ഡോണൾട് ട്രംപ്

അമേരിക്ക ഇല്ലാത്ത WHO,
താബോ എംബെക്കിക്ക് പഠിക്കുന്ന ട്രംപ്, ലോകാരോഗ്യത്തിന്റെ രോഗാതുര ഭാവി

ആഗോളതലത്തിൽ കുതിച്ചുചാട്ടത്തിന് തയാറെടുക്കുന്ന ആരോഗ്യശാസ്ത്ര മേഖലയ്ക്ക് വൻ തിരിച്ചടിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനങ്ങളെന്ന് ഡോ. ബി. ഇക്ബാൽ. WHO-യിൽനിന്ന് പിന്മാറുന്നതു മാത്രമല്ല, കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറുന്നതും ശാസ്ത്രവിരുദ്ധരുടെ നിയമനവും അടക്കമുള്ള തീരുമാനങ്ങൾ ​ലോകാരോഗ്യത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുമെന്ന് ഡോ. ബി. ഇക്ബാൽ എഴുതുന്നു.

WHO-യിൽ നിന്ന് പിന്മാറുന്നതിനൊപ്പം, ആരോഗ്യമേഖലയിൽ വൻ തിരിച്ചടിയുണ്ടാക്കുന്ന മറ്റു നിരവധി തീരുമാനങ്ങളും അമേരിക്കൻ പ്രസിഡന്റ ഡോണൾഡ് ട്രംപ്, തന്റെ രണ്ടാം വരവിൽ എടുത്തിട്ടുണ്ട്. കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള തീരുമാനവും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് ശാസ്ത്രവിരുദ്ധരെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള നീക്കവും ആഗോളതലത്തിൽ തന്നെ ആരോഗ്യമേഖലയെ ദോഷകരമായി ബാധിക്കും.

ഒറ്റ രാജ്യമെന്ന നിലയ്ക്ക് WHO- യ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്നത് അമേരിക്കയാണ്, 18 ശതമാനത്തോളം. മാത്രമല്ല, ക്ഷയരോഗം, എയ്ഡ്‌സ് തുടങ്ങി ചില പ്രത്യേക മേഖലകളിലേക്കുള്ള സഹായവും അമേരിക്ക ചെയ്യുന്നുണ്ട്. അതിനൊക്കെ, ട്രംപിന്റെ തീരുമാനം തിരിച്ചടിയാകും. അധിക ഫണ്ടിങ് നടത്തി ചൈനയ്ക്കും മറ്റു രാജ്യങ്ങൾക്കും ലോകാരോഗ്യസംഘടനയെ സഹായിക്കാൻ പറ്റിയേക്കും. എന്നാൽ, അതുമാത്രമല്ല പ്രശ്‌നം. എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന സാർവദേശീയ ഏജൻസിയെന്ന നിലയ്ക്ക് WHO- യെ ദുർബലപ്പെടുത്തുന്നതാണ് ഈ തീരുമാനം എന്നതാണ് ഏറ്റവും പ്രധാനം.

ഒറ്റ രാജ്യമെന്ന നിലയ്ക്ക് WHO- യ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്നത് അമേരിക്കയാണ്, 18 ശതമാനത്തോളം. മാത്രമല്ല, ക്ഷയരോഗം, എയ്ഡ്‌സ് തുടങ്ങി ചില പ്രത്യേക മേഖലകളിലേക്കുള്ള സഹായവും അമേരിക്ക ചെയ്യുന്നുണ്ട്. അതിനൊക്കെ, ട്രംപിന്റെ തീരുമാനം തിരിച്ചടിയാകും.
ഒറ്റ രാജ്യമെന്ന നിലയ്ക്ക് WHO- യ്ക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്നത് അമേരിക്കയാണ്, 18 ശതമാനത്തോളം. മാത്രമല്ല, ക്ഷയരോഗം, എയ്ഡ്‌സ് തുടങ്ങി ചില പ്രത്യേക മേഖലകളിലേക്കുള്ള സഹായവും അമേരിക്ക ചെയ്യുന്നുണ്ട്. അതിനൊക്കെ, ട്രംപിന്റെ തീരുമാനം തിരിച്ചടിയാകും.

കോവിഡ് ഏറ്റവുമധികം ജനങ്ങളെ ബാധിച്ചതും ഏറ്റവും മരണം നടന്നതും അമേരിക്കയിലാണ്. അമേരിക്കയിൽ തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളും രോഗനിർണയ ഉപാധികളും ഉപയോഗിച്ചാണ് ലോകമെമ്പാടും ഈ രോഗത്തെ നിയന്ത്രിച്ചത് എന്നതാണ് ഇതിലെ വൈരുദ്ധ്യം. കോവിഡ് പൊട്ടിപ്പുറപ്പെടുന്ന കാലത്ത് ട്രംപായിരുന്നു അമേരിക്കൻ പ്രസിഡന്റ്. അന്ന് ‘വുഹാൻ വൈറസ്’ എന്നു പറഞ്ഞ് കളിയാക്കുക, മാക്‌സ് ധരിക്കാതെ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ട് കോവിഡിനെ നിസ്സാരവൽക്കരിക്കുക തുടങ്ങിയ നടപടികളുടെ കൂടി ഫലമായിട്ടാണ്, കോവിഡ് ഏറ്റവും കൂടുതൽ വ്യാപിച്ച രാജ്യമായി അമേരിക്ക മാറിയത്. പിന്നീട് ജോ ബൈഡൻ അധികാരത്തിലെത്തിയശേഷം, വാക്‌സിൻ വിതരണം ശക്തിപ്പെടുത്തിയതിന്റെ ഫലമായിട്ടാണ് രോഗം ഒരുപരിധിവരെ നിയന്ത്രിക്കാനായത്.

ആഗോളതലത്തിൽ ശാസ്ത്രലോകം കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയും അതിൽ അമേരിക്കയിലെ ശാസ്ത്രജ്ഞരും CDC, NIH എന്നീ സംവിധാനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യു​മ്പോഴാണ്, ഇവയ്ക്കെല്ലാം തിരിച്ചടിയായി ട്രംപിന്റെ തീരുമാനങ്ങൾ വരുന്നത്.

ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനങ്ങളിൽനിന്ന്
രണ്ട് നിഗമനങ്ങളിലെത്താം:

ഒന്ന്: കോവിഡിന്റെ തിരിച്ചടിയിൽനിന്ന് ട്രംപ് ഒരു പാഠവും പഠിക്കാൻ തയാറായിട്ടില്ല.

സുശക്ത ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിലുള്ള സാർവദേശീയ സഹവർത്തിത്വം (International Solidarity and Sound Science) എന്ന ആശയമാണ് കോവിഡ് മഹാമാരി ലോകത്തെ പഠിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളിൽഒന്നാണ് ലോകാരോഗ്യസംഘടന. പുതുതായി വ്യാപിച്ചുവരുന്ന (Newly emerging infectious diseases) പകർച്ചവ്യാധികൾ (സാർസ്, എബോള, നിപ, കോവിഡ്) അതിവേഗമാണ് ലോകമെങ്ങും പടരുക. ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഒരു മഹാമാരിസാധ്യതയുള്ള രോഗമുണ്ടായാൽ 72 മണിക്കൂറിനകം അത് ലോകമെമ്പാടും വ്യാപിക്കും. അതായത്, ഒരു രാജ്യത്തിന് മാത്രമായി ഈ രോഗങ്ങളെ നിയന്ത്രിക്കാനാകില്ല. ശാസ്ത്രീയ വിവരങ്ങളും സാങ്കേതികവിദ്യകളും ഔഷധങ്ങളും വാക്സിനുകളും അന്താരാഷ്ട്ര സഹകരണത്തിലൂടെ പങ്കിട്ടുകൊണ്ടുമാത്രമേ ഇനി നമുക്ക് മുന്നോട്ടുപോകാനാകൂ. ഈ വസ്തുത പരിഗണിച്ചാണ്, പല രാജ്യങ്ങളിലും വാക്സിൻ വികസിപ്പിക്കാനും രോഗപ്രതിരോധത്തിനുള്ള മാനദണ്ഡങ്ങൾ ആവിഷ്കരിക്കാനും അന്താരാഷ്ട്ര സഹകരണത്തോടെയുള്ള നടപടികൾ സ്വീകരിച്ചു വരുന്നത്. ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക വിട്ടുനിൽക്കുന്നത് ആരോഗ്യമേഖലയിലെ അന്താരാഷ്ട്ര സഹകരണം ഇല്ലാതാക്കും.

രണ്ട്: ഇത്തരം പ്രവർത്തനങ്ങൾക്ക് സുശക്തമായ ശാസ്ത്രത്തിന്റെ അടിത്തറയുണ്ടായിരിക്കണം എന്ന പാഠം ഉൾക്കൊള്ളാൻ ട്രംപ് തയ്യാറല്ല.

സാർവദേശീയ സഹവർത്തിത്വം, സുശക്തമായ ശാസ്ത്രത്തിന്റെ അടിത്തറ എന്ന രണ്ട് പ്രധാന തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് സാർവത്രിക ആരോഗ്യസേവനം (Universal Health Care), ഏക ലോകം ഏകാരോഗ്യം എന്നീ ആശയങ്ങൾക്ക് കോവിഡ് കാലത്ത് ലോകവ്യാപകമായി അംഗീകാരം ലഭിച്ചത്.

സുശക്ത ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിലുള്ള സാർവദേശീയ സഹവർത്തിത്വം എന്ന ആശയമാണ് കോവിഡ് മഹാമാരി ലോകത്തെ പഠിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളിൽഒന്നാണ് ലോകാരോഗ്യസംഘടന.
സുശക്ത ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിലുള്ള സാർവദേശീയ സഹവർത്തിത്വം എന്ന ആശയമാണ് കോവിഡ് മഹാമാരി ലോകത്തെ പഠിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളിൽഒന്നാണ് ലോകാരോഗ്യസംഘടന.

സാർവത്രിക ആരോഗ്യസേവനം

സാമ്പത്തിക ബാധ്യതയില്ലാതെ എല്ലാവർക്കും ആരോഗ്യസേവനം ലഭ്യവും പ്രാപ്യവും പ്രാപ്തവും (Availability, Accessibility, Affordability) ആക്കുക എന്നതാണ് സാർവത്രിക ആരോഗ്യസേവനം കൊണ്ട് ലക്ഷ്യമിടുന്നത്. പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തിയ ഇടങ്ങളിൽ മാത്രമേ രോഗപ്രതിരോധം സാധ്യമാകൂ. ഇതിനെ സാധൂകരിക്കുന്ന നിരവധി കോവിഡുകാല അനുഭവങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.

കേരളത്തിന്റെ കാര്യം ഇവിടെ പ്രസക്തമാണ്. കേരളത്തിലെ കോവിഡ് നിയന്ത്രണത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, 90 ശതമാനം രോഗബാധിതരെയും സർക്കാർ ആശുപത്രികളിലെ ഐ.സി.യു കെയറിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സിക്കാനായി എന്നതാണ്. നമ്മുടെ പബ്ലിക് ഹെൽത്ത് സംവിധാനം ശക്തമായതുകൊണ്ടാണ് ഇത് സാധ്യമായത്.
കോട്ടയം മെഡിക്കൽ കോളേജിൽ ഞാൻ മേധാവിയായിരുന്ന ന്യൂറോ സർജറി വിഭാഗത്തിലെ ഐ.സി.യുവിൽ 2000-ൽ ഒരു വെന്റിലേറ്ററാണുണ്ടായിരുന്നത്. ഇന്ന് ഏഴ് യൂണിറ്റുകളിലായി നൂറിലേറെയുണ്ട്. കോവിഡ് കാലത്താണ് ഇത്രയും എണ്ണത്തിലേക്ക് ഉയർന്നത്. ഏതു രോഗത്തിനും ഉപയോഗിക്കാൻ കഴിയുന്ന ജീവൻരക്ഷാ ഉപകരണമായ വെന്റിലേറ്ററുകളുടെ എണ്ണം കോവിഡുകാലത്ത് വർധിച്ചതുകൊണ്ടുകൂടിയാണ് നമുക്ക് കോവിഡ് നിയന്ത്രിക്കാനായത്.

ബറാക് ഒബാമ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്; ‘ഞങ്ങളുടെ സർവകലാശാലകളിലാണ് വിജ്ഞാന ഉൽപ്പാദനം നടക്കുന്നത്, എന്നാൽ, ഞങ്ങളുടെ രാഷ്ട്രീയം തെറ്റാണ്’ എന്ന്. ഒബാമ പറഞ്ഞതുപോലെ, ട്രംപിന്റെ തെറ്റായ രാഷ്ട്രീയം, ഗവേഷണ സംരംഭങ്ങളെയും പ്രതികൂലമായി ബാധിക്കാൻ പോകുകയാണ്.

ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് ഫണ്ടിങ്ങ് വർധിപ്പിച്ച് ശക്തിപ്പെടുത്തിയതോടെയാണ് അവിടെ കോവിഡ് നിയന്ത്രണ വിധേയമായത്. അമേരിക്കയിൽ ബറാക് ഒബാമ, പ്രസിഡന്റായിരുന്ന കാലത്ത് ‘ഒബാമ കെയർ’ എന്ന പേരിൽ ആരോഗ്യസേവനം ലഭ്യമല്ലാതിരുന്ന 30 ദശലക്ഷം പേർക്ക് ആരോഗ്യസുരക്ഷാപദ്ധതി കൊണ്ടുവന്നു. സമൂഹത്തിലെ ദുർബലരും വയോജനങ്ങൾക്കുമുള്ള സുരക്ഷാപദ്ധതി വിപുലീകരിച്ചുകൊണ്ടാണ് ഇത് നടപ്പാക്കിയത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇത് നശിപ്പിക്കാൻ കഴിഞ്ഞില്ല. ഭാഗ്യത്തിന്, ഇത്തവണ അതേക്കുറിച്ച് ട്രംപ് പറഞ്ഞിട്ടില്ല. കാരണം ഈ പദ്ധതിയെ ജനം സ്വീകരിച്ചുകഴിഞ്ഞു. സ്വകാര്യവൽക്കരിക്കപ്പെട്ട അമേരിക്കൻ ഇൻഷൂറസ് മാതൃകക്കു പകരമായി സ്റ്റേറ്റ് മാൻഡേറ്റഡ് സോഷ്യൽ ഇൻഷൂറൻസ് പദ്ധതി നിലവിലുള്ളതുകൊണ്ടാണ് മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞത്

‘ഏക ലോകം ഏകാരോഗ്യം'

കോവിഡ് കാലത്ത് സാർവദേശീയ സമ്മതി നേടിയ മറ്റൊരു ആശയമാണ് ‘ഏക ലോകം ഏകാരോഗ്യം' (One World – One Health). ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവക്കുന്ന സുസ്ഥിര വികസന ലക്ഷ്യത്തിൽ മൂന്നാമത്തെ ഘടകം ആരോഗ്യമാണ്- Ensure healthy lives and promote well-being for all at all ages. പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിച്ചുകൊണ്ടുമാത്രമേ മനുഷ്യന്റെ ആരോഗ്യം സംരക്ഷിക്കാനാകൂ. നേരത്തെ പറഞ്ഞുവന്നിരുന്ന ആശയമാണിതെങ്കിലും (കേരളത്തിൽ പോലും 2013-ൽ വെറ്ററിനറി സർവകലാശാല ഈ ആശയവുമായി ഒരു സെന്റർ തുടങ്ങിയിരുന്നു) കോവിഡ് കാലത്ത് ഇതിന് ഏറെ പ്രചാരം ലഭിച്ചു.

അമേരിക്കയിൽ ബറാക് ഒബാമ, പ്രസിഡന്റായിരുന്ന കാലത്ത് ‘ഒബാമ കെയർ’ എന്ന പേരിൽ ആരോഗ്യസേവനം  ലഭ്യമല്ലാതിരുന്ന 30 ദശലക്ഷം പേർക്ക് ആരോഗ്യസുരക്ഷാപദ്ധതി കൊണ്ടുവന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇത് നശിപ്പിക്കാൻ കഴിഞ്ഞില്ല. ഭാഗ്യത്തിന്, ഇത്തവണ അതേക്കുറിച്ച് ട്രംപ് പറഞ്ഞിട്ടില്ല.
അമേരിക്കയിൽ ബറാക് ഒബാമ, പ്രസിഡന്റായിരുന്ന കാലത്ത് ‘ഒബാമ കെയർ’ എന്ന പേരിൽ ആരോഗ്യസേവനം ലഭ്യമല്ലാതിരുന്ന 30 ദശലക്ഷം പേർക്ക് ആരോഗ്യസുരക്ഷാപദ്ധതി കൊണ്ടുവന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇത് നശിപ്പിക്കാൻ കഴിഞ്ഞില്ല. ഭാഗ്യത്തിന്, ഇത്തവണ അതേക്കുറിച്ച് ട്രംപ് പറഞ്ഞിട്ടില്ല.

അടുത്തകാലത്ത് ആരോഗ്യരംഗത്തുണ്ടായ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്, ജന്തുജന്യ രോഗങ്ങളുടെ വർധനവാണ്. ഇതോടൊപ്പം, ആന്റി മൈക്രോബിയൽ റെസിസ്റ്റൻസും കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും. ഇതെല്ലാമാണ് ‘ഏക ലോകം ഏകാരോഗ്യം’ എന്ന ആശയത്തിലേക്ക് നയിച്ചത്.

കാലാവസ്ഥാ വ്യതിയാനം ആരോഗ്യമേഖലയെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. വനനശീകരണത്തിലൂടെ വവ്വാലുകൾ പോലുള്ള മൃഗങ്ങളുടെ ആവാസവ്യവസ്ഥകളിൽ മാറ്റമുണ്ടാകുകയും അവയുടെ ശരീരത്തിൽനിന്ന് രോഗാണുക്കൾ മനുഷ്യരിലേക്ക് വ്യാപിക്കുകയും ചെയ്യും. മലേഷ്യയിൽ വനനശീകരണത്തിന്റെ ഫലമായുണ്ടായ നിപ ഇതിനുദാഹരണമാണ്. എബോള അടക്കമുള്ള ഏതു പകർച്ചവ്യാധികളിലും ഈ ഘടകം കാണാൻ കഴിയും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ പഠനവിഷയമാണ്. കാലാവസ്ഥാ ഉടമ്പടിയിൽ നിന്നും പിന്മാറുന്നതോടെ ഏകലോകം ഏകാരോഗ്യം എന്ന ആശയം നടപ്പാക്കുന്നതിലും തിരിച്ചടിയുണ്ടാവും

ആരോഗ്യമേഖലയിലുണ്ടാകുന്ന മാറ്റങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും നേതൃത്വം നൽകാൻ കഴിവുള്ള ശാസ്ത്രജ്ഞരും ഗവേഷണസ്ഥാപനങ്ങളും ഏറ്റവുമധികം അമേരിക്കയിലാണ്. അക്കാദമിക് ഓട്ടോണമിയുള്ള പൊതു ഗവേഷണ സ്ഥാപനങ്ങളാണ് പല മേഖലകളിലും ശാസ്ത്രഗവേഷണത്തെ മുന്നോട്ടുനയിക്കുന്നത്.
ആരോഗ്യമേഖലയിലുണ്ടാകുന്ന മാറ്റങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും നേതൃത്വം നൽകാൻ കഴിവുള്ള ശാസ്ത്രജ്ഞരും ഗവേഷണസ്ഥാപനങ്ങളും ഏറ്റവുമധികം അമേരിക്കയിലാണ്. അക്കാദമിക് ഓട്ടോണമിയുള്ള പൊതു ഗവേഷണ സ്ഥാപനങ്ങളാണ് പല മേഖലകളിലും ശാസ്ത്രഗവേഷണത്തെ മുന്നോട്ടുനയിക്കുന്നത്.

ആരോഗ്യമേഖലയിലുണ്ടാകുന്ന മാറ്റങ്ങളുടെ പഠനത്തിനും ഗവേഷണത്തിനും നേതൃത്വം നൽകാൻ കഴിവുള്ള ശാസ്ത്രജ്ഞരും ഗവേഷണസ്ഥാപനങ്ങളും ഏറ്റവുമധികം അമേരിക്കയിലാണ്. അവിടുത്തെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് പറയുമ്പോഴും ഒരു കാര്യം ഓർക്കണം. അവിടെ അക്കാദമിക് ഓട്ടോണമിയുള്ള പൊതു ഗവേഷണ സ്ഥാപനങ്ങളാണ് പല മേഖലകളിലും ശാസ്ത്രഗവേഷണത്തെ മുന്നോട്ടുനയിക്കുന്നത്. ഇത്തരം ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് ട്രംപ് നടത്തിയ നിയമനങ്ങൾ അവയുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ്.

ജയ് ഭട്ടാചാര്യ, റോബർട്ട് കെന്നഡി:
ആരോഗ്യ നയരൂപീകരണ സമിതികൾക്ക്
ശാസ്ത്ര- വാക്സിൻ വിരുദ്ധ നേതൃത്വം

ആരോഗ്യമേഖലയിൽ ശാസ്ത്രഗവേഷണരംഗത്ത് കുതിച്ചുചാട്ടം നടക്കുന്ന സമയത്ത് ഇവയുടെ തലപ്പത്ത് ട്രംപ് നിയമിച്ചിരിക്കുന്നത് ശാസ്ത്രവിരുദ്ധരെയാണ്.
മുമ്പ്, പ്രസിഡന്റായിരുന്നു ബറാക് ഒബാമ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്; ‘ഞങ്ങളുടെ സർവകലാശാലകളിലാണ് വിജ്ഞാന ഉൽപ്പാദനം നടക്കുന്നത്, എന്നാൽ, ഞങ്ങളുടെ രാഷ്ട്രീയം തെറ്റാണ്’ എന്ന്. ഒബാമ പറഞ്ഞതുപോലെ, ട്രംപിന്റെ തെറ്റായ രാഷ്ട്രീയം, ഗവേഷണ സംരംഭങ്ങളെയും പ്രതികൂലമായി ബാധിക്കാൻ പോകുകയാണ്.

National Institutes of Health (NIH) -ന്റെ ഡയറക്ടറായി നിയമിച്ചിട്ടുള്ളത് ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെയാണ് (Jay Bhattacharya).

ആരാണ് ജയ് ഭട്ടാചാര്യ?

കോവിഡിന്റെ കാലത്ത് സാമൂഹ്യ പ്രതിരോധം (Herd Immunity) എന്ന ആശയം പ്രചരിപ്പിക്കാൻ ബാരിങ്ടൺ പ്രഖ്യാപനം (The Great Barrington Declaration, 2020 ഒക്ടോബർ നാല്) എന്ന കുപ്രസിദ്ധമായ പ്രതിരോധ സമീപനരേഖ അവതരിപ്പിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ജയ് ഭട്ടാചാര്യ. നിശ്ചിത ശതമാനം പേർക്ക് കോവിഡ് ബാധിച്ചുകഴിഞ്ഞാൽ സാമൂഹ്യ പ്രതിരോധം (Herd Immunity) കൈവരിച്ച് രോഗവ്യാപനം തടയാമെന്നായിരുന്നു ഇവരുടെ വാദം. പണ്ടുകാലത്ത് പല പകർച്ചവ്യാധികളും ഇല്ലാതായത് ഇങ്ങനെയാണെന്നും, സോഷ്യൽ എഞ്ചിനീയറിങ് വഴി ഇത് കൈവരിക്കാമെന്നും ഇവർ വാദിച്ചു. അതായത്, ലോക്ക്ഡൗണും മറ്റു നിയന്ത്രണ സംവിധാനങ്ങളും ഒഴിവാക്കി, യുവാക്കളിലും പ്രായം കുറഞ്ഞവരിലും രോഗം വ്യാപിക്കാൻ അനുവദിക്കുക. പ്രായമായവരെ മാത്രം സംരക്ഷിക്കുക. അങ്ങനെയായാൽ സ്വാഭാവികമായ പ്രതിരോധം വളരുമെന്ന വളരെ അപകടകരമായ വാദത്തിന് നേതൃത്വം കൊടുത്തയാളാണ് ജയ് ഭട്ടാചാര്യ.

National Institutes of Health (NIH) -ന്റെ ഡയറക്ടറായി നിയമിച്ചിട്ടുള്ളത് ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെയാണ്. കോവിഡിന്റെ കാലത്ത് സാമൂഹ്യ പ്രതിരോധം എന്ന ആശയം പ്രചരിപ്പിക്കാൻ ബാരിങ്ടൺ പ്രഖ്യാപനം  എന്ന കുപ്രസിദ്ധമായ പ്രതിരോധ സമീപനരേഖ അവതരിപ്പിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ജയ് ഭട്ടാചാര്യ.
National Institutes of Health (NIH) -ന്റെ ഡയറക്ടറായി നിയമിച്ചിട്ടുള്ളത് ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെയാണ്. കോവിഡിന്റെ കാലത്ത് സാമൂഹ്യ പ്രതിരോധം എന്ന ആശയം പ്രചരിപ്പിക്കാൻ ബാരിങ്ടൺ പ്രഖ്യാപനം എന്ന കുപ്രസിദ്ധമായ പ്രതിരോധ സമീപനരേഖ അവതരിപ്പിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ജയ് ഭട്ടാചാര്യ.

ബാരിങ്ടൺ പ്രഖ്യാപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് 2020 ഒക്ടോബർ 15 ന് ദി ലാൻസെറ്റിൽ 80 ശാസ്ത്രജ്ഞർ ചേർന്ന് ജോൺ സ്‌നോ പത്രിക (The John Snow Memorandum) പ്രസിദ്ധീകരിച്ചു. ബാരിങ്ടൺ പ്രഖ്യാപനം പരമാബദ്ധമാണെന്ന് അവർ വസ്തുനിഷ്ഠമായി തുറന്നുകാട്ടി. വാക്‌സിൻ കണ്ടെത്തുന്നതുവരെ കർശന പ്രതിരോധ നടപടികളിലൂടെ മാത്രമേ രോഗനിയന്ത്രണം സാക്ഷാത്ക്കരിക്കാനാവൂ എന്ന് മുൻകാല മഹാമാരി അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഈ പത്രിക വ്യക്തമാക്കുന്നു.

വാക്‌സിൻ വിരുദ്ധനയത്തിന്റെ പേരിൽ കുപ്രസിദ്ധിയാർജിച്ച റോബർട്ട് കെന്നഡിയെയാണ് (Robert Francis Kennedy Jr.) ഹെൽത്ത് സെക്രട്ടറിയായി നിയമിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പുമന്ത്രിക്കു തുല്യമായ പദവിയാണിത്.

വാക്‌സിൻ ഫലപ്രദമാണോ അല്ലയോ എന്നത് ഇപ്പോൾ ഒരു വിവാദ വിഷയമല്ല കോവിഡ് തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. വാക്‌സിൻ ഉപയോഗിച്ചുതുടങ്ങിയശേഷമാണ് കോവിഡിനെ നിയന്ത്രിക്കാനായത് എന്നതിന്റെ ശാസ്ത്രീയ റിപ്പോർട്ടുകൾ നമുക്കുമുന്നിലുണ്ട്. മുമ്പ് പകർച്ചവ്യാധികൾക്കായിരുന്നു വാക്‌സിൻ നൽകിയിരുന്നത് എങ്കിൽ ഇപ്പോൾ കാൻസർ പോലുള്ള രോഗങ്ങൾ തടയാനും വാക്‌സിൻ ഉപയോഗിക്കാമെന്നു വന്നിരിക്കുന്നു. ഉദാഹരണത്തിന് പാപ്പിലോമ വൈറസ് (The human papillomavirus (HPV). സ്ത്രീകൾക്കുണ്ടാകുന്ന സെർവിക്കൽ കാൻസറിനെതിരായ HPV vaccine കേന്ദ്ര സർക്കാർ ദേശീയ ഇമ്യൂണൈസേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്താൻ പോകുകയാണ്. അതുപോലെ, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ കരൾ കാൻസറിനെ തടയും. ഇങ്ങനെ നിരവധി വാക്‌സിനുകൾ കണ്ടെത്താൻ ശ്രമം നടക്കുകയാണ്.

പുതിയൊരു വാക്‌സിൻ യുഗത്തിലേക്ക് ലോകം കടന്നുകൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും വലിയ സംഭാവന നൽകാൻ പോകുന്നതും അമേരിക്കയായിരിക്കും. അത് സാധ്യമാകണമെങ്കിൽ ഫെഡറൽ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് ശാസ്ത്രചിന്താഗതിയുള്ളവർ വരണം

മാത്രമല്ല, മുമ്പുണ്ടായിരുന്നവയേക്കാൾ ഇന്ന് വാക്‌സിൻ കൂടുതൽ സുരക്ഷിതമാണ്. മുമ്പ് നിർവീര്യമാക്കപ്പെട്ടതോ നിർജീവമാക്കപ്പെട്ടതോ ആയ രോഗാണുവിനെ ഉപയോഗിച്ചുണ്ടാക്കുന്ന വാക്‌സിനുകളാണ് ഉപയോഗിച്ചിരുന്നത്. നിർവീര്യമാക്കപ്പെട്ട ഈ രോഗാണുക്കളോടൊപ്പം ചില രാസവസ്തുക്കൾ കൂടി ചേർക്കുമായിരുന്നു. ഇവയാണ് ചില ശാരീരിക പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നത്.
ഇന്ന് അത് മാറി. രോഗവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് വൈറസിന്റെ ഒരു പ്രോട്ടീൻ ഘടകമാണ് (ഉദാഹരണത്തിന് കൊറോണ വൈറസിലെ Spike (S) glycoprotein). പലതരം ജനികത സാങ്കേതിക വിദ്യകളുപയോഗിച്ച് പ്രോട്ടീൻ സബ് യൂണിറ്റ് തിരിച്ചെടുത്ത്, അത് മാത്രമായിട്ടാണ് ഇപ്പോൾ രോഗികൾക്ക് നൽകുന്നത്. അതായത്, മുമ്പത്തേതിൽനിന്ന് വ്യത്യസ്തമായി ശുദ്ധീകരിക്കപ്പെട്ട വാക്‌സിനാണ് ഇന്ന് നൽകുന്നത് എന്നർഥം. ആ സമയത്തതാണ് എഡ്വേർഡ് ജെന്നർ വസൂരിക്കെതിരെ വാക്സിൻ കണ്ടെത്തിയ കാലം മുതൽ ആരംഭിച്ച, തെറ്റെന്ന് തെളിയിക്കപ്പെട്ട വാക്സിൻ വിരുദ്ധത ഇപ്പോഴും ചിലർ പ്രചരിച്ച് വരുന്നത്. ആന്റി വാൿസേഴ്സ് (Anti- Vaxxer) എന്നറിയപ്പെടുന്ന ഇത്തരം ശാസ്ത്രവിരുദ്ധരുടെ നേതാവാണ് റോബർട്ട് കെന്നഡി.

അതേ അവസരത്തിൽ ഈ മേഖലയിൽ ഏറ്റവുമധികം ഗവഷേണം നടത്തുന്ന നിരവധി ശാസ്ത്രജ്ഞർ അമേരിക്കയിലുണ്ട്. അവരിലൊരാളാണ് കാത്തലിൻ കരിക്കോ (Katalin Karikó: 1955-) എന്ന അമേരിക്കൻ ശാസ്ത്രജ്ഞ. കരിക്കോക്കും സഹപ്രവർത്തകനായ ഡോ. ആൻഡ്രൂ വൈസ്മാനുമാണ്, mRNA വാക്സിൻ വികസിപ്പിച്ചതിന് 2023-ൽ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത്. യഥാർഥത്തിൽ കാത്തലിൻ കരിക്കോ mRNA വാക്‌സിനുവേണ്ടിയുള്ള ഗവേഷണം ആരംഭിക്കുന്നത് കാൻസറിനെതിരായ വാക്‌സിൻ ഗവേഷണത്തിൽ നിന്നാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇവരുടെ നേതൃത്വത്തിലാണ് ബയോൺടെക്, ഫൈസർ കമ്പനിയുമായി ചേർന്ന് കോവിഡ് വാക്‌സിൻ ഗവേഷണം നടത്തിയത്. 2020 ഡിസംബറിൽ കോമിർനാറ്റി (Comirnaty) എന്ന പേരിലുള്ള അവരുടെ വാക്‌സിൻ ഉപയോഗിക്കാനുള്ള അനുമതി നേടുകയും ചെയ്തു. മറ്റൊരു അമേരീക്കൻ കമ്പനിയായ മൊഡെണയും (Moderna) mRNA വാക്‌സിനുണ്ടാക്കാനുള്ള ഗവേഷണത്തിന് കരിക്കോയുടെ ആശയങ്ങളാണ് സ്വീകരിച്ചത്.

വാക്‌സിൻ വിരുദ്ധനയത്തിന്റെ പേരിൽ കുപ്രസിദ്ധിയാർജിച്ച റോബർട്ട് കെന്നഡിയെയാണ്  ട്രംപ് ഹെൽത്ത് സെക്രട്ടറിയായി നിയമിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പുമന്ത്രിക്കു തുല്യമായ പദവിയാണിത്.
വാക്‌സിൻ വിരുദ്ധനയത്തിന്റെ പേരിൽ കുപ്രസിദ്ധിയാർജിച്ച റോബർട്ട് കെന്നഡിയെയാണ് ട്രംപ് ഹെൽത്ത് സെക്രട്ടറിയായി നിയമിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പുമന്ത്രിക്കു തുല്യമായ പദവിയാണിത്.

നാലാമത്തെ ഡോസ് mRNA വാക്‌സിൻ ഞാനെടുത്തത് അമേരിക്കയിൽ വച്ചായിരുന്നു. ആ സമയത്ത്, കാത്തലിൻ കരിക്കോയെ അനുസ്മരിക്കുന്നുവെന്നു പറഞ്ഞ് ഞാനൊരു ഫേസ്ബുക്ക് പോസ്റ്റും ചെയ്തിരുന്നു. പിന്നീടാണ് അവർക്ക് നോബൽ സമ്മാനം ലഭിക്കുന്നത്.

ലോകത്ത് മാർക്കറ്റ് ചെയ്യപ്പെട്ട ഏഴ് കോവിഡ് വാക്‌സിനുകളുടെയും ഗവേഷണത്തിന് നേതൃത്വം നൽകിയത് സ്ത്രീകളായിരുന്നു. നമ്മൾ ഉപയോഗിച്ച കോവിഷീൽഡ് വാക്‌സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയത് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സാറ കാതറിൻ ഗിൽബെർട്ട് ആണ്. ഇത്തരം ഗവേഷണങ്ങളുടെ കുതിച്ചുചാട്ടത്തിന്റെ കാലത്താണ്, റോബർട്ട് കെന്നഡിയെപ്പോലൊരാൾ ഹെൽത്ത് സെക്രട്ടറിയായി നിയമിതനാകുന്നത്.

ഓപൺ സോഴ്സ് മൂവ്മെന്റുകളുടെ അമേരിക്ക

പരസ്പര മത്സരവും കുത്തകവൽക്കരണവും സ്വകാര്യവൽക്കരണവുമാണല്ലോ മുതലാളിത്തത്തിന്റെ അടിത്തറ. അതിനെതിരായി സഹകരണവും പങ്കിടലും (Co Operation and Sharing) എന്ന ആശയം മുന്നോട്ടുവക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയർ പ്രത്യയശാസ്ത്രം ആവിഷ്കരിക്കപ്പെട്ടത് അമേരിക്കയിലാണ്. അമേരിക്കയിലെ വിശ്രുത സർവകലാശാലയായ എം. ഐ.ടിയിലെ (Massachusetts Institute of Technology - MIT) റിച്ചാർഡ് മാത്യു സ്റ്റാൾമാനാണ് (Richard Matthew Stallman) ഈ തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. ഫ്രീ സോഫ്റ്റ്‌വെയർ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഓപൺ സോഴ്‌സ് ഫാർമ ഫൗണ്ടേഷൻ (Open Source Pharma Foundation) കോവിഡ് കാലത്ത് ഓപൺ സോഴ്‌സ് കോവിഡ് ഫൗണ്ടേഷനും രൂപം നൽകി. കോവിഡ് ചികിത്സക്കാവശ്യമായ മരുന്നും ഉപകരണങ്ങളും ഓപൺ സോഴ്‌സ് മാതൃകയിൽ ലഭ്യമാക്കാൻ ഇവർ ശ്രമിച്ചിരുന്നു.

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന താബോ എംബെക്കിയെയാണ് ഡോണൾഡ് ട്രംപ് ഓർമിപ്പിക്കുന്നത്.

എല്ലാ രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഒരു സാർവത്രിക വാക്സിൻ (Universal Vaccine) കണ്ടെത്താനുള്ള പരിശ്രമത്തിന്റെ പ്രാരംഭഘട്ടത്തിലാണിപ്പോൾ ഓപൺസോഴ്‌സ് ഫാർമ ഫൗണ്ടേഷൻ.

അങ്ങനെ പുതിയൊരു വാക്‌സിൻ യുഗത്തിലേക്ക് ലോകം കടന്നുകൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും വലിയ സംഭാവന നൽകാൻ പോകുന്നതും അമേരിക്കയായിരിക്കും. അത് സാധ്യമാകണമെങ്കിൽ അമേരിക്കയിലെ ഫെഡറൽ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് ശാസ്ത്രചിന്താഗതിയുള്ളവർ വരണം, അവർ അതിനെ പ്രോത്സാഹിപ്പിക്കുകയും വേണം. എന്നാൽ, സംഭവിച്ചതോ? വാക്‌സിൻ വിരുദ്ധരും ശാസ്ത്ര വിരുദ്ധരും ആരോഗ്യ സമിതികളുടെ തലപ്പത്തേക്ക് കടന്നുവന്നിരിക്കുകയാണ്. ഇതെല്ലാം അമേരിക്കക്ക് മാത്രമല്ല വികസ്വരരാജ്യങ്ങൾക്കും തിരിച്ചടിയാവും.

ട്രംപ്, എംബെക്കിയുടെ തുടർച്ച…

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന താബോ എംബെക്കിയെയാണ് ഡോണൾഡ് ട്രംപ് ഓർമിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ, നെൽസൺ മണ്ഡേലക്കുശേഷം 1999- ൽ അധികാരത്തിലെത്തിയ തംബോ എംബെക്കിയുടെ (Thabo Mvuyelwa Mbeki: 1942-) ഭരണകാലം ആ രാജ്യത്തെ സംബന്ധിച്ച് ദുരന്തകാലം കൂടിയായിരുന്നു. ആ സമയത്ത്, ഒരു കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കാൻ ഞാൻ കേപ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ പോയിരുന്നു. ആ കാമ്പസിൽ 40 ശതമാനം പേരും എയ്ഡ്‌സ് ബാധിതരായിരുന്നു. എല്ലാ ദിവസവും രാവിലെ കാമ്പസിൽ മരിച്ചവരുടെ മരണശുശ്രൂഷ നടക്കുന്നതുകാണാം.

തികച്ചും ശാസ്ത്രവിരുദ്ധവും പ്രതിലോമകരവുമായ സമീപനമാണ് എയ്ഡ്‌സ് രോഗത്തിന്റെ കാര്യത്തിൽ എംബെക്കി സ്വീകരിച്ചത്. ആഫ്രിക്കൻ നവോത്ഥാന പുനഃസ്ഥാപനത്തിനായി ശ്രമിക്കുന്നു എന്ന് അവകാശപ്പെട്ട്,  അധിനിവേശശാസ്ത്രം എന്നാരോപിച്ച്, ആധുനിക വൈദ്യശാസ്ത്രത്തെ എംബെക്കി തള്ളിക്കളഞ്ഞു.
തികച്ചും ശാസ്ത്രവിരുദ്ധവും പ്രതിലോമകരവുമായ സമീപനമാണ് എയ്ഡ്‌സ് രോഗത്തിന്റെ കാര്യത്തിൽ എംബെക്കി സ്വീകരിച്ചത്. ആഫ്രിക്കൻ നവോത്ഥാന പുനഃസ്ഥാപനത്തിനായി ശ്രമിക്കുന്നു എന്ന് അവകാശപ്പെട്ട്, അധിനിവേശശാസ്ത്രം എന്നാരോപിച്ച്, ആധുനിക വൈദ്യശാസ്ത്രത്തെ എംബെക്കി തള്ളിക്കളഞ്ഞു.

തികച്ചും ശാസ്ത്രവിരുദ്ധവും പ്രതിലോമകരവുമായ സമീപനമാണ് എയ്ഡ്‌സ് രോഗത്തിന്റെ കാര്യത്തിൽ എംബെക്കി സ്വീകരിച്ചത്. ആഫ്രിക്കൻ നവോത്ഥാന പുനഃസ്ഥാപനത്തിനായി ശ്രമിക്കുന്നു എന്ന് അവകാശപ്പെട്ട്, അധിനിവേശശാസ്ത്രം എന്നാരോപിച്ച്, ആധുനിക വൈദ്യശാസ്ത്രത്തെ എംബെക്കി തള്ളിക്കളഞ്ഞു. എയ്ഡ്‌സ് രോഗത്തെ പറ്റി വ്യാജ ശാസ്ത്രസിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്ന കാലിഫോർണിയ സർവകലാശാലയിലെ പീറ്റർ ഡ്യൂസ് ബെർഗ് (Peter H. Duesberg: 1936-) എന്ന കപട വിദഗ്ധന്റെ അഭിപ്രായങ്ങളാണ് എംബെക്കി അംഗീകരിച്ചത്. എച്ച് എ വി / എയ്ഡ്‌സിനെ സംബന്ധിച്ച് ആധുനിക ശാസ്ത്രലോകം കണ്ടെത്തിയ എല്ലാ ശാസ്ത്രസത്യങ്ങളും ഡ്യൂസ് ബെർഗ് തിരസ്‌കരിച്ചിരുന്നു. എയ്ഡ്‌സ് വൈറസു വഴിയുണ്ടാകുന്ന പകർച്ചവ്യാധിയല്ലെന്നും പോഷണക്കുറവ് മൂലം രോഗപ്രതിരോധത്തിൽ സംഭവിക്കുന്ന ന്യൂനത മാത്രമാണെന്നുമാണ് ഡൂസ് ബെർഗ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. എയ്ഡ്‌സ് സാംക്രമിക രോഗമല്ലാത്തതുകൊണ്ട് സുരക്ഷിത ലൈംഗികബന്ധവും കോണ്ടത്തിന്റെ (Condom) ഉപയോഗവും പ്രചരിപ്പിക്കുന്നതിലർത്ഥമില്ലെന്നും എയ്ഡ്‌സ് ചികിത്സക്കായുള്ള ആന്റി റിട്രോവൈറൽ മരുന്നുകൾ വിഷമാണെന്നുമെല്ലാം എഴുതിയും പ്രസംഗിച്ചും ശാസ്ത്രലോകത്തിന്റെ പരിഹാസ്യപാത്രമായി മാറിയ ഡ്യൂസ് ബെർഗ് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ എയ്ഡ്‌സ് ഉപദേശകനായി നിയമിക്കപ്പെട്ടു.

അമേരിക്കൻ ശാസ്ത്രജ്ഞർ നൽകിയ നിരവധി മുന്നറിയിപ്പുകൾ ചൈന അവഗണിച്ചിട്ടുണ്ട്. അന്വേഷണം നടത്താനുള്ള WHO- യുടെ ശ്രമങ്ങളുമായി സഹകരിച്ചിട്ടില്ല. പഠനത്തിന് ബീജിംഗിലെത്താൻ മൂന്നാഴ്ച WHO- യ്ക്ക് കാത്തിരിക്കേണ്ടിവന്നു.

എയ്ഡ്‌സിനെതിരായ പ്രതിരോധത്തിൽ മൂന്നാം ലോക രാജ്യങ്ങൾക്ക് നേതൃത്വം നൽകുമെന്ന പ്രതീക്ഷ ഉയർത്തിയ ദക്ഷിണാഫ്രിക്ക, തബോ എംബെക്കിയുടെ നേതൃത്വത്തിൽ സ്വീകരിച്ച രോഗനിഷേധ (Denialism) നിലപാട് സാർവദേശീയ ശാസ്ത്രസമൂഹത്തിന് മുന്നിൽ ദക്ഷിണാഫ്രിക്കയെ പരിഹാസ്യ കഥാപാത്രമാക്കി മാറ്റി.

രാജ്യം രൂക്ഷമായ ആരോഗ്യപ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും എയ്ഡ്‌സ് നിയന്ത്രണത്തിനുള്ള ഒരു നടപടിയും സ്വീകരിക്കാൻ എംബെക്കി തയ്യാറായില്ല. എയ്ഡ്‌സ് രോഗികളെ സർക്കാർ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാൻ പാടില്ലെന്ന് നിർബന്ധിച്ച എംബക്കി അതിന് വിസമ്മതിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ജോലിയിൽനിന്ന് പിരിച്ച് വിടുകയും ചെയ്തു. 50,000 ശിശുക്കളാണ് അമ്മമാരിൽ നിന്ന് എയ്ഡ്‌സ് ബാധിച്ച് വർഷം തോറും ജനിച്ചുകൊണ്ടിരുന്നത്. എയ്ഡ്‌സുള്ള ഗർഭിണികൾക്കും ആന്റി റിട്രോവൈറലുകൾ നൽകിയാൽ കുട്ടികളിലേക്ക് രോഗം പകരുന്നത് തടയാൻ കഴിയുമായിരുന്നു. എന്നാൽ, എയ്ഡ്‌സ് മരുന്നുകൾ സർക്കാർആശുപത്രികളിലൂടെ നൽകാൻ ആരോഗ്യവകുപ്പ് തയാറായില്ല, ദക്ഷിണാഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൌൺസിൽ ഡയറക്ടറും പ്രസിദ്ധ ഇമ്മ്യൂണോളജിസ്റ്റുമായ ഡോ മലെഗപുരു മക്‌ഗൊബ (Malegapuru William Makgoba: 1952-) സഹികെട്ട് എംബെക്കി വംശഹത്യ നടത്തുകയാണെന്ന് ആരോപിച്ചു. സാംബിയയുടെ മുൻ പ്രസിഡന്റ് കെന്നത്ത് കൌണ്ട, സ്വന്തം ജനതയുടെ മേൽ എംബെക്കി ന്യൂക്ലിയർ ബോംബ് വർഷിക്കയാണെന്ന് വിമർശിച്ചു. അന്തരാഷ്ട്ര എയ്ഡ്‌സ് സൊസൈറ്റിയുടെ പ്രസിഡണ്ട് മാർക്ക് വീൻ ബർഗ്, എയ്ഡ്‌സ് നിഷേധികൾ (AIDS Denialists) ക്രിമിനൽ കുറ്റവാളികളാണെന്നും അവരെ ജയിലിടക്കണമെന്നും ആവശ്യപ്പെട്ടു.

2005 ജനുവരിയിൽ നെൽസൺ മണ്ടേലയുടെ ഏക മകൻ മക്ഗതൊ എയ്ഡ്‌സ് ബാധിച്ച് മരിച്ചതോടെയാണ്, അന്ന് 93 വയസ്സുണ്ടായിരുന്ന നെൽസൺ മണ്ടേല എയ്ഡ്‌സിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട്  എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നോട്ട് വന്നത്.
2005 ജനുവരിയിൽ നെൽസൺ മണ്ടേലയുടെ ഏക മകൻ മക്ഗതൊ എയ്ഡ്‌സ് ബാധിച്ച് മരിച്ചതോടെയാണ്, അന്ന് 93 വയസ്സുണ്ടായിരുന്ന നെൽസൺ മണ്ടേല എയ്ഡ്‌സിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നോട്ട് വന്നത്.

2005 ജനുവരിയിൽ നെൽസൺ മണ്ടേലയുടെ ഏക മകൻ മക്ഗതൊ (Makgatho) എയ്ഡ്‌സ് ബാധിച്ച് മരിച്ചതോടെ കാര്യങ്ങൾക്കൊരു മാറ്റം വന്നു. അന്ന് 93 വയസ്സുണ്ടായിരുന്ന നെൽസൺ മണ്ടേല എയ്ഡ്‌സിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുന്നോട്ട് വന്നു. ദക്ഷിണാഫ്രിക്കൻ നാഷണൽ എയ്ഡ്‌സ് കൺവൻഷൻ, ട്രീറ്റ്‌മെന്റ് കമ്പയിൻ തുടങ്ങിയ സന്നദ്ധസംഘടനകളും പൊതുജനാരോഗ്യ പ്രവർത്തകരും എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശ്രമിച്ചുതുടങ്ങി.
എംബെക്കിയുടെ നിഷേധാത്മക സമീപനം മൂലം കുറഞ്ഞത് 5 ലക്ഷം പേരെങ്കിലും എയ്ഡ്‌സ് മൂലം മരിച്ചിരിക്കാമെന്ന് കണക്കാക്കപ്പെടുന്നു.

2008 സെപ്തംബറിൽ, എംബെക്കി രാജിവച്ചതിനെ തുടർന്ന് ഗലേമ മൊത് ലാന്തെ അധികാരത്തിൽ വന്നപ്പോൾ ആരോഗ്യവകുപ്പ് മന്ത്രി ബാർബറ ഹോഗന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കയുടെ എയ്ഡ്‌സ് നയം ശാസ്തീയാടിസ്ഥാനത്തിൽ പുനരാവിഷ്‌കരിച്ച് നടപ്പിലാക്കി തുടങ്ങിയതോടെയാണ് എയ്ഡ്‌സ് നിയന്ത്രണ വിധേയമായത്

എന്നാൽ, ദക്ഷിണാഫ്രിക്കയും അമേരിക്കയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ശാസ്ത്രഗവേഷണങ്ങൾ ധാരാളമായി നടക്കുന്ന ഒരു രാജ്യമായിരുന്നില്ല ദക്ഷിണാഫ്രിക്ക്. അമേരിക്കയാകട്ടെ, അതിന് നേതൃത്വം നൽകുന്ന രാജ്യമാണുതാനും. ലോകം ഇന്ന് നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളിൽ പാഠമുൾക്കൊണ്ട്, വർധിച്ചുവരുന്ന അന്താരാഷ്ട്ര സഹകരണത്തിലൂടെയും സുശക്തമായ ശാസ്ത്രത്തിന്റെ സഹായത്തോടെയും മുന്നോട്ട് കുതിക്കാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ, അതിന് നേതൃത്വം കൊടുക്കുന്ന ഒരു രാജ്യം വളരെ പുറകോട്ടാണ് നയിക്കപ്പെടുന്നത്.

മിക്കവാറും ആരോഗ്യ പ്രവർത്തകരാണ് (Health Activists) WHO-യുടെ ഡയറക്ടർ ജനറൽമാരായി വന്നിട്ടുള്ളത്. അതുകൊണ്ടുകൂടിയാണ് ഞങ്ങളപ്പോലുള്ള ആരോഗ്യപ്രവർത്തകർക്ക് ആ സംവിധാനവുമായി ചേർന്നുപോകാൻ കഴിഞ്ഞത്.

ചൈന, WHO:
വിമർശനങ്ങളിൽ വസ്തുതയുണ്ടോ?

ചൈനയ്ക്കും ലോകാരോഗ്യസംഘടനയ്ക്കും എതിരായ വിമർശനങ്ങൾ കൂടി പരിശോധിക്കാം. ചൈനയുടെ കാര്യത്തിൽ ചില വിമർശനങ്ങളിൽ വാസ്തവമുണ്ട്. എങ്ങനെയാണ് ചൈനയിൽ കോവിഡ് വൈറസ് ജന്മം കൊണ്ടത്, അത് ഒരു ഗവേഷണ സ്ഥാപനത്തിൽനിന്ന് Gain-of-Function Research- നിടെ പുറത്തുപോയതാണോ (ഈ ഗവേഷണം അമേരിക്കൻ ഫണ്ടിംഗിലാണ് നടന്നിരുന്നത് എന്നത് മറ്റൊരു വസ്തുത) അതോ, ചൈനീസ് മാർക്കറ്റിൽനിന്ന് വന്നതാണോ തുടങ്ങിയ കാര്യങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തന്നെയുമല്ല, അമേരിക്കൻ ശാസ്ത്രജ്ഞർ നൽകിയ നിരവധി മുന്നറിയിപ്പുകൾ ചൈന അവഗണിച്ചിട്ടുമുണ്ട്. അന്വേഷണം നടത്താനുള്ള WHO- യുടെ ശ്രമങ്ങളുമായി സഹകരിച്ചിട്ടില്ല. പഠനത്തിന് ബീജിംഗിലെത്താൻ മൂന്നാഴ്ച WHO- യ്ക്ക് കാത്തിരിക്കേണ്ടിവന്നു.

ചൈനയുടെ കാര്യത്തിൽ, WHO- യുമായി ബന്ധപ്പെട്ട ചില വിമർശനങ്ങളിൽ വാസ്തവമുണ്ട്.
ചൈനയുടെ കാര്യത്തിൽ, WHO- യുമായി ബന്ധപ്പെട്ട ചില വിമർശനങ്ങളിൽ വാസ്തവമുണ്ട്.

പക്ഷെ, ഇതിന്റെ പേരിൽ WHO-യെ അമിതമായി കുറ്റപ്പെടുത്താനുമാകില്ല. ഒരു രാജ്യത്തെ കാര്യങ്ങളിൽഇടപെടാൻ യു.എന്നിനുപോലും പരിമിതികളുണ്ടല്ലോ. അപ്പോൾ, അതിന്റെ ഒരു ഘടകം മാത്രമായ, അംഗരാജ്യങ്ങളുടെ ഫണ്ടിംഗ് കൊണ്ട് നിലനിൽക്കുന്ന WHO-യ്ക്ക് ഇടപെടാവുന്നതിനും പരിമിതിയുണ്ട്. ഇത്തരം വിമർശനങ്ങൾ പല കാലത്തും WHO-ക്കെതിരെയുണ്ടായിട്ടുണ്ട്. മിക്കവാറും ആരോഗ്യ പ്രവർത്തകരാണ് (Health Activists) WHO-യുടെ ഡയറക്ടർ ജനറൽമാരായി വന്നിട്ടുള്ളത്. അതുകൊണ്ടുകൂടിയാണ് ഞങ്ങളപ്പോലുള്ള ആരോഗ്യപ്രവർത്തകർക്ക് ആ സംവിധാനവുമായി ചേർന്നുപോകാൻ കഴിഞ്ഞത്.

WHO- യുടെ അൽമാട്ടാ പ്രഖ്യാപനവും (1978) അസ്താനാ പ്രഖ്യാപനവും (2018) ലോകാരോഗ്യത്തെ സംബന്ധിച്ച് പ്രസക്തങ്ങളായ രേഖകളാണ്. ‘ഏക ലോകം ഏകാരോഗ്യം’, കാലാവസ്ഥാ വ്യതിയാനം, സാർവത്രിക ആരോഗ്യ സേവനം തുടങ്ങിയവ ചർച്ച ചെയ്യുന്ന സമഗ്ര റിപ്പോർട്ടാണ് അസ്താന പ്രഖ്യാപനം. ലോകത്തെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകിക്കൊണ്ടിരിക്കുകയാണ് WHO. പലപ്പോഴും ഞാനടക്കമുള്ള ആരോഗ്യപ്രവർത്തകർ വിമർശനങ്ങളുയർത്തിയിട്ടുണ്ടെങ്കിലും, പങ്കെടുത്ത് തിരുത്തലിന് ഒരിടം WHO നൽകുന്നുണ്ടെന്നത് പ്രധാനമാണ്. WHO നിലനിൽക്കുന്നതുകൊണ്ടുകൂടിയാണ് ആരോഗ്യമേഖലയിൽ ഇടപെട്ട് ജനകീയാരോഗ്യ പ്രവർത്തനങ്ങൾ നടത്താൻ ജനകീയാരോഗ്യ പ്രസ്ഥാനങ്ങൾക്ക് കഴിയുന്നത്.

CDS-ന്റെ മാതൃകയിലാണ് WHO രൂപീകരിച്ചത്.  ഇരു സംവിധാനങ്ങളും കൈകോർത്താണ് പ്രവർത്തിക്കുന്നത്.
CDS-ന്റെ മാതൃകയിലാണ് WHO രൂപീകരിച്ചത്. ഇരു സംവിധാനങ്ങളും കൈകോർത്താണ് പ്രവർത്തിക്കുന്നത്.

1948 ഏപ്രിൽ ഏഴിനാണ് WHO രൂപീകരിക്കുന്നത്. രണ്ടു വർഷം മുമ്പ്, 1946-ലാണ് അമേരിക്കയിലെ The Centers for Disease Control and Prevention (CDC) നിലവിൽ വന്നത്. ലോകത്തുണ്ടാകുന്ന രോഗവ്യാപനം നിരീക്ഷിക്കുക, നിയന്ത്രിക്കാനാവശ്യമായ പ്രോട്ടോക്കോളുകൾ പുറപ്പെടുവിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. CDS-ന്റെ മാതൃകയിലാണ് WHO രൂപീകരിച്ചത്. ഇരു സംവിധാനങ്ങളും കൈകോർത്താണ് പ്രവർത്തിക്കുന്നത്. WHO ദുർബലമായാൽ CDS-ഉം ദുർബലമാകും. ഇത്തരം കാര്യങ്ങളിൽ അഭിമാനിക്കേണ്ട രാജ്യമാണ് യഥാർഥത്തിൽ അമേരിക്ക. അങ്ങനെയൊരു രാജ്യത്തുനിന്നാണ്, ആഗോളതലത്തിലെ ആരോഗ്യമേഖലയെ തന്നെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങളുണ്ടാകുന്നത്.

ആഗോളതലത്തിൽ ശാസ്ത്രലോകം കുതിച്ചുചാട്ടത്തിന് തയാറെടുക്കുകയും അതിൽ അമേരിക്കയിലെ ശാസ്ത്രജ്ഞരും CDC, NIH എന്നീ സംവിധാനങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യു​മ്പോഴാണ്, ഇവയ്ക്കെല്ലാം തിരിച്ചടിയായി ട്രംപിന്റെ തീരുമാനങ്ങൾ വരുന്നത്.


Summary: The decisions of U.S. President Donald Trump are a major setback for the health science sector, which is preparing for a global breakthrough. Dr. B. Iqbal writes


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments