജി ഒരു ചെടിയാണെന്ന് കരുതുക
ജനിതകഘടകങ്ങൾ (genes) വളരാനുള്ള മണ്ണാണ്. മണ്ണ് (genetic factors ) തീരുമാനിക്കുന്നത് പ്രധാനമായും അഞ്ച് വ്യക്തിത്വ സവിശേഷതകളാണ്.
Openness – തുറന്ന മനസ്സ് - പുതിയ ആശയങ്ങളോടും, അനുഭവങ്ങളോടും- (എന്നാൽ അപ്രായോഗികമായ, യാഥാർഥ്യബോധമില്ലാത്ത നിലയിലേക്ക് പോകാനുള്ള സാദ്ധ്യതയുമുണ്ട്)
Conscientiousness – ചിട്ട, കൃത്യത (അധികമായാൽ പാരമ്പര്യവാദത്തിലോട്ട് പോകുന്നു)
Extraversion – ബഹിർമുഖത്വം ( നേതൃത്വപാടവത്തിന് ആവശ്യമാണ്. പോപ്പുലാരിറ്റിയും പബ്ലിസിറ്റിയും മാത്രം ലക്ഷ്യമാകുമ്പോഴാണ് അപകടം )
Agreeableness – സഹകരണബോധം (വിവേചനപരമാകുമ്പോഴാണ് സഫലമായ സഹകരണമാകുന്നത്)
Neuroticism – മാനസിക അസ്ഥിരത
ചെടിയുടെ വളർച്ച മണ്ണിനെ മാത്രം ആശ്രയിച്ചല്ല. കാലാവസ്ഥയും, കൃഷിരീതിയും ചെടിയുടെ ആരോഗ്യത്തിനും വളർച്ചക്കും അനുകൂലമാകണം.
സാമൂഹ്യസാഹചര്യങ്ങൾ, സംസ്കാരം, അദ്ധ്യയനം, അഭിമുഖീകരണം (exposure), പിന്നെ അനുഭവജ്ഞാനവും ഐഡിയോളജി എന്ന ചെടിയെ നിർണ്ണയിക്കുന്നതിൽ ജനിതകമെന്ന മണ്ണിനേക്കാൾ വലിയ റോൾ എടുക്കുന്നു.
'ഐഡിയോളജി എന്റെ (ജീനുകളുടെ ) മാത്രം ഉത്തരവാദിത്തമല്ല" അതാണ് ക്ലൈമാക്സിന് മുമ്പ് DNA പറഞ്ഞത്.
കുട്ടികളിൽ ന്യുട്രീഷൻ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾക്കാണ് (environment) ജീനുകളെക്കാൾ പ്രാധാന്യം. 40 ശതമാനത്തേക്കാൾ താഴെയേ വരൂ ജനിതകസ്വാധീനം.
കഥയുടെ തുടക്കത്തിലേ കൺക്ലൂഷൻ സംഭവിച്ചിരുന്നു, 'അതായത് മേപ്പറഞ്ഞ വ്യക്തികൾ മുഖ്യമായും സമൂഹത്തിന്റെ തന്നെ ഉൽപന്നങ്ങളാണ്.'
കഥയുടെ ഒരദ്ധ്യായം തീരുകയാണ്, സീനും.
സയൻസിൽ ഉപമക്കും ഉൽപ്രേക്ഷക്കും സീനില്ല. അവർ സാഹിത്യത്തിന്റെ ഓമനകളാണ്. എന്നാലും 'വിരസതക്ക് ഒരു വിരാമം' എന്ന പ്ലോട്ടിൽ ദാ, ഇത്രയും ആവാം,
'ജെനറ്റിക്സ് ഒരു സൂര്യനാണെങ്കിൽ ഒരു ചന്ദ്രൻ വരണം'
പശ്ചിമകോണിൽ നിന്നൊരു തിങ്കൾപ്പക്ഷി വരികയാണിനി അടുത്ത സീനിൽ!
Cheers!
