Endosulfan: ഈ മനുഷ്യരുടെ അവകാശമാണ് മനസിന്റെയും ശരീരത്തിന്റെയും സാന്ത്വനം

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 50 കിലോമീറ്റർ ദൂരമുണ്ട് പനത്തടി പഞ്ചായത്തിലെ ബളാന്തോട് ചാമുണ്ടിക്കുന്നിലെത്താൻ. ഇവിടെ എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം ഓർക്കുന്നുണ്ടോ ? 28 കാരിയായ മകൾ രേഷ്മയെ കൊന്ന് സ്‌കൂളിലെ പാചക തൊഴിലാളിയായ അമ്മ വീട്ടിനു പിറകുവശത്ത് തൂങ്ങിമരിച്ചു എന്നായിരുന്നു ആ വാർത്ത. (30-05-2022 ) കേരളം ഞെട്ടാത്ത അനേക വാർത്തകളിൽ ഒന്ന് മാത്രമായിരുന്നു അത്.

സ്വന്തം മകളെ കൊന്ന് ആത്മഹത്യ ചെയ്യാൻ വിമല എന്ന ആ അമ്മയെ പ്രേരിപ്പിച്ചതെന്തായിരുന്നു. സാമൂഹികമായി അങ്ങേയറ്റം പിന്നാക്കം നിൽക്കുന്ന ഗ്രാമീണ ജനതയ്ക്ക് മേൽ തെളിച്ച എൻഡോസൾഫാൻ എന്ന രാസകീടനാശിനി എങ്ങനെയാണ് മാരകമായ മരണകാരണമായി ഈ മനുഷ്യരെ വേട്ടയാടുന്നത് എന്ന അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നവയാണ്.

Comments