ലാബില്ല, ക്ലാസ് മുറിയില്ല, മെഡിക്കൽ കോളേജിൽ പഠിപ്പിക്കാനും ആളില്ല

പരീക്ഷയുടെ അവസാന ഘട്ടമായ വൈവയിലെത്തുമ്പോഴും സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങൾ പോലും പൂർത്തിയാകാതെ പ്രതിസന്ധിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ലബോറട്ടറി ടെക്‌നോളജി വിദ്യാർഥികൾ. 130 വിദ്യാർഥികളെ പഠിപ്പിക്കാൻ കേവലം മൂന്ന് അധ്യാപകർ മാത്രമാണുള്ളത്. അധ്യാപകരുടെ കുറവടക്കം കോഴ്‌സിനാവശ്യമായ അടിസ്ഥാനാവശ്യങ്ങൾ പോലും ലഭ്യമാകാതെ വന്നതോടെ വിദ്യാർഥികൾ മാർച്ച് 17-ന് സൂചനാസമരവും തുടർന്ന് മറ്റ് സമരപരിപാടികളുമായി മുന്നോട്ടുപോവുകയാണ്.

Comments